സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, October 13, 2015

എന്‍റെ മുലകള്‍ ആദ്യമായ് ചുരത്തിയ ഓര്‍മ



ICU വിന്‍റെ അരിച്ചിറങ്ങുന്ന തണുപ്പില്‍ ഇനിയും തിരിച്ചു വരാത്ത പൂര്‍ണ ബോധത്തില്‍ , പാതി മയങ്ങി തളര്‍ന്നു കിടക്കുമ്പോള്‍ ആണ് ഒരു വെള്ള പുതപ്പില്‍ പുതഞ്ഞെടുത്ത ആ മാലാഖ കുഞ്ഞിനേം കൊണ്ട് സിസ്റ്റര്‍ മുന്നില്‍ പ്രത്യക്ഷ പെട്ടത്.. ... എന്നില്‍നിന്നും അടര്‍ന്നു മാറിയ എന്‍റെ കുഞ്ഞാമിന..കൂമ്പിയ കണ്ണുകള്‍ ബലം പിടിച്ചു തുറന്നു ഒന്ന് നോക്കി ആ ഇളം റോസാ നിറമുള്ള കുഞ്ഞി ചുണ്ടുകള്‍ എന്തോ തപ്പി തിരയുംപോലെ..

കുഞ്ഞിനു പാല് കൊടുക്കണം നര്‍സ് പറഞ്ഞു.. പാലൊക്കെ ഉണ്ടാകുമോ അതിനി കുടിക്കാന്‍ ഇവള്‍ക്ക് അറിയുമോ.. അനങ്ങാനോ തിരിയാണോ കഴിയാതെ മലര്‍ന്നു കിടക്കുന്ന ഞാന്‍ എങ്ങിനെ ആണ് അവള്‍ക്കു പാല് കൊടുക്കുക.. നൂറായിരം സംശയങ്ങള്‍ ക്ക് ഉത്തരം തിരയുന്ന എന്നെ വക വെക്കാതെ , എന്‍റെ കുപ്പായം മെല്ലെ തുറന്നു അമ്മിഞ്ഞയ്ക്ക് അഭിമുഖം ആയി ആ കുഞ്ഞിച്ചുണ്ടുകള്‍ തിരിച്ചു പിടിച്ചു അവര്‍..
മുല ഞെട്ടൊന്നു അമര്ത്തി വലിച്ചു അവളുടെ ചുണ്ടുകളിലേക്ക്‌ തിരുകി.. ഏറെ നേരമായി തിരഞ്ഞു നടന്ന എന്തോ ഒന്ന് തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവള്‍ അത് ഉറിഞ്ചു ഉറിഞ്ചു ആഞ്ഞു വലിച്ചു കുടിക്കാന്‍ തുടങ്ങി..

ആ ശക്തിയുള്ള വലിച്ചില്‍... , അതിലെന്‍റെ ശേഷിച്ച , ബാക്കി ബോധം തിരിച്ചു കിട്ടി.. ഗര്‍ഭത്തിന്റെയും പ്രസവം എന്ന ഭൂലോക പിറവിയുടെയും എല്ല് നുറുങ്ങുന്ന വേദന ഞാന്‍ പാടെ മറന്നു.. പിന്നീട് അങ്ങോട്ട്‌ അമ്മിഞ്ഞ പാല്‍ ചുരന്നു ചുരന്നു എന്‍റെ ജീവനെ ഊട്ടി നിറയ്ക്കാന്‍ ആയി എന്നിലെ അമ്മയുടെ മുഴുവന്‍ ശ്രദ്ധയും..

വിശക്കുന്നുണ്ടെന്ന് അമ്മയോട് പറയാന്‍ അവള്‍ക്കു ഭാഷയോ സിഗ്നലോ പടിക്കെണ്ടതില്ലല്ലോ..അതൊരു സിക്സ്ത് സെന്‍സ് ആണ്..
മക്കള്‍ക്ക്‌ വിശന്നാല്‍ അമ്മിഞ്ഞപാല്‍ അമ്മപോലും അറിയാതെ ഹൃധയത്ത്തില്‍ നിന്നും സ്നേഹം ആയി ഒരുകൂടി ,അമ്മിഞ്ഞയിലേക്ക് മുലപ്പാല്‍ ആയി ഒഴുകി എത്തും.. രക്ത ധമനികളില്‍ നിന്നും മുല ഞെട്ടുകളിലേക്ക് അരിച്ചിറങ്ങുന്ന അമ്മിഞ്ഞ പാലിന്‍റെ അനുഭൂതി ഈ അണ്ടകടാഹത്തില്‍ അമ്മയ്ക്ക് മാത്രം സ്വന്തം..

1 comment:

ajith said...

ലോകത്തില്‍ സ്ത്രീകളായ നിങ്ങള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന അനുഭൂതി വാക്കുകളില്‍ക്കൂടെ ഒരളവോളം യഥാതഥമായി വര്‍ണ്ണിച്ചിരിക്കുന്നു