മിനിഞ്ഞാന്ന് എന്റെ വെള്ളം കാണാത്ത സ്കൂടെറിനെ ഒന്നു കുളിപ്പിച്ചെടുത്തു.. അപ്പോളേ ഈവ മോള്‍ പറഞ്ഞു " മമ്മീ ഒരു കുഞ്ഞ് തുണി യും കപ്പുമ് ഈവക്കും വേണം ,ഈവയുടെ സൈക്കിള്‍ കഴുകാന്‍ "
ഒരുപാട് കാലം ബാക്ക് സീറ്റില്‍ ഇരുന്നു കറങ്ങിയതല്ലേ എന്നു കരുതി ഇന്നലെ ബുള്ളറ്റ് കഴുകാന്‍ ഇറങ്ങി.. കൂടെ ഈവയുടെ സൈക്‍ളും.. ഉണങ്ങിയിട്ടു വീടിലെക്കേടുക്കാം എന്നു കരുത്തി കോണി ചുവട്ടില്‍ ഇറ്റിറ്റു പോയ സൈക്കിള്‍ പിന്നെ ഓര്‍ക്കുന്നത് സാജിദ് വന്നപ്പോള്‍പതിനൊന്നു മണിക്കാണ്.. ..
നോക്കുമ്പോള്‍ എവിടെയും അത് കാണാനില്ല.. കുഞ്ഞുങ്ങളുടെ സൈക്കിള്‍ ഒക്കെ കള്ളന്മാര്‍ മോശ്ട്ടികുമോ എന്നു ഞാന്‍ കരുത്തി.. എങ്ങിലും ഉള്ളില്‍ ഒരു ഭയം.. പാവം ഈവ കഴിഞ്ഞ പിറന്നാളിന് മേടിച്ചു കൊടുത്തതാണ്..ആരെയും അതില്‍ കയറാന്‍ സമ്മതിക്കില്ല ... അവളോടു എന്തു പറയും എന്നു ഓര്‍ത്ത് വ്യസനപ്പെട്ടാണ് ഉറങ്ങിയത്.. ഉറക്കം ശരിയായത്തെ ഇല്ല.. രാവിലെ എണീറ്റ് ഒന്നാം നിലയിലെ പൂര്‍ണിമയോട് അന്വേഷിക്കാന്‍ പോകുമ്പോള്‍ മനസ്സില്‍ പലതരം ചിന്തകളായിരുന്നു.. അവര്‍ കണ്ടിട്ടില്ലെങ്ങില്‍ എന്തു ചെയ്യും..ഭാഗ്യം രാത്രി വൈകീട്ടും പുറത്തിരിക്കുന്നത് കണ്ടു അവര്‍ എടുത്തു വെച്ചിരികുന്നു .
ദൈവത്തിന് നന്ദി
ഇത് ആദ്യമായല്ല എന്റെ അശ്രദ്ധ ..എന്റെ മേല്‍ എപ്പോളും ദൈവത്തിന് ഒരു കണ്ണുണ്ട്
രണ്ടു ദിവസം മുന്പ് ഇതേപോലെ ഞാന്‍ ഫോണ്‍ സ്കൂടെറിന്റെ മുന്പില്‍ ഓപ്പണ്‍ ബോക്സില്‍ ഇട്ടു പോന്നു.. രാത്രിയാണ് ഓര്‍മവരുന്നതും ഫോണ്‍ നോക്കുന്നതും..വീട്ടിലെല്ലാം നോക്കി..പെട്ടെന്ന് സ്കൂടേരിനടുത്തേക്ക് ഓടി..അവിടെ പഴ്സ് മാത്രം ഉണ്ട്..ഫോണ്‍ ഇല്ല.. കള്ളന്‍ ഫോണ്‍ മാത്രം അടിച്ചു മാറ്റിയോ എന്നോര്‍തു. റിങ്ങ് ആവുന്നുണ്ട് . ആ റിങ്ങ് എനിക്കു കേള്‍ക്കുകയും ചെയ്യാം.. എവിടെ നിന്നാണെന്ന് മാത്രം മനസ്സിലാകുന്നില്ല.. എത്ര നോക്കിയിട്ടും..ആ layoutile മുഴുവന്‍ ആള്‍കാരും വന്നു ശ്രമിച്ചിട്ടും എവിടെ നിന്നാണ് റിങ്ങ് ആവുന്നതെന്ന് മനസ്സിലായില്ല..അവസാനം കിട്ടി , റിങ്ങ് ചെയ്യുന്നത് കേട്ടു ഒരു അയല്‍വാസി എടുത്തു വെച്ചിരിക്കുന്നു..
വീടു പൂട്ടാന്‍ മറന്നു എത്ര പ്രാവശ്യം പുറത്തു poഓയിരിക്കുന്നു.. ഒരിക്കല്‍ പോയിട്ട് മൂണ് നാള് കഴിഞ്ഞാണ് വന്നത്..
പലപ്പോലും പുറത്തു പോയി വരുമ്പോള്‍ ഡോര്‍ തുറന്നു കിടക്കുന്നത് കണ്ടു കള്ളന്‍ എന്നു കരുത്തി അപ്പുറത്തുള്ളവരെ വിളിച്ചു കൂട്ടും .. ഒന്നും പോയിട്ടുണ്ടാവില്ല .. പിന്നെ ഓര്‍ക്കുമ്പോള്‍ പൂടാതെ പോയതാണെന്ന് മനസ്സിലാകും..
ഈ കുഞ്ഞ് കുഞ്ഞ് വലിയ അശ്രദ്ധകള്‍ കാരണം ഞാന്‍ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ ..
അതൊക്കെ എത്ര നിസ്സാരമാണെന്ന് ഇന്ന് രാവിലത്തെ ഒരു പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി..
ഒരു പത്തു വയസ്സുകാരിയെ നവംബര്‍ 14 മുതല്‍ കാണാനില്ല എന്ന പോസ്റ്റര്‍ എന്റെ മുന്‍പിലുള്ള ഓട്ടോ yude ബാകില്‍ .. അവരുടെ മനസ്സിലെ വേദന എത്ര ഭീകരം ആയിരിക്കും.. എനിക്കു ആ കുഞ്ഞിന്റെ ഫോടോ മാത്രം മറക്കാന്‍ പറ്റുന്നില്ല.. ആ കുട്ടി എവിടെ ആയിരിക്കും..
No comments:
Post a Comment