സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, July 21, 2012

The Extra Hand


എന്റെ അനുഭവം പറയാം... തീരെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരു അഞ്ചു വര്ഷം മുന്പ് വരെ എന്റെ നേരെ കടന്നു കയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്..
വീട്ടില്‍ പറമ്പ് കിളക്കാന്‍ വന്ന കെളവന്‍ .. അന്ന് നാല് വയസു പ്രായം കാണും.. അശ്ലീലം ആണെന്നൊന്നും അറിയില്ല..എല്ലാം പറയുമ്പോലെ ..അതും ഉമ്മയോട് പറഞ്ഞു.. അങ്ങേര്‍ക്കു കണക്കിന് കിട്ടി..
പിന്നെ എട്ടിലോ പത്തിലോ പഠിക്കുമ്പോള്‍ വീട്ടില്‍ എല്ലാരും വിരുന്നു പോയി... എനിക്ക് പരീക്ഷ ആണ്.. കുടുംബക്കാരുടെ വീട്ടില്‍ ആണ് ഞാന്‍ അന്ന് താമസിക്കാന്‍ പോയത്.. ഞാന്‍ നേരത്തെ ഉറങ്ങി.. ആ വീട്ടിലെ എല്ലാരും അന്ന് വി സി ആരില്‍ ഏതോ സിനിമ കാണുകയാണ്..
പെട്ടെന്ന് ഉറക്കത്തില്‍ ആരുടെയോ മൂര്‍ച്ചയുള്ള ശവേ ചെയ്യാത്ത മുഗത്ത്‌ എന്റെ കൈ കൊണ്ട്.. ഞാന്‍ അലറി.. അങ്ങേര ഇറങ്ങി ഓടി..
ആരാണെന്ന് അറിയാം..പറയില്ല..
അതിനു ശേഷം ഉപ്പയുടെ കൂടെ കോട്ടക്കല്‍ ടൌണ്‍ ഇലൂടെ ചെരുപ്പ് വാങ്ങിച്ചു ആ പെട്ടിയും അലസമായി കൈയില്‍ തൂക്കി രാത്രി ഏഴുമണിക്ക് നടന്നു പോകുമ്പോള്‍ ബാക്കിലൂടെ വന്ന ഒരു പന്നി.. എവിടെയാണ് അവന്റെ കൈ പോയതെന്ന് പോലും മനസ്സിലായില്ല..
ചെരുപ്പിന് അവനെ ഏറിഞ്ഞു വീഴ്ത്തി.. ഉപ്പയും അനിയത്തിയും ഒന്നും മനസ്സിലാകാതെ അന്തിച്ചു നിന്ന്..
പ്രീ ഡിഗ്രി സ്പെഷ്യല്‍ ക്ലാസ്സ്‌ ഉണ്ട് രാവിലെ.. മെയിന്‍ റോഡ്‌ വിട്ടു വേഗം എത്താന്‍ ഊടുവഴി എടുത്തു.. പഞ്ചായത്ത് റോഡ്‌ ആണ്..
ഒന്നും ശ്രദ്ധിക്കാതെ ലേറ്റ് ആയതിനു സര്‍ ഇന്റെ തെറി മാത്രം മനസ്സില്‍ ഉള്ള ഞാന്‍ ആഞ്ഞു നടക്കുന്നു..
പിറകില്‍ ഓടി വരുന്ന ഒരുത്തന്‍.. മിന്നായം പോലെ അസ്ഥാനത് പിടിച്ചു അതിലും വേഗത്തില്‍ ജീവനും കൊണ്ട് ഓടി പോയി ..
അവന്‍ മാത്രം ആണ് ഫ്രീ ആയുള്ള എന്റെ ഇടിയില്‍ നിന്നും രക്ഷപ്പെട്ടത്...

ഇവന്മാര്‍ക്കൊക്കെ മിന്നായം പോലെ പെണ്ണുങ്ങളെ സ്പര്‍ശിച്ചു ജീവനും കൊണ്ട് ഓടുമ്പോള്‍ എന്ത് സുഖം ആണ് ഉണ്ടായിട്ടുണ്ടാകുക..പാവങ്ങള്‍ എന്ന് ഞാന്‍ പലപ്പോളും ചിന്തിച്ചിട്ടുണ്ട്...

ഒരിക്കല്‍ ക്ലാസ്സില്‍ നിന്നും ടൂര്‍ പോയ സമയത്ത് ക്ലാസിലെ തന്നെ ഒരു കന്നാലി..
അവനില്‍ നിന്നും അത്തരത്തില്‍ ഒന്ന് പ്രതീക്ഷിക്കാഞ്ഞ എനിക്ക് അന്ന് ആ ബസ്സില്‍ വെച്ച് ഫിക്സ് ഉണ്ടായി..
എല്ലാരും പേടിച്ചു... ആര്‍ക്കും അറിയില്ല എന്താണെന്ന്.. രാവിലെ ഭക്ഷണം കഴിക്കാന്‍ പോകാതെ ബസ്സില്‍ ഇരുന്ന എന്റെ അടുത്തേക്ക് അവന്‍ എന്തോ പറയാന്‍ വന്നു ... യാതൊരു ദയയും കാണിക്കാതെ ദുഷ്ട്ട ആയ ഞാന്‍ അവന്റെ ആ കുഞ്ഞി മുഖം എന്റെ വായിലെ ഉമിനീര് കൊണ്ട് അഭിഷേകം ചെയ്തു..പിന്നീട് തോനിയിട്ടുണ്ട് അത് പല്ല് തെച്ചതില്‍ പിന്നെ ആകാമായിരുന്നു എന്ന്...
അന്നുണ്ടായതാണ് ഈ ബസ്സിന്റെയും കാറിന്റെയും ഒക്കെ ജാക്കി എന്ന് പിന്നെ സാജിദ് പറഞ്ഞു തന്നപോലാണ് മനസ്സിലായത്‌..

ലേശം എങ്കിലും ഭാഗ്യം ഉണ്ടായത് കാലിക്കറ്റ്‌ ബാംഗ്ലൂര്‍ ബസ്‌ യാത്രയില്‍ മുന്‍പിലെ സീറ്റില്‍ യാത്ര ചെയ്ത ഒരു ഡാഷ് മോനാണ്..
ഞാന്‍ കൈ കുഞ്ഞായ ഈവയുമായി അവന്റെ ബാക്കിലെ സിംഗിള്‍ സീറ്റില്‍..

ഈവ എന്താണ് ഇങ്ങനെ കാല്‍ ഇളക്കി കളിക്കുന്നത് എന്ന് കരുതി തപ്പി നോക്കിയതാണ്.. ഒരു മുട്ടന്‍ കൈ..
ഓടിച്ചു കൊടുത്തു അവന്റെ കൈ.. നടുവിന് ചവിട്ടു.. മിനെരല്‍ വാട്ടര്‍ ബോട്ട്ലെ കൊണ്ട് തല അടിച്ചു പൊട്ടിക്കല്‍.. എന്നിവ അരങ്ങേറി..
അന്ന് ഞാന്‍ മാത്രം ആണ് സ്ത്രീ ആയി ആ ബസ്സില്‍ ഉണ്ടായിരുന്നത്...
നല്ല ബഹളം ഉണ്ടായി.. ഒരു അഞ്ചു മിനിട്ടിനുള്ളില്‍ ബസ്‌ നിന്നു.ലൈറ്റ് ഓണായി.. പ്രാഥമിക ആവശ്യങ്ങല്കായി എല്ലാരും ഉണര്‍ന്നു .. മെല്ലെ കണ്ണ് തുറന്നു..

"നിങ്ങളൊക്കെ മനുഷ്യരാണോ..ഒരു കുഞ്ഞുമായി യാത്ര ചെയ്യുന്ന ഞാന്‍ ഈ കണ്ട ബഹളം വെച്ചിട്ട് ആരെങ്ങിലും ഒന്ന് നോക്കിയോ " എന്ന് ഞാന്‍ ദേഷ്യത്തോടെയും കണ്ണീരോടെയും അവരോടു ചോദിച്ചു..

ചിലരൊക്കെ അപ്പൊ കാര്യം അന്വേഷിക്കാന്‍ വന്നു.. സങ്ങടം സഹിക്കാന്‍ വയ്യാതെ ഞാന്‍ സാജിടിനു ഫോണ്‍ ചെയ്തു.. നല്ല ഉറക്കതിലുള്ള അങ്ങേര ... നീ നല്ലോണം കൊടുത്തില്ലേ..പിന്നെ ഓക്കേ..ഗുഡ് നൈറ്റ്‌ എന്ന്...

അതും കൂടെ കേട്ടപോള്‍ സങ്ങടം ഒന്നും കൂടെ കൂടി.. നേരെ ചില ബാംഗ്ലൂര്‍ ചുള്ളന്മാരെ വിളിച്ചു..

കൊട്ടശന്‍ ടീമിനെ റെഡി ആക്കാന്‍ പറഞ്ഞു.. ബസ്‌ മാര്‍കെറ്റില്‍ എത്തുമ്പോള്‍ അവന്റെ കാര്യം ഗോപി..

ഞാന്‍ പിന്നെയും ഉറങ്ങി..
രാവിലെ ഉണര്‍ന്നപോള്‍ മുന്നിലെ പുന്നാര മോന്‍ അപ്രത്യക്ഷം.. ജീവനും കൊണ്ട് അവന്‍ പാതി വഴിയില്‍ രക്ഷപ്പെട്ടു..

അതായിരുന്നു അവസാനത്തേത്...
ച്ചുളുവിനു ഓവര്‍ ആക്കി വല്ല മോന്‍ മാരെയും പെരുമാറാന്‍ ഇനി എന്നാണാവോ ഒരു അവസരം ...

ഇപ്പൊ ചിലര്‍ കരുതും മര്യാദക്ക് ഡ്രസ്സ്‌ ചെയ്തിരുന്നെങ്ങില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു എന്ന്...

വീട്ടില്‍ പോയി സൂത്രത്തില്‍ ചോദിച്ചു നോക്ക് ..സത്യം പറയുന്ന അനിയത്തിമാരോ ചേച്ചിമാരോ ഉണ്ടെങ്കില്‍ കൂടതല്‍ അനുഭവങ്ങള്‍ കേള്‍ക്കാം..

അമ്പതു വയസു കഴിഞ്ഞ എന്റെ ഉമ്മയുടെ കോട കൊണ്ടുള്ള അടി ഈ അടുത്ത് ഒരു പുള്ളി ചോദിച്ചു വാങ്ങിയിട്ടുണ്ട്... അത് കൊണ്ട് ആ ഉദായിപ്പും കൊണ്ട് ഈ പോസ്റ്റിലേക്ക് വന്നേക്കല്ലേ.

1 comment:

Shah Haripad said...

ഓര്‍മ്മകള്‍ പങ്കു വെക്കുവാന്‍ ഉള്ളതാണ്..! തുറന്നു പറച്ചിലുകളും നല്ലതാണ്..! പിന്നെ ഒന്നും ഉണ്ടാവില്ല...ല്ലേ..മനസ്സില്‍ നോവായി...!

ഇനിയും എഴുതുക..!