സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, July 21, 2012

my school days


ഇന്നലെ എനിക്ക് പതിനഞ്ചു വയസു കുറഞ്ഞു . ഈവയുടെ സ്കൂള്‍ തുറക്കാരാകുന്നു. അടുത്ത ആഴ്ച . എത്രയോ കാലം മുന്പ് ചെയ്ത പല ജോലികളും ഇനി ചെയ്യാനുണ്ട് .. പുസ്തകം പൊതിയല്‍.. നെയിം സ്ലിപ് ഒട്ടിക്കല്‍..
ഈവ കെ കെ
എല്‍ കെ ജി
കമല ഗാര്‍ഡന്‍ കൂള്‍
ജയനഗര്‍ ബാംഗ്ലൂര്‍

ഡിവിഷന്‍ അറിയില്ല. അത് കൊണ്ട് അത് മാത്രം നെയിം സ്ലിപ്പില്‍ എഴുതിയില്ല...
എന്റെ കുട്ടിക്കാലം..നാട്ടിലെ നമ്മുടെ സ്കൂള്‍..എനിക്ക് കുഞ്ഞിലെ ഉനിഫോരം ഇല്ലായിരുന്നു..
ഹൈ സ്കൂള്‍ ആയപ്പോലാണ് ഉനിഫോരം ഉണ്ടായത് .. എട്ടു ഒന്‍പതു പത്തു ക്ലാസ്സ്‌ പഠിക്കാന്‍ രണ്ടു ഉനിഫോരം മാത്രം..
ഒന്ന് എന്റെതും..
ഒന്ന് കാലടിയിലുള്ള മൂത്തുമ്മയുടെ മകളുടെത് ദാനം കിട്ടിയതും..
എന്റെ ഓര്‍മയില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്ന വി വി എം ഹൈ സ്കൂള്‍ .
വീട്ടില്‍ നിന്നും മൂന്ന് കിലോമെട്രെ ദൂരെയുള്ള കൂളിലേക്ക് ഞങ്ങള്‍ നടന്നാണ് പോയിരുന്നതും വന്നിരുന്നതും.,,

ഇന്നിപ്പോള്‍ ബസ്‌ ഒക്കെ ആയി..

എന്റെ പ്രിയപ്പെട്ട ടീചെര്സ്‌ ..
ഇംഗ്ലീഷ് പഠിപ്പിക്കുന്ന സിമി ടീച്ചര്‍ ... കറുപ്പിന് എഴാഴകാനെന്നു .. സിമി ടീചേര്‍ക്കും...അവരിലൂടെയാണ്‌ ഒരു ടീച്ചര്‍ ആകണം എന്നാ ആഗ്രഹം എനിക്ക് വന്നത്... ഇന്നും എന്റെ പ്രിയ്യപ്പെട്ട ടീച്ചര്‍ അവരാണ്..
മലയാളം പഠിപ്പിക്കുന്ന ഹേമ ലത ടീച്ചര്‍ ... നല്ല ഐശ്വര്യം ഉള്ള തൃശൂര്‍ കാരി
അന്നൊക്കെ എത്രയും വേഗം വലുതാകണം എന്ന് മാത്രം ആയിരുന്നു മനസ്സില്‍..
...കുട്ടികലായിരിക്കുംപോലാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം എന്ന് ടീച്ചര്‍ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു

പിന്നെ ബയോളജി പഠിപ്പിക്കാന്‍ വന്ന പുതിയ സര്‍ സുഭാഷ്. ആദ്യമായി ഒരു സര്‍ ഇനെ വായിനൊ൦ക്കുന്നതു അങ്ങിനെ ആണ്.. കുഞ്ഞു പയ്യന്‍സിന്റെ മുഖം ഉള്ള ദേഷ്യം പിടിക്കുമ്പോള്‍ മുഖത്ത് ചിരി മാത്രം വരുന്ന സുഭാഷ്‌ മാഷ്.
പിന്നെ മലയാളം പഠിപ്പിക്കുന്ന ആനന്ദന്‍ മാഷ്. എന്നെ ഒന്‍പതാം ക്ലാസ്സില്‍ മോണോ ആക്ട്‌ പഠിപ്പിച്ചത് മാഷായിരുന്നു
പുതിയ അധ്യാപകര്‍ക്കൊന്നും ഇരട്ട പേരുണ്ടായിരുന്നില്ല..
പഴയ മാഷന്മാരുടെ ഇരട്ടപേര് ശരിയായ പേരിനേക്കാള്‍ പ്രസിദ്ധം

ആളില്ലാത്ത പിരീഡ് ഒരിക്കല്‍ ഹെഡ് മാസ്റ്റര്‍ കുമാരന്‍ മാഷ് വന്നു ചോദിച്ചു
ഏതാ സബ്ജെക്റ്റ് : കെമിസ്ട്രി

ആരാ :കുട്ടികള്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞു പൂച്ച...

വലിയ കൊമ്പന്‍ മീശയുള്ള മുടിഒക്കെ മയിലാഞ്ചി ഇട്ടു ച്ചുകപ്പിച്ച മാധവന്‍ സര്‍ ആണ് കെമിസ്ട്രി പഠിപ്പിച്ചിരുന്നത്,
സോറി സര്‍
പിന്നെ എന്റെ സഹപാഠിയുടെ അച്ചന്‍ നാരായണന്‍ മാഷ്.
സാമൂഹ്യം പഠിപ്പിക്കുന്ന എന്റെ ജൂനിയര്‍ സ്രീരാജിന്റെ അച്ചന്‍, എന്റെ ചെറിയ അമ്മായിയും പഠിപ്പിച്ചിട്ടുള്ള വാസുദേവന്‍ മാഷ്‌

ഈ വാസുദേവന്‍ മാഷ്‌ കാരണം മാത്രം ആണ് എന്റെ പേന പിടുത്തവും എഴുത്തും റെഡി ആയതു.,.
അന്നൊക്കെ വേറെ ഏതോ ഒരു രീതിയില്‍ ആയിരുന്നു ഞാന്‍ പേന പിടിച്ചിരുന്നത്..
മാഷ്‌ പത്താം ക്ലാസില്‍ വെച്ച് അത് കണ്ടു പിടിച്ചു എന്നെ ശരിയാക്കി എടുത്തു..
അന്ന് സര്‍ ഇന്റെ പീരീഡ്‌ കഷ്ട്ടപെട്ടു പേന പിടിച്ചു ഞാന്‍ പിന്നെ പിന്നെ എങ്ങിനെയോ എപ്പോളോ ശരിയായ എഴുത്തുകാരി ആയി..
നന്ദി ഉണ്ട് സര്‍ നന്ദി ഉണ്ട്
പിന്നെ കണക്കു പഠിപ്പിക്കുന്ന വാസുദേവന്‍ മാഷ് .
എന്റെ പ്രിയ സര്‍.
ഒന്‍പതാം ക്ലാസ്സില്‍ കണക്കിന് എനിക്ക് കിട്ടിയ മാര്‍ക്ക്‌ അന്‍പതില്‍ പത്ത് ...
അത് പത്താം ക്ലാസ്സില്‍ തൊണ്ണൂറ്റി എട്ടും പിന്നീട് പ്രീ ഡിഗ്രിക്ക് ഐചിക വിഷയമായി കണക്കെടുത്തപ്പോള്‍ നൂറില്‍ നൂറും കിട്ടിയത് ഒക്കെ
കണക്കു മാഷോടുള്ള എന്റെ ഇഷ്ട്ടകൂടുതല്‍ മാത്രം
അന്ന് കെ ആര്‍ നാരായണന രാഷ്ട്ര പാതി ആയപ്പോള്‍ സ്കൂളില്‍ പായസം വെച്ചിരുന്നു എല്ലാ കുട്ടികളുടെയും വീട്ടില്‍ നിന്നും തേങ്ങ കൊണ്ട് വന്നു.
പിന്നെ എല്ലാര്ര്‍ക്കും പേടിയുള്ള എന്നാല്‍ ഒരു സ്നേഹ ക്കടലായ ഞങ്ങളുടെ പി ടിമാഷ്
പേരറിയില്ല ആര്‍ക്കും..
ഇരട്ടപെരോട്ടില്ലതാനും..
ഒരു ചാട്ടവാര്‍ പോലുള്ള കയര്‍ കഷ്ണം എടുത്തൊരു വരവുണ്ട്..ആളില്ലാത്ത പീരീഡ്‌ ബഹളം വെക്കുമ്പോള്‍..
ആദ്യം ആദ്യം പേടിയായിരുന്നു..
പിന്നെ സ്പോര്‍ട്സ് ടീമില്‍ ആയപ്പോള്‍ അതിഷ്ട്ടം ആയി..
അതിരാവിലെ ഉള്ള ഷട്ടില്‍ പ്രാക്ടീസ്..
മാഷിന്റെ കീഴിലുള്ള പരിശീലന കളരി ..
മറ്റു പെണ്‍ കുട്ടികള്‍ക്കൊക്കെ വലിയ പേടിയുള്ളപ്പോള്‍ നമ്മള്‍ മാഷിന്റെ പെറ്റ്...

എന്റെ ഓര്‍മയില്‍ എന്നും ഞാന്‍ തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന എന്റെ ഹൈ സ്കൂള്‍ ജീവിതം..
ഇനിയും ഏറെ ഉണ്ട് പറയാന്‍..
എല്ലാം കൂടെ ഒരു പുസ്തകം ..ആ സ്വപ്നം ആണ് ഇപ്പോള്‍ മനസ്സില്‍..

1 comment:

Unknown said...

..m waiting for you Dream book chechii !!!! ...