സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, July 21, 2012

my Titanic story


ഞാന്‍ പത്താം ഒന്‍പതാം ക്ലാസ്സ്‌ അവസാന പരീക്ഷ എഴുതി ഇരിക്കുന്ന കാലം.. തൃശൂര്‍ ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സംസ്ഥാന തലത്തില്‍ ഒരു പ്രൊജക്റ്റ്‌ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രാത്രി തൃശ്ശൂരില്‍ ഉപ്പയുമായി തങ്ങേണ്ടി വന്നു. അന്ന് രാഗം തിയേറ്റര്‍ ഇല ടൈറ്റാനിക് കളിക്കുന്നു. സെക്കന്റ്‌ ഷോ ക്കുപോയി. സെക്കന്റ്‌ ഷോ കഴിഞ്ഞു റൂം തിരഞ്ഞു പല വാതിലിലും മുട്ടി. എന്നെയും ഉപ്പയെയും കണ്ടു ആരും റൂം തന്നില്ല.
ഞങ്ങള്‍ക്ക് റൂം തരാത്തത്തിന്റെ പിന്നിലെ സദാചാരം എനിക്ക് പിന്നീട് കൊറേ ഏറെ വര്ഷം കഴിഞ്ഞാണ് തിരിഞ്ഞത്..
അന്ന് പല ഇന്ടിമറെ സീനുകളും കാണുമ്പോള്‍ ഉപ്പയാനല്ലോ അടുതുല്ലതെന്നോര്‍ത്തു ചമ്മിയിരുന്നു. പലപോലും ഞാന്‍ ഉറങ്ങിപോയതായി ഉപ്പയെ അഭിനയിച്ചു കാണിച്ചു. . നല്ല തണുപ്പുള്ള തിയേറ്റര്‍ . മഞ്ഞു മല വരും,പോല്‍ അത് ശരിക്കും ഫീല്‍ ചെയ്തു.
അതിനു ശേഷം കൂടുകാരുമോത് കൊഴികോട് ക്രൌനില്‍ വെച്ച് പിന്നെയും കണ്ടു.
അന്ന് ടൈറ്റാനിക് കണ്ടു എന്ന് പറഞ്ഞാല്‍ വലിയ എന്തോ തെറ്റ് ചെയ്ത മാതിരി ആയിരുന്നു .

തൃശ്ശൂരില്‍ വെച്ച്ഫ സ്റ്റ് ഷോ കണ്ടപ്പോള്‍ കണ്ട പലതും പിന്നെ ഒരുമാസം കഴിഞ്ഞു കണ്ടപ്പോള്‍ കണ്ടില്ല. ഞാന്‍ പുല് അടിച്ചു വിട്റെതാനെന്നു പറഞ്ഞു എന്റെ കൂടുകാരികള്‍.
അതിനു ശേഷം പ്രീടെഗ്രീ ക്ലാസ്സ്‌ തുടങ്ങി.

എന്റെ ആദ്യ പ്രണയവും. വളാഞ്ചേരി എം ഈ എസ കോളേജ് .

അവിടെ ഞാന്‍ സിലസില വിന്‍സ്ലെട്ടും ... അവന്‍ ഡാഷ് മോന്‍ ദികാപ്രിയോയും..

അന്ന് റെക്കോര്‍ഡ്‌ ബുക്കിന്റെ ചട്ടയില്‍ വലിയ ടൈറ്റാനിക് സ്ടിക്കെര്‍ ഒട്ടിച്ചു ഞാന്‍ ഷൈന്‍ ചെയ്തു. എന്റെ പ്രണയം പൂത്തും ഇല്ല കായിച്ചും ഇല്ല. അത് യാതൊരു മഞ്ഞു മലയിലും തട്ടാതെ തന്നെ കൊഴിഞ്ഞു പോയി.. അന്നത്തെ എന്റെ ആദ്യ പ്രണയം എന്റെ ഹൃധയതോട് അത്രമേല്‍ ഒട്ടി നില്‍കാന്‍ ഈ ടൈറ്റാനിക് ഏറെ സഹായിച്ചിട്ടുണ്ട്.. എത്രയോ പ്രണയങ്ങള്‍ ഉദിച്ചു അസ്തമിക്കാന്‍ ഉണ്ടായിരുന്ന ഏഴു വര്ഷം ആ ഡാഷ് മോന്‍ കാരണം തുളഞ്ഞു പോയി..
പക്ഷെ അന്ന് തുടങ്ങിയ ഇഷ്ട്ടം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ..എന്റെ ലയാനര്ടോ ..എന്റെ kate വിന്‍സ്ലെറ്റ് .. ഓരോ ഫിലിം ഇറങ്ങുമ്പോളും തപ്പിപിടിച്ച് കാണുന്നുണ്ട് ഇന്നും.. എബ്തിനെന്നരിയാതെ ഇന്നും ആ റെക്കോര്‍ഡ്‌ പൂക്കള്‍ എന്റെ ഷെല്‍ഫില്‍ ഇരിക്കുന്നു ചിതലരികാതെ

No comments: