സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, May 4, 2013

ആരാണീ പേറു കണ്ടു പിടിച്ചത് ...!ഗര്‍ഭിണി ആണെന്ന വിവരം പറയാന്‍ അനിയത്തി വിളിച്ചപ്പോള്‍
ഞാന്‍ പറഞ്ഞു ഒരാഴ്ച കൂടെ കഴിഞ്ഞാല്‍ ഇവിടെ നിന്നും ഇതേ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ സാധ്യത ഇല്ലാതില്ലാതില്ലെന്നു . പ്രതീക്ഷിച്ച പോലെ തന്നെ തന്നെ സംഭവിച്ചു . ഒരുമാസത്തെ ഇടവേളകളില്‍ രണ്ടു പുതിയ സന്തോഷങ്ങള്‍ വിരുന്നു വരുന്നു എന്നറിഞ്ഞു വീട്ടില്‍ എല്ലാരും വലിയ ത്രില്‍ അടിക്കുമ്പോള്‍ പക്ഷെ ഉമ്മ മാത്രം ഷോക്ക്‌ അടിച്ചു ഇരുന്നു.

കലക്റ്റര്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും തിരക്കുള്ള , ഒരു ലീവ് പോലും എടുക്കാന്‍ ആകാതെ ജോലി എന്ന് പറഞ്ഞു മരിക്കുന്ന ആ സംമൂഹ്യ ക്ഷേമ വകുപ്പ് ഉധ്യോഗസ്തക്ക് , രണ്ടു പെണ്മക്കളും ചേര്‍ന്ന്കൊടുത്ത ഒരു എട്ടിന്റെ പണി ആയിരുന്നു ഈ അടുപ്പിച്ചുള്ള , വരാന്‍ ഇരിക്കുന്ന പ്രസവ വാര്‍ത്ത .

ഏഴാം മാസം വിമാനം കയറി അനിയത്തി പ്രസവത്തിനു വന്നു. ഉള്ളില്‍ ഉള്ളത് ആണ്‍ കുട്ടിയാണ് എന്നറിയാം. കണ്‍ മഷി കംബ്ബനിക്കാര്‍ നോട്ടമിട്ടിരിക്കുന്ന ആള്‍ ആണ് കുട്ടിയുടെ വാപ്പ, അവള്‍ തനി വെള്ളയും .അവര്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കപ്പിള്‍ ആണ്. ഇവത്താത്തഎന്ന് വിളിക്കാന്‍ ഒരു കറുത്ത കുഞ്ഞി ചെക്കന്‍ വരുന്നു എന്ന് പറഞ്ഞു ഞാന്‍ അവളെ ശുണ്ടി പിടിപ്പിക്കാന്‍ നോക്കി.

വീട്ടില്‍ ഇരുന്നു അവള്‍ക്കു ബോര്‍ അടിക്കുന്നുണ്ട്. എന്നും വിളിച്ചു സില്ത്താത്ത എന്നാ വരാ എന്ന് ചോദിക്കും .ഈവയുടെ സ്കൂള്‍ ഡേയ് കഴിഞ്ഞു ഉടനെ വരാം എന്ന് ഞാനും അതിനു മുന്പ് പ്രസവിക്കില്ലെന്നു അവളും ഉറപ്പു പറഞ്ഞു.പക്ഷെ അവസാന പരിശോധനയില്‍ അവളുടെ പേറിന് ഡോക്ടര്‍ പറഞ്ഞ ദിവസവും ഈവയുടെ സ്കൂള്‍ ഡേയ്ഉം ഒരുമിച്ചു വന്നപ്പോള്‍ സത്യത്തില്‍ പ്രസവ വേദന എനിക്കായിരുന്നു . അധികം മേല്‍ അനങ്ങല്ലേ . ഞാന്‍ എത്തും വരെ എങ്ങിനെയും പിടിച്ചു നിക്ക് എന്ന് വിളിച്ചു പറയുകയും ചെയ്തു .

പക്ഷെ എന്നോടുള്ള തുറന്ന യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് , അവളുടെ ചെക്കന്‍ പള്ള പൊളിച്ചു അഞ്ചു ദിവസം മുന്നേ ചാടി.അതിനുള്ളത് അവനു ചെന്നിട്ടു കൊടുക്കുന്നുണ്ട് . നിരന്ധരം ഉള്ള എന്റെ ഫോണ്‍ വിളികള്‍ അവന്റെ അന്നം മുടക്കികള്‍ ആയപ്പോള്‍ അവന്‍ പ്രതിഷേധിച്ചു . ഫോണ്‍ റിംഗ് ചെയ്യാന്‍ കാത്തിരിക്കുകയാണോ അവന്‍ എന്ന് തോന്നിപോകും,എപ്പോള്‍ വിളിച്ചാലും അവന്റെ കാറല്‍..

അവന്റെ തൂക്കം, നിറം ,മുഖം, പാല് കുടിക്കുന്നുണ്ടോ അങ്ങിനെ നൂറായിരം ചോദ്യങ്ങള്‍ ഉള്ളില്‍ തിളക്കുമ്പോള്‍ പിന്നെയും സഹികെട്ട് ഫോണ്‍ എടുത്തു കുത്തും. ഉപ്പ , ഉമ്മ , അനിയന്‍ എന്നുവേണ്ട ആരെ വിളിച്ചാലും പിന്നെ വിളി പിന്നെ വിളി എന്ന സ്ഥിരം പല്ലവി. എന്റെ ഉള്ളിലെ പോസ്റ്റ്‌ പ്രസവ വേദന അവര്‍ക്കറിയില്ലല്ലോ . ആകെ കൂടി കേട്ട വിവരം ദേഹം റോസാ കളര്‍ ആണെങ്കിലും അവന്റെ അണ്ടി കറുത്തിട്ടാണ് എന്നാണു . അണ്ടി'സ് കളര്‍ ഈസ്‌ കുട്ടീസ് കളര്‍ എന്നാത്രെ . അപ്പോള്‍ പ്രതീക്ഷക്കു വകയുണ്ട്. ഇല്ലെങ്ങില്‍ ഈവയുടെ ഇടി അവന്‍ കൊറേ മേടിച്ചു കൂട്ടും. ചിറ്റയുടെ കുഞ്ഞുവാവ ബ്ലാക്ക്‌ ആണ് നമ്മുടെ കുഞ്ഞുവാവ വൈറ്റ്ഉം എന്ന് അവള്‍ അന്ത കാലം തൊട്ടേ പറയുന്നതാണ്

വരാനുള്ളത് വഴിയില്‍ തങ്ങാതെ വീട്ടില്‍ വന്നു. ഇനി എന്തായാലും ഈവയുടെ സ്കൂള്‍ ഡേയ് കഴിയട്ടെ ." ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും..." എന്ന പഴയ നസീര്‍ ദാസേട്ടന്‍ പാട്ട് ആണ് അവളുടെ ഡാന്‍സ്. ." ഗന്ഗം സ്റ്റൈല്‍ "ഒക്കെ ആടിതിമിര്‍ക്കുന്ന
കാലത്ത് അതും ബാങ്ങളൂര്‍ പോലെ ഒരു മെട്രോ നഗരത്തില്‍ അവളെ ഇല്ലാത്ത ഫീസും കൊടുത്തു സ്കൂളില്‍ വിട്ടത് ഈ കുഞ്ഞാണ്ട പാട്ടിനു ഡാന്‍സ് കളിക്കാന്‍ ആയിരുന്നോ എന്നോര്‍ത്ത് ഞാനും ബാപ്പയും അന്തം വിട്ടു.

ഡാന്‍സ് ഒക്കെ സ്കൂളില്‍ പഠിപ്പിക്കും.പക്ഷെ ഒരേ ഒരു അഭ്യര്‍ത്ഥന മാത്രം .ഇനി പരിപാടി കഴിയും വരെ ഈവ ആബ്സന്റ് ആകരുത് , നാല് പേരുള്ള ഗ്രൂപ്പ്‌ ഡാന്‍സ് ആണ് .. മുടങ്ങാതെ ഒരാഴ്ച തികച്ചു പോയ ചരിത്രം ഈവക്കില്ല . അമ്മ ഗര്‍ഭിണി ആണെന്നത് അതിനുള്ള ഒരു സൌകര്യവും .അതറിയുന്ന ടീച്ചര്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തതാണ് .കൊസ്ട്യൂം കിട്ടുന്ന കട യുടെ വിവരം ടീച്ചര്‍ ബുക്കില്‍ എഴുതി കൊടുത്തുവിട്ടു . പരിപാടിയുടെ തലേ ദിവസം ഓടി നടന്നു അതെല്ലാം സങ്കടിപ്പിച്ചു ഞങ്ങള്‍ സ്കൂള്‍ ഡേയ് വരാന്‍ കാത്തിരുന്നു.

മോഹിനിയാട്ടം കൊസ്ട്യൂം ആണ് ഈവയ്ക്ക്. പണ്ട് കലോത്സവത്തിന് കൂട്ടുകാരികള്‍ഒരുങ്ങുന്നത് അസൂയയോടെ കണ്ടു നിന്നിടുണ്ട്. അന്ന് അസിസ്റ്റന്റ്റ് ആയതിന്റെ ഗുണം ഇപ്പോള്‍ ആണ് ഉപകാര പെട്ടത്. ഞാന്‍ ഈവയെ ഒരുക്കുന്നത് കണ്ടു സാജിദ് കണ്ണും തള്ളി നില്‍പ്പാണ്. എല്ലാം കഴിഞ്ഞു സുന്ദരിയായ ഈവയെ നമ്മുടെ നാട്ടിലെ സ്കൂള്‍ കലാമേളയില്‍ ഗ്രീന്‍ റൂമില്‍ നിന്നും സ്റ്റെജിലേക്ക് പുതപ്പിട്ടു മൂടി പോകുന്ന കുട്ടികളെ പോലെ ഒരു ഷാളില്‍ പൊതിഞ്ഞു വണ്ടിയില്‍ ഇരുത്തി വീട്ടില്‍ നിന്നും ഞങ്ങള്‍ സ്കൂളിലേക്ക് പുറപ്പെട്ടു.


പതിനൊന്നു മണിക്ക് ആണ് ഈവയുടെ പരിപാടി. ഇതുവരെ ഉണ്ടായ ഒരു പാരന്റ്സ് മീറ്റിങ്ങിനു പോലും പോകാതെ ബ്ലാക്ക്‌ ലിസ്റ്റ് ഇല്‍ പേരുള്ള ഞങ്ങള്‍ ആണ് ഓഫിസിലെ തിരക്കും ഒന്‍പതാം മാസത്തിന്റെ അസ്വസ്ഥതകളും മറന്നു ഈവയെ ഒരുക്കി സുന്ദരിയാക്കി സ്കൂളില്‍ പതിവിലും നേരത്തെ എത്തിയിരിക്കുന്നത്. പുറത്ത് സ്റ്റേജ് ഒന്നും കാണാന്‍ ഇല്ല. കുട്ടികള്‍ മാത്രം ക്ഷമയോടെ ഇരിക്കുന്നു. ഈവയെ ഗുഡ് മോര്‍ണിംഗ് പറഞ്ഞു സ്വീകരിച്ചു" ആയ "ഞങ്ങളോട് ഒരു മണിക്ക് വരാന്‍ പറഞ്ഞു. "ങേ..?!!!!!!!!!!!"

പത്ത് മാസം കാത്തിരുന്നു പെറ്റ കുഞ്ഞിനെ കാണാന്‍ അന്ന് കാണിച്ചതിലും വലിയ ആക്രാന്തം ആയിരുന്നു സ്കൂള്‍ ഡേയ് ആവാന്‍. .
അങ്ങിനെ ഉള്ള ഞങ്ങളോട് പോയിട്ട് വരാനോ.. ഇത് നല്ല കൂത്തു. ഹെഡ് മിസ്ട്രെസ്സ് പക്ഷെ അമ്പിനും വില്ലിനും അടുക്കുന്നില്ല. പരെന്റ്സ്‌ ഒക്കെ ആകുമ്പോള്‍ കുട്ടികള്‍ പ്രശ്നം ഉണ്ടാക്കും . നിങ്ങള്ക്ക് സി ഡി തരും . അത് വീട്ടില്‍ ഇരുന്നു കണ്ടോള് എന്ന് പറഞ്ഞു ഞങ്ങളെ ഗെയ്റ്റിനു പുറത്താക്കി. യാത്ര ചെയ്യാന്‍ വയ്യാത്തതിനാല്‍ ഞാന്‍ അവിടെത്തന്നെ ചുറ്റിപറ്റി നിന്നു. സാജിദ് മനസില്ലാ മനസോടെ പരിപാടി കഴിഞ്ഞാല്‍ വിളിക്കെന്നും പറഞ്ഞു ഓഫിസിലേക്കു പോയി.

പരിപാടികള്‍ തുടങ്ങി. സ്കൂളിനു പുറത്തെ ഒരു മരത്ത്തിണ്ണയില്‍ ഡാന്‍സിന്റെ പാട്ടുകള്‍ കേട്ട് ഒറ്റയ്ക്ക് ഇരിക്കുകയാണ് ഞാന്‍ . ഈവയുടെ ഡാന്‍സിന്റെ പാട്ട് മെല്ലെ ഒഴുകി വന്നു. ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്ന ആ ഡാന്‍സ് മനക്കണ്ണില്‍ കണ്ടു പുറത്തിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. വഴിയെ പോകുന്നവര്‍ കാണാതിരിക്കാന്‍ തൂവാല എടുത്തു കണ്ണ് തുടച്ച്ചെങ്കിലും ഉള്ളില്‍ ഹൃദയം പൊട്ടിപോകുന്നുണ്ടായിരുന്നു.

പാട്ട് കഴിഞ്ഞതും ഫോണ്‍ എടുത്തു സാജിദ് ഇനെ വിളിച്ചു. പക്ഷെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിയപ്പോള്‍ തേങ്ങലുകള്‍ പുറത്ത് വന്നത് അപ്പുറത്ത് അറിയാതിരിക്കാന്‍ വിഷമിച്ചു ഞാന്‍ വേഗം ഫോണ്‍ വെച്ചു ബാഗില്‍ നിന്നും വെള്ളം എടുത്തു കുടിച്ചു .

അങ്ങിനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അനിയത്തിയുടെ പ്രസവവും ഈവയുടെ സ്കൂള്‍ ഡേയും എന്റെ മനസില്‍ വലിയ നിരാശകള്‍ ബാക്കിവെച്ചു കൊണ്ട് കടന്നുപോയി. ഇനി എങ്ങിനെ എങ്കിലും ഒന്ന് വീട്ടില്‍ എത്തണം ,എന്റെ പേറും കൂടി ഒന്ന് കഴിയണം. പാക്കിംഗ് ഒക്കെ എന്നെ കഴിഞ്ഞു. പ്രസവത്തിനു വീട്ടില്‍ പോകുന്നു എന്ന് എല്ലാരെയും വിളിച്ചു പറഞ്ഞും കഴിഞ്ഞു.


ടിങ്കു വന്നതിനു ശേഷം നാട്ടില്‍ പോകുമ്പോള്‍ , അവനെ ഒറ്റയ്ക്ക് ഇട്ടു പോകുന്നത് വലിയ ടെന്‍ഷന്‍ ആണ്. ഈവയെ കണ്ടില്ലേല്‍ വരുന്നത് വരെ തുള്ളി വെള്ളം കുടിക്കില്ല അവന്‍. ഇപ്പ്രാവശ്യം ഞങ്ങടെ കൂടെ അവനും വരുന്നുണ്ട്. കുളിച്ചു കുട്ടപ്പന്‍ ആയി ശാപ്പാട് അടിച്ചു ഇതൊന്നും അറിയാതെ മയങ്ങുകയാണ് അവന്‍. . , കേട്ട് മാത്രം പരിചയം ഉള്ള സുജായിക്കാരന്‍ ടിന്കുവിനെ കാത്തിരിക്കുകയാണ് നാട്ടില്‍ ഈവയുടെ സെറ്റ് .. അവസാന വട്ട അടുക്കി പെറുക്കല് കഴിഞ്ഞു പള്ള വീര്‍പ്പിച്ച പെട്ടികള്‍ നിരനിരയായി ചുമരിനോട് ചാരി റെഡി ആയി നില്‍ക്കുന്നു.
ബാക്കി വന്ന പച്ച കറികളും , ഭക്ഷണ സാമഗ്രികളും വാച്ച് മാന്റെ ഭാര്യ വന്നു ഏറ്റുവാങ്ങി. അങ്ങിനെ ഒരു നീണ്ട ഇടവേള മുന്നില്‍ കണ്ടുള്ള യാത്രക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി .


ഇന്ന് രാത്രി തിരിക്കാന്‍ ആണ് പ്ലാന്‍. യാത്രയില്‍ കേള്‍ക്കാന്‍ പാട്ടുകള്‍ പകര്‍ത്താന്‍ ഉള്ള സി ഡി വാങ്ങിക്കാന്‍ പുറത്ത് പോയിരിക്കുകയാണ് സാജിദ്.

പുതുതായ് വന്ന ചെക്കന്‍, അമ്മയായി വളര്‍ന്ന അനിയത്തി കുട്ടി, ഇനിയും വരാന്‍ ഇരിക്കുന്ന കുഞ്ഞികാലുകള്‍ , എഴുതി തീര്‍ക്കാന്‍ ഉള്ള ബാക്കി വെച്ച കഥകള്‍. അങ്ങിനെ ഒരായിരം പുതുമകള്‍ വീട്ടില്‍ ഇരുന്നു കണ്ണും കാലും കാണിച്ചു കൊതിപ്പിക്കുന്നുണ്ട്. പക്ഷെ എനിക്ക് എന്തോ ഇരിപ്പ് ഉറയ്ക്കുന്നില്ല. ഒന്പതുമാസം ചുമന്നു നടന്നപ്പോള്‍ ഇല്ലാത്ത ഒരു പരവേശവും നെഞ്ചി കെട്ടലും .
നാല് ദിവസത്തിന് അപ്പുറത്തേക്ക് പിരിഞ്ഞു നിന്നാല്‍ ഉറക്കം കിട്ടാത്ത ഞാന്‍ എങ്ങിനെയാണ് രണ്ടു മാസം ഒക്കെ ഈ ചെക്കനെ ഇവിടെ ആര്മാധിക്കാന്‍ വിട്ടിട്ടു പോകുക എന്നോര്‍ക്കുമ്പോള്‍ നിക്കണോ പോണോ .. ആകെ കണ്ഫ്യുഷന്‍ !!!!
 —

18 comments:

JAYACHANDRAN NAIR said...

ഗുഡ്.... നന്നായി എഴുതി..

Faisal qblpindia said...

നിങ്ങളുടെ ബ്ലോഗ്‌ വായിച്ചപ്പോൾ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ വായിച്ച ഒരു ഫീലിംഗ് .. കലക്കിയിട്ടുണ്ട് എഴുത്തിനു അത് വേണം ആ ഒരു ഫീലിംഗ്..

ajith said...

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സത്യത്തില്‍ ആരാണ് 'പേരു' കണ്ടുപിടിച്ചത് ?

Dileep said...

കൊള്ളാം നന്നായിരിക്കുന്നു...

Zilzila Parvesh said...

ഈ എഴുതിയതില്‍ ഒരുപാട് എഡിറ്റ്‌ ചെയ്തു നന്നാന്‍ ഉണ്ട്.. വായനാരോദ് എഡിറ്റ്‌ ചെയ്യാതെ പോസ്റ്റ്‌ ചെയ്തത് നീതികേട് ആണെന്ന് തോന്നിയിരുന്നു പോസ്റ്റ്‌ ചെയ്തപ്പോള്‍ മുതല്‍.. എഡിറ്റ്‌ ചെയ്തു വൃത്തിയാക്കും.. തീര്‍ച്ചയായും ..വായിച്ചതിനു നന്ദി..ഒരായിരം..പിശുക് ഇല്ലാതെ കമന്റ് ഇട്ടതിനും..

Faisal qblpindia said...

Share this blog with your friends looking for Govt jobs.

PSC Exams

sunilraj said...

good

Sreeni ev said...

വളരെ നന്നായിട്ടുണ്ട്

Sreeni ev said...
This comment has been removed by the author.
deeps said...

thats so hilariously put down...

Promodkumar krishnapuram said...

ഇത് നന്നായി എഴുതി.ഞാന്‍ കുറച്ചു ദിവസം ആയി ഇതിലെ കരങ്ങുന്നുമുണ്ട്.ഇതിലും നന്നായി എഴുതാന്‍ കഴിവുള്ള ആള്‍ ഇപ്പോള്‍ എഴുതുന്ന പലതും അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം.ഒക്കെ നന്നാക്കും എന്ന് വിശ്വസിക്കുന്നു.ആശംസകള്‍

sonushaji said...

ENTHOOTTAPO NTE SILU PARAYAA.MBADE THRISSUR BASHELANKDU PARAYACHAA.CHEEREENDTTA.,,,,
THURANNEZHUTHANULLA EE THANDEDAM
ENTHUM EZHUTHAN SWATHANTHRYAM THANNITTULLA NINTE PUYYAPLA
ENIKKU THONNUNNU MATTORU MADHAVIKKUTTY IVIDE PUNARJANIKKUNNU,
ABHINANDHANANGAL PRIYA SODHAREEE,,,:)

syam said...

ഒരു ഫീല്‍ ഉണ്ട്.. കൂടുതല്‍ എഴുതൂ...

Sherin said...

ഇങ്ങള് പുലി തന്നെ താത്താ ...

അടി വെക്കാതെ കൂട്ടായത് നമ്മള്ക്ക് രണ്ടു പേർക്കും നന്നായി.. :)
കിടിലൻ എഴുത്ത്.. congrats ..

തുമ്പി said...

എഴുത്തിനും വാക്യഘടനക്കും ഒരടുക്കും ചിട്ടയും വരേണ്ടതുണ്ട്.

Lijo Vadakkel said...

Supper

Mansoor Vahid said...

Very Good siloo iniyum ezhuthanam