സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Wednesday, July 25, 2012

My Bread and Butter


" നാളിതു ഇല്ലി വരലക്ഷി പൂജ .. റജ ബേക്കു മാടം " എന്ന് ചെക്കന്മാര്‍.. .
എന്‍റെ ഓഫീസിലെ പയ്യന്‍സിനെ ഞാന്‍ ചെക്കന്മാര്‍ എന്നാണു വീട്ടില്‍ പറയുക. ഇത് കേട്ട് ഈവ പോലും ചോദിക്കും " അങ്കിള്‍ ചെക്കന്മാര്‍ കണ്ടില്ലല്ലോ പുതിയ ഉടുപ്പ് ..ഇന്നിതിട്ടാലോ മമ്മി.."

മറ്റന്നാള്‍ വര ലക്ഷ്മി പൂജയാണ്
അതിന്‍റെ തകൃതിയായ ഒരുക്കങ്ങളിലാണ് കന്നഡ മക്കള്‍..
ബംഗ്ലൂരിലെ ഏറ്റവും പഴക്കം ചെന്ന ബസവനഗുടിയിലെ അതിലും പഴക്കമേറിയ ഗാന്ധി ബസാര്‍ .
ഇവിടം പൂജ സാമഗ്രികള്‍ക്കും പൂക്കള്‍ക്കും പിന്നെ നല്ല " പ്രിന്‍റര്‍ cartridge " സെര്‍വിസിനും പേരുകേട്ടതാണ് .
നമ്മുടെ മലയാള നാട് പോലെ അല്ല കന്നഡ നാട്.
നമുക്ക് ഈദ്‌, ബക്രീദ് , ഹാപ്പി ക്രിസ്തുമസ് , ഓണം പിന്നെ വേണേല്‍ ഒരു വിഷു. കാശുകാര്‍ക്ക് ദീപാവലി .
ഇവിടത്തുകാര്‍ അക്കാര്യത്തില്‍ കുറച്ചു ഏറെ ലാവിഷ് ആണ്
ഇവിടെ അനങ്ങിയാല്‍ ഹബ്ബ (ഉത്സവം ) ആണ്. ചില മാസങ്ങളില്‍ ഒട്ടുമുക്കാലും ഹബ്ബയോടു ഹബ്ബ ..
ജോലിക്കാര്‍ ഹാപ്പി. പാവം മുതലാളിമാര്‍ കൊടി പിടിക്കും.
ഹബ്ബയ്ക്ക് ബോണസ് . പിന്നെ ജോലിയില്ലാതെ കൂലിയും..

ഓഫീസ് പൂട്ടിയിടുന്നതില്‍ ടെസപ്‌ ആകുമെങ്ങിലും ഹബ്ബ വരുമ്പോള്‍ ഞാന്‍ ഹാപ്പി ആകും.എന്നെ കഞ്ഞി കുടിപ്പിക്കുന്ന ഗാന്ധി ബസാര്‍ വഴിവാനിഭാക്കാരെ കൊണ്ട് നിറയും . പലജാതി പൂക്കള്‍ ,മാവില, വേപ്പില, വാഴയില എന്നിങ്ങനെ നാട്ടിലും കാട്ടിലും കാണുന്ന നൂറായിരം ഇലകള്‍.. , പഴങ്ങള്‍ , മാലകള്‍ , ജീവന്‍ പോകാത്ത തര്‍കാരികള്‍ .. ഐ മീന്‍ പച്ച ക്കറികള്‍.., നിരന്നുനില്‍ക്കുന്ന വാഴ തൈകള്‍

വാഴ തയ്യോടെ കണ്ടിച്ചു കൊണ്ട് വന്നു വിക്കുന്നത് എന്നെ "പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല." ഒരിക്കല്‍ ഉത്സവ സമയത്ത് എന്നെ കാണാന്‍ വന്ന ഉമ്മ ഈ ക്രൂരത കണ്ടു നെഞ്ച് പൊട്ടി കച്ചോടക്കാരനെ ഉപദേശിച്ചു അവന്റെ കച്ചോടം പൂട്ടിക്കാന്‍ നോക്കിയതാണ് .

ദോടബ്ബകള്‍, ചിക്കബ്ബകള്‍ .. mediyum ഹബ്ബകള്‍ അങ്ങിനെ പലജാതി ഉണ്ട്.
ഹബ്ബയുടെ വലുപ്പചെരുപ്പത്തിനനുസരിച്ചു സാധന സാമഗ്രികളുടെ വില മാറും. കഴിഞ്ഞ ആഴ്ച മുളം അത്തുരുപ്പായ് ഉണ്ടായിരുന്ന മുല്ലപ്പൂ ഇന്ന് അതിനെട്ടു . നാളെ മൂവത്ത് .. വൈകീട്ടാകുംപോലെക്കും ഐവത്ത് കടക്കും. കഴിഞ്ഞ ദീപാവലിക്ക് അറുപത്തു കടന്നു റെക്കോര്‍ഡ്‌ ഇട്ടതാണ്.എല്ലാ സാധനങ്ങള്‍ക്കും രണ്ടേ രണ്ടു ദിവസത്തിനു വിലകൂടും കുത്തനെ .

ഓഫീസ് പൂട്ടിയിടുന്നതില്‍ ചെറുതായി ടെസപ്‌ ആകുമെങ്ങിലും ഹബ്ബ വരുമ്പോള്‍ ഞാന്‍ ഹാപ്പി ആകും
വിലക്കൂടുതല്‍ എന്നെ ബാധിക്കില്ല.. പോരാത്തതിന് ഹബ്ബയുടെ സ്പെഷ്യല്‍ പലഹാരങ്ങള്‍ , നമ്മുടെ നാട്ടില്‍ കാണാത്ത തരം ഓരോരുത്തരും കൊണ്ട് വരികയും ചെയ്യും.
ഈവയ്ക്കും ബാപ്പയ്ക്കും എനിക്കും പ്രത്യേകം പ്രത്യേകം..

ദോടബ്ബകളും ചിക്കബ്ബകളും കൊണ്ട് മനോഹരമാണ് എന്‍റെ ജീവിതം .

No comments: