സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Friday, August 3, 2012

Kaladi


രണ്ടു വന്‍കരകള്‍ പോലെ തികച്ചും വ്യത്യസ്തമായ രണ്ടു വല്ലിമ്മമാരും വല്ലിപ്പമാരും ആണ് എനിക്കുണ്ടായത് .
ആദ്യം ഉപ്പയുടെ കാര്യം : ഉമ്മ തിത്തീമു വല്ലിമ്മ . ഉപ്പ "നല്ലകാക്ക " എന്ന് ആളുകള്‍ വിളിക്കുന്ന കാലടി മുതുവില്‍ അലവിക്കുട്ടി ഹാജിയാര്‍_ നാട്ടിലെ പ്രമാണി, ജന്മി, ദാന ധര്‍മങ്ങളില്‍ നാട്ടുകാരുടെ കണ്ണിലുണ്ണി . ആദ്യഭാര്യ മരണപ്പെട്ടപ്പോള്‍ ,ഭാര്യ സഹോദരന്റെ പതിമൂന്നു വയസുള്ള മകളെ നിക്കാഹു ചെയ്തു കൊണ്ടുവന്നതാണ് എന്റെ വല്ലിമ്മയെ .
അതും ഉപ്പാപ്പയുടെ നാല്‍പ്പത്തി ഏഴാം വയസില്‍ . ഉപ്പുപ്പയ്ക്ക് നാലുമക്കള്‍ ഉണ്ടന്ന്. മൂത്തമകള്‍ എന്റെ വല്ലിമ്മയുടെ രണ്ടു വയസിനു മൂക്കും. തുടരെ തുടരെ വല്ലിമ്മ ഏഴു പ്രസവിച്ചു , ഏറ്റവും ഇളയതിന്റെ തൊട്ടു മൂത്തത് കരപ്പന്‍ പോലെ ഒരു അസുഖം വന്നു ചെറുതിലെ മരിച്ചു. ആ കുഞ്ഞിന്റെ പേരാണ് പിന്നീടു പിറന്ന എന്റെ എളാപ്പയ്ക്ക് ഇട്ടതു . മൂസ .
എളാപ്പക്ക് ഒരുവയസ് ആകുംപോലെക്കും ഉപ്പാപ്പ മരിച്ചു .
"ചോര ചത്തിച്ചു കോളാമ്പി എടുത്തു വന്നപ്പള്ത്തീനും പാപ്പ പോയീര്നു " എന്നാണു വല്ലിമ്മ പറഞ്ഞത് . ഉപ്പുപ്പായെ വല്ലിമ്മ അങ്ങിനെയാണ് വിളിക്കുക " പാപ്പ "അപ്പോള്‍ അവര്‍ക്ക് മുപ്പതായിട്ടില്ല പ്രായം


ആ വലിയ തറവാട്ടില്‍ അങ്ങിനെ എന്‍റെ ഇന്നത്തെ പ്രായമുള്ള അവര്‍ ഒറ്റയ്ക്കായി
മൂന്ന് നിലയുള്ള കൊത്തുപണികള്‍ കൊണ്ട് മനോഹരമായ ഒരു മണിമാളിക ആയിരുന്നു അന്നത്തെ ആ തറവാട്. കുളവും തോടും,ചുറ്റുമുള്ള വെറ്റില തോട്ടത്തില്‍ നിറയെ കുഞ്ഞു കുഞ്ഞു കിണറുകളും ഉള്ള പറമ്ബോട് കൂടിയ തറവാട് . കൈ കുഞ്ഞുങ്ങളുമായി താമസിക്കാന്‍ അതിലും നല്ലത് ഉപ്പാപ്പ മറ്റു പല ഇടത്തായി പനിതീര്ത്തിട്ടിരിക്കുന്ന വേറെ ഏതെങ്കിലും ചെറിയ വീടായിരിക്കും എന്ന് ഏതോ ബുദ്ധി ഉപദേശിച്ചപ്പോ പാവം വല്ലിമ്മ കിട്ടിയ സാധന സാമഗ്രികളും ആയി ആ വലിയ മണിമാളിക വിട്ടു രാമനെ പോലെ കാട് കയറി
നിറയെ കുറുക്കന്മാര്‍ ഉള്ള 'കുറുങ്കാട് " എന്ന് പേരുവീണ എന്റെ ഇന്നത്തെ തറവാട്ടിലെത്തി. പിന്നീടങ്ങോട്ട് പറക്കമുറ്റാത്ത ആ യത്തീം മക്കളുമായി എന്‍റെ പാവം പാവം വല്ലിമ്മ

No comments: