സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, March 19, 2013

ഫേസ്‌ ബുക്ക്‌

ഗര്‍ഭിണിയായി ഓഫിസില്‍ പോകാതെ വീട്ടില്‍ ഇരുന്ന സമയത്ത് ഇരുപത്തിനാല് മണിക്കൂറും ഫേസ് ബുക്കില്‍ ആയിരുന്നു..

കട്ടിലില്‍ തുണികള്‍ കുന്നുകൂടി..
ഫ്രിഡ്ജ്‌, രോഗാണുക്കള്‍ ഹണിമൂണ്‍ സ്പോട്ട് ആക്കി..
അടുക്കളയുടെ മൂലകളില്‍ കൂറകള്‍ വിഹരിച്ചു..
ഭക്ഷണത്തിന്റെ മെനു ബ്രെഡ്‌ഇലെക്കും കഞ്ഞിയില്ലെകും ഒതുങ്ങി...
അങ്ങിനെ വീട് ആകെ കുഴഞ്ഞു മറിഞ്ഞു.

അല്ലെങ്കിലെ ദുര്‍ബല ,കൂടെ ഗര്‍ഭിണിയും . അതുകൊണ്ടാവണം വീട്ടില്‍ കലാപങ്ങള്‍ ഒന്നും പോട്ടിപുറപ്പെട്ടില്ല..

എനിക്ക് നന്നാവണം എന്നുണ്ട്. പക്ഷെ നടക്കുന്നില്ല.
എത്ര കിണഞ്ഞു വിചാരിച്ചിട്ടും ഫേസ് ബുക്ക്‌ അഡിക്ഷന്‍ മാറുന്നില്ല.. പ്രതിജ്ഞ എടുക്കുന്നു.. സ്വന്തം പേരിലും ഉമ്മാന്റെ പേരിലുംആണയിടുന്നു . ഇനി എഫ് ബി യില്‍ കണ്ടാല്‍ പരസ്യമായി വാളില്‍ ഗുണദോഷിക്കാന്‍ സാജിദിനെ ചട്ടംകെട്ടുന്നു..പക്ഷെ നോ രക്ഷ !!

അവര്‍ രണ്ടും പോയാല്‍ ഞാന്‍ വീണ്ടും തഥൈവ ജാഹ...
ലാപ്ടോപ് എന്നാല്‍ എഫ് ബി മാത്രം ആയി എനിക്ക്..

അറ്റകൈക്ക്,ഒരു ദിവസം ആരോടും പറയാതെ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്ത് ,വീടൊക്കെ ക്ലീന്‍ -ക്ലീന്‍ ആക്കി , അടിപൊളി ഭക്ഷണവും ഉണ്ടാക്കി സാജിദിനെ ഞെട്ടിക്കാന്‍ കാത്തിരുന്ന ഞാന്‍ വന്നു കയറിയ ആളെ കണ്ടു പേടിച്ചു വിറച്ചു..

കാമുകന് അയച്ച മെസേജ് വഴിതെറ്റി കിട്ടിയ ഭര്‍ത്താവിനെ പോലെ ദേഷ്യം കൊണ്ട് ചുമക്കുന്ന അങ്ങേരുടെ ചോദ്യം.....

"ഒരുകാരണവും ഇല്ലാതെ ഇന്ന് എന്നെ നീ ബ്ലോക്കി , നാളെ വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസ് അയക്കില്ലെന്ന് ആര് കണ്ടു."

*****ശുഭം ***
********************************************************

5 comments:

Unknown said...

ha ha !!!

Unknown said...

" കട്ടിലില്‍ തുണികള്‍ കുന്നുകൂടി..
ഫ്രിഡ്ജ്‌, രോഗാണുക്കള്‍ ഹണിമൂണ്‍ സ്പോട്ട് ആക്കി..
അടുക്കളയുടെ മൂലകളില്‍ കൂറകള്‍ വിഹരിച്ചു..
ഭക്ഷണത്തിന്റെ മെനു ബ്രെഡ്‌ഇലെക്കും കഞ്ഞിയില്ലെകും ഒതുങ്ങി..." ഇന്ന് ഞാനനുഭവിക്കുന്ന അതേ അവസ്ഥയാണ് സാജിദ് അന്നനുഭവിച്ചത്...കാരണം ഇന്നന്‍റെ ഭാര്യ 4 മാസം ഗര്‍ഭിണിയാണ്....

അൻവർ കൊടിയത്തൂർ said...
This comment has been removed by the author.
അൻവർ കൊടിയത്തൂർ said...

സിലൂട്ടീ ..ഇതും നന്നായി ട്ട്വോ ...

sonushaji said...

HA HA ENGINE NOKKIYALUM PANI FACEBOOKKIL NINNU THANNE ALLE?
PARAYATHE VAYYA EE FACE BOOK ORU SAMBHAVANNETTA.
ORU DHIVASAM ATHONNU THURANNU NOKKEELLACHAAL ORU MAATHIRI VEPRAALAVUM PARAVESHAVUM ONNUM PARAYAND.
OM FACE BOOK AAYA NAMA HA :