സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, March 19, 2013

വിരിയും മുന്‍പേ കൊഴിയുന്ന മൊട്ടുകള്‍..

ഞങ്ങള്‍ താമസിക്കുന്നതിനു നൂറു മീറ്റര്‍ അപ്പുറത്ത് ഒരു ഫ്ലാറ്റിന്റെ പണി നടക്കുന്നുണ്ട്. അവിടത്തെ പണിക്കാര്‍ , റോഡ്‌ സൈഡില്‍ ഷെഡ്‌ കെട്ടി , കുടുംബ സമേതം അവിടെ ആണ് താമസം. ഇവിടത്തെ പണികഴിഞ്ഞാല്‍ കുറ്റിയും പറിച്ചു , സാധങ്ങള്‍ വാരികെട്ടി അടുത്ത സ്ഥലത്തേക്ക്.. നാടോടികള്‍ തന്നെ..

ഒരു ദിവസം നോക്കുമ്പോള്‍ ഉണ്ട് ഒരു ഒന്നര വയസുകാരന്‍, തട്ടി വീഴാതെ നടക്കാന്‍ പഠിച്ചിട്ടില്ല , അവനെക്കാളും വലിയ ഒരു ചുറ്റികയും എടുത്തു വാര്പ്പിനുള്ള കമ്പി ക്കിട്ട് മേടുന്നു,ചോട്ടാ ഭീമും,ഡോരെമോനും ഒന്നും അവനെ കാത്തിരിക്കുന്നില്ലല്ലോ.. അവന്റെ കളി ഇതൊക്കെ തന്നെ..

മാസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും നടക്കാന്‍ പോയി. ഫ്ലാറ്റിന്റെ പണി ഏകദേശം തീരാന്‍ ആയിരിക്കുന്നു. റോഡ്‌ സൈഡിലെ ടെന്റുകള്‍ ഇപ്പോള്‍ ഇല്ല. പകരം പണിക്കാര്‍ താമസിക്കുന്നത് ഫ്ലാറ്റിനു അകത്തേക്ക് മാറ്റിയിരിക്കുന്നു.

തിരിച്ചു വരുമ്പോള്‍ കണ്ടു അവനെ ,അവന്റെ അക്ക റോഡ്‌ അരികിലെ പൈപ്പില്‍ നിന്നും വെള്ളം പിടിച്ചു കുളിപ്പിക്കാന്‍ പരിശ്രമിക്കുന്നത്. അക്ക എന്ന് പറയാന്‍ മാത്രം ഒന്നും ഇല്ല. ഒന്നോ രണ്ടോ വയസു കൂടുമായിരിക്കും. മെലിഞ്ഞ കൈകാലുകളും പുറത്തേക്ക് ഉന്തിയ വയറും, നാലുപാടും പാറി പറന്ന ചെമ്ബ്ബന്‍ മുടിയും രണ്ടാള്‍ക്കും ഒരുപോലെ.

നീളം മാത്രം അവള്‍ക്കിത്തിരി കൂടും..
വല്ല വിധേനയും ആ വിക്രിതിയെ ഓടിച്ചിട്ട്‌ പിടിച്ചു അവള്‍ തലയിലേക്ക് രണ്ടു കപ്പു വെള്ളം കോരി ഒഴിച്ചു . ആദ്യത്തെ കപ്പുവെള്ളം ദേഹത്ത് വീഴുമ്പോള്‍ നാടോടിക്കുട്ടിയും പരിഷ്കാരി കുട്ടിയും തമ്മില്‍ ഒരു വെത്യാസവും ഇല്ലെന്നു തോന്നി.. കുളിരുമ്പോള്‍ ഉള്ള ഈവയുടെ ചാട്ടവും, കൂടെ പുറത്ത് വരുന്ന ഹോഹോഹോ ശബ്ദവും അവന്റെത്‌ തന്നെ..

രണ്ടു പേരും കുളി കഴിഞ്ഞു തിരിച്ചു പോകുന്നത് വരെ ഞാന്‍ അവരെ നോക്കി മാറി നിന്നു. തിരൂരിലെ ജാസിമിന്റെ പിന്‍ഗാമികള്‍ , അവര്‍ ഇവിടെയും കാണും. ഇതുപോലെ ഒരു പൊന്നനിയന്‍ ആ മൂന്നുവയസുകാരിക്കും ഉണ്ടായിരിക്കും..

കൂടെ കുളിക്കാനും, കുഞ്ഞികൈകള്‍ കൊണ്ട് പിടിച്ചു വെച്ച്തല തോര്‍ത്തി കൊടുക്കാനും അക്ക ഇനി എന്ന് വരും എന്ന് അവന്‍ അമ്മയോട് ചോദിക്കുന്നുണ്ടാകും...

******************************************

4 comments:

Unknown said...

എഫ്‌ ബി യില്‍ കമന്റ് ഇട്ടിട്ടുണ്ട് ഇപ്പൊ ഓര്‍മ്മയില്ല.....

Unknown said...

:(

syam said...

"നമുക്ക് ചുറ്റും പൂക്കളുണ്ട്‌... പുഴകലുണ്ട്.
ചെളിയില്‍ വീണ മനിക്യങ്ങള്‍ ഉണ്ട്...
ഇതൊക്കെ ഉണ്ട് എന്ന് അറിയാം...
യെനികിലും നമുക്കിഷ്ട്ടം..
കണ്ണടച്ച് പലുകുടിച്ചു ഫസിബൂക്കില്‍ ചടഞ്ഞു കൂടിമാരിക്കനല്ലേ..!!"

അതെന്താ അങ്ങനെ!!???


ajith said...

കാണുന്നു