ഞങ്ങള്‍ ഗുധാമില്‍ ഉള്ള ആ പഴയ വീട്ടില്‍ ആയിരിക്കുന്ന സമയം..
കുടുംബക്കാര്‍ തന്നെയാണ് അയല്‍പക്കം..
രാവിലെ ഉപ്പാന്റെ പെങ്ങടെ വീട്ടില്‍ വീട്ടില്‍ നിന്നും ഉള്ള വിളി കേട്ടാണ് ഉണരുന്നത്..
" അമ്മായീ ...ഇങ്ങളെ കോഴി ഇതാ ഞങ്ങടെ കെണറ്റില്‍ ചത്തെടക്കുന്നു..."
"റബ്ബേ.. ഇപ്പങ്ങട്ടു ബിട്ടതല്ലേ ഒള്ളു കൊഴികൂട്..അപ്പളേക്കും ചാടിയാ.. ഏതു കോയി ആണാവം.. പുകനോ ..പെട്യോ.. മുട ഇടുന്ന ഒന്നേ ബാക്കിണ്ടായിരുന്നോള്ളൂ ..." ആദി പെട്ടുകൊണ്ട് ഉമ്മ അങ്ങോട്ടോടും.. പിന്നാലെ ഉറക്കം കണ്ണില്‍ തിരുമ്മി ഞാനും..
കിണറ്റിലെ ഇരുട്ടിലേക്ക് വെപ്രാളത്തോടെ എത്തി പാളി നോക്കുന്ന ഉമ്മയെ നോക്കി ചിരിയടക്കുന്ന അമ്മായിടെ മോന്‍ വാപ്പു... ഒന്നും തിരിയാതെ ഞാന്‍.....,..
പെട്ടെന്ന് കേള്‍ക്കാം "അമ്മായീ ഇന്നേതാ ദിവസം..കികികികി..ഏപ്രില്‍ ഫൂള്‍......,...."
"പഹയാ അന്റെ ഒരു ഏപ്രില്‍ ഫൂള്‍.. .,.. കോയി പോയാ വേറെ വിരിപ്പിക്കാ.. കിണറ്റിലെ വെള്ളം ഈ കൊട്ടം വേനലില്‍ വറ്റിക്കണ്ടെ ..അതെയ്ന്നു ന്റെ പേടി..."
എത്ര സുന്ദരമായാണ് ഉമ്മ പ്ലേറ്റ് മറിച്ചത്.. ഞാന്‍ അത്ഭുതപെടും..
കോഴി,പശു, ആട് ,പാമ്പ് അങ്ങിനെ എല്ലാ ഏപ്രില്‍ ഒന്നിനും എന്തെങ്കിലും ഒക്കെ ഞങ്ങളെ ഫൂള്‍ ആക്കാന്‍ ആയിട്ട് കിണറ്റില്‍ ചാടി ആത്മഹത്യാ ചെയ്യും..അങ്ങിനെ എത്ര എത്ര കിടിലന്‍ ഫൂള്‍ ആക്കലുകള്‍....,..അടുത്ത പ്രാവശ്യം പറ്റിക്കപെടില്ലെന്നു എത്ര മനസ്സില്‍ ഉറപ്പിചാലും, ഒരിക്കല്‍പോലും രക്ഷ പെട്ടിട്ടില്ല ഞങ്ങള്‍..
ഫൂളാക്കുന്ന കാര്യത്തില്‍ വെല്ല്യംമായിയുടെ മകന്‍ വാപ്പു തന്നെയാണ് എന്റെ റോള്‍ മോഡല്‍....,..ആ പഴയ വീട് വിട്ടു NH ഇലെ പുതിയ വീട്ടിലേക്കു താമസം മാറിയതില്‍ പിന്നെ വാപ്പുവിന്റെ ട്രിക്കുകള്‍ ഞാന്‍ അയല്‍വാസികളില്‍ പരീക്ഷിച്ചു വിജയിച്ചു ... എളാപ്പയുടെ ഭാര്യ , ഈവയുടെ കൂട്ടുകാരി ഫിനു വിന്റെ ഉമ്മ ഖദീജാത്ത, കുഞ്ഞാലന്‍ കാക്കാടെ താത്ത അങ്ങിനെ എത്ര ആളുകളെ പമ്പര വിഡ്ഢികള്‍ ആക്കിയിരിക്കുന്നു ഏപ്രില്‍ ഫൂളിന്..
നാടും വീടും വിട്ടു ഇവിടെ എത്തിയതില്‍ പിന്നെ സാജിദ് ഇന്റെ മേല്‍ ആയി പരീക്ഷണം..എല്ലാ ഭര്‍ത്താക്കന്മാരെയും പോലെ വിവാഹ വാര്‍ഷികവും , പിറന്നാളും വരെ മറക്കുന്ന ആ മഹാന്‍ പക്ഷെ ഈ ദിനം മാത്രം കൃത്യം ആയി ഓര്‍ത്തു വെച്ച് എന്നെ ചമ്മിപ്പിച്ചു..
ഈ ഏപ്രില്‍ ഒന്നിന് ഞാന്‍ നാട്ടില്‍ ആയിരുന്നു.. അതും ആളുകളില്‍ നിന്നും ഒറ്റപെട്ട സാജിദ് ഇന്റെ വീട്ടില്‍....,..ഏപ്രില്‍ ഫൂള്‍ വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല..
എന്റെ വീട്ടില്‍ ആയിരിക്കണം.. അതും ആ പഴയ വീട്ടില്‍..
വാപ്പുവിന്റെ ആ ഒന്നൊന്നര ഫൂളാക്കള്‍...,.. ആലോചിച്ചിട്ട് ഒരു ഫൂള്‍ ആകാന്‍ കൊതിയാവുന്നു..

No comments:
Post a Comment