സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, May 4, 2013

മനുഷ്യ സ്നേഹം പ്രസഗിക്കുന്ന മഹതി..


ഇന്നലെ എണീറ്റത് കൊണ്ടാവണം ഞാന്‍ ഇന്നും നേരത്തെ ഉണര്‍ന്നു.. മോന്‍ നല്ല ഉറക്കം ആയതു കൊണ്ട് വെറുതെ ടെറസില്‍ പോയി യോഗ ചെയ്യാം എന്ന് കരുതി.. മഴക്കാറിനെ കാറ്റ് ആട്ടിതെളിച്ച് നഗരത്തിന്‍റെ പുറത്തേക്കു കൊണ്ട് പോകുന്നുണ്ട് .. മഴ പെയ്താല്‍ പിന്നെ ആകെ ചളിപിളി ആണ് നഗരം, രാവിലത്തെ ഡെലിവറി ഒക്കെ ലെറ്റ്‌ ആകും. കസ്ടമെര്സ് എന്നെ ആണ് വിളിക്കുക....

കാര്‍ മേഘത്തിന്റെ കുളിര്‍മ ,അത് മതിയല്ലോ നമുക്ക്..മഴ ഇല്ലാത്തത് തന്നെ നല്ലത്..വെള്ളത്തിനു കാവേരിയും, ബോര്‍ വെല്ലും ഉണ്ട്.. താമസിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇതുവരെ ഒരിക്കലും വെള്ളം നിന്നിട്ടില്ല.. ഇടയ്ക്ക് ടാങ്ക് ക്ലീന്‍ ചെയ്യുമ്പോള്‍, വാച്ച് മാന്‍ രാവിലെ തന്നെ വിവരം തരും..വെള്ളം പിടിച്ചു വെക്കും..

ഫ്രഷ്‌ സൂര്യനെ കണ്ടു , കയ്യോടെ രണ്ടു വിറ്റാമിനും മേടിച്ചിട്ടുപോകാം എന്ന് കരുതി , പരിസര നിരീക്ഷണം നടത്തി അങ്ങിനെ നില്‍ക്കുകയാണ് ഞാന്‍..,..

വീടിനു മുന്നിലെ റോഡു വളവു തിരിയുന്ന അവിടെ, കുറച്ചു പാഴ് സ്ഥലം ഉണ്ട്.. സ്വന്ത് മല്ലാത്ത ആ സ്ഥലത്ത് ഒരുപാട് കുടുംബങ്ങള്‍ നാല് ചുമരുകള്‍ക്ക് മുകളില്‍ ഷീറ്റ് ഇട്ടു ,വീടുണ്ടാക്കിയിട്ടുണ്ട്..


ഗ്യാസ് വില എത്ര ഉയര്‍ന്നാലും ,തെല്ലുപോലും കൂസാത്തവര്‍...
നാടന്‍ മുട്ടയുടെ ഗുണം നോക്കാതെ, മൂന്നു രൂപ ലാഭത്തിനു വേണ്ടി മാത്രം , ഇട്ടാവട്ടത്തില്‍ കോഴിയെ വളര്‍ത്തുന്നവര്‍..,..
പവര്‍ കട്ടോ , ലോഡ് ഷെഡിങ്ങോ ഇതുവരെ അറിയാത്തവര്‍....,..
പ്രഭാത കൃത്യങ്ങള്‍ക്ക് നാണവും മാനവും വേണ്ടാത്തവര്‍,..
ധീരര്‍..,..

വീടിനുള്ളില്‍ സ്ഥലം ഇല്ലാത്തത് കൊണ്ടോ അതോ ഇനി ചൂട് ആയതു കൊണ്ടോ അറിയില്ല.. കട്ടിലുകള്‍ പുറത്തിട്ടു തലവഴി പുതപ്പു മൂടി രണ്ടുപേര്‍ ഉറങ്ങുന്നുണ്ട്. അതൊക്കെ അവര്‍ക്ക് ശീലം ആണ്.. വീട്ടിലെ പുരുഷന്മാര്‍ പുറത്ത് കിടക്കും, സ്ത്രീകളും മക്കളും അകത്തും..

തെല്ലു കഴിഞ്ഞതും ഒരാള്‍ ഉണര്‍ന്നു..ഒരു സ്ത്രീ..എനിക്കെന്തോ തോന്നി.. ഏയ്‌ ആ പെണ്ണുമ്പിള്ള പുറത്ത് കിടക്കണ്ടാരുന്നു..ശേഷം അവര്‍ വിരിപ്പ് മാറ്റി തലയിണയും മറ്റും അടുക്കി പെറുക്കുകയാണ്..ബെഡിനു പകരം തകര ഷീറ്റും , പ്ലൈ വുഡ് കഷ്ണവും ,..

എന്‍റെ വീട്ടില്‍ ട്യൂറോഫ്ലെക്സ് ഇന്‍റെ ഒരു നല്ല ബെഡ് ഉണ്ടായിരുന്നു , പണ്ട് ഞങ്ങള്‍ മാത്രം ഉള്ള സമയത്ത് ഉപയോഗിച്ചിരുന്നത്..മക്കള്‍ വന്നപ്പോള്‍ കട്ടില്‍ വലുതായി.. ആ ബെഡ് ഒരു അധിക പറ്റായി.. ഇവര്‍ക്ക് കൊടുത്താലോ എന്നാലോചിച്ചതാണ്.. അല്ലേല്‍ വേണ്ട അവര്‍ ആ നല്ല ബെഡ് മണ്ണിലും ചളിയിലും ഇട്ടു നായിക്കോലം ആക്കുന്നത് കണ്ടു പിന്നീട് ഞാന്‍ തന്നെ വിഷമിക്കേണ്ടി വരും..അങ്ങിനെ ആണ് നാത്തൂന് കൊടുത്തു വിട്ടത്...ഇടയ്ക്ക് വിരുന്നുകാര്‍ വരുമ്പോള്‍ അവര്‍ക്ക് ഉപയോഗിക്കാലോ..

ജീവനുള്ള ശരീരത്തേക്കാള്‍, കരുതല്‍ കിട്ടുന്ന ജീവന്‍ ഇല്ലാത്ത ആ ആറടി ബെഡായി ജനിക്കാനും വേണം ഭാഗ്യം...
ആ സുജായി ബെഡിനെ പൊടി പറ്റാന്‍ വിട്ടില്ല എന്ന ആശ്വാസത്തില്‍ നാളെ ഞാന്‍ ആറടി മണ്ണില്‍ പുതഞ്ഞു തണുപ്പും ചൂടും അറിയാതെ സുഖമായി ഉറങ്ങും..ഉറപ്പ്..

No comments: