സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, May 4, 2013

പിച്ചി ചീന്തിയ കടലാസ് കൊക്കുകള്‍ ഇനി പറക്കുമോ...??

ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ പോയ ഈവ ലേശം വൈകിയാണ് തിരിച്ചു വന്നത്.. 

വൃദ്ധ ദമ്പതികള്‍ മാത്രം താമസിക്കുന്ന ഈ ഫ്ലാറ്റില്‍ അവളുടെ സമപ്രായക്കാര്‍ ആരും തന്നെ ഇല്ല. പാവം കുട്ടി..
നാട്ടില്‍ പോയി തിരിച്ചു വന്നശേഷം രാവും പകലും കാര്‍ട്ടൂണ്‍ തന്നെ..ഒരു ന്യൂസ്‌ കാണാന്‍ പോലും ഞങ്ങള്‍ക്ക് ചാന്‍സ് തരുന്നില്ല..

ഇങ്ങനെ കാര്‍ട്ടൂണ്‍ കണ്ടോണ്ടു ഇരുന്നാല്‍ കണ്ണ് പോട്ടിപോകും എന്ന് അവളെ വഴക്ക് പറഞ്ഞപോള്‍ അവള്‍ പറഞ്ഞു"ഈവയ്ക്ക് കളിക്കുന്നതാണ് ഇഷ്ട്ടം മമ്മി.. പക്ഷെ ഇവിടെ ആരും ഇല്ലല്ലോ.. കുഞ്ഞാവാ ഉള്ളതുകൊണ്ട് മമ്മിക്കും പറ്റില്ലല്ലോ കളിക്കാന്‍ വരാന്‍ ."എന്ന്.. രണ്ടു ദിവസം മുന്പ് ടീ വി യുടെ ചാര്‍ജ് തീര്‍ന്നിട്ടും അത് റീചാര്‍ജ് ചെയ്യാതിരുന്നത് അവള്‍ മറ്റെന്തിലെങ്കിലും ശ്രദ്ധ തിരിക്കട്ടെ എന്ന് കരുതിയാണ്.. "എത്ര ദിവസായി ഡോറമോന്‍ കണ്ടിട്ട്.. ഈ മമ്മിയുടെ പണിയാണ്..ടി വി യും ഇല്ല.." രാവിലെ എണീറ്റ കുട്ടി കരയാന്‍ തുടങ്ങി.

ചിത്രം വരയ്ക്കാം. നിറം കൊടുക്കാം,പിന്നെ ഒറ്റയ്ക്ക് കളിക്കാവുന്ന കളികള്‍ ഉണ്ടല്ലോ.. ഈവയ്ക്ക് മമ്മി ഒരു 'കൂട്ടപ്പെര' ഉണ്ടാക്കിത്തരാം.. മമ്മി ഒക്കെ ചെരുതായപ്പോള്‍ നല്ല ഭംഗിയുള്ള കൂട്ടപ്പെര ഉണ്ടാക്കി ഒറ്റയ്ക്ക് ചോറും കൂട്ടാനും വെച്ച് കളിച്ചിരുന്നു എന്ന് പറഞ്ഞു അവളെ ഞാന്‍ ആശ്വസിപ്പിച്ചു..

വാച്ച് മാനും ഭാര്യയുംഞങ്ങള്‍ താമസിക്കുന്നതിന്റെ മുകളില്‍ ആണ് താമസം. എമില്‍ വന്നതില്‍ പിന്നെ എനിക്കൊരു കൈ സഹായത്തിനു ആ ചേച്ചിയാണ് വരാറ്.അവരുടെ മകന്‍ ശങ്കരുമായി ഈവ ഇടയ്ക്കു കളിക്കാന്‍ പോകാറുണ്ട്.. സ്കൂള്‍ അടച്ചതില്‍ പിന്നെ ,നാട്ടില്‍ നിന്നും രണ്ടു കുട്ടികള്‍ കൂടി അവിടെ വിരുന്നു വന്നിട്ടുണ്ട്.. പോരാത്തതിന് അടുത്തുള്ള വീട്ടില്‍ വിരിഞ്ഞിറങ്ങിയ നായ്കുഞ്ഞുങ്ങളില്‍ ഒന്നിനെ ശങ്കര്‍ സ്വന്തമാക്കിയിട്ടും ഉണ്ട്.. എല്ലാരും കൂടി ടെറസില്‍ ഓടി കളിക്കുന്ന ശബ്ദം ഇങ്ങോട്ട് കേള്‍ക്കാം..അവരുടെ കൂടെ പോയി കളിചോട്ടെ എന്നായി ഈവ..

റോഡില്‍ കളിക്കുന്നത് സേഫ് അല്ല.. ടെറസില്‍ ആണേല്‍ ചുട്ടുപൊള്ളുന്ന വെയിലും..അത് കൊണ്ടാണ് ,ചേച്ചിയെ കണ്ടപ്പോള്‍ അക്കാ ഈവ കയറു പൊട്ടിക്കുന്നു.. അവിടെ ഉള്ള കുട്ടികളോട് ഇവിടെ വന്നു കളിക്കാന്‍ പറയുമോ..എന്ന് ഞാന്‍ ആവശ്യ പെട്ടത്.. ബാല്‍കണി യുടെ ഒരു ഒഴിഞ്ഞ മൂലയില്‍ അവര്‍ക്കൊരു കൂട്ട പ്പേര ഞാന്‍ സെറ്റ് ചെയ്തു കൊടുക്കുകയും ചെയ്തു..

ഒരുവലിയ പാട്ടയില്‍ വെള്ളം നിറച്ചു മതിലിനു അപ്പുറത്ത് വെച്ച് കിണര്‍ ആക്കിയ ശേഷം ഒരു ചിരട്ട എടുത്തു കയറു കെട്ടി വെള്ളം കോരുന്ന ബക്കറ്റ് ആക്കി ഈ കളിയുടെ അനന്ത സാധ്യതകളെ ഞാന്‍ അവര്‍ക്ക് പരിചയപ്പെടുത്തി.. അമ്മയും വീടും , തൊഴുത്തും, പലചരക്ക് ഷോപ്പും കൂട്ടിനു ഒരു കുഞ്ഞു പട്ടികുട്ടിയും. കളികഴിഞ്ഞപോലെക്കും വീട് ഒരു യുദ്ധക്കളം ആയി മാറി എങ്കിലും , എന്റെ കുട്ടിക്കാലം അവരിലൂടെ പുനര്നിര്‍മിച്ചതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍..

വൈകീട്ട് പുറത്ത് കളിക്കാന്‍ കുഞ്ഞാവിയേം കൊണ്ട് ഞാനും പോയിരുന്നു കൂടെ. ശില്‍പയും അവളും കൂടി കന്നഡ യില്‍ സംസാരിക്കുന്നത് കേട്ടിരിക്കാന്‍ നല്ല രസം ആണ്.. പഠിക്കാന്‍ മണ്ടി ആണെങ്കിലും നാലാം വയസില്‍ നാല് ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന ഈവ എനിക്ക് വലിയ അത്ഭുതം ആണ്..മോന്‍ കരഞ്ഞു ബഹളം വെച്ചപ്പോള്‍ ഞാന്‍ വേഗം ഇങ്ങു കയറി പോന്നു..
സന്ധ്യ മയങ്ങിയിട്ടും അവളെ കാണാഞ്ഞപ്പോള്‍ ,പുറത്തേക്കു നോക്കി ഈവാ എന്ന് ഒറ്റ വിളിയെ വിളിച്ചുള്ളൂ.. എന്താ മമ്മീ എന്ന് വിളികെട്ടുകൊണ്ട് ഞൊടിയിടയില്‍ അവള്‍ ഓടി വന്നു..

കളി ഒക്കെ എപ്പോളാ നിര്‍ത്തിയിരിക്കുന്നു.. ശില്പ ഒക്കെ പോയില്ലേ.. പിന്നെ നിനക്ക് എന്താ അവിടെ പണി.. ഒറ്റയ്ക്ക് അവിടെ പോയി ഇരിക്കരുതെന്നു നിന്നോട് ഞാന്‍ പറഞ്ഞതല്ലേ.. ഈവാ... ഞാന്‍ ദേഷ്യപെട്ടു..
"പക്ഷെ മമ്മി അവിടെ ആന്റി ഉണ്ടല്ലോ.. ആന്റി എനിക്ക് ദോശ തന്നു..ഞാന്‍ അത് കഴിക്കുകയായിരുന്നു..ആന്റി എനിക്ക് മൂന്നു ദോശ തന്നു.. ഇനി ഇന്ന് ഭക്ഷണം കഴിക്കില്ലാട്ടോ മമ്മി.. സത്യം മമ്മി.. ഈവ ടിവി ഒന്നും കണ്ടില്ല..ശങ്കര്‍ ആണ് കണ്ടത്.." ഈ കുഞ്ഞിനു എന്നെ എന്തൊരു പേടിയാണ്.. ഞാന്‍ കരുതി..

"പിന്നെ മമ്മി.. അവര്‍ എന്നെ "അപ്പിയില്‍ "ഒന്നും തൊട്ടില്ല.. സത്യം.. "
അവസാനത്തെ വാചകം.. അവള്‍ അങ്ങിനെ എടുത്തു പറയാന്‍ കാരണം ഉണ്ട്..

കഴിഞ്ഞ ആഴ്ച ..
നാട്ടില്‍ നിന്നും വെക്കേഷന്‍ ആയതു കൊണ്ട് ഈവയുടെ കസിന്‍സ് വന്നിരുന്നു.. ഇവിടെ ഉള്ള കസിന്‍സും ഞങ്ങളും ഒക്കെ കൂടെ ഒരുമിച്ചുആയിരുന്നു രണ്ടു ദിവസം.

വലിയ പ്രായ വെത്യാസം ഇല്ലാത്ത അഞ്ചു പെണ്‍കുട്ടികള്‍.., എല്ലാര്‍ക്കും ഒപ്പം കിടക്കണം... ഡൈനിങ്ങ്‌ ഹാളില്‍ ബെഡ് നിരത്തി എല്ലാരെയും പിടിച്ചു കിടത്തി.. കുഞ്ഞാവി തീരെ ചെറുത്‌ ആയതു കൊണ്ട് ഞാന്‍ ബെഡ് റൂമില്‍ ആണ് കിടക്കുന്നത്.. ഈവയും എന്റെ കൂടെ.. കുഞ്ഞിനെ ഉറക്കിയ ശേഷം ഈവയെ വിളിക്കാന്‍ ചെന്നതാണ് ഞാന്‍..

വലിയ ലൈറ്റ് ഒക്കെ ഓഫ്‌ ആക്കിയ ശേഷം , കുട്ടികളും മുതിര്‍ന്നവരും കൂടെ എന്തോ വലിയ ചര്‍ച്ച നടക്കുകയാണ് അവിടെ..

നാട്ടില്‍ നിന്നും വന്ന അക്കിച്ചു വിന്റെ ഫ്ലാറ്റിലെ ഒരു കുട്ടിയെ ലിഫ്റ്റ്‌ ഇല വെച്ച് ഒരു പയ്യന്‍ കടന്നു പിടിച്ചുപോലും..കുട്ടി അത് വീട്ടില്‍ പറയാതെ കൂട്ടുകാരിയോട് പറഞ്ഞു അങ്ങിനെ വീട്ടില്‍ അറിഞ്ഞു.. വലിയ ഗുലുമാല്‍ ഒക്കെ ആയിട്ടുണ്ടത്രേ..ഇങ്ങിനെ ഉള്ള അവസരങ്ങളില്‍ എങ്ങിന സൂക്ഷിക്കണം എന്നതാണ് ചര്‍ച്ച.


പത്ത് വയസുകാരി മുതല്‍ നാലര വയസുകാരി വരെ ഉള്ള കുട്ടികള്‍ ആണ്.. എങ്ങിനെ സൂക്ഷിക്കാന്‍ ആണ് ഇവരോട് പറയുക.. മുതിര്‍ന്നവര്‍ അങ്കലാപ്പില്‍ ആണ്.. ഈയിടെ കണ്ട ഒരു യൂ ട്യൂബ് വീഡിയോ യില്‍ ഒരു ഡോക്ടര്‍ പറയുന്നത് മാതാപിതാക്കള്‍ അല്ലാതെ ആരും നമ്മുടെ മൂന്നു ശരീര ഭാഗങ്ങളില്‍ തൊടരുത് എന്നാണു..
ചെസ്റ്റ്, ഡൌണ്‍,പിന്നെ ബാക്ക് . പിന്നെ ഡോക്ടര്‍ക്ക് പരെന്റ്സ്‌ ഇന്റെ മുന്നില്‍ വെച്ച് ടച്ച്‌ ചെയ്യാം.. ഇതെല്ലാതെ വേറെ ആര് ടച്ച്‌ ചെയ്താലും ഉറക്കെ സ്ക്രീം ചെയ്യണം എന്നാണു അവര്‍ പറഞ്ഞു കൊടുക്കുന്നത്.. നമ്മള്‍ എപ്പോളും അലേര്‍ട്ട് ആയി ഇരിക്കണം..

അപ്പോള്‍ ടീച്ചറോ...?
ടീച്ചര്‍ എന്തിനാ നമ്മളെ ടച്ച്‌ ചെയ്യുന്നത്..
ചെയ്യുമല്ലോ.. ഇഷ്ട്ടം ഉള്ള കുട്ടികളെ ടീച്ചര്‍ കേട്ടിപിടിക്കുമല്ലോ.. തോളില്‍ കയ്യിടുമല്ലോ..

ടീച്ചര്‍ .... രണ്ടാഴ്ച മുന്പ് വീട്ടില്‍ പോയപ്പോള്‍ ഇതായിരുന്നു സംസാര വിഷയം.. ഞങ്ങള്‍ ഒക്കെ അറിയുന്ന വീടിനു അടുത്തുള്ള ഒരു അറബി അദ്ധ്യാപകന്‍ എല്‍ പി സ്കൂള്‍ കുട്ടികളെ പീടിപ്പിച്ചതിനു അറസ്റ്റില്‍ ആയി എന്നും.. സ്ഥലം എം എല്‍ എ ഇടപെട്ടു അറസ്റ്റ് ഒഴിവാക്കി അയാള്‍ രക്ഷപെട്ടു നാട് വിട്ടു പോയെന്നും..

ടീച്ചര്‍ ഷേക്ക്‌ ഹാന്‍ഡ്‌ ഒക്കെ തന്നാല്‍ മതി.. ബാക്കി ഒന്നും വേണ്ട..
ലിഫ്റ്റ്‌ ഇല ഒറ്റയ്ക്ക് കയറരുത്.. പരിചയം ഉള്ള ആരും ഇല്ലേല്‍ ,വേറെ അപരിചിതര്‍ കൂടെ കയറിയാല്‍ ഒന്നുകില്‍ സ്റ്റെപ് യൂസ് ചെയ്യുക..പക്ഷെ എട്ടാം നിലയിലേക്ക് സ്റ്റെപ്പ് കുറച്ചു പാടാണ്..
ഓക്കേ അതിനും വഴിയുണ്ട്.. ലിഫ്റ്റ്‌ ഇല കയറി എല്ലാ ബട്ടനും ഞെക്കി വിടുക.. ഓരോ നിലയിലും ലിഫ്റ്റ്‌ നില്‍ക്കും ഓപ്പണ്‍ ആകും.. എന്തെങ്കിലും പന്തി കേടു ഉണ്ടല് അവിടെ ഇറങ്ങാലോ..

അപരിചിതര്‍ ആയ ആളുകളോട് ചിരിക്കരുത്.. ധൈര്യ വതിയായി അലേര്‍ട്ട് ആയി ഒന്നും ശ്രദ്ധിക്കാതെ പോലെ നിക്കുക.. ആരെങ്കിലും ടച്ച്‌ ചെയ്യുകയോ മോശം കാണിക്കുകയോ ചെയ്താല്‍ ഉടനെ ഉറക്കെ സ്ക്രീം ചെയ്യുക..

എനിക്ക് ഉറക്കം വരുന്നുണ്ട്..എല്ലാം ശ്രദ്ധിച്ചു കെട്ടു ഇരിക്കുന്ന ഈവയെ ഞാന്‍ ഉറങ്ങാന്‍ വിളിച്ചു.. മമ്മി 'ശാലുമ്മ ' പറയുന്നത് കെട്ടു കഴിഞ്ഞു പോകാം മമ്മി..എന്ന് അവള്‍ പറയുന്നത് കേട്ടപ്പോള്‍ , ഈ കുഞ്ഞു കുരുന്നിനോദ് വരെ ഇങ്ങനെ പറയേണ്ടി വന്ന നമ്മുടെ സാമൂഹിക അവസ്ഥ ഓര്‍ത്തു ഞാന്‍... ഒരു അഞ്ചു വയസു കാരിക്ക് ഇതൊക്കെ കേട്ടാല്‍ എന്ത് മനസിലാകനാണ്..

സ്ക്രീം ചെയ്യണം, പക്ഷെ ആരെങ്കിലും അത് കേള്‍ക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം.. അല്ലാതെ സ്ക്രീം ചെയ്‌താല്‍ അവര്‍ കുട്ടികളുടെ വായ പൊത്തി പിടിക്കും.. അത് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തും..

സ്ക്രീം ചെയ്തോളു പക്ഷെ ആരെങ്കിലും കേള്‍ക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം എന്ന് ഞാനും അവരോടു പറഞ്ഞു..
കൂടാതെ ആരെങ്കിലും നമ്മളെ മോശം രീതിയില്‍ ടച്ച്‌ ചെയ്‌താല്‍ , അത് വീട്ടില്‍ വന്നു പറയുക.. ആകുട്ടിയെ പോലെ ഒളിപ്പിച്ചു വെക്കരുത്.. തൊടുന്ന ആള്‍ ആണ് ചീത്ത.. തോട്ടാല്‍ നമുക്ക് ഒന്നും പറ്റില്ല.. അയാളുടെ കയ്യിലെ അണുക്കള്‍ നമ്മുടെ മേല്‍ ആകും എന്നതല്ലാതെ.. അതിനു വീട്ടില്‍ എത്തി നന്നായി സോപ്പ് ഇട്ടു കുളിക്കുക..അല്ലാതെ ഒരിക്കലും പേടിക്കരുത്എന്നൊക്കെ പറഞ്ഞു കൊടുത്തു ഞാനും


ഞങ്ങള്‍ താമസിക്കുന്ന നാല് നില ഫ്ലാറ്റില്‍ ലിഫ്റ്റ്‌ ഉണ്ടായിരുന്നില്ല..അതിന്റെ ഒരു ആശ്വാസം ഈവയുടെ മുഖത്ത് ഉണ്ടായിരന്നു.. ലിഫ്റ്റ്‌ മാത്രം അല്ല.. മുകളില്‍ പട്ടികുട്ടിയുമായി നടക്കാന്‍ പോകുമ്പോള്‍ മല്ലു അണ്ണന്‍ (വാച്ച് മാന്‍ ) ഒക്കെ സൂക്ഷിക്കണം എന്ന് അവളോട്‌ ഞാന്‍ പിന്നീട് പറഞ്ഞു..

ഇതൊക്കെ ഓര്‍മയില്‍ വെച്ചാണ് കുട്ടി ഇപ്പോള്‍ ഇങ്ങനെ എടുത്തു അപ്പിയില്‍ ആരും തൊട്ടില്ല മമ്മി എന്ന് പറഞ്ഞിരിക്കുന്നത്..
പാവം കുട്ടികള്‍ ,നമ്മള്‍ ഒക്കെ എത്ര കാടും മലയും താണ്ടി നടന്നിരിക്കുന്നു.. ഒരു പേടിയും ഇല്ലാതെ..

അന്നും ഉണ്ടായിരുന്നു ഇത്തരം ആളുകള്‍. , വീട്ടില്‍ മൂത്ത മകള്‍ ആയതു കൊണ്ട് ഉമ്മ എത്ര പ്രാവശ്യം എന്നെ ഉപ്പയുടെ അടുത്ത് ആക്കി സ്വന്തം വീട്ടിലേക്കു പോയിരിക്കുന്നു.. ഭാഗ്യം അന്നൊന്നും ഒന്നും സംഭാവിക്കാഞ്ഞത്.. അഭ്യന്തര കലാപം പൊട്ടി പുറപ്പെടുമ്പോള്‍ അന്നൊക്കെ എന്നെ ഒറ്റയ്കാക്കി പോകുന്നതില്‍ സന്തോഷം ആയിരുന്നു.. ഉപ്പയുടെ കൂടെ പിന്നെ നാട് ചുറ്റല്‍ ആണ്.. പക്ഷെ ഈയിടെ അതൊക്കെ ആലോചിക്കുമ്പോള്‍ പേടിയാണ് അന്നെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍.. ,..
ഒരിക്കല്‍ ഉമ്മയോട് പണ്ട് ഉമ്മ കാണിച്ച ശ്രദ്ധ ഇല്ലായ്മ ഞാനും അനിയത്തിയും , പീഡന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഉമ്മയോട് ചോദിച്ചതുമാണ്..

പലജാതി ചിന്തകളുമായാണ്‌ ഇന്നലെ ഉറങ്ങാന്‍ കിടന്നത്..
രാവിലെ ഞാന്‍ ഇട്ളിക്ക് തട്ടില്‍ മാവ് ഒഴികുംപോള്‍ ആണ് നടക്കാന്‍ പോയ സാജിദ് വന്നു കയറിയത്..
കയ്യില്‍ പത്രവും ഉണ്ട്..
വീണ്ടും ഒരു കുഞ്ഞിനെ..അത്രയേ പറഞ്ഞുള്ളൂ. ഇഡലി പാത്രം അടച്ചു സ്റ്റോ വില്‍ വെച്ച ശേഷം ഞാന്‍ ആ പത്ര വാര്‍ത്ത നിറഞ്ഞ കണ്ണുകള്‍കൊണ്ട് വായിച്ചു..

അങ്ങ് ദൂരെ ഡല്‍ഹിയില്‍ ആരും കാണാതെ മൂന്നു ദിവസം വേദന തിന്നു കിടന്ന ആ അഞ്ചു വയസുകാരി, അവളുടെ ഉള്ളില്‍ കുറച്ചു മെഴുകു തിരികളും പിന്നെ ഒരു ഹെയര്‍ ഓയില്‍ കുപ്പിയും..

ഇനിയും ഉറക്കം ഉണരാത്ത എന്റെ പൊന്നുമോളെ കെട്ടിപിടിച്ചു കുറച്ചു നേരം പോയി കിടന്നു.. എന്നെ കാണാഞ്ഞു വെള്ളം വറ്റിയ ഇഡലി കുക്കറിന്റെ വിസില്‍ ,അകലങ്ങളില്‍ ഉള്ള ആ അഞ്ചു വയസു കാരിയെ ഓര്‍മിപ്പിച്ചു.., ആരെങ്കിലും ഇപ്പോള്‍ അടുത്തു വരുമെന്ന്‍ ഓര്‍ത്തു നെര്‍ത്ത് നേര്‍ത്ത് പോകുന്ന ഒരു തേങ്ങല്‍ പോലെ ആ വിസില്‍ ആരെയോ കാത്ത് അങ്ങിനെ... ശ്വാസം നിലയ്ക്കും വരെ കരഞ്ഞുകൊണ്ടെ ഇരുന്നു..

1 comment:

ajith said...

സങ്കടകരം