സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, June 23, 2015

എന്‍റെ ഇന്ത്യ.. എന്‍റെ മംഗൾയാന്‍

ഇരുപത്തി ഏഴു വര്ഷം പഴക്കം ഉള്ള പഴയൊരു ഫ്ലാറ്റ്.'പ്രിഥ്വി റെസിടെന്‍സി '.ആകെ ഉള്ള പതിനാലു വീടുകളില്‍ പത്തും സ്വന്തമായി വീട് വാങ്ങി താമസിക്കുന്നവര്‍. ഞങ്ങളുടേത് ഉള്‍പെടെ നാല് വീടുകള്‍ വാടകയ്ക്കാര്‍.
ഏറ്റവും മുകളില്‍ ടെറസില്‍ , മേല്‍കൂര ഷീറ്റ് മേഞ്ഞ രണ്ടു ഒറ്റ മുറി വീടുകള്‍. ഒന്നില്‍ വാച്ച് മാനും കുടുംബവും. മറ്റൊന്നില്‍ ഓണറുടെ ഡ്രൈവറും കുടുംബവും.
നേരത്തെ ഉണര്‍ന്ന ദിവസങ്ങളില്‍ നടക്കാന്‍ ഇറങ്ങുമ്പോള്‍ കാണാം ഓരോ വീടിനും മുന്‍പില്‍ , അടഞ്ഞു കിടക്കുന്ന വാതിലില്‍ പിടിപ്പിച്ച ഓടാംബല യില്‍ തൂങ്ങി കിടക്കുന്ന രണ്ടു കവറുകള്‍. ഒന്നില്‍ പാലിനും തൈരിനും ഉള്ള ടോക്കണ്‍ ആയിരിക്കും.മറ്റേത് പൂജയ്ക്കുള്ള പൂവിനും. പാലിനുള്ള കവര്‍ ഞാനും തൂക്കിയിരുന്നു , എമില്‍ കുഞ്ഞായിരുന്നപ്പോള്‍. ഇപ്പോഴും പാല് വാങ്ങുന്നുണ്ട് പക്ഷെ നടന്ന് വരും വഴി റോഡ്‌ സൈഡില്‍ ഉള്ള പെട്ടികടക്കാരനില്‍ നിന്നും ആണെന്ന് മാത്രം..
മടിയുള്ള ദിവസം ആണെങ്കിലും , പാലിന് വേണ്ടി ഒരു കുഞ്ഞു നടത്തം. പിന്നെ ഇതുവരെ കൊണ്ട് വന്നു തരുന്നതിനു ഉള്ള എക്സ്ട്ര അമ്പതു രൂപയും മാസം ലാഭിക്കാം..
നടത്തം കഴിഞ്ഞു തിരിച്ചു വരുമ്പോളേക്കും പത്രക്കാരന്‍ പത്രം ഇട്ടിട്ടു ഇറങ്ങി വരുന്നുണ്ടാകും.ഞങ്ങളും മുകളിലെ ഡ്രൈവറും മാത്രമാണ് പത്രം വരുത്തുന്നത്. ഞങ്ങള്‍ മൂന്നാം നിലയും അവര്‍ നാലാം നിലയും. രണ്ടു നില വീടുകളിലേക്ക് ഒക്കെ പത്രം റബ്ബറില്‍ ചുരുട്ടി കെട്ടി ഒരേറാണ് . ഇതിപ്പോ അത് നടക്കില്ല നടന്ന് കയറി തന്നെ പത്രം ഇടണം.
നേരത്തെ നടക്കാന്‍ ഇറങ്ങിയ ദിവസം ആണെങ്കില്‍ അയാളെ ആദ്യമേ കാണും.. അതയാള്‍ക്ക്‌ സന്തോഷവും ആണ്.. കാരണം പത്രം എന്നെ എല്പ്പിക്കാമല്ലോ..
ഡ്രൈവറുടെ ഭാര്യ രൂപ ചില വീടുകളില്‍ സഹായത്തിനു പോകുന്നുണ്ട്. വസ്ത്രം അലക്കിയും പാത്രം കഴുകിയും കിട്ടുന്ന കാശില്‍ നിന്ന് മിച്ചം പിടിച്ചു മൂത്ത മകളെ നല്ല ഒരു സ്കൂളില്‍ വിടുന്നും ഉണ്ട്. ഈയിടെ ഒരു പുതിയ താമസക്കാര്‍ വന്നപ്പോള്‍ അവിടത്തെ ബാത്ത്റൂം എന്നും പോയി കഴുകി കൊടുക്കണം എന്നൊരു ജോലി കൂടി പുതുതായി കിട്ടി. അവിടെ വീട്ടുപണിക്ക്‌ നില്‍ക്കുന്ന സ്ത്രീ 'ബച്ചന്‍ മനേ' കഴുകുകയില്ല പോലും.
രൂപ എന്തായാലും ആ പണി ഏറ്റു. ദിവസം പത്ത് രൂപ വെച്ച് മുന്നൂറ് രൂപയല്ലേ കിട്ടുകയുള്ളൂ , ആ ജോലി വേണോ എന്ന് അടുത്ത വീട്ടിലെ ജയക്ക രൂപയോട്‌ കുശലം പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞ മറുപടി എന്നെ അമ്പരപ്പിച്ചു.. "പത്ത് മിനിറ്റ് പണിയല്ലേ അക്ക. ആ കാശ് ഉണ്ടേല്‍ വീട്ടില്‍ ഒരു പത്രം വരുത്താലോ "എന്ന്..
ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന, ചാരിവെച്ച കതകുള്ള പൊട്ടിപൊളിഞ്ഞ നാടന്‍ കക്കൂസ് ഉപയോഗിക്കുന്ന , നിലത്തു ബെഡ് വിരിച്ചു കിടക്കുന്ന രൂപ ആ ഒരൊറ്റ സംഭവത്തോടെ എല്ലാരുടെം മനസില്‍ വാനോളം ഉയരുക ആയിരുന്നു.
***************************************************************************
പത്രം വായിച്ചു വളരുന്ന രൂപയുടെ മകള്‍ ബ്രിദ്ധ ഭാവിയില്‍ ഒരു നക്ഷത്രം ആയി മാറും .. സംസ്കാര സമ്പന്നയായ അവളെ തേടി നല്ല ജോലി, ജീവിതം ഒക്കെ വരും.. ഇന്ന്പത്രം വായിച്ചത് കൊണ്ട് ഡ്രൈവറുടെ വീട്ടിലെ ആരുടേയും പട്ടിണി മാറില്ല എന്ന് നമ്മളെ പോലെ രൂപയ്ക്കും അറിയാം. പക്ഷെ പട്ടിണി കിടന്നാലും പൂജ ഒരല്‍പം പിശുക്കിയാലും ഒരു വീട്ടില്‍ പത്രം വേണം എന്നാ രൂപയുടെ ആ ചിന്ത യുണ്ടല്ലോ.. അത് ആണ് അവരെ മറ്റുള്ള കാശുകാരില്‍ നിന്നും വെത്യസത ആക്കുന്നത്.
ഇന്നലെ മംഗൾയാന്‍ ചൊവ്വയില്‍ എത്തിയത് കൊണ്ട് ഇന്ന് ഇന്ത്യയിലെ പട്ടിണി മാറില്ല.. പക്ഷെ നാളെ മാറുക തന്നെ ചെയ്യും..
എന്‍റെ ഇന്ത്യ..
എന്‍റെ മംഗൾയാന്‍ സല്യൂട്ട്

4 comments:

ajith said...

നാളെയിലാണ് പ്രതീക്ഷകളെല്ലാം

രാജാവിന്റെ മകന്‍ said...

8-)

രാജാവിന്റെ മകന്‍ said...

8-)

Unknown said...

Fantastic.....This thought is what is missing in the present generation.