സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, July 12, 2012

മാറ്റം


പെന്‍ഷന്‍ ആയതിനു ശേഷം ഉപ്പാക്ക് കൊറേ കോഴികള്‍ ഉണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്തുക ..കീരിക്കും എരലാടിക്കും കൊടുത്തതിന്റെ ബാക്കി എന്നെ കാത്തു നില്‍പ്പുണ്ടാകും.. അനിയത്തി എല്ലാറ്റിനും പേര് ഇട്ടിട്ടുണ്ട് .
balck മാളു.. വൈറ്റ് മാളു .. സുന്ദരി.. പുള്ളിച്ച്ചി..ഒരു കൂട്ടം പേരുകള്‍..
ചെന്നുകഴിഞ്ഞാല്‍ ഏറ്റവും വലുതിനെ മാറ്റി വെച്ച് ,ഓരോ നിനെ വെട്ടി അടിക്കും. ഇവയ്ക്ക് ബഹു രസം ആണ് അതിനെ വെള്ളം കൊടുത്തു അറക്കുന്നത്‌ കാണാന്‍.. ഞാന്‍ കാലു പിടിക്കും ചിറകും.. ഉമ്മ കത്തി വെക്കും.. വാഴയില വെട്ടി ഉമ്മയും ഞാനും കൂടെ തുകല്‍ പൊളിക്കും. നാടന്‍ കോഴിയാണ്.. നല്ല അധ്വാനം വേണം ഒന്ന് വൃത്തിയാക്കി എടുക്കാന്‍..
കഴുകല്‍ വെരി വെരി ഈസി .. കുഴല്‍ക്കിനരിന്റെ വലിയ മോട്ടോര്‍ ഓണ്‍ ചെയ്തു തെങ്ങിന്‍ ചുവട്ടിലേക്ക്‌ വെച്ച് വിശാലമായ കഴുകല്‍..
ഞൊടിയിടയില്‍ കോഴി ക്ലീന്‍ ക്ലീന്‍..

പിന്നെ പോരുന്ന അന്ന് മാറ്റി വെച്ച വലുതിനെ ശരിപ്പെടുത്തി വരട്ടി എടുത്തു..വാഴയിലയില്‍ പൊതിഞ്ഞു കെട്ടിയോനു കൊണ്ട് പോരും.. രണ്ടു ദിവസത്തിനു പോയി നാല് ദിവസം കഴിഞ്ഞു വരുമ്പോള്‍ സോപ്പിംഗ്..
ഇന്ന് വെന്നിയൂരില്‍ ബസ്‌ അപകടം സംഭവിച്ചെന്നു ടിവിയില്‍ വാര്‍ത്ത കേട്ടപ്പോള്‍ ഉമ്മയെ വിളിച്ചു. switched ഓഫ്‌ .
ഉപ്പ യെ കിട്ടി. സമാധാനാമായി..

കോഴിയുടെ വിശേഷം ചോദിച്ചു..
എട്ടെണ്ണം കൂടിയേ ഉള്ളു.
ആ പുള്ളിച്ച്ചിയെ മാമന്റെ മകന്‍ വന്നപ്പോള്‍ കറി വെച്ചു എന്ന് പറഞ്ഞു..

പണ്ട് ഉമ്മ വളര്‍ത്തുന്ന കോഴികള്‍ മുറ്റത്തു കഷ്ട്ടിക്കുംപോള്‍ കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന ഉപ്പയാണ് . മനുഷ്യര്‍ മാറുന്നു അവര്‍പോലും അറിയും മുന്‍പേ..

1 comment:

Unknown said...

ഈ ബ്ലോഗെന്താ സിലൂ പ്രായപൂർത്തി എത്തിയവർക്കെ വായിക്കാൻ പാടുള്ളൂ ?

സെറ്റിംങ്ങ്സിൽ മാറ്റം വരുത്തു...