സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Wednesday, July 25, 2012

ഞാനും ജിന്നും


ഈവ പൊടി കുഞ്ഞായിരുന്നപ്പോള്‍ , ബാംഗ്ലൂര്‍ എക്ക് വരുന്നതിനു മുന്നോടി ആയാണ് സീന വരുന്നത്.
അത്ര പണി കൊടുത്താലും, അത് തീര്‍ത്തു വീണ്ടും വീണ്ടും ചോദിക്കുന്ന കുപ്പീന് വന്ന ഭൂതത്തെ പോലെ ആയിരുന്നു ആ കുട്ടി . പതിനെട്ടു വയസെന്നാണ് പറഞ്ഞത്..
കണ്ടാല്‍ മെലിഞ്ഞുണങ്ങി പഞ്ജ ജീരക ഗുടത്തിന്റെ പരസ്യ മോഡല്‍ ആകാന്‍ പറ്റുന്ന തരം. ജിന്നിനെയും ഓടിയനെയും നേരില്‍ കണ്ട കഥ പറഞ്ഞു എന്നെ പേടിപ്പിക്കാന്‍ നോക്കും . ജിന്നിനെ കണ്ടതായി പല കഥകളും ഞാന്‍ ചെറുപ്രായത്തില്‍ കേട്ടിടുണ്ട്.
എല്ലാം എടപ്പാളിലെ ഉമ്മയുടെ വീട്ടില്‍ പോകുമ്പോളാണ് .മുജാഹിദുകള്‍ ഉള്ളതുകൊണ്ടായിരിക്കണം , അന്നൊന്നും രണ്ടത്താണിയില്‍ ജിന്ന് ഇറങ്ങിയിരുന്നില്ല.

എടപ്പാള്‍ ഹൈ സ്കൂളിന്റെ മുകളിലുള്ള കുന്നത്ത് ഒരു ലക്ഷം വീട് കോളനി ഉണ്ട്.
അവിടെന്നുള്ള ഒരു കുഞ്ഞുകുട്ടി അമ്മയാണ് എന്റെ വല്ലിമ്മയുടെ സഹായി. ആഴ്ചയില്‍ ഒന്ന് വീതം മാസം നാല് ഓടിയന്മാരുടെ കഥ അവര്‍ക്കും പറയാനുണ്ടാകും. രാത്രി പണി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ തീ ഗോളം പോലെ വന്ന ഒടിയന്‍ ഏറെയും വല്ല ചൂട്ടും കത്തിച്ചു വീട്ടില്‍ പോകുന്നവരും ആയിരിക്കും .

അങ്ങിനെ ഇരിക്കെ ഞാനും കണ്ടു ഒരു ജിന്നിനെ.. ഒന്നല്ല ഒരു കൂട്ടം..
എടപ്പാള്‍ ഗവണ്മെന്റ് ഹെല്‍ത്ത്‌ സെന്റര് .. അങ്ങോട്ട്‌ പോകാന്‍ റോഡ്‌ വിട്ടു ഒരു ഇട വഴി ഉണ്ട് . അന്ന് ഞാനും ഉമ്മയും മഗരിബ് കഴിഞ്ഞ നേരത്ത് ദ്രിതി പിടിച്ചു പോകുകയാണ് . നേരം വൈകിയതിനാല്‍ ഊടു വഴിയാണ് പോകുന്നത്. എന്റെ ഉള്ളില്‍ പേടിയാണ്.. ജിന്നുകള്‍ നിറഞ്ഞാടുന്ന കുണ്ട് കുളം എന്നാ ഞങ്ങളുടെ "കുണ്ട്ടോളം " ഈ വഴിയിലാണ്. പണ്ടാതൊരു കുളം ആയിരിരുന്നു . പിന്നെ പിന്നെ ആളുകള്‍ പലതും നിക്ഷേപികാനുള്ള സ്ഥലം ആക്കി ആ കുളം തൂര്നു അവിടെ നികന്നു. പേര് അപ്പോളും കുണ്ടോളം തന്നെ

പാതി വഴിയിലെ ഞാന്‍ കണ്ണുകള്‍ അടച്ചു ഉമ്മയുടെ കയ്യില്‍ തൂങ്ങി വലിയാന്‍ തുടങ്ങി.. ഇടയ്ക്ക് രക്ഷ പെട്ടോ എന്നറിയാന്‍ ചെറുതായി കണ്ണ് തുറക്കും..
അങ്ങിനെ സ്ഥലം എത്തി.. നോക്കുമ്പോള്‍ കറുകറുത്ത ജിന്നുകള്‍ തലങ്ങും വിലങ്ങും ഇളകുന്നു..
പിറ്റേന്ന് എങ്ങിനെയോ " ഷവര്‍മ " കഴിച്ചു വയറ്റിളക്കം വന്ന എന്നെ വീണ്ടും ആ ഹോസ്പിറ്റലില്‍ കൊണ്ട് പോയി..അതെ വഴി..
നാലഞ്ചു എരുമകള്‍ കുണ്ടുകുളത്തില്‍ കാട് പിടിച്ചു വളര്‍ന ആയിരം തൂമ്ബ്ബന്‍ വാഴ തിന്നുന്നു .

കാലം ഏറെ കഴിഞ്ഞു ഇന്ന് ആ സ്ഥലം അതിനോട് ചെര്നുള്ള മൊയലാളി വേലി കെട്ടി വല ചെടുത്ത് . കുറച്ചു മുന്പ് നല്ല ഉഷാര്‍ ഒരു മതിലും പണിതു സ്വന്തം ആക്കി..
അങ്ങിനെ ഇരിക്കെ ആരുടെ ഒക്കെയോ കഷ്ട്ടകാലത്ത്തിനു എന്റെ ഉമ്മയ്ക്ക് മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഡ്യൂട്ടി വന്നു . പതിനായിരങ്ങള്‍ പരാതിയുമായ് വന്നു കുഎ നില്‍ക്കുന്നു. കൊള്ളാലോ എങ്കില്‍ നമ്മടെ വകയും ഇരിക്കട്ടെ കൂനിന്മേല്‍ കുരു എന്ന് കരുതി എഴുതി കൊടുത്തു ഒന്ന്.
മൂന്ന് സെന്റ്‌ സ്ഥലം കിട്ടിയാല്‍ ഇതു മൂലയിലും ഫണ്ട് പിരിച്ചു അങ്ങനവാടികള്‍ ലോകത്ത് നിറയ്ക്കണം എന്ന് സ്വപനം കാണുന്ന ഉമ്മയുടെ മൂക്കിന്‍ തുംബ്ബതാണ് നമ്മുടെ പത്ത് സെന്റോളം വരുന്ന കുണ്ടോളം കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.
"അങ്ങനവാടിയും ഉഗ്രന്‍ കളിസ്ഥലവും " ഫലം ഉണ്ടാകുമോ എന്ന് നോക്കണമല്ലോ....
അതികം ഒന്നും കാത്ത്തിരികേണ്ടി വന്നില്ല.. ഉമ്മ ഫോണ്‍ എടുക്കാതായപ്പോള്‍ എനിക്കും വന്നു രണ്ടു മൂന്ന് calls . ഉമ്മയുടെ വീട്ടുകാരാണ് .. ഉമ്മയോട് ഒന്ന് പറയൂ വെറുതെ എന്തിനാ നാട്ടുകാരെ വെറുപ്പിക്കുന്നത്. നേരം വെളുത്താല്‍ മുഖം നോക്കെണ്ടാവരാ എന്നിങ്ങനെ.. സത്യത്തില്‍ അവര്‍ പറഞ്ഞു അപോളാണ് നാട്ടിലെ സംഭവ വികാസങ്ങള്‍ ഞാനും അറിയുന്നത്
നല്ല ഉമ്മ.. നല്ല മോള്‍.. എന്റെ കുട്ടികാലത്ത് അടുത്തുള്ള അങ്ങന വാടിയില്‍ ഉച്ചക്ക് ശേഷം ഫിലിം ഷോ ഉണ്ടാകുമ്പോള്‍ എത്ര തവണ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയിരിക്കുന്നു . അപ്പൊ തന്നെ കയ്യോടെ വിളിച്ചു ഉമ്മാക്ക് കണ്ഗ്രു പറഞ്ഞു.

ഇപ്പൊ പേടി വേറെയാണ് .. ജിന്നിന്റെ കഥ കേട്ട എന്റെ പ്രായത്തിലെ അമ്മമാരുടെ കുട്ടികള്‍ വരാനുള്ള അങ്ങന്വാടിയാണ് അവിടെ പണിയാന്‍ പോകുന്നത് . ആളെ കിട്ടിയില്ലേല്‍ ലാസ്റ്റ് ഈവയെ ചോദിച്ചും വന്നേക്കല്ലേ ഉമ്മാ...നമ്മടെ കുഞ്ഞിനെ ജിന്നിന് കൊടുക്കൂലാ.

No comments: