സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, July 28, 2012

My Banglore Days

അന്ന് ഞാന്‍ ഒറ്റക്കായിരുന്നു ഈ നഗരത്തില്‍ .. കല്ല്യാണം കഴിഞ്ഞു സാജിദ് വിദേശത്തേക്ക് പോയ സമയം . ഞാന്‍ സപ്പ്ളി സീസണ്‍ കഴിഞ്ഞു ബംഗ്ലോര്‍ ഒരു കോഴ്സ് ചെയ്യാന്‍ വന്നതാണ് പഠിക്കുന്ന സെന്റ്റെരില്‍ നിന്നും ശരിയാക്കി തന്ന താമസ സൗകര്യം . . നോമ്പ് കാലം ആണ് വരുന്നത് . സൗകര്യംആകുമല്ലോ എന്നുകരുതിയാണ് മുസ്ലിം സ്ത്രീ നടത്തിയിരുന്ന ആ പിജി തന്നെ മതിയെന്ന് തീരുമാനിച്ചത് . ഇവിടെത്തെ പഠാണികള്‍ നോമ്പ് തുടങ്ങുന്ന അന്ന് പുലര്‍ച്ചെ തന്നെ ഒരു മാസത്തേക്കുള്ള അത്താഴം വിഴുങ്ങും . പിന്നെ അങ്ങോട്ട്‌ അത്താഴവും ഇല്ല മുത്താഴവും ഇല്ല.

സാദാരണ വിഭവ സമൃദ്ധം ആയ നോമ്പ് തുറയും, അതിനു ശേഷം മുത്താഴത്തിന് ജീരക കഞ്ഞിയും പിന്നെ അത്താഴത്തിനു പുലര്‍ച്ചെ എല്ലാത്തിനും മേലെ മൈസൂര്‍ പഴം കൂട്ടി കുഴച്ചുള്ള അവസാനത്തെ കുറച്ചു ഉരുളകളും ഒക്കെ ചേരുന്നതാണ് ആ ഒരുമാസം . ഈദുഗാഹില്‍ വെച്ച് കാണുമ്പോള്‍ പലരും പറയും മിനുങ്ങിയിട്ടുന്ടെന്നു .അങ്ങിനെയുള്ള എനിക്കാണ് ഈ അവസ്ത്ഥ വന്നുചെര്‍ന്നിരിക്കുന്നത് . . അമര്‍ഷം ഉള്ളിലൊതുക്കി രാത്രിയും പുലര്‍ച്ചയും അപ്പിള്‍ തിന്നു ഞാന്‍ രണ്ടു ദിവസം തള്ളിനീക്കി. വിശപ്പോട് വിശപ്പ്‌ . ആപ്പിള്‍ പ്ലസ്‌ തണുപ്പ് ബെസ്റ്റ് ഫോര്‍ വിശപ്പ് ഇത് വല്ലതും എനിക്കറിയുമോ. വിശപ്പിനെ കൂട്ടും എന്ന് ഓരോ ആപ്പിള്‍ ഇനും മുകളില്‍ sticker ഒട്ടിക്കാത്തത്തിനു കടക്കാരോട് തട്ടികയറാന്‍ പറ്റുമോ.

താഴെത്തെ ഏതോ റൂമില്‍ രണ്ടു മുസ്ലിം കുട്ടികള്‍ ഉണ്ടെന്നു പറഞ്ഞുകേട്ടു അന്വേഷിച്ചു ചെന്നു. ഒരാള്‍ കന്നടിക. ഒരുത്തി ഒരു ഊട്ടികാരി . . രണ്ടു പേരും ജോലിക്കാര്‍ . വൈകീട്ട് വരുമ്പോള്‍ എനിക്കും കൂടി സമൂസയും കാരക്കയും വല്ല കുപ്പിയിലടച്ച ജ്യൂസ്‌ ഉം കൊണ്ട് വരും . എട്ടെട്ടര ആകുമ്പോള്‍ ഡിന്നര്‍ . വഴുവഴുത്ത സ്കിന്‍ കളയാത്ത ചിക്കന്‍ കറിയും ചപ്പാത്തിയും നാട്ടില്‍ ഉണ്ടോ skinned ചിക്കന്‍ . ഒരു വിധം ലോകത്തുള്ള എന്തും തിന്നുന്നതാണ് ഞാന്‍. ,വീട്ടില്‍ ഉമ്മാക്ക് ആകെ പരാതി ഇല്ലാത്തത് ഞാന്‍ എന്ത് കൊടുത്താലും തിന്നോളും , ഞാന്‍ ഇല്ലാത്തപ്പോള്‍ ഫുഡ്‌ ബാക്കിയാകുന്നു എന്നാണു. ഇതൊക്കെ കൂടി മനം മടുത്തിരിക്കുകയാണ്

അങ്ങിനെ ഇരിക്കെ ഞങ്ങടെ ക്ലാസ്സിലേക്ക് ഒരു സമീര്‍ വന്നു ..അലിഗഡ് ഇല്‍ പഠിച്ചതാണ് . എന്നെകാളും കൊറേ ജൂനിയര്‍ . . ഒരക്ഷരം മിണ്ടില്ല. ഒരു ഷൈ ഗയ്. വരുന്നു പോകുന്നു . ഞാന്‍ ആണെങ്ങില്‍ എല്ലാരോടും വലിയ കംബ്ബനി . രണ്ടാഴ്ച കഴിഞ്ഞുകാണും വീട്ടില്‍ നിന്നും ഫോണ്‍ വന്നു ഞാന്‍ സംസാരിക്കുന്നത് കേട്ട് അവന്‍ അടുത്തേക്ക് വന്നു . ഫോണ്‍ വെച്ചതും ഒറ്റ അടിയാണ് എന്നെ . " എടി .. നീ ല്മലയാളി ആണല്ലേ " എന്നും പറഞ്ഞു
അതൊരു നിശബ്ദ യുഗത്തിന്റെ അവസാനമായിരുന്നു. അന്നുതന്നെ ഞങ്ങള്‍ കമ്പനി ആയി. അവന്‍ കസിന്റെ കൂടെയാണ് താമസം . ഫുഡ്‌ പ്രശ്നക്കാരന്‍ അല്ല . വിശപ്പും .

എന്റെ നിയന്ത്രണം പോയി തുടങ്ങിയിരുന്നു , ആ അവസ്ഥ കണ്ടരിഞ്ഞപോലെ വിധി എന്നെ എത്തെണ്ടിടത്ത് എത്തിച്ചു ഇന്ദ്ര നഗറിലെ ഹോട്ടല്‍ imperial .അന്ന് ക്ലാസ്സ്‌ കഴിഞ്ഞു ,വൈകീട്ട് നാട്ടിലേക്കുള്ള ടിക്കറ്റ്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യാന്‍ ചെന്നതാണ്. ക്യാഷിയര്‍ ഒരു ഈമാനുള്ള തലശേരിക്കാരന്‍ ഇക്ക.
"നോമ്പുതുറ ക്കുള്ള വല്ല വിഭവവും ഉണ്ടോ"
" അങ്ങിനെ ഒന്നും ഇല്ല. ഇവിടെ വൈകീട്ട് എന്നും നോമ്പ് തുറയുണ്ട്"
" സ്ത്രീകള്‍ ഉണ്ടാകുമോ"
"അതൊന്നും പേടിക്കേണ്ട കുട്ടി വരൂ"

പിന്നീടങ്ങോട്ട്. .വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞാല്‍അടുത്തുള്ള പാര്‍കില്‍ ഇരിക്കും. സ്പോക്കെന്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ ഇല്ലാത്തപ്പോള്‍ സമീര്‍ കമ്പനി തരും ബാങ്ക് വിളിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ , ഒന്നും അറിയാത്ത നിഷ്കളങ്ക ആയ കുഞ്ഞാടിനെ പോലെ ഞാന്‍ മുഖം താഴ്ത്തി
ഇമ്പിരിയലില്‍ എത്തും . എനിക്കുള്ള സ്ഥലം എ സി റൂം ആണ്. കാരയ്ക്ക,ബത്തയ്ക്ക, മുസംബി , മാങ്ങ , മുട്ട ഭ‍ജി, സമോസ , നാരങ്ങ വെള്ളം , തരിക്കഞ്ഞി എല്ലാം എനിക്ക് വേണ്ടതിലതികം . വയറു പോട്ടാനായ ഞാന്‍ എങ്ങിനെയൊക്കെയോ നടന്നു അരകിലോ മിട്ടെര്‍ ദൂരയുള്ള പിജിയില്‍ എത്തിച്ചേരും.

പിന്നീടങ്ങോട്ട് ഒരു നേരത്തെ ഈ മൃഷ്ട്ടാനം മാത്രമായി എന്റെ ഭക്ഷണം. ഞാന്‍ ഹാപ്പി ആയിരുന്നു. അഞ്ചു പൈസ ചിലവില്ല. ഒരേ ഒരു സങ്ങടം ഭക്ഷണം കഴികാതെയും പിജിയില്‍ മാസപ്പടി കൊടുക്കേണ്ടി വന്നത്.
സാജിദ് അളവറിയാതെ എനിക്കായി കൊണ്ട് വന്ന പല നല്ല വസ്ത്രങ്ങളും ആ ഉപവാസത്തോടെ എനിക്കണിയാരായി . . അന്‍പത്തി നാലില്‍ നിന്നും ഞാന്‍ നാല്പത്തി ഒന്പതിലെത്ത്തിയപ്പോള്‍ എന്‍റെ ഉള്ളിലെ സന്തോഷം കുറച്ചൊന്നും ആയിരുന്നില്ല.

ഇതിനിടയില്‍ ഒഴിവു സമയങ്ങളില്‍ ഞാന്‍ വേറെ ഒരു താവളം അന്വേഷിച്ചു തുടങ്ങിയിരുന്നു, പെരുന്നാള് കഴിഞ്ഞു വരുംപോളെക്കായി

. ഒരു FREE ADDS പത്തുരൂപ കൊടുത്തു മേടിച്ചു ഇന്ദ്രനഗര്‍ ഇലുള്ള പിജികളെല്ലാം കയറി ഇറങ്ങുകയാണ് ഞാന്‍ . പത്രത്തില്‍ കണ്ട നംബ്ബരില്‍ വിളിച്ചപ്പോള്‍ മലയാളി . ഓ മലയാളി പിജിയോ. ഭക്ഷണം എങ്കിലും മര്യാദക്ക് കഴിക്കാമല്ലോ ഓടി ചെന്നു.

ഒരു കുള്ളനായ കുഞ്ഞു മനുഷ്യന്‍ മലയാളി ആണ് വാര്‍ടെന്‍. . റൂം കാണിക്കാന്‍ കീ എടുക്കാന്‍ സ്വന്തം റൂമിലേക്ക്‌ പോയി അയാള്‍. ഞാന്‍ വിസിട്ടെര്‍സ് റൂമില്‍ വെയിറ്റ് ചെയ്യുകയാണ്. പെട്ടെന്ന് വാര്ടെനെ ചോദിച്ചു നാല് പെണ്‍കുട്ടികള്‍ കയറിവന്നു.എല്ലാരും നല്ല മോഡേണ്‍ .ഞാന്‍ നോക്കുമ്പോള്‍ അവളുമാര്‍ക്ക് എന്തോ ഒരു വശപിശക്‌ . മുഖം ശവേ ചെയ്തപോലെ.. വയറിന്മേല്‍ നല്ല കുട്ടി രോമങ്ങള്‍ ഒരാഴ്ച മുന്‍പ് ബ്ലേഡ് കണ്ടത്. എന്റെ ഉള്ളൊന്നു കാളി. അടുത്തിരുന്നു ഏതോ മാഗസിന്‍ വായിച്ചിരുന്ന കുട്ടിയോട് അവരെ എന്താ ഏതാ എന്ന് ചോദിച്ചു. അവിടെ താമസിക്കുന്നതാനത്രേ. നമുക്ക് ശല്യം ഒന്നും ഇല്ല. അതുകൊണ്ടാണ് ഇവിടെ വാടക കുറവെന്നു അവള്‍. . വാടകയുടെ ബാക്കി കൊടുക്കാത്തതിനു ആ ഒന്നര അടിയുള്ള മനുഷ്യനെ ബെധ്യം ചെയ്യുകയാണ് നാലുംകൂടെ. ജീവനും കൊണ്ട് ഞാന്‍ എസ്കേപ് ആയി.പിന്നെ കുറെ ദിവസത്തേക്ക് എനിക്ക് നല്ല ജീവന്‍ ഇല്ലായിരുന്നു. കുറച്ചു പ്രായമുള്ള ഹിജടകളെ കണ്ടിട്ടുണ്ട് ഒരുപാട്. ഇത് ഇരുപതില്‍ താഴെയുള്ള കുട്ടി ഹിജടകള്‍ . അവരെങ്ങിനെ ഉണ്ടായി അതായി എന്റെ ചിന്ത അങ്ങിനെ എല്ലാം കൂടെ ഞാന്‍ ഒരു പരുവമായി
ആ പെരുന്നാളിന് വീട്ടില്‍ ചെന്നപ്പോള്‍ മെലിഞ്ഞുണങ്ങിയ എന്നെ കണ്ടു ഉമ്മ വീണ്ടും പതിവ് ഉമ്മയായി .

ഇതിനിടയില്‍ എന്റെ പൊട്ടഭാഗ്യത്തിനു പുതിയ പിജി കിട്ടി. പിടിച്ചതിലും വലുത് മാളത്തില്‍ ..



പുതിയ വാസസ്ഥലം കിട്ടിയ സന്തോഷത്തില്‍ പെരുന്നാളിന് വണ്ടി കയറുകയാണ്. പോകുന്നതിനു മുന്പായി എല്ലാം പായ്ക്ക് ചെയ്തു പുതിയ സ്ഥലത്ത് കൊണ്ടുവെക്കാന്‍ സമീര്‍ ഉണ്ടായിരുന്നു. ഒരാഴ്ച്ച വീട്ടില്‍ നിന്ന് ശരീരവും മാനസികാരോഗ്യവും പുഷ്ട്ടിപ്പെടുത്തി ഞാന്‍ തിരിച്ചു വണ്ടി കയറി. തിരൂര്‍ നിന്നുള്ള പികെ യുടെ സെമി സ്ലീപ്പേര് ബസ്‌.. . .ഇടരിക്കോട് നിന്നും ഏഴരയ്ക്ക് കയറിയാല്‍ സാദാരണ അത് മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ എഴുമണിയാകും.

അന്ന് എങ്ങിനെയോ പതിവിലും ഏറെ നേരത്തെ അഞ്ചു മണിക്കേ എത്തി . ബംഗ്ലോര്‍ പരിചയം ആയിട്ടില്ല അന്ന് ആ സമയത്ത് ഓട്ടോ പിടിക്കുന്നത്‌ സുരക്ഷിതം അല്ല . ലൈന്‍ ബസ്സില്‍ കയറി ഇന്ദ്രനഗറിലേക്ക് . അതിരാവിലെ അന്നന്നത്തെ കച്ച്ചോടത്തിനുള്ള പൂക്കള്‍ മേടിച്ചു മടങ്ങുന്ന അമ്മമാരാണ് ബസ്സ്നിറയെ . ഓരോ കെട്ടുകള്‍ തുറന്നു മാല കൊരുത്ത് തുടങ്ങിയിരിക്കുന്നു അവര്‍. . ബസ്സിലാകെ മുല്ലപ്പൂ മണം. അതിരാവിലെ പറ്റുമെങ്ങില്‍ കലാസിപ്പാളയം മാര്‍ക്കറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ പോകണം. ആ ഫ്ലൈ ഓവറിന്റെ മുകളില്‍ നിന്ന് താഴേക്ക്‌ നോക്കി എത്ര നിന്നാലും മതിയാവില്ല. അത്രയ്ക്ക് മനോഹരവും മനസ്സ് ഫ്രെഷും ആക്കുന്ന ഒരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല. പലജാതി ആള്‍ക്കാര്‍ .. പലജാതി പൂക്കള്‍.. അത് കാണേണ്ട കാഴ്ച്ചതന്നെയാണ് . തിക്കിലും തിരക്കിലും പെടാതെ പിന്നെയും ഏറെ പ്രാവശ്യം ഞാന്‍ ആ കാഴ്ച കാണാന്‍ സാജിടിനെ സോപ്പ് ഇട്ടു പോയിട്ടുണ്ട്.
ബസ്സ്‌ ഇറങ്ങി നടന്നു ഞാന്‍ പുതിയ സ്ഥലത്തെത്തി. ഗേറ്റ് തുറന്നിട്ടുണ്ട്. ബാഗും പെട്ടിയും താഴയൂള്ള ഹൌസ് ഒവ്നെരുടെ വീട്ടിലാണ്. അവര്‍ ഉണര്‍ന്നിട്ടില്ല. പിന്നെ എടുക്കാം എന്നുകരുതി എനിക്ക് പറഞ്ഞു വെച്ചിട്ടുള്ള റൂമിന്റെ ഡോറില്‍ മുട്ടി .നേരം അപ്പോളും പുലര്‍ന്നിട്ടില്ല. ഉറക്കത്തില്‍ ആരോ വാതില്‍ തുറന്നു . ഉള്ളില്‍ കടന്നു. . പുതിയ സ്ഥലം . വെറുതെ രാവിലെ തന്നെ ഉടക്കാകേണ്ട എന്ന് കരുതി ലൈറ്റ് ഓണാക്കിയില്ല
എല്ലാരും ഉണരുന്നത് കാത്തു ഒഴിവുള്ള ഒരു കട്ടിലില്‍ ഇരുന്നു. കതകു തുറന്നതും ഫീല്‍ ചെയ്തതാണ് സിഗ്രെറ്റ് സ്മെല്‍. . .ആ റൂമില്‍ ആരോ സ്മോകെ ചെയ്യുന്നുണ്ട് . സ്ഥലം ബംഗ്ലോര്‍ ആയതു കൊണ്ട് ചെറിയ ഞെട്ടലെ ഉണ്ടായുള്ളൂ. രാവിലെ പെട്ടി എടുക്കാന്‍ പോയപ്പോള്‍ ഓണര്‍ ആന്റി പറഞ്ഞു മുകളിലുള്ള റൂം ഉപയോഗിക്കാന്‍ . എനിക്ക് പറഞ്ഞ സ്ഥലത്ത് പത്ത് ദിവസത്തേക്ക് ഏതോ എക്സാം എഴുതാനായി ഡല്‍ഹിയില്‍ നിന്നും വന്ന കുട്ടിയുണ്ട്. അവള്‍ പോയതില്‍ പിന്നെ താഴെ വരാം.
അവളുപോട്ടെ . വെറുതെ എന്തിനു ഞാനും ഒരു passive smocker ആകണം. അവിടെ മലയാളികള്‍ ആരും ഇല്ല. ഒറീസ ആസാം.. തമിഴ്നാട്‌ മഹാരാഷ്ട്ര ആന്ധ്ര എല്ലാരും വിദേശികള്‍. . . ടിവി യില്‍ ഹിന്ദി മാത്രേ വെക്കു . തമിഴത്തികള്‍ക്ക് ഹിന്ദി ദഹിക്കില്ല. അവര്‍ക്ക് തമിള്‍ വേണം. അവര്‍ ഇടയ്ക്കു ഉരസും . ഞാന്‍ നോക്കി നില്‍ക്കും. രാഗി സാവന്തും കശ്മീര ഷാ യും ഉള്ള ബിഗ്‌ ബോസ്സും സരിഗമ യും ഒക്കെ ആയി ഞാന്‍ ജോളിയായി .
അങ്ങിനെ ഒരാഴ്ച കഴിഞ്ഞു എനിക്ക് താഴേക്ക് ഇറങ്ങാനുള്ള നാളുകള്‍ അടുത്ത് വരുന്നു. റൂമിന്റെ സെറ്റപ്പ് അറിയാന്‍ ഞാന്‍ ഇടയ്ക്കു അവിടെ പോകും .ഒരിക്കല്‍ പോയപ്പോ ടെല്‍ഹികാരി കുട്ടി പാര്‍സല്‍ മേടിച്ച പാവ് ഭാജി അരികില്‍ വെച്ച് ഫോണില്‍ സംസാരിക്കുകയാണ് . നല്ലോണം വിറയ്ക്കുന്നുണ്ട് അവള്‍. . . സിഗ്രെറ്റ് കുറ്റികള്‍ നിറയെ താഴെ തലങ്ങും വിലങ്ങും. അവള് പാട്ടിനു പോകും ഇതൊക്കെ ഞാന്‍ ക്ലീന്‍ ആക്കണ്ടേ. അവളെ ഒന്ന് ഉപദേശിക്കണം . ഞാന്‍ തട്ടി മുട്ടി അവിടെ തന്നെ നിന്ന് അവളുടെ സംസാരം നില്‍ക്കും വരെ .

ഫ്രീ ആയപ്പോള്‍ അവള്‍ എന്നോട് കുശലം ചോദിച്ചു.
മലയാളി ആണെന്ന് പറഞ്ഞപോള്‍ അവള്‍ ഹാപ്പി ആയി . അവളുടെ ബോയ്‌ ഫ്രണ്ട് മലയാളി ആണ് . കണ്ണൂര്‍ . അഹ എന്ന് പറഞ്ഞു ഞാന്‍.
. ഇന്റര്‍വ്യൂ ഇനും ഒരാളെ കാണാനും ആണ്ര വന്നതത്രെ . അച്ചനും അമ്മയും ഡോക്ടേര്‍സ് ആണ്ണ് . രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ അവള്‍ തിരിച്ചു പോകും.

നന്നായി വിരയ്ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് തണുപ്പആയതുകൊണ്ടാണ്‌ ഇപ്പൊ കുളിച്ച്ചെതെ ഉള്ളു എന്ന് പറഞ്ഞു. ശരിയാണ് മുടി ഉണങ്ങിയിട്ടില്ല. ഒരു മുട്ടിന്മേലെ നില്‍ക്കുന്ന ടോപ്‌ ആണ് ഇട്ടിരിക്കുന്നത് .കുളി കഴിഞ്ഞു ഇറങ്ങിയ പോലെതന്നെ .എങ്കില്‍ ഫാന്‍ ഓഫ്‌ ചെയ്തൂടെ എന്ന് കരുതി ഞാന്‍ .

അവള്‍ ഫ്ലൈറ്റ് ഇല ആണ് വന്നതും പോകുന്നതും. കാശു കാരി കുട്ടി തന്നെ. ഉപദേശിക്കല്‍ വേണ്ടെന്നു വെച്ചു ഞാന്‍ എന്റെ പാട്ടിനു മുകളിലേക്ക് പോന്നു.

എഴുമണി ആയിക്കാണും ആന്റി വന്നു എന്നോട് താഴേക്ക്‌ അന്നുതന്നെ ഷിഫ്റ്റ്‌ ചെയ്യണം എന്ന് പറഞ്ഞു . ആ കുട്ടി സ്മോച്ക് ചെയ്യും അത് പോയിട്ടേ ഞാന്‍ പോകു എന്ന് ഞാന്‍. അപ്പോളാണ് ആന്റി പറയുന്നത് ആ കുട്ടി ഭയങ്കരമായി ഫോണില്‍ ആരോടോ ഷൌട്ട് ചെയ്യുന്നു കുറെ നേരമായി . അവര്‍ക്ക് വലിയ ശല്യം ആകുന്നുണ്ടാത്രേ . വേറെ ഒരാളുന്ടെല്‍ റൂമില്‍ ഉണ്ടേല്‍ നിര്‍ത്തും എന്ന് . സൌണ്ട് കുറയ്ക്കാന്‍ പറഞ്ഞാല്‍ പോരെ ആന്റി എന്നും പറഞ്ഞു ഞാന്‍ അവരെയും കൂട്ടി താഴേക്ക്‌ വന്നു. വലിയ ബഹളം നടക്കുന്നുണ്ട്. വാതിലില്‍ കുറെ മുട്ടിയപ്പോള്‍ സംസാരം നിന്നു . പിന്നെയും മുട്ടിയപ്പോള്‍ വാതില്‍ തുറന്നു. എന്താ പ്രശ്നം എന്ന് ചോദിച്ചതും ഈ കുട്ടി മുഖം കോടി കയ്യും കാലും കോച്ചി വെട്ടിയിട്ട വാഴപോലെ താഴെ. കണ്ണൊക്കെ മറിഞ്ഞു മറിഞ്ഞു മേലെ പോയി കിടന്നു വിറയ്ക്കുക ആണ് . ഞാനും അണ്ടിയും കൂകി വിളിച്ചു. അവര്‍ക്ക് എന്നെകാലും പേടി. ആദ്യമായാണ് ഇത്തരം ഒരു സീന്‍ . എല്ലാരും ഓടി വന്നു. ആരും അടുക്കുന്നില്ല. വായില്‍ നിന്നും നുരയും പതയും വരുന്നു. ഉടുപ്പ് മുകളിലേക്ക് കയറി പോയിരുന്നു . ഞങ്ങള്‍ പെണ്ണുങ്ങളുടെ ബഹളം കേട്ട് റോട്ടില്‍ നിന്നും വരെ ആളുകള്‍ വന്നു . അവിടെ കിടന്ന തുകല്‍ ഷൂ മനപ്പിക്കാന്‍ ആരോ വിളിച്ചു പറഞ്ഞു . ഉള്ള ദൈര്യം സംഭരിച്ചു ഞാന്‍ എങ്ങിനെയോ അവളുടെ മൂക്കിനടുത്തെത്തി .അതിന്റെ നാറ്റം കാരണമോ എന്തോ അവള്‍ എണീറ്റു . ഒന്നും സംഭവിക്കാത്തപോലെ വാതില്‍ കുറ്റിയിടാന്‍ അടുത്തേക്ക് വന്നു . നോ നോ എന്ന് പറയുന്നുണ്ട് . ഒന്നും ഇല്ലെന്നു പറഞ്ഞു അവള്‍ വീതിലടയ്ക്കുകയാണ് . ഒരു മൂലയ്ക്കലിരുന്ന ഒഴിഞ്ഞ ബിയര്‍ ബോട്ടില്‍ കയ്യിലെടുത്തു അവളെ വിരട്ടി ഞങ്ങള്‍ അകത്തു കയറി . അപ്പോളേക്കും നാവു മുറിഞ്ഞു വായില്‍ നിന്നും രക്ത്തം വരുന്നുണ്ട്. ഹോസ്പിറ്റലില്‍ പോകണം. അവളെ ഇവിടെ നിര്‍ത്താന്‍ പറ്റില്ല. ബാത്‌റൂമില്‍ കയറ്റി നിര്‍ബന്ധിച്ചു പേടിപ്പിച്ചു ഡ്രസ്സ്‌ മാറ്റിച്ചു. ഞങ്ങളെല്ലാരും കൂടെ സി എം എച് ഹോസ്പിറ്റലില്‍ കൊണ്ടുപോയി .

ഒരു പയ്യന്‍ ആണ് അവളെ ഇവിടെ ആക്കിയിട്ടു പോയത് . അവളുടെ ഫോണില്‍ ലാസ്റ്റ് അവള്‍ സംസാരിച്ച നബ്ബരില്‍ വിളിച്ചു . പയ്യന്‍ എസ്കേപ് ആവാന്‍ നോക്കുകയാണ്. ഡാഷ് മോനെ നീ മലയാളി അല്ലെ.. നിന്നെ ക്കുറിച്ച് എല്ലാം അറിയാം. മര്യാദക്ക് ഹോസ്പിറ്റലില്‍ വന്നോ ഇവളെ കൊണ്ട് പൊയ്ക്കോ എന്ന് മലയാളത്തില്‍ പറഞ്ഞപ്പോ അവന്‍ സമ്മതിച്ചു . അവളെ അത്ര അറിയുക ഒന്നും ഇല്ല ഒരു ഫ്രണ്ട് ആണ് . ഓക്കേ വരാം എന്ന് പക്ഷെ പോകുന്ന വരെ അവിടെ തന്നെ നിര്‍ത്തണം അത്രേ .

ഹോസ്പിറ്റലില്‍ അവന്‍ വന്നപ്പോ ഞങ്ങള്‍ പിജിയിലേക്ക് പോന്നു .
പേടിച്ചിരിക്കുകയാണ് ആന്റി. പിജിയും വേണ്ട ഒരു കോപ്പും വേണ്ട എന്നാ അവസ്ത്ഥ . "അവള്‍ വരുമ്പോളേക്കും എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്തു വെക്കാം . ഒരു നിമിഷം നിര്‍ത്താന്‍ വയ്യ ഈശ്വരാ " അത്രയ്ക്ക് പേടിച്ചു പോയിരുന്നു എല്ലാരും .
ഞങ്ങള്‍ ചിലര്‍ റൂമില്‍ കയറി . നോക്കുമ്പോള്‍ plastick കപ്പുകള്‍ നിറയെ സിഗ്രെറ്റ് കുറ്റികള്‍ , ഒഴിഞ്ഞതും ഒഴിയാത്തും ആയ പാക്കറ്റ് ഉകള്‍. പുറമേ ഒരു പത്തിരുപതു COREX കുപ്പികള്‍ വേസ്റ്റ് ബസ്കെട്ടില്‍. . ചുമ മരുന്നായ ഇത് ഒരു പരിധിയില്‍ അധികം ഉള്ളില്‍ ചെന്നാല്‍ ലഹരിയാണ്. DRUGS ആയി ദുരുപയോഗം ചെയുന്ന പലതില്‍ ഒന്ന് .

ഒരിക്കല്‍ ഒരു മൂടി കുടിച്ചതാണ് ചുമയ്ക്ക്‌. ബോധം കേട്ട് ഉറങ്ങി പോയി . നാവു കുഴഞ്ഞു പോകും. അതാണ്‌ പത്തിരുപതു കുപ്പി കാലിയാക്കിയിരിക്കുന്നത്. ഇക്കാര്യം പറഞ്ഞപ്പോ ആണ് ആന്റി പറയുന്നത് രണ്ടു ദിവസം മുന്പ് വേസ്റ്റ് ബസ്കെറ്റ് ഒഴിവാക്കിയതില്‍ സിരിന്ജുകള്‍ ഉണ്ടായിരുന്നത്രേ. പോരാത്തതിന് ഈ കുപ്പികള്‍ വേറെയും. അന്നേ ആന്റി പെടിച്ച്ചതാണ്. ഒറ്റ രാത്രിയും ഉറക്കം ഇല്ലത്രെ. ലൈറ്റ് ഓണ്‍ ആണ് രാത്രി . ഇന്നിപ്പോ ബഹളം കൂടി ആയപ്പോ അവര്‍ക്ക് ഉറങ്ങണം എന്ന് കരുതിയാണ് എന്നെ സ്നേഹിക്കാന്‍ വന്നത്. എന്റെ ആന്റി എന്നെ തന്നെ കൊലയ്ക്കു കൊടുക്കണം അല്ലെ.


ഈ സംഭവിച്ചത് ഞാനും അവളും മാത്രം ഉള്ളപോലാനെങ്ങില്‍..

രാത്രി അവര്‍ വന്നു സാധനം എടുത്തു പോയി. അത് കഴിഞ്ഞു ഒരു രണ്ടാഴ്ചത്തേക്ക് ഞാന്‍ ഉറങ്ങിയില്ല. ആ സന്ദര്‍ഭത്തില്‍ ഷൈന്‍ ചെയ്തെങ്ങിലും അതില്‍ തീര്നിരുന്നു എന്റെ ദൈര്യം. പിന്നെ കുറെ നാളത്തേക്ക് മുകളിലെ റൂമില്‍ രണ്ടു കട്ടിലുകള്‍ അടിപ്പിച്ച്ചിട്ടു രണ്ടു പേരുടെ നടുക്ക് കിടന്നാണ് ഞാന്‍ രാത്രി കഴിച്ചു കൂട്ടിയത്. പിന്നീട് ഞാന്‍ ആ റൂമിലേക്ക്‌ പോയതെ ഇല്ല. മുകളില്‍ എനിക്ക് റൂം കിട്ടി.
. പകല്‍ പോലും പുറത്ത് പോകാന്‍ പേടി. വൈകീട്ട് ക്ലാസ് കഴിയുമ്പോള്‍ എത്ര ദിവസം ഈ പേടിച്ചു തൂറിയെ സമീര്‍ അകമ്പടി സേവിച്സിരിക്കുന്നു.
ഈ അനുഭവം കൂടി ആയപ്പോ ശരിക്കും എന്റെ ബംഗ്ലോര്‍ പൂതി അവസാനിച്ചിരുന്നു പക്ഷെ സാഹചര്യങ്ങള്‍ എന്നെ അവിടെ തന്നെ നിര്‍ത്തി . പല പല "നല്ല " അനുഭവങ്ങള്‍ പിന്നെയും ബാക്കി ..
(തുടരണോ വേണ്ടയോ..)


No comments: