സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, August 30, 2012

Eid_2012


ഞാന്‍ ഇന്ന് നോമ്പും പെരുനാളും കൂടാന്‍ നാട്ടില്‍ പോകുകയാണ്. മഴക്കാലം ആയതില്‍ പിന്നെ പോയില്ല.

പെരുന്നാള്‍ വരുമ്പോള്‍ തോന്നും വലുതാകേണ്ടി ഇരുന്നില്ല എന്ന്..
പുത്തനും മൈലാഞ്ചിയും പെരുന്നാ പൈസയും എല്ലാം കൂടി അടിപൊളി പെരുന്നാള്‍ ആണ് കുട്ടികള്‍ക്ക്.
പെരുന്നാളിന് പുത്തന്‍ മേടിച്ചിട്ട് എത്ര കൊല്ലം ആയി. ഇപ്പൊ എപ്പോ വേണേലും പുത്തന്‍ അന്നൊക്കെ അതാണോ..പുത്തന്‍ എടുക്കുന്നത് ചെറിയ പെരുന്നാളിനും വലിയ പെരുന്നാള
ിനും മാത്രം.
ആദ്യ കാലങ്ങളില്‍ പെരുന്നാള്‍ ഉമ്മ വീട്ടില്‍ ആയിരുന്നു.
മാസം കണ്ടു തക്ബീര്‍ വിളി ഉയരുമ്പോ ലാസ്റ്റ് ബസ്‌ ഇന് ഇടപാളിലേക്ക്.
അമ്മായി അരച്ചു വെച്ചിടുണ്ടാകും മൈലാഞ്ചി. വെല്ലിമ്മാക്ക് വേണ്ടി അരയ്ക്കുന്നതാണ്.
മുക്കാല്‍ ഭാഗം വെല്ലിമ്മ ഒരാള്‍ക്ക്‌. ബാക്കി കാല്‍ ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികള്‍ക്ക്.
വെല്ലിമ്മ കൈയ്യില്‍ വട്ടത്തില്‍ പരത്തി വിരലുകള്‍ക്ക് തൊപ്പി വെക്കും. ഞങ്ങള്‍ക്കും കൂടി കിട്ടാനുള്ള ഷെയര്‍ ആണ് വെല്ലിമ്മ അമുക്കുന്നത്.
തെങ്ങിന്റെ ഓല ആണ് ആകെ അറിയാവുന്ന ഡിസൈന്‍ . ഞങ്ങള്‍ അതില്‍ സംപ്ത്രിപ്തി അടയും. മാമന്‍ ലീവിന് വന്നിടുണ്ട്ങ്ങില്‍ ആരും കാണാതെ അമ്മായിയുടെ പേര് എഴുത്തും മാമിയും. രാത്രി മുതിര്‍ന്നവര്‍ കുത്തി ഇരുന്നു പലഹാരം ഉണ്ടാക്കും. ച്ചുക്കപ്പം, കരോലപ്പം ,പല്ലില്ലാത്ത വല്ലുപ്പാക്കു സ്പെഷ്യല്‍ സോഫ്റ്റ്‌ മുട്ട കേക്ക് അങ്ങിനെ.

ഞങ്ങള്‍ കുട്ടികള്‍ അന്ന് പുതപ്പും വിരിപ്പും ഇല്ലാതെ ഊണ മുറിയിലെ നിലത്തു നിരന്നു കിടക്കും. തലയിണ പോലും ഉണ്ടാകില്ല. രാവിലെ എണീക്കുമ്പോള്‍ ഏറെയും മൈലാഞ്ചി പല പല ഡിസൈന്‍ ആയിട്ടുണ്ടാകും എന്നാലും ഓടി ചെന്ന് കൈ കഴുകി പരസ്പരം നോക്കും ആരുടെ ഏറെ ചുമന്നതെന്ന്.
ആ മൈലാഞ്ഞിയുടെ മനം നിരക്കുന്ന മണം അതിന്നു ഉണ്ടോ.. ഉമ്മ വീട്ടില്‍ സുന്നികള്‍ ആണ്. പള്ളിയില്‍ പോകില്ല ഈദ്‌ ഗാഹിനും. പെണ്ണുങ്ങള്‍.
ഉച്ചക്ക് എല്ലാര്‍ക്കും വെല്ലിമ്മ പെരുന്നാ പൈസ തരും. അതും കൊണ്ട് അങ്ങാടീ പോയി നിരതിര യും തോക്കും പാമ്പും മേടിക്കും. വൈകുന്നേരം ആണ് പോകുന്നതെങ്ങില്‍ വയസായ അബൂക്ക എന്നാ പടക്ക കാരനെ അറിയാതെ അങ്ങേരു മാറുന്ന തക്കത്തിനു എത്രയോ തിര പെട്ടികള്‍ മോഷ്ട്ടിചിരിക്കുന്നു . എന്തായാലും ആര്‍ക്കൊക്കെയോ പൊട്ടിച്ചു കളയാനുള്ള തിരകള്‍.. അത്രേ ഉള്ളു .. നമുക്ക് കാര്യം സിമ്പിള്‍.


വലുതായപ്പോലെക്കും പെരുന്നാള്‍ ഉപ്പ വീട്ടില്‍ തന്നെ ആയി.. ഇവിടെ ഈദ്‌ ഗാഹ് ഉണ്ട്.
മുജാഹിദുകള്‍ ആണ് . തക്ബീര്‍ വീടുകളില്‍ ചൊല്ലില്ല. ഉമ്മ വീട്ടില്‍ ആണെങ്ങില്‍ നിറയെ അടുക്കിയപോലെ വീടുകള്‍ ആണ്.. എല്ലാ വീടുകളിലും തക്ബ്വീര്‍ വിളികള്‍ ഉയരും. കുട്ടികള്‍ തമ്മില്‍ മത്സരം ആണ്. പാനീസ് ഉണ്ടാക്കും . അന്നൊക്കെ വെല്ലിമ്മ നോമ്ബെടുതാലും ഇല്ലെങ്കിലും മാസം കണ്ടാല്‍ അരി വാരി കൊടുക്കും. മാസം കണ്ടു തക്ബീര്‍ കേള്‍ക്കുമ്പോള്‍ പെണ്ണുങ്ങള്‍ ഓടി വരും. ഞാനും കൂട്ടാളികളും ആണ് അരി വാരി കൊടുക്കുന്നത്.,
ഇതൊന്നും രണ്ടാതാനിയില്‍ ഇല്ല. ഇവര്‍ മുജാഹിദ് ആണ് . ദൈവത്തിന്റെ സ്വന്തം ആളുകള്‍. അവര്‍ സകാത്ത് പള്ളിയിലെ കൊടുക്കു
എന്റെ ഉമ്മ പാതി സുന്നിയും പാതി മുജാഹിടും ആണ്. ഞങ്ങള്‍ രാത്രി തക്ബീര്‍ വിളിക്കും. രാവിലെ എണീറ്റ്‌ ഈദ്‌ ഗാഹിലും പോകും.
അന്ന് ഞങ്ങടെ വീടിനടുത്ത് പള്ളി ഇല്ല.

രണ്ടത്താണി മുജാഹിദ് പള്ളി. എന്നും ഈദ്‌ ഗാഹിനു നേരം വൈകും. അമ്മായിയുടെ വീട്ടിലെ ജീപ്പില്‍ ആണ് ഈദ്‌ ഗാഹിനു പോകുക. അവര് കിക്കിക്കീ അടിക്കുമ്പോ വീട്ടീന് വിളിച്ചു പറയും കുളിക്ക്യാനെന്നു,... ഓടി ചെല്ലും .
അമ്മായിയുടെം ഞങ്ങളുടെയും പറമ്പിനു അതിരിലൂടെ മഴക്കാലത്ത് വെള്ളം ഒഴുകുന്ന ഒരു
ചാലുണ്ട്. അക്കരെ കടക്കാന്‍ ഒരു ദ്രവിച്ച പോസ്റ്റും കാല്‍ ആണുള്ളത്. അതിലൂടെ ഒരു പറക്കല്‍ ആണ് .

അമ്മായിആക്ക എല്ലാരെയും ബ്രൂടിന്റെ സ്പ്രേ അടിക്കും. ദ്രിതിയില്‍ അടിക്കുമ്പോ കണ്ണിലും മൂക്കിലും വായിലും ഒക്കെ പോകും. അതിന്റെ കൈപ്പ് വായില്‍ വെചോണ്ടാണ് ഈദ്‌ ഗാഹിനു പോകുക.

ഞാന്‍ ആ പള്ളി വക മദ്രസയില്‍ അല്ലാത്തത് കൊണ്ട് എനിക്ക് ഈദ്‌ ഗാഹിനു ആരേം ആറിയില്ല. മറ്റു കുട്ടികള്‍ പരസ്പരം മൈലാഞ്ചി കാണിച്ചു പൌര്‍ കാട്ടും. ഞാന്‍ എല്ലാരുടെയും കൂടെ ജീപ്പില്‍ തിരിച്ചു വരും. ആണ്‍ കുട്ടികള്‍ അങ്ങാടിയില്‍ പോയി തിരയും തോക്കും മേടിക്കും.
ഉച്ചക്ക് ഒറ്റക്കുള്ള പെരുന്നാ ചോര്‍ . അന്നൊക്കെ പെരുനാലിനെ ബിരിയാണി ഉള്ളു. ഇല്ലേല്‍ നെഇ ചോര്‍ . ഇന്നിപ്പോ എപ്പോ വേണേലും രണ്ടും റെഡി.

വൈകുന്നേരം ആകുമ്പോള്‍ എല്ലാ പെരുന്നാളിനും ഉമ്മ വീട്ടില്‍ പോകും. ബസ്സില്‍ നല്ലതിരക്കായിരിക്കും . കുഞ്ഞാമ പൊന്നാനിയില്‍ നിന്നും നല്ല പല പല പലഹാരങ്ങള്‍ കൊണ്ട് വരും. ബാപ്പക്ക് (ഉമ്മയുടെ ഉപ്പയെ അങ്ങിനെ ആണ് വിളിക്കുക ) പല്ലില്ലാത്തതിനാല്‍ പലതും തിന്നാന്‍ വയ്യാതെ ഒരു സോസറില്‍ കട്ടിലിനടുത്ത് മൂടി വെച്ചിരിക്കും. വെറ്റില ഇടിച്ചു കൊടുക്കുന്നവര്‍ക്ക് അതില്‍ നിന്നും ഒരു ഓഹരി തരും.

പെരുന്നാളിന് മാമന്‍ മാര്‍ ഉണ്ടെങ്കില്‍ അടിപൊളി ആണ്. ച്ചുങ്കതുള്ള ഇലക്ട്രോണിക് ഷോപ്പില്‍ നിന്നും ടി വി , വി സി അര വാടകയ്ക്ക് എടുക്കും. നല്ല നല്ല കാര്‍ട്ടൂണ്‍ , അനിമല്‍ കാസറ്റുകളും .
അഞ്ചാം ക്ലാസില്‍ ഞാന്‍ എതിയപോലാണ് എന്റെ വീട്ടില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി വി മേടിക്കുന്നത്. പിന്നീടു പെരുന്നാള്‍ ആകുമ്പോള്‍ ഞങ്ങള്‍ ഓട്ടോ എടുത്തു ടി വി യും കൊണ്ടാണ് പോകുക ഉമ്മ വീട്ടിലേക്കു.

എന്റെ ഉപ്പാക്ക് അത്രയ്ക്കും സ്നേഹവും ആയിരുന്നു ഉമ്മവീടിനോട് .
എനിക്കും..
കാര്യനഗല്‍ ഒക്കെ മാറി..
ഇപ്പൊ ഉമ്മ വീടും ആ കുളവും പെരുന്നാളും ഒക്കെ ഓര്‍മയില്‍ മാത്രം

No comments: