സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, August 30, 2012

അക്കേഷ്യ പൂക്കളുടെ മണമുള്ള ഓണം.




കേരളത്തിലെ ആദ്യത്തെ കെ എസ ആര്‍ ടി സി വര്‍ക്ക്‌ ഷോപ്പ് മലപ്പുറത്തെ കാലടിയില്‍ ആണ് . വിശാല മായ ഈ വര്‍ക്ക്‌ ഷോപ്പിന്റെ ബാക്കില്‍ വലിയ മൊട്ട ക്കുന്നായിരുന്നു. കുറച്ചു ഞാവല്‍ മരങ്ങള്‍ മാത്രം അങ്ങിങ്ങ് ദൂരെ ദൂരെ മുഴച്ചു നില്‍ക്കുന്നു .കരിങ്കല്ല് പോട്ടിച്ചുണ്ടായ വലുതും ചെറുതും ആയ രണ്ടു കോറികള്‍ ഒരു വശത്ത് .

ഈ കുന്നിന്റെ താഴ്വാരത്താണ് എന്റെ മൂത്തുമ്മയുടെ വീട് . കണ്ടന
കത്തു ബസ്‌ ഇറങ്ങി ഈ മൊട്ട ക്കുന്നിനെ ക്രോസ് ചെയ്തു വേണം അവിടെ എത്താന്‍. . , രാത്രിയില്‍ ആണ് ചെന്നെത്തുന്നതെങ്ങില്‍ അടിപൊളി ആണ് ആ നടത്തം. ഓല ചൂട്ടോ ടോര്‍ച്ചോ ആവശ്യം ഇല്ല. മൊട്ടക്കുന്നു തിളങ്ങും , നക്ഷത്രങ്ങളിലും നിലാവിലും. നമ്മള്‍ നടന്നു തെളിഞ്ഞ വരയിലൂടെ പോയാല്‍ മാത്രം മതി. മാനം നോക്കി സോപ്നം കണ്ടു കല്ലിനെയോ പാമ്പിനെയോ പേടിക്കാതെ ഇളം കാറ്റിലുള്ള ആ നടത്തം ഞങ്ങള്‍ കുട്ടികള്‍ക്ക് ഹരമായിരുന്നു.

എന്‍റെ ചെറുപ്പത്തില്‍ ഫുള്‍ മൊട്ട ആയിരുന്ന ആ കുന്നിനെ പിന്നീട് ഹരിത വത്കരണത്തിന്റെ ഭാഗമായി ഹാഫ് പച്ച ആക്കി. പകുതി ഭാഗം നിറയെ അക്കേഷ്യ തൈകള്‍ വെച്ച് പിടിപ്പിച്ചു ലൈന്‍ ലൈന്‍ ആയി. അക്കേഷ്യ തൈകള്‍ ടപ്പേ ന്നു വളര്‍ന്നു. സമീപ വാസികള്‍ എന്നും എണീറ്റ്‌ കിണറ്റില്‍ പോയി നെഞ്ഞിടിപ്പോടെ നോക്കും , വെള്ളം കുറഞ്ഞോ എന്ന്. അക്കേഷ്യ വേരുകള്‍ ഭൂമിയുടെ ഉള്ളിന്റുള്ളില്‍നിന്നും വരെ വെള്ളം വലിച്ചു എടുത്തു ചന്ദ്രനിലേക്ക് പബ്ബ് ചെയ്യുമെന്നായിരുന്നു അന്നാട്ടുകാരുടെ വിശ്വാസം.

മൂത്തുമ്മയുടെ വീടിന്റെ ചുറ്റോടു ചുറ്റും , ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ വേറെ മാപ്പിള വീടുകള്‍ ഉണ്ടായിരുന്നില്ല. ചെറുമക്കളും നായരും നമ്ബൂരാരും ആയി വേറെ ഒരു സമൂഹം. മിക്ക വീടുകളിലെയും ആരെങ്ങിലും ഒരാള്‍ വര്‍ക്ക്‌ ഷോപ്പില്‍ ജോലിക്കാരന്‍ ആയിരിക്കും. രാവിലെയും വൈകീട്ടും വര്‍ക്ക്‌ ഷാപ്പില്‍ നിന്നും സൈറന്‍ ഉയരും. അന്നൊക്കെ രാവിലെ ഏഴേ കാലിനു കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ നിന്നും അതേപോലെ സൈറന്‍. . ഉയരുമായിരുന്നു.
ഞങ്ങളുടെ നാടിന്റെ ക്ലോക്ക് ആയിരുന്നു ആ "എഴെക്കാല് പൂക്കി .."

ധനു , ദിനു , രാധേട്ടന്‍ എന്നാ രാധാകൃഷ്ണന്‍ ചേട്ടന്‍ , ലളിത അമ്മായി, ഗീതേച്ചി അങ്ങിനെ പല പേരുകളില്‍ ഉള്ള സ്നേഹം നിറഞ്ഞ സ്വന്തക്കാരായ അയല്‍വാസികള്‍.
അത് കൊണ്ട് തന്നെ മൂത്തമ്മയുടെ വീട്ടിലെ ജീവിത രീതികളും അവരുടെതിനു ഇഴ ചേര്‍ന്ന് കിടന്നു, വൈകീട്ട് വിളക്കു വെച്ചില്ലെങ്ങിലും മുറ്റം അടിച്ചു വെള്ളം തളിച്ച് സന്ധ്യ മയങ്ങുംപോളെക്കും ലൈറ്റ് കത്തിച്ചിടും വീടിനു മുന്‍പില്‍.

എനിക്കിഷ്ട്ടമായിരുന്നു അങ്ങോട്ടുള്ള യാത്രകള്‍. , മഴക്കാലത്ത് ഹരം പകര്‍ന്നു നിറഞ്ഞു ഒഴുകുന്ന ഏക്കറു കണക്കിന് വിശാലമായ കോറി. മിനുസമുള്ള മെലിഞ്ഞ കല്ലുകള്‍ താഴ്ത്തി വീശി എറിഞ്ഞാല്‍ അഞ്ചും പത്തും ഇരുപതും തവണ വെള്ളത്തില്‍ വട്ടം വരച്ചു ബൌണ്‍സ് ചെയ്തു മറയും . നീന്താന്‍ പേടിയാണ് , എവിടെയാണ് കൂര്‍ത്ത പാറക്കല്ലുകള്‍ ഒളിച്ചിരിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. കാലും കയ്യും ചെന്നിടിച്ചു കത്തി കൊണ്ട പോലെ കീറും. നല്ല പരിചയം ഉള്ള ആളുകള്‍ നീന്തി തിമിര്‍ക്കും, ഞാന്‍ അത് നോക്കി ഏറെയും കരയോട് ചേര്‍ന്ന് ഞങ്ങള്‍ തത്തി കളിക്കും.ആട്ടിന്‍ ക്കുട്ടികളെയും കൊണ്ടാണ് ഈ കുളിക്കാന്‍ പോക്ക്. നിറയെ കറുക പുല്ലുകള്‍ ഉള്ള കോറിയുടെ വശങ്ങളില്‍ അവയെ മേയാന്‍ വിടും. കുത്തനെ ഉള്ള പാറ പൊട്ടിച്ച വശങ്ങളിലൂടെ അവറ്റകള്‍ മേലോട്ടും താഴോട്ടും ചാടി ചാടി വീഴാതെ. അതൊരു അത്ഭുതം തന്നെ ആണ്.

വേനല്‍ക്കാലം ആയാല്‍ കോറി ചളി ക്കുളം ആണ്. പച്ച പാട നിറഞ്ഞ വെള്ളം മുകളില്‍. ,. വറ്റി കൊണ്ടിരിക്കുന്ന കുഴികളില്‍ സി ആര്‍ പി മത്സ്യങ്ങള്‍ .. വൃത്തി ഇല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ഒഴുക്കില്ലാത്ത വെള്ളത്തിലെ മീനുകളെ ചൂണ്ട ഇട്ടു പിടിച്ചു കുടത്തിലാക്കി വീട്ടില്‍ കൊണ്ട് വന്നു തരാവുകള്‍ക്ക് കഷ്ണം ആക്കി കൊത്തി ഇട്ടു കൊടുക്കും.അവ അത് വെട്ടി വിഴുങ്ങും,

വേനലില്‍ ആകാശം മുട്ടുന്ന ഞാവല്‍ മരങ്ങള്‍ മുന്തിരിക്കുലകള്‍ തൂക്കിയിട്ടുണ്ടാകും. ശബ്ദം ഉള്ള ഓരോ കാറ്റിനും മുഴുത്ത ഞാവല്‍ പ്പഴങ്ങള്‍ വീഴും, ഉയരത്തില്‍ നിന്നും ഉള്ള വീഴ്ച ആണ്, പകുതിയിലേറെ ചതഞ്ഞു അരഞ്ഞു പരിക്ക് പറ്റിയ മധുരം ഏറിയ ഞാവല്‍ പഴങ്ങള്‍ അപ്പപ്പോള്‍ വീഴുന്നത് നോക്കി പറക്കി തിന്നും. കുരു വെന്നു കരുതി ചിലപ്പോള്‍ കടിക്കുന്നത് ഉരുണ്ട കല്ലില്‍ ആയിരിക്കും. ക്ടിം.പല്ല് കോച്ചുന്ന വേദന ഞാവലിന്റെ മധുരത്തില്‍ വേഗം മറക്കും.

ആര്‍ത്തി കൊണ്ട്പലപ്പോളും പലരും പലരുടെയും ഉചിഷ്ട്ടവും അകത്ത്താക്കിയിടുണ്ടാവും ആദ്യം ആദ്യം മുഴുത്തതു മാത്രം എടുത്തു തിന്നും. പിന്നെ പിന്നെ കുരുവരെ വീണ്ടും എടുത്തു രുചി നോക്കും.. പുത്തന്‍ ഉടുപ്പുകളില്‍ കറ പറ്റുന്നതോന്നും അപ്പൊ ഓര്‍ക്കില്ല.ആരുടെ നാവാണ് കൂടുതല്‍ വയലറ്റ് ആയതെന്നു ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് നീട്ടി നോക്കും. അതും ഒരു മത്സരം ആണ്.
നിറം മാറിയ നാവും ആയി വീട്ടിലെത്തുമ്പോള്‍ ചീത്തയുടെ പൊടിപൂരം ആണ്. ഒരിക്കലും പോകാത്ത അടയാളങ്ങള്‍ ശേഷിപ്പിച്ചു ഏറെ ഞാവല്‍ ക്കാലങ്ങള്‍ കടന്നു പോയി.

എല്‍പി ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. അടുത്ത വീട്ടിലെ മാഷിന്റെ militariyil ജവാന്‍ ആയിരുന്ന മകന്‍ അതിര്‍ത്തിയില്‍ വെടിയേറ്റ്‌ മരിച്ചു. അന്ന് മൃത ദേഹം കൊണ്ട് വന്ന ഹെലികോപ്റെര്‍ ഈ മല മുകളില്‍ ഉണ്ടാക്കിയ താത് കാലിക ഹെളിപ്പാടില്‍ ആണ് ഇറങ്ങിയത്‌. . ,ഹെലികോപ്പ്റെരും, അത് വന്നിറങ്ങിയപ്പോള്‍ ഉണ്ടായ ശക്തമായ കാറ്റും അതിന്റെ മുകളിലെ വീതി ഏരിയ പങ്കയും കുറെ കാലം ഞങ്ങളുടെ മനസ്സില്‍ മായ ക്കാഴ്ച ആയിരുന്നു.

ഓണം എന്ന് പറഞ്ഞാല്‍ മൂത്തുമ്മയുടെ നാട്ടിലാണ്.
പൂക്കളങ്ങള്‍ കൊന്നും ഒരു പഞ്ഞവും ഇല്ല.
സ്വര്‍ണ മലരിയും, കനകാംബരവും, സുഗന്ധ രാജനും മുക്കുറ്റിയും തുംബ്ബയും എന്ന് വേണ്ട തൊട്ടാവാടി പൂക്കള്‍ വരെ ഇടം പിടിക്കുന്ന പൂക്കളം.എല്ലാത്തിനും മേലെ ആയി അക്കേഷ്യ പൂക്കളും. ഞങ്ങള്‍ രാവിലെ ഓരോ വീട്ടിലെയും പൂകളം കാണാന്‍ പോകും.

ചേരുവകള്‍ ഒന്നാണെങ്കിലും , ആകൃതിയിലും പ്രകൃതിയിലും വെത്യസ്തങ്ങലായ ഒട്ടേറെ പൂകളങ്ങള്‍..
എന്റെ നാട്ടില്‍ അക്കേഷ്യ അപരിചിതന്‍ ആണ്. സ്കൂളുകളിലെ പൂക്കാല മത്സരങ്ങള്‍ക്ക് പലപ്പോളായി കാലടിയില്‍ നിന്നും അക്കേഷ്യ പൂക്കള്‍ ഞാന്‍ നാട് കടത്തി കൊണ്ട് വന്നിട്ടുണ്ട് . ആര്‍ക്കും കിട്ടാത്ത ആ മഞ്ഞ മലര്‍പ്പൊടി പോലുള്ള കുഞ്ഞു പൂക്കള്‍ എന്റെ മാനം പലപ്പോളും കാത്തു.


ഒന്നാം ഓണം , തിരുവോണം , മൂന്നാം ഓണം ..
ഈ മൂന്ന് ദിവസം മൂത്തുമ്മയുടെ വീട്ടില്‍ കാര്യമായി അടുപ്പ് പുകയില്ല. ഭക്ഷണകാര്യം ഓരോ വീട്ടുകാര്‍ നോക്കിക്കൊള്ളും. രാവിലെ പപ്പടം പഴം പുട്ട് ചൂടോടെ വാഴയിലയില്‍ പൊതിഞ്ഞു വരും. ഉച്ചക്ക് മൂന്ന് വീടുകളില്‍ മൂന്നുദിവസം സദ്യ. വൈകീട്ടും ഇതേപോലെ. പത്തിരുപത്തഞ്ഞു വീടുണ്ട്. എല്ലാര്‍ക്കും സ്നേഹിക്കാന്‍ ആകെക്കൂടി ഒരേ ഒരു മാപ്പിള വീട്, ഒരിക്കല്‍ തിരുവോണത്തിന് സദ്യക്ക് പോയ എനിക്ക് ഒരു അമളി പറ്റി.
ശര്‍ക്കര ഉപ്പേരിയും , ഉണക്ക സ്രാവും . അടുത്ത്തടുത്തിരിക്കുന്നു.
തൂശനിലയില്‍ വിളമ്പി തുടങ്ങിയിട്ടേ ഉള്ളു , ശര്‍ക്കര ഉപ്പേരി എന്ന് കരുതി വായിലിട്ടത് മാറി പോയി.. പിന്നെത്തെ കഥ പറയണ്ടല്ലോ..

സംഭവം ഓണം വരുമ്പോള്‍ "ഘുശി" ആണെങ്കിലും. പെരുന്നാള്‍ വരുമ്പോള്‍ മൂത്തുമ്മയുടെ നെഞ്ഞിടിപ് ഏറും . പലഹാരങ്ങള്‍ ഉണ്ടാക്കി കേമമായി സത്കരിക്കാന്‍ ഒന്നോ രണ്ടോ വീടാണോ...
പാവം എന്റെ മൂത്തുമ്മ എങ്ങിനെയൊക്കെയോ ഇന്നും അവരെ സന്തോഷിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

No comments: