സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, August 30, 2012

എന്‍റെ ഓര്‍മകളിലെ first ഓണം.


ശ്രീ കൃഷ്ണ വിലാസ് ടി സ്ടാല്‍. . എന്‍റെ നാട്ടിലെ ഏക vegetarian ഹോട്ടല്‍. 
നടത്തുന്നത് വീടിനടുത്തുള്ള വെലായുധേട്ടനും ഭാര്യ ശോഭ ചേച്ചിയും കൂടി. അവരുടെ അമ്മ - ഞങ്ങളുടെ നാട്ടിലെ കുപ്പായം വേണ്ടാത്ത ഏക പാറു അമ്മ.അമ്മിഞ്ഞയും കാണിച്ചു മാത്രേ അവരെ ഞാന്‍ കണ്ടിട്ടുള്ളു. ഞങ്ങടെ വീട്ടിലേക്കു തീയ് മേടിക്കാന്‍ വരും . ഒരിക്കല്‍ കയ്യിലെ വിളക്ക് കത്തി നില്‍ക്കുന്ന ബള്‍ബ്‌ ഇലേക്ക് നീട്
ടി മുട്ടിച്ചു പിടിച്ചിരിക്കുന്നു. അത്രയ്ക്കും പാവം ആണ് അവര്‍.

ഇളയമകള്‍ കുഞ്ഞോള്‍ എന്നാ ജിഷ എന്‍റെ കളിക്കൂട്ടുകാരി. ചാണകവും കരിയും കൂട്ടി കുഴച്ചു മുറ്റം മെഴുകാനും , കവുങ്ങിന്‍ പട്ടകൊണ്ട് ചൂലുണ്ടാക്കാനും ഒക്കെ ഞാനും കൂട് അവളുടെ കൂടെ.
ഉണ്ടാക്കിയ എന്‍റെ സ്വന്തം ചൂല്‍ വീട്ടില്‍ കയറ്റില്ല. ചൂന്യം ആണുപോലും. അത് കൊണ്ട് അവളുടെ വീട്ടില്‍ തന്നെ പാത്ത് വെക്കും. ഇടയ്ക്ക് വൈകീട്ട് കൊത്താം കല്ല്‌ കളിക്കാന്‍ ചെല്ലുമ്പോ , ചെമ്ബ്ബരത്തി കൊഴിഞ്ഞു കിടക്കുന്ന ആ കരി മെഴുകി വൃത്തിയാക്കിയ മുറ്റം ഞാന്‍ ആരും കാണാതെ അവളുടെ കയ്യില്‍ നിന്നും ചൂല് വാങ്ങി അടിച്ചു വാരും.

ശോഭ ചേച്ചി കണ്ടാല്‍ വഴക്കാണ്..." സിലു, അതവിടെ വേക്കു, എന്താ ഈ കാട്ടണേ " എന്ന്.
ഞാന്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ ആണ് അവര്‍. . മക്കള്‍ക്ക്‌ ഒരു തരിപോലും കൊടുക്കാതെ മുഴുവന്‍ സൌന്ദര്യവും സ്വന്തം ആക്കി , വാത്സല്യത്തിലെ ഗീതയെ പോലെ അവര്‍.

എന്‍റെ രണ്ടാം ക്ലാസിലെ ഓണം ആണ്. അവരുടെ വീട്ടില്‍ പൂക്കളം ഇടാന്‍ ഞാന്‍ ഓടും. ബാക്കി വരുന്ന പൂക്കളും, ഇലകളും കൊണ്ട്തി വന്നു എന്‍റെ വീട്ടിലും കുഞ്ഞു പൂകളം ഒരുക്കും .

അത്തം എട്ടിന് വെലായുധേട്ടന്റെ കാടാംബുഴയിലുള്ള അനിയത്തി കാര്‍ത്ത്യായനി ചേച്ചി മൂന്ന് മക്കളും ആയി വന്നു കേറി. ഇക്കുറി ഓണത്തിനു അവരും ഉണ്ട്ഇവിടെ.
ഞങ്ങള്‍ എല്ലാരും സമ പ്രായക്കാര്‍.
ത്രിക്കാക്കരപ്പന്‍ ഉണ്ടാക്കുന്നതൊക്കെ ജിഷയുടെ ഏട്ടന്മാരാന്. ഒരു പ്രത്യേകതരം ചെങ്ങല്ല് പൊടിച്ചു അരച്ച നിറമുള്ള മണ്ണ് കൊണ്ടാണ് അതിനു നിറം കൊടുക്കുന്നത്. ഞാനും കൂടും എല്ലാത്തിനും സഹായി ആയി. എനിക്ക് മറ്റെങ്ങും ഇല്ലാത്ത സ്വീകരണം അവിടെ ഉണ്ടായിരുന്നു.

കാരണം ഞാന്‍ മാപ്പ്ളാരുടെ വീട്ടിലെ കുട്ടി ആണല്ലോ.

നാളെ തിരുവോണം ആണ്. തിരുവോണത്തിന് പൂക്കളം ഇല്ല. ത്രിക്കാക്കരപ്പന്‍ ഒക്കെ ഉണങ്ങാന്‍ വെച്ചിടത്തും നിന്നും കൊണ്ട് വന്നു ഇറയത്ത്‌ വെച്ചിട്ടാണ് ഞാന്‍ അന്ന് സന്ധ്യക്ക്‌ വീട്ടിലേക്കു മടങ്ങിയത്.
തിരുവോണത്തിന് ഊണുകഴിക്കാന്‍ ക്ഷണം ഉണ്ട്. രാവിലെ ഇട്ടിട്ടു പോകാനുള്ള പട്ടു പാവാട രാത്രി തന്നെ ഉപ്പ കരി ഇട്ടു തേച്ചു തന്നു.

അതി രാവിലെ ഉമ്മയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
"നോക്കീ ... വേലായുധന്റെ കിണറ്റിന്റെഅക്കത്തെ പ്ലാവില്‍ ആരോ തൂങ്ങീ "

അനിയത്തിയും അനിയനും ഉറക്കം ആണ്. നേരം വെളിച്ചം വെക്കുന്നത്തെ ഉള്ളു. ഞങ്ങള്‍ അങ്ങോട്ടോടി . നാവു കടിച്ചു മുറിച്ചു വെളിയില്‍ തള്ളി അനങ്ങാതെ ഉയരത്തില്‍ ഒരാള്‍.

രാവിലെ എണീറ്റ്‌ മിറ്റം അടിച്ചു , ചപ്പും ചവറും മേലെ കണ്ടത്തിലെക്ക് നീട്ടി എറിയാന്‍ തല ഉയര്‍ത്തിയ കാര്‍ത്ത്യായനി ചേച്ചി ആണ് അത് കണ്ടത്. ആരാണെന്ന് വെക്തമല്ല.

ആളുകൂടി... നേരം വെളിച്ചം വെച്ച് വരുമ്പോളേക്കും ആളെ മനസ്സിലായി. കാര്‍ത്ത്യായനി ചേച്ചിയുടെ ഭര്‍ത്താവ് കറപ്പന്‍.
ചേച്ചി , കള്ളുകുടിയും ഇടിയും സഹിക്കാന്‍ വയ്യാതെ മക്കളേം കൊണ്ട് വഴക്കിട്ടു പോന്ന ദേഷ്യത്തില്‍ രാത്രി കുടിച്ചിട്ട് വന്നു ചെയ്ത ചെയ്ത്താണ്.

പോലീസ് വന്നു ശവം ഇറക്കി തഴ പ്പായയില്‍ കെട്ടി പൊതിഞ്ഞു പോസ്റ്റു മോര്ട്ടത്തിനു കൊണ്ട് പോകുന്നത് ഞാന്‍ ജനലിലൂടെ കണ്ടു. സ്വന്തം സ്ഥലം ഇല്ലാത്തതിനാല്‍ എല്ലാം കഴിഞ്ഞു അത് ഇവിടെത്തെ പറമ്പിലാണ് അടക്കിയത്‌. ..

കാത്തിരുന്ന ഓണ സദ്യ അങ്ങിനെ പോയി കിട്ടി. പിന്നെ ആകെ കൂടെ കിട്ടിയ മിച്ചം അന്ന് ഞാന്‍ ഈ ബഹളത്തിനിടയില്‍ പല്ല് തേക്കാതെ രക്ഷ പെട്ടു എന്നതാണ്.. ആ കിട്ടിയതായി...


പിന്നീട് കാര്‍ത്യായനി ചേച്ചി വീട് വെച്ച് ഇവിടെ ആയി. ഒറ്റ മുറി ഉള്ള ചാണകം മെഴുകിയ വീട്. മക്കള്‍ മൂനും ഞങ്ങടെ സ്കൂളില്‍. മൂത്തമകന്‍ എന്‍റെ ക്ലാസില്‍., കൊറേ കാലം പിന്നെ എന്‍റെ ബോഡി guard ആയിരുന്നു അവന്‍.. ,എനിക്ക് അച്ചി പുളിയും, അമ്ബഴത്തിലയും , ചുമന്ന വെള്ളത്തണ്ടും, മുയല്‍ ചെവിയനും പറിച്ചു കൊണ്ട് തരാനുള്ള എന്‍റെ സ്വന്തം ബോഡി ഗാര്‍ഡ്

ഇന്നും നാട്ടില്‍ പോയാല്‍ അവരുടെ വീട്ടില്‍ ഞാന്‍ പോകും. ഇപ്പ്രാവശ്യം പക്ഷെ വീടും പറമ്പും കാട് പിടിച്ചു കിടക്കുന്നു. തെച്ചി പൂത്തു ഉലഞ്ഞു കിടക്കുന്നത് ഫോട്ടോ എടുത്തു മടങ്ങി ഞാന്‍.
അവര്‍ പുതിയ വീട് റോഡ്‌ സൈഡ് ഇല വെച്ച് അങ്ങോട്ട്‌ താമസം മാറിയിരിക്കുന്നു. ആളുകള്‍ പഴയതാനെങ്ങിലും ചാണകം മെഴുകാത്ത്ത പുതിയ ഇറ്റാലിയന്‍ marble വീടിനോട് എനിക്കെന്തോ അടുപ്പം തോനുന്നില്ല. അത് കൊണ്ട് മിനക്കെട്ടു കാണാനും പോയില്ല.

No comments: