ഈവയുടെ ഒന്നാം പിറന്നാളിന് നാല് ദിവസം മുന്‍പാണ് അപ്പിയും ഷൈജുവും സാജിദ് ഇന്റെ കൂടെ ബംഗ്ലൂരില്‍ നിന്നും അരീകൊടെ വീട്ടില്‍ വന്നത്. തലേന്ന് രാത്രി പുറപ്പെടും മുന്പ് വിളിച്ചപോളും കൂടെ ആരെങ്ങിലും ഉള്ളതായി സൂചിപ്പിച്ചിരുന്നില്ല. രാവിലെ വന്നു കയറുമ്പോള്‍
പൂര്‍വാശ്രമത്തിലെ ആത്മ മിത്രം ഷൈജുവും കൂടെ കിളിപോലുള്ള അപ്പിയും .ഏതൊരു ഭാര്യയേയും പോലെ എന്‍റെ നെഞ്ചും ചെറുതായി ഒന്ന് പിടഞ്ഞു ആ സുന്ദരിക്കുട്ടിയെ കണ്ടപ്പോള്‍
പ്രവാസിയായുള്ള വനവാസ കാലത്തിനു മുന്‍പ് ബംഗ്ലൂരില്‍ ഉണ്ടായിരുന്ന മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് ഷൈജു ഫ്രാന്‍സിസ്. അഞ്ചു വര്ഷം മുന്‍പ് ടാറ്റാ ബൈ ബൈ പറഞ്ഞു പിരിഞ്ഞതില്‍ പിന്നെ രണ്ടു ദിവസം മുന്‍പാണ് അപ്പ്രതീക്ഷിതമായി വീണ്ടും കാണുന്നത് . കൂടെ ഉള്ളത് മാമന്റെ മകള്‍ അല്ഫോന്സ . ഡിഗ്രി ഫസ്റ്റ് ഇയര്‍ ഇന് പഠിക്കുന്നു . ഈവയുടെ പിറന്നാളിന് ജോളിയാക്കാന്‍ വന്നതാണ് എന്നൊക്കെ സാജിദ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
എങ്കിലും ഒരായിരം ചോദ്യങ്ങള്‍ എന്‍റെ ഉള്ളില്‍ കിടന്നു കറങ്ങി.
സത്യത്തില്‍ എന്‍റെ ചോദ്യങ്ങളെ അസ്താനത്താക്കുന്ന , ബാറ്റോന്‍ ബോസ്സിന്റെ നോവലുകളെ വെല്ലുന്ന ഉത്തരങ്ങള്‍ ആയിരുന്നു എന്നെ കാത്തിരുന്നത് ..
അപ്പിയുടെ വീട് കര്‍ണാടകയിലെ ഉടുപ്പി ജിലയില്‍ ഹോന്നാവര്‍ എന്നാ സ്ഥലത്താണ്. ഹോന്നാവര്‍ ഒരു കാടാണ് . കാടിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തിയിട്ടില്ലാത്ത ഏകദേശം അറുപതു ഏക്കറോളം സ്ഥലം . അതിനുള്ളില്‍ ആണ് അപ്പിയുടെ വീട്.
ഇടുക്കിയിലെ ഏതോ ഹൈ റെന്ജ് കാരന്‍ ആണ് അപ്പിയുടെ അപ്പന്‍ ,അമ്മ വയനാട്ട് കാരി. അത്രയ്ക്കൊന്നും ഗതിയില്ലാത്ത അക്കാലത്ത് ,അച്ചായന്മാര്‍ കൂട്ടത്തോടെ വടക്കന്‍ കേരളത്തിലെ ഫല പൂയിഷ്ട്ടമായ ഇടങ്ങളിലേക്ക് കുടിയേറിയപ്പോള്‍ , നല്ല മനക്കരുത്തും മെയ്ക്കരുത്തും ഉള്ള അപ്പിയുടെ അച്ചന്‍ കുറച്ചും കൂടി സഞ്ചരിച്ചു കര്‍ണാടകയില്‍ എത്തിയതാണ്.
ചങ്കുറപ്പുള്ള ആണിന്റെ കൂട്ടുള്ളപ്പോള്‍ , പൊതുവേ പേടിത്തൂറികളും ദുര്‍ബലരും ആയ സ്ത്രീകളും ആത്മവിശ്വാസികള് ആകുമല്ലോ. യാതൊരു പുനര്ചിന്തയും ഇല്ലാതെ സ്വന്തം നാടും വീടും വിട്ടു ആ ഭാര്യയും ടിയാന്റെ കൂടെ കാട് കയറി.
അതിരുകളോ മതിലുകളോ ഇല്ല. ഒന്ന് ആര്‍ത്തു വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല. പുഴയില്‍ വെള്ളം കൂടിയാല്‍ അക്കരെ പോകാന്‍ പറ്റില്ല. അങ്ങിനെ ഉള്ള കാട് . അതിനുള്ളില്‍ നാല് മതിലുകളും മേല്‍കൂരയും ഉള്ള ഉറപ്പു കുറഞ്ഞ ഒരു വീട് .
അവിടെക്കാന് ഭര്‍ത്താവിനെ ദൈവം ആയി സ്നേഹിച്ച ആ പാവം സ്ത്രീ വലതും കാലും വെച്ച് കടന്നു വന്നത്.
രണ്ടു പേരും കൂടെ കാടൊക്കെ വെട്ടി തെളിച്ചു ,പല പല കൃഷികളും ചെയ്തു നോക്കി.. ഒന്ന് പച്ച തെളിഞ്ഞു വരുമ്പോളേക്കും പന്നിക്കൂട്ടങ്ങളും കാട്ടു പോത്തുകളും വന്നു മേഞ്ഞിട്ടു പോകും.
പിന്നേം ഒന്നെന്നു തുടങ്ങും. അവസാനം ബാക്കിയായത് കുറെ കശുവണ്ടി മരങ്ങള്‍. അതില്‍ അവര്‍ വിജയം കണ്ടു. പിന്നെ പിന്നെ കവുങ്ങും തെങ്ങും എന്ന് വേണ്ട വീട്ടാവശ്യത്തിന് വേണ്ടതും കൂടി അവര്‍ ആ പൊന്നു വിളയുന്ന കാടിന്റെ നെഞ്ചില്‍ നട്ടു വളര്‍ത്തി.
മഴക്കാലം ആകുമ്പോള്‍ പുഴയില്‍ വെള്ളം കൂടും. അക്കരെ പോകാന്‍ പറ്റില്ല. എന്ത് അത്യാവശ്യം വന്നാലും. നാടുമായി ഒരു ബന്ധവും ഇല്ല. തികച്ചും ഒറ്റ പെട്ട കാടിന്റെ മക്കള്‍. .അങ്ങിനെ മഴക്കാലത്തിനു മുന്‍പേ വീട്ടാവശ്യത്തിനുള്ള സാധന സാമഗ്രികള്‍ വാങ്ങി സ്റ്റോക്ക് ചെയ്യും. വര്‍ഷത്തില്‍ എട്ടു മാസവും പുഴയില്‍ വെള്ളം ആണ് . വെള്ളം വറ്റി തുടങ്ങിയാല്‍ ലോറികളും ട്രാക്കുകളും വന്നു അടയ്ക്കയും കശുവണ്ടിയും കയറ്റി കൊണ്ട് പോകും. ഈ വണ്ടി കളില്‍ ആണ് വീട് പണിക്കുള്ള സിമെന്റും ഓടും എന്ന് വേണ്ട പലചരക്ക് സാധനങ്ങള്‍ വരെ കൊണ്ട് വരുന്നത്.ഓരോ വര്‍ഷവും വീട് കുറേശെ കുറേശെ വലുതായിക്കൊണ്ടിരുന്നു. കൃഷിസ്ഥലവും
ഇതിനിടക്ക് മൂന്ന് മക്കളും ഉണ്ടായി . വലിയ പ്രായ വെത്യാസം ഇല്ലാത്ത മൂന്ന് മക്കള്‍.. . .അവരും അമ്മയെയും അപ്പനെയും ആകുംപോലെ സഹായിച്ചു.
മൂന്ന് പേരെയും ഒരുമിച്ചാണ് സ്കൂളില്‍ ചേര്‍ക്കാന്‍ ഉടുപ്പിയിലേക്ക് കൊണ്ട് പോയത്. അപ്പിക്ക് മൂന്നര വയസേ ആയുള്ളൂ. എങ്കിലും ചേച്ചിയുടെയും ചേട്ടന്റെയും കൂടെ കൂട്ടി . ഇതാകുമ്പോ ഒറ്റ യാത്രയില്‍ മൂവരെയും കൊണ്ടാക്കാം കൂട്ടി പോരാം .അഡ്മിഷന്‍ കിട്ടാന്‍. . അപ്പിയുടെ വയസു നാലരന്നു കൂട്ടിയാണ് പറഞ്ഞത്.ഈ പോടിക്കുഞ്ഞിനു നാലരയോ എന്ന് പ്രിന്‍സിപ്പാള്‍ അച്ചന്‍ . ചെറുപ്പത്തില്‍ എന്തോ ദീനം പിടിച്ചു കൂരിച്ച്ചു പോയതാണ് അച്ചോ എന്ന് അമ്മ .
പ്രിന്‍സിപ്പാള്‍ അച്ചന്‍ പക്ഷെ കയ്യോടെ പിടിച്ചു . കുഞ്ഞിനോട് കൈകൊണ്ടു തല ചുറ്റി മൂക്കില്‍ പിടിക്കാന്‍ പറഞ്ഞു. വലുപ്പക്കുറവുള്ള കുട്ടിയാണെങ്ങിലും , പ്രായം എത്തിയത് ആണേല്‍ മൂക്കില്‍ പിടിക്കാന്‍ കഴിയുമത്രേ. അപ്പിക്ക് കഴിഞ്ഞില്ല. കള്ളി വെളിച്ചത്തായി. അച്ഛന്റെ ബുദ്ധിക്കു മുന്‍പില്‍ ആ പാവം അമ്മ കീഴടങ്ങിയില്ല . പായാര കോട്ട തുറന്നു
കാടിന്റെയും പുഴയുടെയും കഥ പറഞ്ഞു അച്ഛനെ അലിയിപ്പിച്ചു . അങ്ങിനെ അപ്പിയും പ്രായ മെത്താതെ സ്കൂളില്‍ ചേര്‍ന്ന് .
കന്യാസ്ത്രീ കളുടെ സ്കൂള്‍ ആണ് അവിടെ നിന്ന് പഠിക്കണം. വേനല്‍ അവധിയാകുംപോള്‍ പുഴയിലെ വെള്ളം കുറയും അപ്പോളെ വീട്ടിലേക്കു മടക്കം ഉള്ളു. അവധിക്കു വരുന്ന ആ രണ്ടു മാസം അവരും അപ്പനോടൊപ്പം കൂടും.രാവിലെ എണീറ്റ് ബക്കറ്റുമായി പറങ്കി മാവിന്‍ ചോട്ടിലേക്ക് . പഴുത്തതും ചീഞ്ഞു തുടങ്ങിയത് മായ പഴങ്ങള്‍ പറക്കി കൂട്ടും.
ബക്കറ്റുകള്‍ നിറഞ്ഞു കവിയും. തിരയുക ഒന്നും വേണ്ട... അത്രക്കുണ്ട് മാങ്ങകള്‍.. ബക്കറ്റു നിറയുമ്പോള്‍ മുറ്റത്ത്കൊണ്ട് വന്നു ചൊരിഞ്ഞു വീണ്ടും ഓടും. ഇടവേളകളില്‍ പുഴുക്കോ ഉപ്പ്മാവോ കഞ്ഞിയോ . പ്രാതല്‍, ഉച്ച , രാത്രി എന്ന് വെത്യാസം ഇല്ലാത്ത ഭക്ഷണ ക്രമം .
പറങ്കി മാങ്ങയുടെ കാര്യത്തില്‍ ഒരു തീരുമാനം ആകുമ്പോള്‍
പിന്നെ പോകുന്നത് വീടിനോട് ചേര്‍ന്നുള്ള അടയ്ക്കതോട്ടതിലെക്കാന് . കൂരടക്കകളും പഴുക്കടക്കകളും .. അങ്ങിനെ സന്ധ്യമയങ്ങും വരെ ..ഈ കൊണ്ട് വന്നു കൂട്ടിയിരിക്കുന്ന പറങ്കി മാങ്ങകളില്‍ നിന്നും അണ്ടി വേര്‍പെടുത്തുന്നത് രാത്രിയില്‍ ആണ് . അപ്പനും അമ്മയും മക്കളും അവരുടെ സ്വര്‍ഗ്ഗവും.
അപ്പി അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ ആണ് ആ വീട്ടിലേക്കു കറന്റു കിട്ടുന്നത്. വര്‍ഷത്തില്‍ പകുതിയും പണി മുടക്കുന്ന കറന്റു.മഴക്കാലം ആയാല്‍ പിന്നെ കറന്റില്ല . മരം വീണു അത് മണ്ണ്അടിയും. പിന്നെ മഴ ഒന്ന് കുറയണം ആരെങ്ങിലും വന്നു നേരെയാക്കാന്‍.
പല രാതികളിലും കാട്ടു പോത്ത് ഇറങ്ങും. മഴക്കാലം ആയാല്‍ വീടിന്റെ മുറ്റം വരെ എത്തും ഇവറ്റകള്‍ കൂട്ടം കൂട്ടം ആയി. ജനലികൂടെ തിളങ്ങുന്ന കണ്ണുകള്‍ കാണാം. ദേഷ്യം പിടിപ്പിച്ചാല്‍ വീടും കുത്തി മറിച്ച് ഇട്ടിട്ടു പോകും. അത് കൊണ്ട് ശ്വാസം അടക്കി വിളക്ക് അണച്ചു ഇരിക്കും.ഒറ്റയായി വല്ലവനും വന്നാല്‍ അപ്പിയുടെ അപ്പന്‍ വെടിവേച്ച്ചിടും.
വെടിയിറച്ചി ഉണക്കി എടുത്തു സൂക്ഷിക്കും , വീട്ടാവശ്യത്ത്തിനും , പിന്നെ വിക്കാനും.കരയില്‍ വെടിയിറച്ചിക്ക് നല്ല ഡിമാണ്ട് ആണ് . പറയുന്ന വിലയാണ് കിലോക്ക് .
രണ്ടു മാസം ദാന്നു കഴിയും. വീണ്ടും സ്കൂളിലേക്ക്...
ചേച്ചിക്ക് ഇടയ്ക്കു ഡബിള്‍ പ്രൊമോഷന്‍ വഴി സ്ഥാനക്കയറ്റം കിട്ടി ഇലയതുങ്ങളെക്കാള്‍ രണ്ടു ക്ലാസ് മുന്‍പില്‍ എത്തി കഴിഞ്ഞിരുന്നു . പടിക്കാനോക്കെ മിടു മിടുക്കരയാ കുട്ടികള്‍ .
അങ്ങിനെ ഇരിക്കെ അപ്പി പത്താം ക്ലാസ്സില്‍ എത്തിയ സമയത്താണ് അപ്പിയുടെ അപ്പന്‍ മരിക്കുന്നത്.
കാട്ടില്‍ എവിടെയോ മരിച്ചു കിടക്കുക ആയിരുന്നു. കാണാതെ ആയപ്പോള്‍ കൊറേ തിരഞ്ഞു . കണ്ടില്ല , അവസാനം എങ്ങിനെയൊക്കെയോ നാട്ടില്‍ അറിയിച്ചു. നാട്ടീന് കണ്ടു പരിചയം ഇല്ലാത്ത പെങ്ങളുടെ മക്കള്‍ വന്നു വീണ്ടും തിരഞ്ഞു . അവസാനം കണ്ടു . പുഴുവരിച്ചു കിടക്കുന്ന ആ ആറടി പോക്കക്കാരനെ.
പോസ്റ്മോര്ടം ചെയ്തപ്പോള്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടു. പാമ്പ് കടിയെറ്റതാകാം. കാടല്ലേ.. ഉഗ്ര വിഷം ഉള്ള പലരും വിഹരിക്കുന്ന സ്ഥലം.അടക്കം കഴിഞ്ഞു എല്ലാരും തിരിച്ചു പോയി .
ഒരാള്‍ ഒഴികെ.
അതായിരുന്നു ഷൈജു. അപ്പിയുടെ അപ്പന്റെ അനിയത്തിയുടെ മകന്‍.
പിന്നീട് ആ കാട്ടില്‍ അമ്മയ്ക്ക് ആ മരുമകന്‍ കൂട്ടായി.അപ്പോഴേക്കും ഏതുഅവസ്ഥയിലും കുലുങ്ങാത്ത മലപോലെ ഉള്ള ഒരു സ്ത്രീ ആയി മാറി ക്കഴിഞ്ഞിരുന്നു അവര്‍. .
പത്ത് പതിനഞ്ചു കൊല്ലം നാട്ടിലുള്ള കുടുംബ്ബക്കാരുമായി കാര്യമായ ബന്ധം ഒന്നും ഇല്ലായിരുന്നല്ലോ അവര്‍ക്ക്. പൊതുവേ പരുക്കന്‍ ആയ ഭര്‍ത്താവ്. ഫോണോ കത്തോ ചെന്നെത്താത്ത നാട്.
ആ കാട്ടില്‍ പുറം ലോകവും ആയി ബന്ധം ഇല്ലാതെ ജീവിച്ചു അവര്‍ തന്റെ പൂര്‍വ കാലം മറന്നു പോയിരുന്നു. എങ്കിലും ആ മരുമകന്റെ വരവ് അവര്‍ക്ക് ഒട്ടു ആശ്വാസം ആയി .
ഷൈജുവിന് അന്ന് പ്രായം ഇരുപത്തി രണ്ടു. നിഷ്ക്കളങ്കന്റെ മുഖം . വിദ്യാഭ്യാസം ആവശ്യത്തിലും കുറവ്. അധോലോകത്തില്‍ എത്തിപ്പെടാന്‍ ആഗ്രഹിച്ചു നാടും വീടും വിട്ടു പോന്നതാണ് . മുംബൈ ആണ് ലക്‌ഷ്യം. എത്തി പ്പെട്ടത് ബംഗ്ലൂര്‍. .. സാജിദ് ഇന്റെ പരിചയത്തിലുള്ള ഏതോ അച്ചായന്‍ ഗ്യാങ്ങിന്റെ കൂടെ ആണ് പൊറുതി. എങ്ങിനെയോ സാജിദ്മായി പരിചയത്തിലായി. കുഞ്ഞനിയന്‍ ആകാനുള്ള പ്രായമുള്ള ഷൈജുവിന് സാജിദ് ഇനോദ് വലിയ ബഹുമാനവും സ്നേഹവും ആയി. കൂടെ കൂടി. സാംജി എന്നാണു സാജിദ് ഇനെ അവന്‍ വിളിച്ചിരുന്നത്, പ്രായത്തിന്റെ എല്ലാ കുസൃതിത്തരങ്ങളും ആയി അവര്‍ ബങ്ങലൂരില്‍ കഴിഞ്ഞിരുന്ന കാലം. വീട്ടിലേക്കു പോകുമ്പോള്‍ കൂടെ പലപ്പോളും ഷൈജുവും ഉണ്ടാകും.
ഇതിനിടയില്‍ ആണ് സാജിദ് ഇന് വിദേശത്ത് ജോലി ശരിയാവുന്നത്. മനസില്ലാ മനസോടെ ഈ മനോഹര നഗരം വിട്ടു സാജിദ് വണ്ടി കയറി.പ്രവാസി ആയി.
ഷൈജു ആണ് ഒറ്റപ്പെട്ടത്. പണി ഇല്ല. പോക്കറ്റ് മണി അയക്കാന്‍ ആരും ഇല്ല. അങ്ങിനെ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങിയും പൈപ്പുവെള്ളം കുടിച്ചും കഴിയുമ്പോള്‍ ആണ് ഹോന്നാവരിലേക്ക് കാലങ്ങള്‍ക്ക് മുന്പ് കുടിയേറിയ മാമന്റെ മരണം അറിയുന്നതും . അങ്ങോട്ട് വെച്ചു പിടിക്കുന്നതും.തിരിച്ചു പോകാന്‍ വേറെ പ്രത്യേകിച്ചു സ്ഥലം ഇല്ലാത്തതിനാല്‍ പിന്നെ അവിടെ കൂടി
പരിശ്രമിയായ ആ മരുമകനെ അമ്മായിക്കും , മൂന്ന് മക്കള്‍ക്കും വേഗം ബോധിച്ചു . കൃഷി അവര്‍ കൂടുതല്‍ വികസിപ്പിച്ചു . രണ്ടു മൂന്ന് പാവപ്പെട്ട കുടുംബങ്ങളെ കൊണ്ട് വന്നു അവരുടെ വീടിനോട് ചേര്‍ന് കൂര കെട്ടി കൊടുത്തു പണിക്കു നിര്‍ത്തി .
അപ്പോളേക്കും മൂത്തവള്‍ പ്ലസ് ടു കഴിഞ്ഞു . അവളെ ബംഗ്ലൂരില്‍ കൊണ്ട് വന്നു ബി ബി യെ ക്ക് ചേര്‍ത്തു. ഹോസ്റ്റലില്‍ ആക്കി. ഷൈജു തിരിച്ചു പോയി. അപ്പിയുടെ ചേച്ചി ഡിഗ്രി ഫൈനല്‍ ആയപ്പോ അപ്പിയും ചേച്ചിയുടെ വഴിയെ ബംഗ്ലൂര്‍ എത്തി. അപ്പിയുടെ നേരെ മൂത്ത ചേട്ടനെ ഉടുപ്പിയില്‍ എഞ്ചിനീയറിംഗ് ഇനും ചേര്‍ത്തു
അപ്പിയുടെ അമ്മയുടെ കയ്യില്‍ കാശ് ഉണ്ടായിരുന്നു. ഓരോ വേനല്‍ കാലത്തും പത്തും പന്ത്രണ്ടും ലോറികള്‍ വന്നാണ് കശുവണ്ടിയും തേങ്ങയും അടക്കയും ചരക്കു കയറ്റി പോകുക. ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം.
ആ അമ്മ തന്റെ അവസ്ഥ മക്കള്‍ക്കുണ്ടാകരുതെന്നു കരുതി ഏതൊരു അമ്മയെയും പോലെ മക്കളെ സോപ്നം കണ്ടു വളര്‍ത്തി. അപ്പിയുടെ ചേച്ചി അപ്പോളേക്കും സ്വന്തം നിലയില്‍ ചില്ലറ ജോലികള്‍ ചെയ്തു പണം സമ്പാദിക്കാന്‍ തുടങ്ങിയിരുന്നു. ഡിഗ്രി കഴിഞ്ഞാല്‍ ഇംഗ്ലണ്ട് ഇല പോകണം അതാണ് അവളുടെ പ്ലാന്‍.
അപ്പിയെ ചേച്ചിയുടെ വഴിയെ ബി ബി എം ഇന് ചേര്‍ത്തു. മക്കള്‍ മൂവരും ഒരു കരയ്കാകാന്‍ പോകുന്നു.അമ്മായിക്ക് കൂട്ടായി പണിക്കാരും ഉണ്ട്. ഷിജുവിനും വിവാഹ പ്രായം ആയി വരുന്നു . കാട്ടില്‍ കഴിഞ്ഞാല്‍ ആ ചെക്കന്റെ ഭാവി എന്താകും . അപ്പിയുടെ കൂടെ അവനെയും അവര്‍ കാശും കൊടുത്തു ബംഗ്ലൂരെക്ക് അയച്ചു ബിസിനെസ്സ് ചെയ്യാന്‍.
അങ്ങിനെ വീണ്ടും ബംഗ്ലൂര്‍ എത്തി ചില്ലറ പരിപാടികളും ആയി കഴിയുമ്പോള്‍ ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സാംജിയെ കണ്ടു മുട്ടുന്നത്. ഒരു മനസ്സും ഇരു മെയ്യും ആയി കഴിഞ്ഞവര്‍ . നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു പേര്‍ക്കും ഒരുപാട് നല്ല മാറ്റങ്ങള്‍. , സാംജി കല്ലിയാണമ കഴിഞ്ഞു കുഞ്ഞായി.പ്രവാസി ജീവിതം മടുത്തു തിരിച്ചു വന്നു ബംഗ്ലൂരില്‍ സെറ്റില്‍ ആകാന്‍ നോക്കുന്നു. അഞ്ചു വര്‍ഷത്തെ കഥകള്‍ ഒക്കെ രണ്ടു ദിവസം കൊണ്ട് അവര്‍ പറഞ്ഞു തീരത്തു .
ഈവയുടെ ഒന്നാം പിറന്നാള്‍ ആണ്.
പണ്ട് ഒരുപാട് ബിരിയാണി വെച്ചു തന്ന ഉമ്മയുള്ള വീട്. എല്ലാം കൂടി അടിപൊളി ആക്കാം . ക്ഷണിക്കേണ്ട താമസം അപ്പിയും ഷിജുവും സാജിദ് ഇന്റെ കൂടെ വണ്ടി കയറി അരീകൊടെക്ക് .
3 comments:
Good one siluu.. really like the way you telling the stories... :)
അപ്പിയിപ്പൊ എവിടെ സിലൂ
Post a Comment