ബുദ്ധി ഉറക്കാത്ത പ്രായത്തില്‍ ശരീരത്തിലേക്ക് പാഞ്ഞു കയറിയ അന്യന്റെ അനുഭവങ്ങള്‍ എല്ലാര്ക്കും ഉണ്ട്. പ്രതികരിക്കാന്‍ ,വീട്ടില്‍ പറയാന്‍ ഒക്കെ പേടിയായിരുന്നു പലര്‍ക്കും അക്കാലത്ത്. അത് മുതലെടുത്താണല്ലോ പ്രാന്തന്മാര്/ ആപ്രായക്കാരെ തിരഞ്ഞു പിടിച്ചത്...
പഴയ ഇരകള്‍ വളര്‍ന്നു നമ്മളാകും . കൈകള്‍ക്ക് ശക്തിയും തൊണ്ടക്കുഴിയില്‍ ഒച്ചയു
ം നിറയും . പ്രാന്തന്മാര് മാന്യതയുടെ മേലങ്കി അണിഞ്ഞു കുഞ്ഞുകുട്ടി പരാധീനതകളില്‍ ചങ്ങല്യ്ക്കിടപ്പെടും . നമ്മള് അവരെ കാണുമ്പോള്‍ പഴയതെല്ലാം മറന്നു വീണ്ടും ചിരിച്ചു ലോഹ്യം പറയും. പേപ്പട്ടികളുടെ പിന്‍ഗാമികള്‍ പുതിയ ഇരയെ തേടിപോകും. എല്ലാത്തിനും സാക്ഷിയായ കാലം നമ്മെ നോക്കി ചോദിക്കും
" ഹേ സ്വാര്‍ത്ഥനായ മനുഷ്യാ.. നിന്റെ മനസിലെ മുറിവ് ഞാന്‍ ഉണക്കിയത് , പല്ലും നഖവും വളരാത്ത നിന്റെ കുഞ്ഞിനെ മറക്കാന്‍ ആയിരുന്നോ ?"
" ഹേ സ്വാര്‍ത്ഥനായ മനുഷ്യാ.. നിന്റെ മനസിലെ മുറിവ് ഞാന്‍ ഉണക്കിയത് , പല്ലും നഖവും വളരാത്ത നിന്റെ കുഞ്ഞിനെ മറക്കാന്‍ ആയിരുന്നോ ?"
2 comments:
no words !!!
Its tru happening in almost People life
Post a Comment