ഇരുപതു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും
ജനന തടത്തിലൊരു പൊത്തിൽ
അടയിരിക്കുകയാന്നൊരു വസന്തം
ശീതീകരിച്ച ചുമരുകൾക്കുള്ളിൽ വച്ച്
ചിലപ്പോൾ ഒരു മൂല്ലവള്ളി
ആ ചുവന്ന വിത്തിൽ നിന്നും തളിരിടും
വളര്‍ന്നു പടരും , ഇതളിതളായ് വിടരും
പുലരിക്കു വെണ്മയും കാറ്റിനു സുഗന്ധവും
രാവിനു പ്രാണനും നല്‍കണം ..
കശാപ്പു കാരന്റെ അറവു കത്തിക്ക് മുന്നില്‍
നിലവിളിക്കരുത് ....ശബ്ധമുയർത്തരുത്
ഒടുവിൽ ഉറുമ്പുകളുടെ ഊഴം വരും ...
കണ്ണുകളിൽ കൊമ്പു കളാഴ്ത്തി കാമനയുടെ
കുംഭ വിറപ്പിച്ചു പൊട്ടി പൊട്ടി ചിരിക്കും
പിന്നെ പുഴുക്കൾ വരും മാറിടങ്ങളിൽ മുഖം പൂഴ്ത്തി
മുഴുത്ത മാംസ ഗോളങ്ങളിൽ ചുംബിച്ചു ചുംബിച്ചു
ഉറക്കെ ഉറക്കെ ചിരിക്കും ....
വിധേയയായി നാവടക്കുമ്പോൾ
നാവിൻ തുമ്പിലുരുവായ
വാക്കുകളെ വിഴിങ്ങേണ്ടി വരും നിനക്ക്
വിഴുങ്ങിയ വാക്കുകൾ
നട്ടെല്ലിൽ കുരുങ്ങി നടുവ് വളയും
അങ്ങനെ നാവടക്കി വാക്കുകൾ വിഴുങ്ങി
നട്ടെല്ല് വളച്ചു നീ ...
ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിയോടെ ........
3 comments:
B a Thaslima Nasreen..
;)
വ്യത്യാസങ്ങള്‍ വന്നിട്ടില്ലേ??
Post a Comment