സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, May 4, 2013

ആ കുഞ്ഞികാമുകന്‍

എല്‍പി സ്കൂള്‍ വിട്ടു , ബാഗും തലയില്‍ ഏറ്റി ,മലയ്ക്ക് പോകുന്ന സ്വാമിമാരെ പോലെ 
'എന്‍റെ പെണ്ണുങ്ങള്‍ സില്‍സില ..
എന്റെ പെണ്ണുങ്ങള്‍ സില്‍സില.."
എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ജാഥ നയിച്ച്‌ വന്ന എന്റെ ആദ്യ കാമുകന്‍ ,എന്റെ അമ്മായിയുടെ മുന്നില്‍ പെട്ട്..

ഉപ്പ റഷ്യയില്‍ നിന്നും വരുത്തിയിരുന്ന സോവിയറ്റ് യൂണിയന്റെ മിനുസ മുള്ള പേജുകളും, വീട്ടിലെ മുഴുത്തു തുടുത്ത ചക്കപ്പഴവും , കിണറ്റിന്‍ കരയിലെ അമ്ബഴങ്ങയും ഞാന്‍ ഒളിച്ചു കൊണ്ട് കൊടുത്തിരുന്ന എന്റെ ആ ആദ്യ പ്രേമം അങ്ങിനെ വീട്ടില്‍ അറിഞ്ഞു..


അന്നൊക്കെ ബെഡ് ഷീറ്റ് തല വഴി മൂടി ഉറങ്ങുമ്പോള്‍ , അത് ഞാനും അവനും മക്കളും കൊച്ചുമക്കളും അടങ്ങുന്ന വീട് ആക്കി മാറ്റുമായിരുന്നു ഭാവനയില്‍.

ഒരിക്കല്‍ ഉപ്പ ദുബായില്‍ നിന്നും കൊണ്ട് വന്ന മഞ്ഞ നിറം ഉള്ള വലിയ ട്രൌസര്‍ ഇട്ടു വന്ന അവനോട ടീച്ചര്‍ ഇതെന്താടാ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു..

"ബര്‍മുഡ" ക്ലാസ് മുഴുവന്‍ ചിരിച്ചപ്പോള്‍, അവന്‍ വിഷമിക്കും എന്ന് കരുതി ഞാന്‍ മാത്രം ചിരിച്ചില്ല..
ഉപ്പ വരുന്ന സമയത്ത് ,കൃത്യമായി സ്കൂളില്‍ വരാത്തതിനാല്‍ സ്കൂള്‍ ലീഡര്‍ ആക്കാന്‍ ടീച്ചര്‍ എന്നെ ആയിരുന്നു തിരഞ്ഞെടുത്തത്.. രാജാവിന് സുഖം ഇല്ലേല്‍ പിന്നെ പട്ട മഹിഷിക്ക്‌ തന്നെ സ്ഥാനം..

ഒരിക്കല്‍ വീട്ടിലെ പശുവിനെ ചവുട്ടിക്കാന്‍ കൊണ്ടുപോകുമ്പോള്‍ , ഉപ്പ എന്നെയും കൊണ്ടുപോയി.. അന്ന് ആണ് ആദ്യം ആയി അവന്റെ വീട് ഞാന്‍ കാണുന്നത്.. മരുമകള്‍ ആയി വന്നു കയറാന്‍ ഉള്ള വീട്.. അതിന്റെ മുന്നില്‍ ഒരു കള്ളിത്തുണി എടുത്ത അവന്‍// എന്നെ കണ്ടതും ഓടി ഒളിച്ചു..

ഉപ്പ എന്നേം കൂട്ടി ചോദിക്കാന്‍ വന്നതായിരിക്കും എന്ന് പേടിച്ചു കാണും ആ കുഞ്ഞു കാമുകന്‍..

നാലാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ അവനെ ഞാന്‍ കണ്ടിട്ടേ ഇല്ല..
ഒരിക്കല്‍ ഏഴാം ക്ലാസിലെ വെച്ച് ഒരു കുട്ടി പഴയ സ്കൂളിലെ 'ജമീല" തന്നു വിട്ടതാണ് എന്നും പറഞ്ഞു ഒരു കവര്‍ കണ്ടു തന്നു..

മറവികാരി ആയതു കൊണ്ട് ഓര്മ വരാത്തതാകും എന്ന് കരുതി ആ എഴുത്ത് വായിക്കുമ്പോള്‍.. , എഴുത്ത് എന്തായിരുന്നു എന്ന് ഓര്‍മയില്ല.. പക്ഷെ ആ കവറില്‍ ഒരു കുഞ്ഞു മുടിപ്പിന്‍ ഉണ്ടായിരുന്നു .. നീലയും പച്ചയും ഇടകലര്‍ന്ന ബട്ടര്‍ ഫ്ലൈ പോലെ ഒന്ന്..



ഞങ്ങളുടെ ക്ലാസില്‍ ജമീല ഇലായിരുന്നു.. പിന്നീട് കൂട്ടുകാരികളോട് ചോദിച്ചു ഞാന്‍ ഉറപ്പു വരുത്തി.. അപ്പോള്‍ പിന്നെ ആരായിരിക്കും ഈ ഗിഫ്റ്റ് കൊടുത്തയച്ചത്‌....

വര്‍ഷങ്ങള്‍ കഴിഞ്ഞു ടൈറ്റാനിക് കണ്ടപ്പോള്‍ , അതെ ക്ലിപ്പ് നായികയുടെ തലയില്‍..,..
ഇന്നിപ്പോ അവന്‍റെ അനിയനെ കണ്ടു ഇവിടെ.. അവനും ഉണ്ട് ഇവിടെ.. ഒളിച്ചിരിക്കുകയാണ് എങ്കിലും എന്നെ കുറിച്ച് പറയാറ ഉണ്ടത്രേ വീട്ടില്‍..

ആദ്യ പ്രണയം ആരും അങ്ങിനെ ഒന്നും മറക്കില്ലല്ലോ..
അവനെ കയ്യില്‍ കിട്ടട്ടെ.. ആ ക്ലിപ്പ് ഇന്‍റെ ഉടമസ്ഥന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണം.. അവന്‍റെ കാര്യത്തിലും..

5 comments:

Unknown said...

kalakki....

Unknown said...

നന്നായി ....രസമുണ്ട് .

മോണ്ടി ശരീഫ് said...

ആദിയ പ്രണയം ആരും മറകില്ല,ചില തുടക്കം അങ്ങനെയാ കണ്ടെത്താന്‍ കഴിയാത്ത ദൂരത്തയിരികും,

sonushaji said...

HA HA ANGANEYORU PRANAYAKALATH,,,

ajith said...

ചെറുതിലേ തുടങ്ങി! ക്യാച് ദെം യംഗ്!!!