ദിവസവും മുപ്പതു കിമി അങ്ങോട്ടും ഇങ്ങോട്ടും ബസ് യാത്ര ചെയ്തു തളരുന്നു എന്നത് കൊണ്ട് , ഞാന്‍ എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ എടപ്പാള്‍ ഉള്ള മാമന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്.. സത്യത്തില്‍ കാന്റീന്‍ഇല്‍ ഇരുന്നു കുറച്ചു അധികം സമയം കാമുകനോട് സൊള്ളാം എന്നതായിരുന്നു ഞാന്‍ കണ്ട ബെനെഫിറ്റ്.
മാമന്റെ മകന് Ase Em T അന്ന് സ്കൂളില്‍ ആണ്.. ഞങ്ങള്‍ ഒരുമിച്ചാണ് രാവിലെ ഇറങ്ങുക..ഓരോരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞു പാടം മുറിച്ചു കടന്നു എടപ്പാള്‍ ചുങ്കതെക്ക് നടക്കുമ്പോള്‍അണ്ടകടാഹം മുഴുവന്‍ സംസാരവിഷയം ആകും..
ഒരു വെള്ളിയാഴ്ച Mr & Mrs Iyer സ്റ്റാര്‍ മൂവേസില്‍. ,കണ്ടു കഴിഞ്ഞപോള്‍ വല്ലാത്ത ഒരു ഫീലിംഗ്.. തികച്ചും അപരിച്ചതര്‍ ആയ രണ്ടു വെക്തികള്‍. , ഒരു പ്രത്യേക സാഹചര്യത്തില്‍ കുറച്ചു ദിവസം ഒരുമിച്ചു കഴിയേണ്ടി വരികയും, അങ്ങിനെ അവര്‍ക്കിടയില്‍ ഉരിത്തിരിഞ്ഞ അടുപ്പവും ആണ് അതിന്റെ പ്രമേയം..
പിറ്റേന്നു പോകുന്ന വഴി തലേന്ന് കണ്ട സിനിമ ആണ് ഞങ്ങടെ വിഷയം.. പറഞ്ഞു വന്നപ്പോ എന്റെ അതെ ഫീലിംഗ് അവനും.. എന്നെകാള്‍ എഴുവയാസ് ഇളയതാണ് അവന് എന്നതോര്‍ക്കണം.. സ്കൂളില്‍ ചെറിയ ക്ലാസ്.. അവനും എനിക്കും ഒരേ മനസ് ആണെന്ന് അന്നാണ് തിരിച്ചറിഞ്ഞത്..അതുകൊണ്ട് തന്നെ പിന്നീട് കുടുംബത്തില്‍ ഏറ്റവും ആത്മബന്ധം ഉള്ളതും അവനോട തന്നെ..
അങ്ങിനെ ഒരു സാഹചര്യത്തില്‍ , ഞാന്‍ എത്തിപെടുന്ന അതെ മാനസികാവസ്ഥ എത്ര ഭംഗി ആയാണ് ആ സിനിമയില്‍ പറഞ്ഞത്.. ഭാര്യയും അമ്മയുമായ സ്ത്രീ അയ്യേ..സദാചാര വിരുദ്ധം എന്ന് പലര്‍ക്കും തോന്നും..
ഇന്ന് മലയാളി ഹൌസ്..അതിലെ ആളുകള്‍ തമ്മില്‍ ഉള്ള അടുപ്പം കാണുമ്പോള്‍ എനിക്ക് ആ സിനിമയാണ് ഓര്മ വന്നത്.. ബാഹ്യ ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, നമ്മുടെ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അകന്നു മറ്റൊരു ലോകത്ത് അടുത്ത് കഴിയുമ്പോള്‍ മനുഷ്യര്‍ എങ്ങിനെ പെരുമാറുമോ അതുതന്നെ.. കലഹവും കരച്ചിലും കെട്ടിപിടിയും ..ഒക്കെ പച്ചക്ക് പച്ച..

ഞാന്‍ ആ മനുഷ്യരില്‍ എന്നെ കാണുന്നു..
അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷവും തോന്നുന്നു അതിനി ജി എസ പ്രദീപ് ആയാലും നീന കുറുപ് ആയാലും തന്ത്രി മകന് രാഹും ഈശ്വര്‍ ആയാലും
അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷവും തോന്നുന്നു അതിനി ജി എസ പ്രദീപ് ആയാലും നീന കുറുപ് ആയാലും തന്ത്രി മകന് രാഹും ഈശ്വര്‍ ആയാലും
വാല് ക്ഷണം.: എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ സിനിമ സാജിദ് ഇന്‍ കണ്ണെടുത്താല്‍ കണ്ടുകൂടാ അതെന്തായിരിക്കും.. കാണുക..ചിന്തിക്കുക..
ചിന്തിക്കുന്നവന് ദ്രിഷ്ട്ടാന്തം തീര്‍ച്ചയായും ഉണ്ട്..
ചിന്തിക്കുന്നവന് ദ്രിഷ്ട്ടാന്തം തീര്‍ച്ചയായും ഉണ്ട്..
2 comments:
!!
ethanu aa padam ?
Post a Comment