സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Wednesday, July 25, 2012

പാടാക്കി.. ട്ടോ ട്ടോ ..ട്ടോ


ഈവയെ വയറ്റിലുള്ള സമയത്താണ് ആദ്യമായ് ഞാന്‍ ദീപാവലിക്ക് ബംഗ്ലൂര്‍ പെട്ട് പോയത്. അത് ശരിക്കും ഒരു പെടലായിരുന്നു. എന്‍റെ കാതിനു കീഴെ വെച്ച് കുഞ്ഞു മക്കള്‍ വരെ ഗുണ്ടും ഗുണ്ടിന്റെ മൂത്താപ്പയെയും പൊട്ടിച്ചു കളിച്ചു. ഓരോ പൊട്ടലിലും ഞാനും ഉള്ളില്‍ ഈവയും ഞെട്ടിക്കൊണ്ടേ ഇരുന്നു. അന്ന് കന്നഡ അറിയാത്തത് കൊണ്ട് അവന്മാര്‍ തെറി കേള്‍ക്കാതെ രക്ഷപ്പെട്ടു. ഗര്‍ഭ അവസ്ഥ യിലെ  ആ ഞെട്ടല്‍ ആയിരിക്കണം ഇന്നും കുക്കെര്‍ വിസിലടിക്കുംപോള്‍ mixy ഓണ്‍ ചെയ്യുമ്പോള്‍ ഒക്കെ ഈവ ഓടി ഒളിക്കുന്നതും കിടന്നു കാറുന്നതും

രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന പൊട്ടല്‍ വൈകീട്ട് കൂട്ട പൊരിചില്‍ ആയി അര്‍ദ്ധ രാത്രിക്ക് എപ്പോളോ അവസാനിക്കും.. ഒരു ആഴ്ചകാലം ഉണ്ടാകും ദീപാവലി മഹോത്സവം.
കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവനും കാണം വിറ്റും പടക്കം മേടിക്കും.
നമ്മുടെ പത്തില്‍ അഞ്ചും ചീറ്റിപോകുന്ന ഓലപ്പടക്കാമോ മാല പ്പടക്കമോ അല്ല.. ഇരുപതും അന്‍പതും മീറ്റര്‍ നീളമുള്ള നല്ല കിടുക്കന്‍ ഓലപ്പടക്കം.
എട്ടും പത്തും നിലയില്‍ പോയി പൊട്ടി മാനത്ത് നക്ഷത്രം വിരിയിക്കുന്ന കുടകള്‍..
കാതിലെ ടിബ്ബാനം തകര്‍ക്കാന്‍ വാശിപിടിക്കുന്ന ഗുണ്ട് .

എന്നെ ഉമ്മ പ്രസവിച്ചു കിടക്കുന്ന സമയത്ത് അനിയത്തിമാരോടൊപ്പം കുഞ്ഞിനെ കാണാന്‍ വന്ന ഉപ്പ അവരെ വീടിനടുത്ത് ഇറക്കിവിട്ടു തൃശ്ശൂര്‍ പൂരം കാണാന്‍ പോയതിലുള്ള പരാതി ഇന്നും ഉമ്മയ്ക്ക് തീര്നിട്ടില്ല. അതുകൊണ്ടാകണം പൂരങ്ങളോടും വെടിക്കെട്ടിനോടും അത് കഴിഞ്ഞു ബാക്കി നില്‍ക്കുന്ന വെടിമരുന്നിന്റെ മണംത്തോടും എനിക്ക് ഒരു ആസക്തിയുണ്ട്.

എന്‍റെ കണ്ണിലെ മറക്കാത്ത കാഴ്ച ആണ്പ ന്ത്രണ്ടു കൊല്ലം മുന്പ് തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്‌ . അന്ന് മോഷ്ട്ടിച്ച താക്കോലിട്ടു terrasinte വാതില്‍ തുറന്നു കൂട്ടുകാരികളുടെ കൂടെ നിശബ്ദയായി ശ്വാസമടക്കി അര്‍ദ്ധ രാത്രി വെടിക്കെട്ട്‌ കാണുമ്പോള്‍ ഉമ്മയുടെ പരാതിക്ക് ഒരു അടിസ്ഥാനവും ഇല്ല യുവര്‍ ഓണര്‍ എന്ന് പറഞ്ഞുപോയി.കൂടാതെ എല്ലാ വര്‍ഷവും മുടങ്ങാതെ പൂരത്തിനെത്തുന്ന ബഹുഭൂരിഭാഗം ആണ്‍ ജന്മങ്ങളോട് അടങ്ങാത്ത അസൂയയും . അത് കഴിഞ്ഞുള്ള വീക്ക്‌ ഏന്‍ഡ് വീട്ടില്‍ പോയപ്പോള്‍ അനിയത്തിയോട് പറഞ്ഞത് " ഇനി എനിക്ക് കണ്ണില്ലെലും കുഴപ്പം ഇല്ല. കാഴ്ച ശക്തി മുതലായി മോളൂ " എന്നാണു

എന്‍റെ ഈ പ്രാന്ത് അറിഞ്ഞിട്ടാകണം ആ മഹാപരാശക്തി എന്നെ ഈ നാട്ടിലേക്ക് പറഞ്ഞയച്ചത് . കഴിഞ്ഞ നാല് ദീപാവലികള്‍ക്കും ഞാന്‍ ‍ സാക്ഷിയായി. കഴിഞ്ഞ വര്ഷം ദീപാവലി കഴിഞ്ഞു ഇറങ്ങിയ ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ഇപ്പ്രാവശ്യം ഏറ്റവും കൂടുതല്‍ പോട്ടിതീര്‍ന്നത്‌ ബംഗലൂരു കാരുടെ കീശ ആണെന്ന് ഫസ്റ്റ് പേജ് റിപ്പോര്‍ട്ട്‌ കണ്ടു എന്‍റെ മനസ് നിറഞ്ഞു . ബോംബെ കാര്‍ക്കും ചെന്നൈക്കാര്‍ക്കും കല്കട്ടക്കാര്‍ക്കും ഇല്ലാത്ത ഭാഗ്യം അല്ലെ എന്റേത് എന്നോര്‍ത്ത്.

ശിവകാശിയില്‍ ഓഫീസിലേക്കുള്ള ബോക്സ്‌ഉം മറ്റും പ്രിന്റ്‌ ചെയ്യാന്‍ സാജിദ് പോകുമ്പോള്‍ ഞാനും കൂടെ പോയി.. വഴിയരികില്‍ കാണുന്ന കുഞ്ഞു കുഞ്ഞു ഒറ്റ മുറി പടാക്കി കടകളിലെ പയ്യന്മാരെ ഞാന്‍ ആരാധനയോടെ നോക്കി. മറന്നു തുടങ്ങിയ മുറി തമിഴില്‍ കന്നഡ മിക്സ്‌ ചെയ്തു അവരോടു പേശുമ്പോള്‍ മലയാളത്തി സോല്ലുങ്കോ അമ്മ എന്ന് അവര്‍ .
സാജിദ് ഇന്ത്യയിലേക്ക്‌ ജോലിമതിയാക്കി വരുന്നതിനു മുന്പ് ഞാന്‍ ഇവിടെ പി ജി യിലാണ് . അന്ന് രണ്ടു തമിള്‍ വസന്തങ്ങള്‍ ആയിരുന്നു എന്‍റെ റൂം മേറ്റ്സ് . അവര്‍ അമ്പലത്തില്‍ പോകും പോള്‍ ഞാന്‍ ആണ് എസ്കോര്‍ട്ട്. ആദ്യമൊക്കെ എന്‍റെ തമിള്‍ കേട്ട് " തമിളിനെ കൊല പന്നാതുങ്കോ" എന്ന് കളിയാക്കും അവര്‍ . പിന്നെ പിന്നെ രണ്ടു മാസം കൊണ്ട് ഒരു ഉഗ്രന്‍ തമിഴത്തിയായി ഞാന്‍ . അന്ന് ഒരിക്കല്‍ ഓഫീസില്‍ വെച്ച് അവര്‍ ഫോണ്‍ ചെയ്തപ്പോ നല്ല "പച്ചൈ തണ്ണി" പോലെ തമിഴില്‍ കാച്ചുന്നത് കണ്ടു എന്‍റെ സഹപ്പ്രവര്ത്തകന്‍ പെരിന്തല്‍മണ്ണ പാണ്ടിക്കാടുകാരന്‍ സമീര്‍ കണ്ണ് തള്ളി ഇരുന്നതാണ്. അങ്ങിനെ ഉള്ള ഞാന്‍ ആണ് മുറി തമിളുമായി യാചിച്ചു നില്‍ക്കുന്നത് . അന്നാദ്യമായി കന്നഡ പഠിച്ചത് പാരയായല്ലോ എന്നുള്ളില്‍ തോന്നി .

ദീപാവലി വരുമ്പോളേക്കും ഒരു തമിഴനെ ഫേസ് ബുക്ക്‌ ഫ്രണ്ട് ആക്കണം അതും ശിവകാസിക്കാരനെ . എങ്ങിനെയെങ്ങിലും മസ്ക് അടിച്ചു രണ്ടു പെട്ടി പടാക്കി പാര്‍സല്‍ അയപ്പിക്കണം. നോക്കട്ടെ നടക്കുമോന്ന്

1 comment:

sudha said...
This comment has been removed by the author.