എല്ലാരെയും പോലെ സ്വര്‍ഗത്തില്‍ പോകാന്‍ ഞാനും ആഗ്രഹിക്കുന്നു. ഒന്നരവയസുള്ള അക്കിച്ചു വിനെ വിട്ടിട്ടു ഇരുപത്തേഴാം വയസില്‍ ഞങ്ങളെ ഇട്ടിട്ടുപോയ എന്റെ സബിത്താതയെ ..ഷാജിയുടെ ഏട്ടന്‍ന്റെ ഭാര്യയെ കാണാനും കൂടുതല്‍ കഥകള്‍ പറയാനും..
എന്റെ കല്ലിയാനത്തിനു മുന്‍പേ അവര്‍ക്ക് കാന്‍സര്‍ ആയിരുന്നു.
ഇതത്രയും നിഷ്കലങ്ങ ആയ ഒരു സ്ത്രീയെ, നന്മ മാത്രം നിറഞ്ഞ മനുഷ്യനെ ഞാന്‍ വേറെ അടുത്ത് കണ്ടിട്ടില്ല.
ഞങ്ങളുടെ കല്ലിയാനം കഴിഞ്ഞു പറമ്പികുളം ആണ് എല്ലാരും കൂടെ ട്രിപ്പ് പോയത്. ഹണിമൂണ്‍ എന്ന് പറയാം വേണമെങ്ങില്‍..
മെയ് എട്ടിന് കല്ലിയാനം. ഷാജി സൌദിയിലേക്ക് പോയിക്കഴിഞ്ഞു എന്റെ ഫൈനല്‍ എക്സാം കഴിഞ്ഞ സമയത്ത് ഇത്താക്ക് പിന്നെയും ബാക്ക് പെയിന്‍ വന്നു സ്കാന്‍ ചെയ്തപ്പോള്‍ ബ്രെസ്റ്റ് കാന്‍സര്‍ മാറിയത് വേറെ ഭാഗങ്ങളില്‍ സ്പ്രെഡ് ആയിരിക്കുന്നു എന്നറിഞ്ഞു ഞങ്ങള്‍ ഉപ്പയും ഉമ്മയും ഞാനും കൊച്ചിയിലേക്ക് പോയത് ജൂലൈ ഇരുപത്തൊന്നിനു ..
കീമോ..radiation എന്നും രാവിലെ അമൃത യില്‍ ബായികാക്ക (അങ്ങിനെ ആണ് ഷാജിയുടെ ഏട്ടനെ വിളിച്ചിരുന്നത്..)കൊണ്ട് വിടും..
വീല്‍ ചെയര്‍ എടുത്തു ഞാന്‍ (അന്ന് 22 വയസു) എല്ലാത്തിനും കൊണ്ടുപോകും..
ഇടയ്ക്കു ഇത്ത വോമിറ്റ് ചെയ്യും..അന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ നടന്നു വന്നു ഭക്ഷണം കഴിച്ചിരുന്ന ഇത്ത മെല്ലെ മെല്ലെ ഓരോ ഭാഗങ്ങളായി തളര്‍ന്നു വന്നു..
ഒന്നര വയസുള്ള ആക്കി അന്ന് സബിതാ മരുന്ന് കയിക് എന്ന് പറയുമ്പോള്‍ ഇത്ത കരയും..
പകല്‍ മുയുമന്‍ പണിയെടുത്തു ഇത്തയുടെ ഉമ്മ തളര്‍ന്നു ഉറങ്ങുമ്പോള്‍ ഞാന്‍ രാത്രി മുഴുവന്‍ ഇത്താക്ക് പുറം തടവി കൊടുക്കും..
ഉള്ളിലേക്ക് കൈ ഇട്ടു തടവാന്‍ ഇത്തയുടെ maxikal കലൂര്‍ കൊണ്ടുപോയി വെട്ടി ശരിയാക്കിയത് ഞാന്‍ ആണ്..
ഇത്ത നല്ല നല്ല പാട്ടുകള്‍ പാടും..
ഞാന്‍ കണ്ട നല്ല നല്ല സിനിമകള്‍ സി ഡി എടുത്തു കൊണ്ട് വന്നു ഇത്തയെ കാണിക്കും..
ഔടൊഗ്രാഫ് കണ്ടു ഇത്താക്ക് ഏറെ ഇഷ്ട്ടമായി..
അന്ന് എന്റെ കൊട്ടക്കലിലുള്ള കസിന്റെ കല്ലിയാനം വന്നു ഓഗസ്റ്റ് ഇരുപത്തൊന്നിനു
ഒരു മൂന്ന് ദിവസം ഞാന്‍ വീട്ടിലേക്കു പോയി.. ..ഇത്ത വാങ്ങി തന്ന സാരി എന്നെ ഉടുപ്പിച്ചു നോക്കിയാണ് പറഞ്ഞയച്ചത്..
അന്ന് ഞാന്‍ പോകുമ്പോള്‍ ഇത്ത അവരുടെ ഉമ്മയോട് പറഞ്ഞതിപ്പോലും കാതില്‍..
ഞാന്‍ പോകണ്ട പോലും..
അടുത്ത്തുലപോള് ഒന്നും ആകില്ല എന്നൊരു ധൈര്യം ആണത്രേ..
അത് കേട്ടപോള്‍ സത്യത്തില്‍ എനിക്കുതന്നെ പേടിയായി..
രക്ഷയില്ലെല്‍ന്നു മനസിലായപ്പോള്‍ വേദനയില്‍ നിന്നും രക്ഷപെടാന്‍ മോര്‍ഫിന്‍ കൊടുക്കാന്‍ തുടങ്ങി..
അന്ന് പയിന്‍ ആന്‍ഡ് പലയാടിവേ കാര്‍ വീട്ടില്‍ വരും.
പാടിവട്ടം ഉള്ള പെന്റ ക്വീന്‍ എന്നാ ഫ്ലാറ്റിലാണ്
അവസാനം ഒരാഴ്ച മുന്പ് അമ്രിതയിലേക്ക് കൊണ്ടുപോയി.
പലരും വന്നു ഹോസ്പിറ്റലില്‍ നില്‍കാന്‍..
ഇത്താക്ക് എന്നെ മാത്രം മതിയായിരുന്നു.
ഒരു ദിവസം പോലും മാറി നില്‍കാതെ ഞാനും അവരുടെ ഉമ്മയും ..
മരിക്കുന്ന മുന്പ് കുഞ്ഞിനെ കാണണം എന്ന് പറഞ്ഞു.. പിങ്ക് ഉടുപ്പിട്ട് അവള്‍ വന്നു..
ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ കുട്ടി..
അതിനു ശേഷം മിണ്ടിയില്ല.. അന്ന് സെപ്റ്റംബര്‍ ഇരുപതു ..
അതിനടുത്ത രാത്രി മരണം അറിഞ്ഞെന്ന പോലെ ഉമ്മ എന്നോട് വേണേല്‍ പോകാന്‍ പറഞ്ഞു ..കുഞ്ഞു പ്രായം അല്ലെ..കണ്ടാല്‍ പേടിച്ചാലോ..ഞാന്‍ പോയില്ല..
രാത്രി 1 മണി ആയിക്കാണും.. ഇക്കാനെ വിളിക്ക് മോളെ എന്ന് ഉമ്മ പറഞ്ഞു..ഞാന്‍ ഉറക്കത്തിലായിരുന്നു..
ബയിക്കാക്ക ഉണര്‍ന്നു..ഞാന്‍ വെള്ളം കൊടുത്തു..
ഇത്ത പോയി..
ആരും കരഞ്ഞില്ല..
മോര്‍ച്ചറി വഴി ബോഡി കൊണ്ട് വന്നു ആംബുലന്‍സില്‍ കയറ്റി..
ബയിക്കാക്ക മുന്‍പില്‍..
ഞാനും ഉമ്മയും ഉളി..
ഒരു പെട്രോളിന്റെ മനം ആണ് ഈ അമ്ബുലന്സിനു..
വഴിയില്‍ രണ്ടു വെട്ടം ഞാന്‍ ചര്ധിച്ചു ..
ഉലയാതെ ഇരിക്കാന്‍ ബോഡി പിടിക്കണം..
കയ്യിലൂടെ മരണത്തിന്റെ തണുപ്പ അരിച്ചരിച്ചു വന്നു..
അഞ്ചു മണിയായപ്പോള്‍ വണ്ടി കോട്ടക്കല്‍ എത്തി..
എന്റെ വീട്ടില്‍ ഇറങ്ങി ഒന്ന് ഫ്രഷ് ആയി ..
വീണ്ടും അരീകൊടെക്ക്..
മയ്യത്ത് കുളിപ്പിച്ചത് ബയിക്കാകയും ഉമ്മയും ഞാനും മറ്റു ചിലരും കൂടെ ആയിരുന്നു..
ഇത്തയുടെ കുടുംബം പാലക്കാട് ആണ്..
ഉപ്പ കുഞ്ഞിതിലെ മരിച്ചു..
വലിയ chemical scientist ആയിരുന്നത്രെ..
എല്ലാരും എന്നെ കാണാന്‍ വന്നു..
വലിയ കാര്യം ആണ് ചെയ്തതെഞ്ഞു പറഞ്ഞു..എനിക്ക് ദേഷ്യം വന്നു സങ്ങടവും..
എന്റെ ഇത്ത എന്നെ സ്നേഹിച്ചതുപോലെ ആരും..
അതിനു ആരുടെ നന്നിയും വേണ്ട..
എല്ലാം കഴിഞ്ഞു ഞാന്‍ ഒരിക്കല്‍ ബായിക്കാകയെ വിളിച്ചു ചോദിച്ചു..ഇത്താക്ക് എന്നെ ഇഷ്ട്ടം ആയിരുന്നോ എന്ന്..
അന്ന് ഞാനും ഇക്കാക്കയും കൊറേ കരഞ്ഞു..
ആ ഉമ്മ എന്നെ കാണുമ്പോള്‍ എപ്പോളും അന്നത്തെ ഓരോ കാര്യങ്ങള്‍ പറയും കരയും..
അവരിപ്പോള്‍ കൊച്ചിയില്‍ നിന്നും ഇളയമകളുടെ കൂടെ ബംഗ്ലൂര്‍ ഉണ്ട്..
അക്കിക്ക് പുതിയ മമ്മി ഉണ്ടായി...അനിയനും അനിയത്തിയും..
ആക്കി ഭാഗ്യം ഉള്ളവളാണ് ..ആ കുഞ്ഞിനു അറിയില്ല ഒന്നും. ഇപ്പോള്‍ അവള്‍ നാലിലാണ്..
ദൈവത്തില്‍ വിശ്വസിക്കാതെ ഞാന്‍ സ്വര്‍ഗത്തിനായി കാത്തിരിക്കുന്നു...
കണ്ടും കെട്ടും പറഞ്ഞും കൊതി തീരാത്ത അവരെ കാണാന്‍ വേണ്ടി മാത്രം.
2 comments:
hi zilzila, bayangara touching aayi ezhuthiyittundu ithu. enikku sankadam vannittu oru rakshemilla.
പ്രിയപ്പെട്ടവരെ അങ്ങനെ കാണാമെന്ന് ചിന്തിക്കുന്നതുപോലും ഒരു ആശ്വാസമാണല്ലെ
Post a Comment