സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Friday, August 3, 2012

ഓര്‍മയിലെ ആ കിളിക്കൂട്ടം


1998 . എന്‍റെ പത്താം ക്ലാസ്സ്‌ അവധിക്കാലം.. പരിഷത്തിന്റെ ആവര്‍ഷത്തെ ജില്ലയിലെ കിളിക്കൂട്ടം ശാസ്ത്ര കലാജാഥ കാമ്പിലേക്കു എനിക്കും selection കിട്ടി.. ഒരു മാസം ഖുശി .. പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള പൂന്താനം ഇല്ലത്ത് രണ്ടാഴ്ചത്തെ പരിശീലനം. അത് കഴിഞ്ഞു ജില്ലയില്‍ അങ്ങോളം ഇങ്ങോളം യാത്രകള്‍, സ്വീകരണങ്ങള്‍.... .
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അഞ്ജു വില്‍ തുടങ്ങി പല പ്രായക്കാരായ പതിനാറുപേര്‍.
പകല്‍ മുഴുവന്‍ പരിശീലനം.. പയ്യന്മാര്‍ താമസം ഇല്ലത്ത് തന്നെ.. ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികള്‍ക്ക് അടുത്തുള്ള നായര്‍ വീട് .
നമ്മുടെ " കല്യാണ രാമനിലെ" അപ്പൂപ്പനെയും അമ്മൂമയെയും പോലെ സ്വര്‍ഗം മാത്രം കാത്തിരിക്കുന്ന ഒരു മുത്തശനും മുത്തശിയും
മാമ്പഴ പുളിശ്ശേരി..
പഴ മാങ്ങ കറി..
ചക്ക വരട്ടി എന്നിവ ആദ്യമായി നുണയുന്നത് അവിടെ വെച്ചാണ്
ആ വീടിന്‍റെ മുറ്റത്തിന്റെ അരികു ചേര്‍ന്ന് നാടന്‍ പേരക്ക മരങ്ങള്‍.. . , ഏതോ ഒരു ചന്നനത്തിരിയുടെ മണവും മധുരവും കൂടി ക്കുഴഞ്ഞ മണമുള്ള മാമ്പഴം കായ്ക്കുന്ന മാവ് . ഈ മാവിന്‍റെ അപ്പുറത്ത് മുറ്റത്തോട് ചേര്‍ന്ന് പടിപ്പുരപോലെ അവശേഷിക്കുന്ന ഒരു അസ്ഥികൂടതോട് കൂടിയ കുളം ഉണ്ട്.. പകുതി മുക്കാലും തൂര്‍ന്നു പോയ ഒന്ന്..

എന്നും അതിരാവിലെ ആറു മണിക്ക് യോഗയില്‍ തുടങ്ങി meditation നോട് കൂടി എട്ടു മണിക്ക് അവസാനിക്കുന്ന പ്രഭാത ചര്യ ഇല്ലത്ത് .
അത് കഴിഞ്ഞു വീട്ടില്‍ വന്നു കുളിച്ചു വൃത്തിയായി പരിശീലനത്തിന് വീണ്ടും പോകണം. അഞ്ചു പേരുടെയും ഉടുപ്പും കോണകവും അലക്കി വെളുപ്പിക്കല്‍ എന്‍റെ ജോലിയാണ് . ജോലിസ്ഥലം കുളം.
അക്കൂട്ടത്തില്‍ എനിക്ക് മാത്രേ നീന്തല്‍ അറിയൂ.. മുങ്ങാം കുഴി, മലര്‍ന്നു കിടന്നു നീന്തല്‍, മറിയല്‍ എന്നിവ പുറത്തെടുക്കാന്‍ എനിക്കുള്ള അവസരം. വെള്ളത്തിനടിയില്‍ നീരാളിയും മത്സ്യ കന്ന്യകമാരും.. എന്റെ ഭാവനയിലെ നുണകള്‍ കേട്ട് നാല് പേരും കരയില്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗം കിട്ടിയ മാതിരി വെള്ളത്തില്‍ തിമിര്‍ക്കും.. ഇടയ്ക്കിടയ്ക്ക് വന്നു അലക്ക് തുടരും.

അന്നൊരു ദിവസം ഞാന്‍ എന്‍റെ 'മണ്ണാത്തി' പണി നിര്‍വഹിക്കുന്നതിനിടയില്‍ , പലതും കണ്ടു നിയന്ത്രണം നശിച്ച കൂട്ടത്തിലെ ആറാം ക്ലാസ്സുകാരി നീത എന്ന ഞങ്ങളുടെ വാവ കണ്ണ് വെട്ടിച്ചു വെള്ളത്തില്‍ ഇറങ്ങി.. അവള്‍ മുങ്ങി താണു .. ഞാന്‍ എങ്ങിനെയൊക്കെയോ അവളെ വലിച്ചു കരയ്ക്കെത്തിച്ചു.. വെള്ളം കുടിച്ചു കണ്ണ് തള്ളിയ വാവയെ നോക്കി ചിരി അമര്ത്തി എല്ലാരും

.. വാവയാണ് കൂട്ടത്തിലെ അച്ചുമാമന്റെകൊച്ചുമോള്‍ . ഞങ്ങള്‍ ഒപ്പിക്കാന്‍ പോകുന്ന കള്ളത്തരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു ഞങ്ങള്‍ക്ക് ഏറെ അടിയും കണ്ണ് ഉരുട്ടലും വാങ്ങി തന്നിട്ടുണ്ട് അവള്‍. .,
അതിനും കൂടി ഉള്ളതാണ് ഈ ചിരി പ്രതികാരം. പരിശീലനം കഴിഞ്ഞു പര്യടനം തുടങ്ങുന്ന ദിവസം ,ആ നല്ല നാട് വിട്ടു പോരാന്‍ ഞങ്ങള്‍ക്ക് സങ്കടം ആയിരുന്നു.. അവര്‍ക്ക് അതിലേറെ..
ഞാന്‍ ആണ് ജാഥ ക്യാപ്റ്റന്‍ . ഉദ്ഗാടനം വൈകീട്ട് നിലമ്പൂരില്‍. ,എല്ലാരും വലിയ ത്രില്ലില്‍ .

പതിവുപോലെ മഹാന്മാരുടെ പ്രസംഗങ്ങള്‍ കഴിഞ്ഞു ഞങ്ങളുടെ ഊഴം എത്തിയപോലെക്കും രാത്രി ആയി.. ലൈറ്റ് ഇല്‍ മുഴുവന്‍ റബ്ബര്‍ മരങ്ങള്‍ ഉള്ളിടത്ത് കാണുന്ന ഒരുതരം കുഞ്ഞു പ്രാണി _ കൊട്ടെരുമ വന്നു നിറഞ്ഞു. അത് ഞങ്ങളെയും വെറുതെ വിട്ടില്ല.. ഇതിനിടയില്‍ ലൈറ്റ് കണ്ടു വലിയ വലിയ വണ്ടുകള്‍ _ അമ്മാതിരി സൈസ് ആദ്യം ആയാണ് കാണുന്നത്- അവറ്റയും വന്നു സ്റ്റേജ് ഇലേക്ക് .ആദ്യ ഷോ തന്നെ കുളം. ഞങ്ങള്‍ അവിടെ നിന്നും ജീവനും കൊണ്ട് escape ആയി .

ഓരോ ദിവസവും മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം . എല്ലാ സ്ഥലങ്ങളിലും ഞങ്ങളെ കാത്തു സമ്മാനങ്ങള്‍ ഉണ്ടാകും.അതിലിന്നും ഓര്‍ക്കുന്നത് വള്ളിക്കുന്നില്‍ വെച്ച് ചകിരിയിലും തെങ്ങിന്‍ തൊണ്ടിലും തീര്‍ത്ത പലതരം പ്രാണികളുടെ രൂപങ്ങളാണ്.
ഉറുമ്പ് , വണ്ട്‌,ഈച്ച എന്നിവയുടെ പലതരം അതി മനോഹരങ്ങളായ രൂപങ്ങള്‍. ., ഊരക മലയില്‍ കയറുന്നതും മൂപ്പന്റെ വീട്ടില്‍ താമസിക്കുന്നതും അങ്ങിനെയാണ്.
എന്റെ വീടിനടുത്തുള്ള ആതാവാനാടിന്റെ കഥ - ആഴ്വാഞ്ചേരി തമ്ബ്രാക്കള്‍ വാഴും നാട് -എന്നതിന്റെ ചുരുക്കം ആണെന്നും.. ആ വലിയ മന പണ്ട് പതിനാറു കെട്ടായിരുന്നെന്നും , പതിനാറു കെട്ടും നാലുകെട്ടും തമ്മിലുള്ള വെത്യാസവും ഒക്കെ അന്നത്തെ യാത്ര തന്ന അറിവുകള്‍.
ഇതിനിടയ്ക്ക് ,അന്ന് നിലമ്പൂര്‍ വെച്ച് കള്ള കൊട്ടെരുമകള്‍ ആക്രമിച്ചതിന്റെ ശേഷിപ്പുകള്‍ എന്റെ ശരീരമാകെ ചൊരിഞ്ഞു പൊന്തി . ആരോ പറഞ്ഞു ഇത് ചെവിയില്ലൂടെ ഉള്ളില്പോയി പെറ്റു പെരുകി നിറയും .. പോരെ പൂരം.. പിന്നീടങ്ങോട്ട് സ്ഥിരമായി വലിയ വലിയ കൊട്ടെരുമകള്‍ ദേഹത്തിനുള്ളില്‍ ഇഴഞ്ഞു നടക്കുന്ന ദുസോപ്നങ്ങള്‍ മാത്രം.ലോകത്തിന്റെ ഇതു കോണ്‍ഇലെക്കായാലും ഈ നികൃഷ്ട്ട ജീവികള്‍ ഉള്ള സ്ഥലത്തേക്ക് ഞാന്‍ ഇല്ല എന്ന് അന്ന് തീരുമാനിച്ചതായുരുന്നു .

കാലം ഏറെ കഴിഞ്ഞു
മറവി മനുഷ്യന് അനുഗ്രഹമാണ്.. എന്റെ മഹാ ഭാഗ്യവും. സാജിടുമായുള്ള കല്ലിയാണം ഉറപ്പിക്കുന്ന സമയത്ത് അരീകോടു വീട് റബ്ബര്‍ എസ്റ്റ്റ്റ് ഇന് ഉള്ളിലാണെന്ന് കേട്ടിരുന്നു . പക്ഷെ റബ്ബര്‍ മരങ്ങളാണ് എന്റെ ആജന്മ ശത്രുവായ ഈ കുഞ്ഞു പ്രാണികളുടെ ആവാസ കേന്ദ്രം എന്നത് ഓര്‍ത്ത്തിരുന്നെങ്ങില്‍ ,അങ്ങിനെയുള്ള ഒരു കൊട്ടെരുമ കോട്ടയിലെക്കാണ് സാജിദ് എന്നെ ക്ഷണിക്കുന്നതെന്നും അറിഞ്ഞിരുന്നെങ്ങില്‍ ,ബംബ്ബര്‍ പ്രൈസ് അടിച്ച ലോട്ടറി ടിക്കറ്റ്‌ അന്ന് കീറി കളഞ്ഞിരുന്നെങ്ങില്‍ ഇന്നിപ്പോ നായ നക്കിപോകില്ലായിരുന്നോ എന്റെ ഈ മനോഹര ജീവിതം. .

അങ്ങിനെ ഞങ്ങള്‍ " കിളികള്‍ "സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അങ്ങോളം ഇങ്ങോളം സഞ്ചരിക്കുന്ന അതെ സമയത്ത് , ബാല സംഘത്തിന്റെ " വേനല്തുമ്പി "കളും ജില്ലയില്‍ പര്യടനം നടത്തുന്നുണ്ടായിരുന്നു . മലപ്പുറത്ത് വെച്ച് ഒരിക്കല്‍ ഞങ്ങള്‍ അവരെ പാസ്‌ ചെയ്തു പോകുകയാണ്. വെറുതെ രണ്ടു കൂട്ടരും വണ്ടി നിര്‍ത്തി . തുമ്പികളും കിളികളും പുറത്തിറങ്ങി ഞങ്ങളുടേത് geetha ട്രാവെല്‍സ് ഇന്റെ അടിപൊളി ബസ്‌ ആണ് . പീറ തുമ്പികള്‍.. ഏതോ പറക്കും തളിക വാന്‍ ..

ഞങ്ങള്‍ക്ക് അവരോടു പുച്ചം . ഞങ്ങള്‍ കിളികളുടെ ഒരൊറ്റ കൊത്തിനു കഷ്ണം ആകും അത്രേ ഉള്ളു തുമ്പികള്‍.. തുമ്പി പോലും തുമ്പി..
അങ്ങിനെ ജാഡ ഇട്ടു ദൂരെ ദൂരെ മാറി നില്‍ക്കുകയാണ് ഞങ്ങള്‍ .

ഇതിനിടയില്‍ ലവന്മാരുടെ ജാഥാ ക്യാപ്റ്റന്‍ നെ ഒന്ന് മുട്ടി കളയാം എന്ന് കരുതി അന്വേഷിച്ചു..വഴി വക്കില്‍ ഒരു തെങ്ങിന് മറഞ്ഞു ശങ്ക തീര്‍ക്കുകയാണ് ഇത്തിരി പോന്ന ചിടുക്കാസ് പയ്യന്‍..

കൊന്നു കൊലവിളിക്കാം എന്ന് കരുതി വെയിറ്റ് ചെയ്യുകയാണ്. സംഭവം കഴിഞ്ഞു ആശാന്‍ മുഖം തിരിച്ചതും ഞെട്ടിപ്പോയി..
ഓരോ യുറീക്കാ പരീഷക്കും ക്വിസ് കൊമ്പെട്ടിഷനും ജില്ലയിലെ എനിക്കുള്ള ഒരേ ഒരു എതിരാളി.. ദിലീപ്. ഫസ്റ്റ് ഉം സെക്കന്റ്‌ ഉം ഞങ്ങള്‍ പങ്കിട്ടെടുക്കയാണ് കൊറേ കൊല്ലങ്ങളായി . ആ എട്ടാം ക്ലാസ്സുകാരനെ അപ്പ്രതീക്ഷിതമായി അവിടെ കണ്ടപ്പോ ഇത് സ്ഥലം വേറെ ആണെന്നും .. ഇവിടെ കുഞ്ഞി മക്കള്‍ക്ക്‌ പോലും സദാചാരം ഉണ്ടെന്നും മറന്നു അവനെ കെട്ടിപിടിച്ചു.. സന്തോഷത്തില്‍ സംഭവിച്ചതാണ്..ഞങ്ങടെ ഭാഗ്യം അന്നെന്തായാലും ഈ സദാചാര പോലീസെ റിലീസ് ആയിട്ടില്ല .

ക്ലാസിലെ ഒരു ബെഞ്ചില്‍ ആണ്‍ കുട്ടി വന്നു അങ്ങേ അറ്റതെങ്ങാനും ഇരുന്നാല്‍ ഇങ്ങേ തലയ്ക്കലിരിക്കുന്ന ആള്‍ പെണ്ണ് ആണെങ്ങില്‍ എന്തോ വികര്‍ഷണ ശക്തിയാല്‍ പിടഞ്ഞു മാറുന്ന കാലഘട്ടം ത്തിലാണ് നാട് റോഡില്‍ വെച്ച് എന്തിനും പോന്ന ഒരു എട്ടാം ക്ലാസ്സുകാരനെ എല്ലാം തികഞ്ഞ ഒരു പത്താം ക്ലാസുകാരി കെട്ടിപ്പിടിച്ചു നില്‍ക്കുന്നത്. അതും പത്ത് നൂറു ആളുകള്‍ കാണ്‍കെ.. സ്ഥലകാല ബോധം വന്നപോളെക്കും അടുത്ത സ്ഥലത്തെത്താന്‍ സമയം വൈകുമെന്നതിനാല്‍ ഞങ്ങളെ പിടിച്ചു അവരവരുടെ വാഹനങ്ങളില്‍ അടച്ചിരുന്നു..

ദേഷ്യം പിടിപ്പിക്കാനായി എന്നെ "സില്‍ക്കേച്ചി" എന്ന് ഇഷ്ട്ടതോടെഇപ്പോളും വിളിക്കുന്ന അവന്‍ വീണ്ടും ഞെട്ടിച്ചു . എന്ട്രന്‍സ് ഒക്കെ ട്രൈ ചെയ്തു, സുല്ലിട്ടു "ബല്ല്യ " റാങ്കു മേടിച്ചു എങ്ങിനീയരിംഗ്ഇന് ഉമ്മയുടെ ബാഗിലെ അവസാനത്തെ ചില്ലറ പൈസയും എണ്ണിക്കൊടുത്തു സ്വന്തമാക്കിയ സീറ്റില്‍ , അന്ന് ഫസ്റ്റ് ഇയര്‍ പഠിക്കുകയാണ് ഞാന്‍ . രാവിലെ പത്രത്തില്‍ നോക്കുമ്പോള്‍ ഞെളിഞ്ഞിരുന്നു അവന്‍ ചിരിക്കുന്നു, ആവര്ഷത്തെ എന്ട്രന്‍സ് ഫസ്റ്റ് റാങ്ക് ലവനാണ് പോലും
ചില നേരത്ത് എന്റെ കണ്ണുകള്‍ വെറുതെ നിറയും .. അസൂയ അല്ലാതെന്തു ..
ഡാഷ് മോന്‍.. കൊല ച്ചതി അല്ലെ ചെയ്തത് ..

അങ്ങിനെ സ്വീകരണവും ശാപ്പാടടിയും ആയി മുപ്പതു ദിവസം പോയി .അപ്പോളേക്കും ഒരമ്മ പെറ്റ മക്കളെ പോലെ തല്ലുപിടിക്കാന്‍ തുടങ്ങിയിരുന്നു ഞങ്ങള്‍. അവസാനം പിരിയാനായപ്പോള്‍ എല്ലാര്‍ക്കും സങ്ങടം .
തിരിച്ചു പോരുമ്പോ ,വഴിയിലെ മേടിച്ചു പത്ത് രൂപയ്ക്ക് പോസ്റ്റ്‌ കാര്‍ഡ്‌ . പിന്നെ അങ്ങോട്ട്‌ എഴുത്താണ് എല്ലാര്‍ക്കും.. ആദ്യത്തെ കുറെ ദിവസങ്ങള്‍ പത്തില്‍ കുറയാതെ എന്നും കത്ത് വരും. ഒട്ടിയ്ക്കാത്ത്ത കവറിനു സ്റ്റാമ്പ്‌ കുറച്ചു മതി. എനിക്കുള്ള കത്തുകള്‍ അങ്ങാടിയില്‍ കറങ്ങി കയ്യിലെതുംപോലെക്കും വിവരങ്ങള്‍ കാതിലെത്തിയിട്ടുണ്ടാകും..
രഹസ്യങ്ങള്‍ അന്ന് ഉണ്ടായി തുടങ്ങിയിട്ടില്ലല്ലോ..
ഇതിനിടയ്ക്ക് എന്റെ പത്താം ക്ലാസ്സ്‌ റിസള്‍ട്ട്‌ വന്നു.. അടിപൊളി. പ്രതീക്ഷിച്ച്ചത് റാങ്ക് ആണെങ്കിലും ഞാന്‍ distingtion മേല്‍ കയറി നിന്നു :ഹിസ്ടറി എന്നെ ചതിച്ചു : 481 മാര്‍ക്ക്‌


വിരുന്നു പോക്കുകളൊക്കെ കഴിഞ്ഞു വീട്ടില്‍ ഇരിക്കുകയാണ് . ഒരു കത്ത് വന്നു കിളികള്‍ എല്ലാം ഒത്തു കൂടുന്നു .യുനിഫോരം കൊണ്ട് വരണം ,മലപ്പുറത്ത് കുന്നുമ്മല്‍ ഒരു പ്രോഗ്രാമും ഉണ്ട്. സന്തോഷത്തില്‍ മതി മറന്നു ആണ് പോയത്. കുളത്തൂര്‍ നിന്നും ഉള്ള കുട്ടി മാത്രം യുനിഫോരം ഇല്ലാതെ ആണ് വന്നത് . അവന്റെ ചേച്ചി തീകൊളുത്തി ആത്മഹത്യാ ചെയ്ത മുറിയില്‍ ആയിരുന്നു അത് വെച്ചിരുന്നത്.. അന്ന് ചേച്ചിയെ എടുത്തു ഹോസ്പിറ്റലിലേക്ക് ഓടുമ്പോള്‍ അവന്‍ ഇട്ടിരുന്ന ആ ഷര്‍ട്ട്‌ , അത് മാത്രേ ബാക്കിയുള്ളൂ.. രക്തം കറപിടിച്ചു നില്‍ക്കുന്ന ആ ക്രീം കളര്‍ ഷര്‍ട്ട്‌ .. ഇന്നും എന്റെ ആ പഴയ ഉടുപ്പ് കാണുമ്പോള്‍ , ഒരിക്കല്‍ ഞങ്ങളെ കാണാന്‍ വന്ന ആ കറുത്ത് മെലിഞ്ഞ പാവം ചേച്ചിയെ ഓര്‍മവരും

എന്റെ ജീവിതത്തില്‍ആദ്യമായി കണ്ണുകളില്‍ പ്രണയം കാണുന്നതും ആ ക്യാമ്പില്‍ വെച്ചാണ്
ഒരെഴാം ക്ലാസുകാരന്റെ കണ്ണില്‍ , അതും എന്നോട് - . ഒന്‍പതാം ക്ലാസ്സുകാര്‍ മൂന്ന് പേര്‍ ഉണ്ട് കിളികളുടെ കൂട്ടത്തില്‍ . എന്റെ കംബ്ബനി അവരാണ് അന്നത്തെ ആ ഏഴാം ക്ലാസ്സുകാരന്‍കാമുകന്‍ വളര്‍ന്നു വലുതായി.. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ,അത്രയ്ക്കും മനോഹരമായ ഒരു ചാറ്റല്‍ മഴയുള്ള ദീപാവലി ദിവസം,എന്നെ കാണാന്‍ വന്നു . കാര്യം പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. കണ്ണുകളില്‍ അന്ന് ഒളിപ്പിച്ചു വെച്ച പ്രണയത്തെ കുറിച്ചു ഞാന്‍ ചോദിച്ചപോള്‍ ചേച്ചി അതൊക്കെ ഇപോളും ഓര്‍ക്കുന്നുണ്ടോ , അവന്‍ മാരോട് അന്ന് തോന്നിയ ദേഷ്യം പറഞ്ഞു തീരത്തു അവന്‍ . തിരിച്ചു പോകാനുള്ള ബസ്സ്‌ കയറ്റി വിട്ടു ഞാന്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മഴ ശക്ത്തി കൂടി .ചാര്‍ലി ചാപ്ലിന്‍ പറഞ്ഞിരുന്നു മഴയത്ത് നടക്കുമ്പോള്‍ കരയുന്നത് ആരും കാണില്ലെന്ന്.. നന്നായി.. .. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആസ്വതിച്ചുഒറ്റയ്ക്ക് മഴ നനഞ്ഞ ഒരു ദിവസം.

വര്ഷം പിന്നെയും കഴിഞ്ഞു ,ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അനിയത്തിയെ കാണാന്‍ തിരുവനന്തപുരത്ത് പോകാന്‍ തിരൂര്‍ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ വാവയും കുടുംബവും. അവളുടെ കല്ലിയാന നിശ്ചയത്തിനു നാട്ടില്‍ പോകുകയാണ്. "എന്‍റെ ജീവന്‍ രക്ഷിച്ച ആളല്ലേ സില് ചേച്ചി " എന്നും പറഞ്ഞു ഓടി വന്നു.. ഞാന്‍ സത്യത്തില്‍ മറന്നു പോയിരുന്നു എല്ലാം.. അന്ന് വലിച്ചു കയറ്റിയത് ഒരു ജീവനായിരുന്നോ..ആഹ കൊള്ളാലോ..

അന്നേ ഈ പെണ്ണ് അത് നാലുപേരെ അറിയിചിരുന്നെങ്ങില്‍ ധീരതക്കുള്ള വല്ല അവാര്‍ഡും എന്‍റെ കയ്യില്‍ ഇരുന്നേനെ.
അതെങ്ങിനെ, അന്നേ കുശുമ്പ് കാരിയായ വാവയെ രക്ഷിച്ച നേരത്ത് വേറെ വല്ലവളുമാരും ആണ് എന്‍റെ കയ്യില്‍ കുടുങ്ങിയതെങ്ങില്‍ അവാര്‍ഡ്‌ ഉറപ്പു.
ആ ട്രെയിന്‍ യാത്രയില്‍ മുഴുവന്‍ എന്‍റെ മനസ്സില്‍ പതിനാറു കിളികള്‍ പാറിക്കളിച്ചു . ഇന്നിപ്പോ വാവ ബാംഗ്ലൂര്‍ ഉണ്ട്. ഒരു യമണ്ടന്‍ ട്രീറ്റ്‌ എങ്കിലും മേടിക്കണം . അവളുടെ ജീവന് എത്ര വിലയുണ്ടെന്ന് അറിയണമല്ലോ

3 comments:

sudha said...
This comment has been removed by the author.
StarnetPmna said...

സിലു. നന്നായി, ഇല്ലത്തിന്റെ നടുമുറ്റെത്തേക്ക് ഒരിക്കൽ കൂടി ഓർമ്മകളെ തിരെകെ കൊണ്ടു പോയതിനു നന്ദി...ആ അപ്പൂപ്പൻ നാലു വർഷം മുന്നേ യാത്രയായി

StarnetPmna said...

കമന്റിനു വേഡ്‍വെരിഫിക്കേഷൻ ഒഴിവാക്കു..കൂടുതൽ വായനക്കാരെ ലഭിക്കുന്ന്തിന്നു വേണ്ടി സൈബർ ജാലകം പോലുള്ള സൈറ്റുകളിൽ റജിസ്റ്റർ ചെയ്യൂ.