സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, May 4, 2013

കുഞ്ഞിക്കിളിയും പരുന്തച്ചനും..

പണ്ട് എട്ടു വര്‍ഷങ്ങള്‍ക്കപുറത്ത്, വിവാഹം ഉറപ്പിച്ച ശേഷം ചെക്കന്‍ തിരിച്ചുപോകുന്നതിന്റെ തലേന്ന്.. ഞങ്ങള്‍ ഒന്ന് മുങ്ങി.. മുങ്ങി എന്നൊന്നും പറയുമ്പോള്‍ തെറ്റിദ്ധരിക്കണ്ട.. നമ്മുടെ നാടല്ലെ.. 
ചെമ്മീന്‍ മുങ്ങിയാല്‍ എത്രത്തോളം. !!!!!!

കാര്‍ വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ ,പണ്ട് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ചിത്രീകരിക്കാന്‍ പുക നിറച്ചു കോടമഞ്ഞ്‌ ഉണ്ടാക്കി ഷൂട്ട്‌ ചെയ്ത ഒരു താഴ്‌വാരം ഇല്ലേ , അവിടെ സൈഡ് ആക്കി.. ഒരു വശത്ത് ഏതോ ജന്മിയുടെ അഞ്ഞൂര്‍ ഏക്കര്‍ റബ്ബര്‍ തോട്ടം.. ഒന്ന് നടന്നു വരാം എന്ന് വെച്ചപ്പോള്‍.. വെള്ളം അടിച്ചു പൂസായ ഒരു പാമ്പിനെ കണ്ടു പേടിച്ചു ഞങ്ങള്‍ ഡീസന്റ് ആയി തിരിച്ചു കാറില്‍ കേറി മാനം നോക്കി ഇരുന്നു.. പോകുന്നതിന്റെ ആദിയില്‍ രണ്ടാള്‍ക്കും ഒന്നും മിണ്ടാന്‍ കിട്ടുന്നില്ല..ആകെ ബോറ് സിറ്റുവേഷന്‍..

ദൂരെ ആകാശത്ത് രണ്ടു കിളികള്‍ .. ഒരു പരുന്തും താഴെ വേറെ ഏതോ കിളിയും.. സന്ദര്‍ഭം ഒന്ന് കൊഴുപ്പികാം എന്ന് കരുതി ഞാന്‍ എന്‍റെ ഭാവന പുറത്തെടുത്തു.. അന്നേ(നുണ) കഥാ കാരി ആണല്ലോ.. അപ്പിയറന്‍സ് വെച്ച് സാജിദ് ഇനെ പരുന്തച്ചനും എന്നെ കുഞ്ഞിക്കിളിയും ആക്കി ,നല്ല റൊമാന്റിക് രാഗത്തില്‍ ഒരു കഥ അങ്ങ് കാച്ചി..

പിന്നെ കൊറേ കാലം അതായിരുന്നു പേര്..പരുന്തച്ചനും കുഞ്ഞികിളിയും (കുഞ്ഞികിളി ആകാന്‍ പറ്റിയ ഒരു ഊത്ത സാധനം..) ഇതിപ്പോ പറയാന്‍ കാരണം..:

ആ കാണുന്ന സോപ്പ് പെട്ടി കുത്തനെ നിര്ത്തിയപോലുള്ള ബില്ടിങ്ങിലേക്ക് എന്‍റെ വീട്ടില്‍ നിന്നും പതിനേഴര കിലോമീറ്റര്‍ ദൂരം ഉണ്ട്.. യെശ്വന്തപുരം റെയില്‍വേ സ്റ്റേഷന് അടുത്താണ് അത്.. എന്‍റെ കാഴ്ചയുടെ ഒരറ്റം മാര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി ഞാന്‍ പണിത വരമ്പ് ഒന്നും അല്ലെങ്കിലും ഇപ്പോള്‍ അതിനെ കുറിച്ച് പറഞ്ഞത്..എന്‍റെ ആകാശം എത്ര വിശാലം ആണെന്ന് കാണിക്കാന്‍ ആണ് . ആ എന്നോടാ കളി..

ഈ കുഞ്ഞിക്കിളി ഇനിയും പറക്കും..ഈ പരുന്തച്ചന്‍ കാവല്‍ ഉള്ളോളം കാലം.. (ചുമ്മാ പരുന്തച്ചനെ ഒന്ന് സോപിംഗ്, വിവാഹ വാര്‍ഷികം ഇങ്ങടുക്കാറായെ..

3 comments:

Dileep said...

(y)

Zilzila Parvesh said...

നന്ദി ദിലീപെട്ടാ..

ajith said...

കുഞ്ഞിക്കിളിക്കും പരുന്തച്ചനും ആശംസകള്‍.
(അല്പം വൈകിയാലെന്താ, ആശംസകള്‍ ഫ്രഷാണ്)