അന്ന് ഞാന്‍ ഒറ്റക്കായിരുന്നു ഈ നഗരത്തില്‍ .. കല്ല്യാണം കഴിഞ്ഞു സാജിദ് വിദേശത്തേക്ക് പോയ സമയം . ഞാന്‍ സപ്പ്ളി സീസണ്‍ കഴിഞ്ഞു ബംഗ്ലോര്‍ ഒരു കോഴ്സ് ചെയ്യാന്‍ വന്നതാണ് പഠിക്കുന്ന സെന്റ്റെരില്‍ നിന്നും ശരിയാക്കി തന്ന താമസ സൗകര്യം . . നോമ്പ് കാലം ആണ് വരുന്നത് . സൗകര്യംആകുമല്ലോ എന്നുകരുതിയാണ് മുസ്ലിം സ്ത്രീ നടത്തിയിരുന്ന ആ പിജി തന്നെ മതിയെന്ന് തീരുമാനിച്ചത് . ഇവിടെത്തെ പഠാണികള്‍ നോമ്പ് തുടങ്ങുന്ന അന്ന് പുലര്‍ച്ചെ തന്നെ ഒരു മാസത്തേക്കുള്ള അത്താഴം വിഴുങ്ങും . പിന്നെ അങ്ങോട്ട് അത്താഴവും ഇല്ല മുത്താഴവും ഇല്ല.
സാദാരണ വിഭവ സമൃദ്ധം ആയ നോമ്പ് തുറയും, അതിനു ശേഷം മുത്താഴത്തിന് ജീരക കഞ്ഞിയും പിന്നെ അത്താഴത്തിനു പുലര്‍ച്ചെ എല്ലാത്തിനും മേലെ മൈസൂര്‍ പഴം കൂട്ടി കുഴച്ചുള്ള അവസാനത്തെ കുറച്ചു ഉരുളകളും ഒക്കെ ചേരുന്നതാണ് ആ ഒരുമാസം . ഈദുഗാഹില്‍ വെച്ച് കാണുമ്പോള്‍ പലരും പറയും മിനുങ്ങിയിട്ടുന്ടെന്നു .അങ്ങിനെയുള്ള എനിക്കാണ് ഈ അവസ്ത്ഥ വന്നുചെര്‍ന്നിരിക്കുന്നത് . . അമര്‍ഷം ഉള്ളിലൊതുക്കി രാത്രിയും പുലര്‍ച്ചയും അപ്പിള്‍ തിന്നു ഞാന്‍ രണ്ടു ദിവസം തള്ളിനീക്കി. വിശപ്പോട് വിശപ്പ് . ആപ്പിള്‍ പ്ലസ് തണുപ്പ് ബെസ്റ്റ് ഫോര്‍ വിശപ്പ് ഇത് വല്ലതും എനിക്കറിയുമോ. വിശപ്പിനെ കൂട്ടും എന്ന് ഓരോ ആപ്പിള്‍ ഇനും മുകളില്‍ sticker ഒട്ടിക്കാത്തത്തിനു കടക്കാരോട് തട്ടികയറാന്‍ പറ്റുമോ.
താഴെത്തെ ഏതോ റൂമില്‍ രണ്ടു മുസ്ലിം കുട്ടികള്‍ ഉണ്ടെന്നു പറഞ്ഞുകേട്ടു അന്വേഷിച്ചു ചെന്നു. ഒരാള്‍ കന്നടിക. ഒരുത്തി ഒരു ഊട്ടികാരി . . രണ്ടു പേരും ജോലിക്കാര്‍ . വൈകീട്ട് വരുമ്പോള്‍ എനിക്കും കൂടി സമൂസയും കാരക്കയും വല്ല കുപ്പിയിലടച്ച ജ്യൂസ് ഉം കൊണ്ട് വരും . എട്ടെട്ടര ആകുമ്പോള്‍ ഡിന്നര്‍ . വഴുവഴുത്ത സ്കിന്‍ കളയാത്ത ചിക്കന്‍ കറിയും ചപ്പാത്തിയും നാട്ടില്‍ ഉണ്ടോ skinned ചിക്കന്‍ . ഒരു വിധം ലോകത്തുള്ള എന്തും തിന്നുന്നതാണ് ഞാന്‍. ,വീട്ടില്‍ ഉമ്മാക്ക് ആകെ പരാതി ഇല്ലാത്തത് ഞാന്‍ എന്ത് കൊടുത്താലും തിന്നോളും , ഞാന്‍ ഇല്ലാത്തപ്പോള്‍ ഫുഡ് ബാക്കിയാകുന്നു എന്നാണു. ഇതൊക്കെ കൂടി മനം മടുത്തിരിക്കുകയാണ്
അങ്ങിനെ ഇരിക്കെ ഞങ്ങടെ ക്ലാസ്സിലേക്ക് ഒരു സമീര്‍ വന്നു ..അലിഗഡ് ഇല്‍ പഠിച്ചതാണ് . എന്നെകാളും കൊറേ ജൂനിയര്‍ . . ഒരക്ഷരം മിണ്ടില്ല. ഒരു ഷൈ ഗയ്. വരുന്നു പോകുന്നു . ഞാന്‍ ആണെങ്ങില്‍ എല്ലാരോടും വലിയ കംബ്ബനി . രണ്ടാഴ്ച കഴിഞ്ഞുകാണും വീട്ടില്‍ നിന്നും ഫോണ്‍ വന്നു ഞാന്‍ സംസാരിക്കുന്നത് കേട്ട് അവന്‍ അടുത്തേക്ക് വന്നു . ഫോണ്‍ വെച്ചതും ഒറ്റ അടിയാണ് എന്നെ . " എടി .. നീ ല്മലയാളി ആണല്ലേ " എന്നും പറഞ്ഞു
അതൊരു നിശബ്ദ യുഗത്തിന്റെ അവസാനമായിരുന്നു. അന്നുതന്നെ ഞങ്ങള്‍ കമ്പനി ആയി. അവന്‍ കസിന്റെ കൂടെയാണ് താമസം . ഫുഡ് പ്രശ്നക്കാരന്‍ അല്ല . വിശപ്പും .
എന്റെ നിയന്ത്രണം പോയി തുടങ്ങിയിരുന്നു , ആ അവസ്ഥ കണ്ടരിഞ്ഞപോലെ വിധി എന്നെ എത്തെണ്ടിടത്ത് എത്തിച്ചു ഇന്ദ്ര നഗറിലെ ഹോട്ടല്‍ imperial .അന്ന് ക്ലാസ്സ് കഴിഞ്ഞു ,വൈകീട്ട് നാട്ടിലേക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ചെന്നതാണ്. ക്യാഷിയര്‍ ഒരു ഈമാനുള്ള തലശേരിക്കാരന്‍ ഇക്ക.
"നോമ്പുതുറ ക്കുള്ള വല്ല വിഭവവും ഉണ്ടോ"
" അങ്ങിനെ ഒന്നും ഇല്ല. ഇവിടെ വൈകീട്ട് എന്നും നോമ്പ് തുറയുണ്ട്"
" സ്ത്രീകള്‍ ഉണ്ടാകുമോ"
"അതൊന്നും പേടിക്കേണ്ട കുട്ടി വരൂ"
പിന്നീടങ്ങോട്ട്. .വൈകീട്ട് ക്ലാസ്സ് കഴിഞ്ഞാല്‍അടുത്തുള്ള പാര്‍കില്‍ ഇരിക്കും. സ്പോക്കെന്‍ ഇംഗ്ലീഷ് ക്ലാസ്സ് ഇല്ലാത്തപ്പോള്‍ സമീര്‍ കമ്പനി തരും ബാങ്ക് വിളിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ , ഒന്നും അറിയാത്ത നിഷ്കളങ്ക ആയ കുഞ്ഞാടിനെ പോലെ ഞാന്‍ മുഖം താഴ്ത്തി
ഇമ്പിരിയലില്‍ എത്തും . എനിക്കുള്ള സ്ഥലം എ സി റൂം ആണ്. കാരയ്ക്ക,ബത്തയ്ക്ക, മുസംബി , മാങ്ങ , മുട്ട ഭജി, സമോസ , നാരങ്ങ വെള്ളം , തരിക്കഞ്ഞി എല്ലാം എനിക്ക് വേണ്ടതിലതികം . വയറു പോട്ടാനായ ഞാന്‍ എങ്ങിനെയൊക്കെയോ നടന്നു അരകിലോ മിട്ടെര്‍ ദൂരയുള്ള പിജിയില്‍ എത്തിച്ചേരും.
പിന്നീടങ്ങോട്ട് ഒരു നേരത്തെ ഈ മൃഷ്ട്ടാനം മാത്രമായി എന്റെ ഭക്ഷണം. ഞാന്‍ ഹാപ്പി ആയിരുന്നു. അഞ്ചു പൈസ ചിലവില്ല. ഒരേ ഒരു സങ്ങടം ഭക്ഷണം കഴികാതെയും പിജിയില്‍ മാസപ്പടി കൊടുക്കേണ്ടി വന്നത്.
സാജിദ് അളവറിയാതെ എനിക്കായി കൊണ്ട് വന്ന പല നല്ല വസ്ത്രങ്ങളും ആ ഉപവാസത്തോടെ എനിക്കണിയാരായി . . അന്‍പത്തി നാലില്‍ നിന്നും ഞാന്‍ നാല്പത്തി ഒന്പതിലെത്ത്തിയപ്പോള്‍ എന്‍റെ ഉള്ളിലെ സന്തോഷം കുറച്ചൊന്നും ആയിരുന്നില്ല.
ഇതിനിടയില്‍ ഒഴിവു സമയങ്ങളില്‍ ഞാന്‍ വേറെ ഒരു താവളം അന്വേഷിച്ചു തുടങ്ങിയിരുന്നു, പെരുന്നാള് കഴിഞ്ഞു വരുംപോളെക്കായി
. ഒരു FREE ADDS പത്തുരൂപ കൊടുത്തു മേടിച്ചു ഇന്ദ്രനഗര്‍ ഇലുള്ള പിജികളെല്ലാം കയറി ഇറങ്ങുകയാണ് ഞാന്‍ . പത്രത്തില്‍ കണ്ട നംബ്ബരില്‍ വിളിച്ചപ്പോള്‍ മലയാളി . ഓ മലയാളി പിജിയോ. ഭക്ഷണം എങ്കിലും മര്യാദക്ക് കഴിക്കാമല്ലോ ഓടി ചെന്നു.
ഒരു കുള്ളനായ കുഞ്ഞു മനുഷ്യന്‍ മലയാളി ആണ് വാര്‍ടെന്‍. . റൂം കാണിക്കാന്‍ കീ എടുക്കാന്‍ സ്വന്തം റൂമിലേക്ക് പോയി അയാള്‍. ഞാന്‍ വിസിട്ടെര്‍സ് റൂമില്‍ വെയിറ്റ് ചെയ്യുകയാണ്. പെട്ടെന്ന് വാര്ടെനെ ചോദിച്ചു നാല് പെണ്‍കുട്ടികള്‍ കയറിവന്നു.എല്ലാരും നല്ല മോഡേണ്‍ .ഞാന്‍ നോക്കുമ്പോള്‍ അവളുമാര്‍ക്ക് എന്തോ ഒരു വശപിശക് . മുഖം ശവേ ചെയ്തപോലെ.. വയറിന്മേല്‍ നല്ല കുട്ടി രോമങ്ങള്‍ ഒരാഴ്ച മുന്‍പ് ബ്ലേഡ് കണ്ടത്. എന്റെ ഉള്ളൊന്നു കാളി. അടുത്തിരുന്നു ഏതോ മാഗസിന്‍ വായിച്ചിരുന്ന കുട്ടിയോട് അവരെ എന്താ ഏതാ എന്ന് ചോദിച്ചു. അവിടെ താമസിക്കുന്നതാനത്രേ. നമുക്ക് ശല്യം ഒന്നും ഇല്ല. അതുകൊണ്ടാണ് ഇവിടെ വാടക കുറവെന്നു അവള്‍. . വാടകയുടെ ബാക്കി കൊടുക്കാത്തതിനു ആ ഒന്നര അടിയുള്ള മനുഷ്യനെ ബെധ്യം ചെയ്യുകയാണ് നാലുംകൂടെ. ജീവനും കൊണ്ട് ഞാന്‍ എസ്കേപ് ആയി.പിന്നെ കുറെ ദിവസത്തേക്ക് എനിക്ക് നല്ല ജീവന്‍ ഇല്ലായിരുന്നു. കുറച്ചു പ്രായമുള്ള ഹിജടകളെ കണ്ടിട്ടുണ്ട് ഒരുപാട്. ഇത് ഇരുപതില്‍ താഴെയുള്ള കുട്ടി ഹിജടകള്‍ . അവരെങ്ങിനെ ഉണ്ടായി അതായി എന്റെ ചിന്ത അങ്ങിനെ എല്ലാം കൂടെ ഞാന്‍ ഒരു പരുവമായി
ആ പെരുന്നാളിന് വീട്ടില്‍ ചെന്നപ്പോള്‍ മെലിഞ്ഞുണങ്ങിയ എന്നെ കണ്ടു ഉമ്മ വീണ്ടും പതിവ് ഉമ്മയായി .
ഇതിനിടയില്‍ എന്റെ പൊട്ടഭാഗ്യത്തിനു പുതിയ പിജി കിട്ടി. പിടിച്ചതിലും വലുത് മാളത്തില്‍ ..
പുതിയ വാസസ്ഥലം കിട്ടിയ സന്തോഷത്തില്‍ പെരുന്നാളിന് വണ്ടി കയറുകയാണ്. പോകുന്നതിനു മുന്പായി എല്ലാം പായ്ക്ക് ചെയ്തു പുതിയ സ്ഥലത്ത് കൊണ്ടുവെക്കാന്‍ സമീര്‍ ഉണ്ടായിരുന്നു. ഒരാഴ്ച്ച വീട്ടില്‍ നിന്ന് ശരീരവും മാനസികാരോഗ്യവും പുഷ്ട്ടിപ്പെടുത്തി ഞാന്‍ തിരിച്ചു വണ്ടി കയറി. തിരൂര്‍ നിന്നുള്ള പികെ യുടെ സെമി സ്ലീപ്പേര് ബസ്.. . .ഇടരിക്കോട് നിന്നും ഏഴരയ്ക്ക് കയറിയാല്‍ സാദാരണ അത് മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ എഴുമണിയാകും.
അന്ന് എങ്ങിനെയോ പതിവിലും ഏറെ നേരത്തെ അഞ്ചു മണിക്കേ എത്തി . ബംഗ്ലോര്‍ പരിചയം ആയിട്ടില്ല അന്ന് ആ സമയത്ത് ഓട്ടോ പിടിക്കുന്നത് സുരക്ഷിതം അല്ല . ലൈന്‍ ബസ്സില്‍ കയറി ഇന്ദ്രനഗറിലേക്ക് . അതിരാവിലെ അന്നന്നത്തെ കച്ച്ചോടത്തിനുള്ള പൂക്കള്‍ മേടിച്ചു മടങ്ങുന്ന അമ്മമാരാണ് ബസ്സ്നിറയെ . ഓരോ കെട്ടുകള്‍ തുറന്നു മാല കൊരുത്ത് തുടങ്ങിയിരിക്കുന്നു അവര്‍. . ബസ്സിലാകെ മുല്ലപ്പൂ മണം. അതിരാവിലെ പറ്റുമെങ്ങില്‍ കലാസിപ്പാളയം മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡില്‍ പോകണം. ആ ഫ്ലൈ ഓവറിന്റെ മുകളില്‍ നിന്ന് താഴേക്ക് നോക്കി എത്ര നിന്നാലും മതിയാവില്ല. അത്രയ്ക്ക് മനോഹരവും മനസ്സ് ഫ്രെഷും ആക്കുന്ന ഒരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല. പലജാതി ആള്‍ക്കാര്‍ .. പലജാതി പൂക്കള്‍.. അത് കാണേണ്ട കാഴ്ച്ചതന്നെയാണ് . തിക്കിലും തിരക്കിലും പെടാതെ പിന്നെയും ഏറെ പ്രാവശ്യം ഞാന്‍ ആ കാഴ്ച കാണാന്‍ സാജിടിനെ സോപ്പ് ഇട്ടു പോയിട്ടുണ്ട്.
ബസ്സ് ഇറങ്ങി നടന്നു ഞാന്‍ പുതിയ സ്ഥലത്തെത്തി. ഗേറ്റ് തുറന്നിട്ടുണ്ട്. ബാഗും പെട്ടിയും താഴയൂള്ള ഹൌസ് ഒവ്നെരുടെ വീട്ടിലാണ്. അവര്‍ ഉണര്‍ന്നിട്ടില്ല. പിന്നെ എടുക്കാം എന്നുകരുതി എനിക്ക് പറഞ്ഞു വെച്ചിട്ടുള്ള റൂമിന്റെ ഡോറില്‍ മുട്ടി .നേരം അപ്പോളും പുലര്‍ന്നിട്ടില്ല. ഉറക്കത്തില്‍ ആരോ വാതില്‍ തുറന്നു . ഉള്ളില്‍ കടന്നു. . പുതിയ സ്ഥലം . വെറുതെ രാവിലെ തന്നെ ഉടക്കാകേണ്ട എന്ന് കരുതി ലൈറ്റ് ഓണാക്കിയില്ല
എല്ലാരും ഉണരുന്നത് കാത്തു ഒഴിവുള്ള ഒരു കട്ടിലില്‍ ഇരുന്നു. കതകു തുറന്നതും ഫീല്‍ ചെയ്തതാണ് സിഗ്രെറ്റ് സ്മെല്‍. . .ആ റൂമില്‍ ആരോ സ്മോകെ ചെയ്യുന്നുണ്ട് . സ്ഥലം ബംഗ്ലോര്‍ ആയതു കൊണ്ട് ചെറിയ ഞെട്ടലെ ഉണ്ടായുള്ളൂ. രാവിലെ പെട്ടി എടുക്കാന്‍ പോയപ്പോള്‍ ഓണര്‍ ആന്റി പറഞ്ഞു മുകളിലുള്ള റൂം ഉപയോഗിക്കാന്‍ . എനിക്ക് പറഞ്ഞ സ്ഥലത്ത് പത്ത് ദിവസത്തേക്ക് ഏതോ എക്സാം എഴുതാനായി ഡല്‍ഹിയില്‍ നിന്നും വന്ന കുട്ടിയുണ്ട്. അവള്‍ പോയതില്‍ പിന്നെ താഴെ വരാം.
അവളുപോട്ടെ . വെറുതെ എന്തിനു ഞാനും ഒരു passive smocker ആകണം. അവിടെ മലയാളികള്‍ ആരും ഇല്ല. ഒറീസ ആസാം.. തമിഴ്നാട് മഹാരാഷ്ട്ര ആന്ധ്ര എല്ലാരും വിദേശികള്‍. . . ടിവി യില്‍ ഹിന്ദി മാത്രേ വെക്കു . തമിഴത്തികള്‍ക്ക് ഹിന്ദി ദഹിക്കില്ല. അവര്‍ക്ക് തമിള്‍ വേണം. അവര്‍ ഇടയ്ക്കു ഉരസും . ഞാന്‍ നോക്കി നില്‍ക്കും. രാഗി സാവന്തും കശ്മീര ഷാ യും ഉള്ള ബിഗ് ബോസ്സും സരിഗമ യും ഒക്കെ ആയി ഞാന്‍ ജോളിയായി .
അങ്ങിനെ ഒരാഴ്ച കഴിഞ്ഞു എനിക്ക് താഴേക്ക് ഇറങ്ങാനുള്ള നാളുകള്‍ അടുത്ത് വരുന്നു. റൂമിന്റെ സെറ്റപ്പ് അറിയാന്‍ ഞാന്‍ ഇടയ്ക്കു അവിടെ പോകും .ഒരിക്കല്‍ പോയപ്പോ ടെല്‍ഹികാരി കുട്ടി പാര്‍സല്‍ മേടിച്ച പാവ് ഭാജി അരികില്‍ വെച്ച് ഫോണില്‍ സംസാരിക്കുകയാണ് . നല്ലോണം വിറയ്ക്കുന്നുണ്ട് അവള്‍. . . സിഗ്രെറ്റ് കുറ്റികള്‍ നിറയെ താഴെ തലങ്ങും വിലങ്ങും. അവള് പാട്ടിനു പോകും ഇതൊക്കെ ഞാന്‍ ക്ലീന്‍ ആക്കണ്ടേ. അവളെ ഒന്ന് ഉപദേശിക്കണം . ഞാന്‍ തട്ടി മുട്ടി അവിടെ തന്നെ നിന്ന് അവളുടെ സംസാരം നില്‍ക്കും വരെ .
ഫ്രീ ആയപ്പോള്‍ അവള്‍ എന്നോട് കുശലം ചോദിച്ചു.
മലയാളി ആണെന്ന് പറഞ്ഞപോള്‍ അവള്‍ ഹാപ്പി ആയി . അവളുടെ ബോയ് ഫ്രണ്ട് മലയാളി ആണ് . കണ്ണൂര്‍ . അഹ എന്ന് പറഞ്ഞു ഞാന്‍.
. ഇന്റര്‍വ്യൂ ഇനും ഒരാളെ കാണാനും ആണ്ര വന്നതത്രെ . അച്ചനും അമ്മയും ഡോക്ടേര്‍സ് ആണ്ണ് . രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ അവള്‍ തിരിച്ചു പോകും.
നന്നായി വിരയ്ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് തണുപ്പആയതുകൊണ്ടാണ് ഇപ്പൊ കുളിച്ച്ചെതെ ഉള്ളു എന്ന് പറഞ്ഞു. ശരിയാണ് മുടി ഉണങ്ങിയിട്ടില്ല. ഒരു മുട്ടിന്മേലെ നില്‍ക്കുന്ന ടോപ് ആണ് ഇട്ടിരിക്കുന്നത് .കുളി കഴിഞ്ഞു ഇറങ്ങിയ പോലെതന്നെ .എങ്കില്‍ ഫാന്‍ ഓഫ് ചെയ്തൂടെ എന്ന് കരുതി ഞാന്‍ .
അവള്‍ ഫ്ലൈറ്റ് ഇല ആണ് വന്നതും പോകുന്നതും. കാശു കാരി കുട്ടി തന്നെ. ഉപദേശിക്കല്‍ വേണ്ടെന്നു വെച്ചു ഞാന്‍ എന്റെ പാട്ടിനു മുകളിലേക്ക് പോന്നു.
എഴുമണി ആയിക്കാണും ആന്റി വന്നു എന്നോട് താഴേക്ക് അന്നുതന്നെ ഷിഫ്റ്റ് ചെയ്യണം എന്ന് പറഞ്ഞു . ആ കുട്ടി സ്മോച്ക് ചെയ്യും അത് പോയിട്ടേ ഞാന്‍ പോകു എന്ന് ഞാന്‍. അപ്പോളാണ് ആന്റി പറയുന്നത് ആ കുട്ടി ഭയങ്കരമായി ഫോണില്‍ ആരോടോ ഷൌട്ട് ചെയ്യുന്നു കുറെ നേരമായി . അവര്‍ക്ക് വലിയ ശല്യം ആകുന്നുണ്ടാത്രേ . വേറെ ഒരാളുന്ടെല്‍ റൂമില്‍ ഉണ്ടേല്‍ നിര്‍ത്തും എന്ന് . സൌണ്ട് കുറയ്ക്കാന്‍ പറഞ്ഞാല്‍ പോരെ ആന്റി എന്നും പറഞ്ഞു ഞാന്‍ അവരെയും കൂട്ടി താഴേക്ക് വന്നു. വലിയ ബഹളം നടക്കുന്നുണ്ട്. വാതിലില്‍ കുറെ മുട്ടിയപ്പോള്‍ സംസാരം നിന്നു . പിന്നെയും മുട്ടിയപ്പോള്‍ വാതില്‍ തുറന്നു. എന്താ പ്രശ്നം എന്ന് ചോദിച്ചതും ഈ കുട്ടി മുഖം കോടി കയ്യും കാലും കോച്ചി വെട്ടിയിട്ട വാഴപോലെ താഴെ. കണ്ണൊക്കെ മറിഞ്ഞു മറിഞ്ഞു മേലെ പോയി കിടന്നു വിറയ്ക്കുക ആണ് . ഞാനും അണ്ടിയും കൂകി വിളിച്ചു. അവര്‍ക്ക് എന്നെകാലും പേടി. ആദ്യമായാണ് ഇത്തരം ഒരു സീന്‍ . എല്ലാരും ഓടി വന്നു. ആരും അടുക്കുന്നില്ല. വായില്‍ നിന്നും നുരയും പതയും വരുന്നു. ഉടുപ്പ് മുകളിലേക്ക് കയറി പോയിരുന്നു . ഞങ്ങള്‍ പെണ്ണുങ്ങളുടെ ബഹളം കേട്ട് റോട്ടില്‍ നിന്നും വരെ ആളുകള്‍ വന്നു . അവിടെ കിടന്ന തുകല്‍ ഷൂ മനപ്പിക്കാന്‍ ആരോ വിളിച്ചു പറഞ്ഞു . ഉള്ള ദൈര്യം സംഭരിച്ചു ഞാന്‍ എങ്ങിനെയോ അവളുടെ മൂക്കിനടുത്തെത്തി .അതിന്റെ നാറ്റം കാരണമോ എന്തോ അവള്‍ എണീറ്റു . ഒന്നും സംഭവിക്കാത്തപോലെ വാതില്‍ കുറ്റിയിടാന്‍ അടുത്തേക്ക് വന്നു . നോ നോ എന്ന് പറയുന്നുണ്ട് . ഒന്നും ഇല്ലെന്നു പറഞ്ഞു അവള്‍ വീതിലടയ്ക്കുകയാണ് . ഒരു മൂലയ്ക്കലിരുന്ന ഒഴിഞ്ഞ ബിയര്‍ ബോട്ടില്‍ കയ്യിലെടുത്തു അവളെ വിരട്ടി ഞങ്ങള്‍ അകത്തു കയറി . അപ്പോളേക്കും നാവു മുറിഞ്ഞു വായില്‍ നിന്നും രക്ത്തം വരുന്നുണ്ട്. ഹോസ്പിറ്റലില്‍ പോകണം. അവളെ ഇവിടെ നിര്‍ത്താന്‍ പറ്റില്ല. ബാത്‌റൂമില്‍ കയറ്റി നിര്‍ബന്ധിച്ചു പേടിപ്പിച്ചു ഡ്രസ്സ് മാറ്റിച്ചു. ഞങ്ങളെല്ലാരും കൂടെ സി എം എച് ഹോസ്പിറ്റലില്‍ കൊണ്ടുപോയി .
ഒരു പയ്യന്‍ ആണ് അവളെ ഇവിടെ ആക്കിയിട്ടു പോയത് . അവളുടെ ഫോണില്‍ ലാസ്റ്റ് അവള്‍ സംസാരിച്ച നബ്ബരില്‍ വിളിച്ചു . പയ്യന്‍ എസ്കേപ് ആവാന്‍ നോക്കുകയാണ്. ഡാഷ് മോനെ നീ മലയാളി അല്ലെ.. നിന്നെ ക്കുറിച്ച് എല്ലാം അറിയാം. മര്യാദക്ക് ഹോസ്പിറ്റലില്‍ വന്നോ ഇവളെ കൊണ്ട് പൊയ്ക്കോ എന്ന് മലയാളത്തില്‍ പറഞ്ഞപ്പോ അവന്‍ സമ്മതിച്ചു . അവളെ അത്ര അറിയുക ഒന്നും ഇല്ല ഒരു ഫ്രണ്ട് ആണ് . ഓക്കേ വരാം എന്ന് പക്ഷെ പോകുന്ന വരെ അവിടെ തന്നെ നിര്‍ത്തണം അത്രേ .
ഹോസ്പിറ്റലില്‍ അവന്‍ വന്നപ്പോ ഞങ്ങള്‍ പിജിയിലേക്ക് പോന്നു .
പേടിച്ചിരിക്കുകയാണ് ആന്റി. പിജിയും വേണ്ട ഒരു കോപ്പും വേണ്ട എന്നാ അവസ്ത്ഥ . "അവള്‍ വരുമ്പോളേക്കും എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്തു വെക്കാം . ഒരു നിമിഷം നിര്‍ത്താന്‍ വയ്യ ഈശ്വരാ " അത്രയ്ക്ക് പേടിച്ചു പോയിരുന്നു എല്ലാരും .
ഞങ്ങള്‍ ചിലര്‍ റൂമില്‍ കയറി . നോക്കുമ്പോള്‍ plastick കപ്പുകള്‍ നിറയെ സിഗ്രെറ്റ് കുറ്റികള്‍ , ഒഴിഞ്ഞതും ഒഴിയാത്തും ആയ പാക്കറ്റ് ഉകള്‍. പുറമേ ഒരു പത്തിരുപതു COREX കുപ്പികള്‍ വേസ്റ്റ് ബസ്കെട്ടില്‍. . ചുമ മരുന്നായ ഇത് ഒരു പരിധിയില്‍ അധികം ഉള്ളില്‍ ചെന്നാല്‍ ലഹരിയാണ്. DRUGS ആയി ദുരുപയോഗം ചെയുന്ന പലതില്‍ ഒന്ന് .
ഒരിക്കല്‍ ഒരു മൂടി കുടിച്ചതാണ് ചുമയ്ക്ക്. ബോധം കേട്ട് ഉറങ്ങി പോയി . നാവു കുഴഞ്ഞു പോകും. അതാണ് പത്തിരുപതു കുപ്പി കാലിയാക്കിയിരിക്കുന്നത്. ഇക്കാര്യം പറഞ്ഞപ്പോ ആണ് ആന്റി പറയുന്നത് രണ്ടു ദിവസം മുന്പ് വേസ്റ്റ് ബസ്കെറ്റ് ഒഴിവാക്കിയതില്‍ സിരിന്ജുകള്‍ ഉണ്ടായിരുന്നത്രേ. പോരാത്തതിന് ഈ കുപ്പികള്‍ വേറെയും. അന്നേ ആന്റി പെടിച്ച്ചതാണ്. ഒറ്റ രാത്രിയും ഉറക്കം ഇല്ലത്രെ. ലൈറ്റ് ഓണ്‍ ആണ് രാത്രി . ഇന്നിപ്പോ ബഹളം കൂടി ആയപ്പോ അവര്‍ക്ക് ഉറങ്ങണം എന്ന് കരുതിയാണ് എന്നെ സ്നേഹിക്കാന്‍ വന്നത്. എന്റെ ആന്റി എന്നെ തന്നെ കൊലയ്ക്കു കൊടുക്കണം അല്ലെ.
ഈ സംഭവിച്ചത് ഞാനും അവളും മാത്രം ഉള്ളപോലാനെങ്ങില്‍..
രാത്രി അവര്‍ വന്നു സാധനം എടുത്തു പോയി. അത് കഴിഞ്ഞു ഒരു രണ്ടാഴ്ചത്തേക്ക് ഞാന്‍ ഉറങ്ങിയില്ല. ആ സന്ദര്‍ഭത്തില്‍ ഷൈന്‍ ചെയ്തെങ്ങിലും അതില്‍ തീര്നിരുന്നു എന്റെ ദൈര്യം. പിന്നെ കുറെ നാളത്തേക്ക് മുകളിലെ റൂമില്‍ രണ്ടു കട്ടിലുകള്‍ അടിപ്പിച്ച്ചിട്ടു രണ്ടു പേരുടെ നടുക്ക് കിടന്നാണ് ഞാന്‍ രാത്രി കഴിച്ചു കൂട്ടിയത്. പിന്നീട് ഞാന്‍ ആ റൂമിലേക്ക് പോയതെ ഇല്ല. മുകളില്‍ എനിക്ക് റൂം കിട്ടി.
. പകല്‍ പോലും പുറത്ത് പോകാന്‍ പേടി. വൈകീട്ട് ക്ലാസ് കഴിയുമ്പോള്‍ എത്ര ദിവസം ഈ പേടിച്ചു തൂറിയെ സമീര്‍ അകമ്പടി സേവിച്സിരിക്കുന്നു.
ഈ അനുഭവം കൂടി ആയപ്പോ ശരിക്കും എന്റെ ബംഗ്ലോര്‍ പൂതി അവസാനിച്ചിരുന്നു പക്ഷെ സാഹചര്യങ്ങള്‍ എന്നെ അവിടെ തന്നെ നിര്‍ത്തി . പല പല "നല്ല " അനുഭവങ്ങള്‍ പിന്നെയും ബാക്കി ..
(തുടരണോ വേണ്ടയോ..)
സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്
Saturday, July 28, 2012
Wednesday, July 25, 2012
ഞാനും ജിന്നും
ഈവ പൊടി കുഞ്ഞായിരുന്നപ്പോള്‍ , ബാംഗ്ലൂര്‍ എക്ക് വരുന്നതിനു മുന്നോടി ആയാണ് സീന വരുന്നത്.
അത്ര പണി കൊടുത്താലും, അത് തീര്‍ത്തു വീണ്ടും വീണ്ടും ചോദിക്കുന്ന കുപ്പീന് വന്ന ഭൂതത്തെ പോലെ ആയിരുന്നു ആ കുട്ടി . പതിനെട്ടു വയസെന്നാണ് പറഞ്ഞത്..
കണ്ടാല്‍ മെലിഞ്ഞുണങ്ങി പഞ്ജ ജീരക ഗുടത്തിന്റെ പരസ്യ മോഡല്‍ ആകാന്‍ പറ്റുന്ന തരം. ജിന്നിനെയും ഓടിയനെയും നേരില്‍ കണ്ട കഥ പറഞ്ഞു എന്നെ പേടിപ്പിക്കാന്‍ നോക്കും . ജിന്നിനെ കണ്ടതായി പല കഥകളും ഞാന്‍ ചെറുപ്രായത്തില്‍ കേട്ടിടുണ്ട്.
എല്ലാം എടപ്പാളിലെ ഉമ്മയുടെ വീട്ടില്‍ പോകുമ്പോളാണ് .മുജാഹിദുകള്‍ ഉള്ളതുകൊണ്ടായിരിക്കണം , അന്നൊന്നും രണ്ടത്താണിയില്‍ ജിന്ന് ഇറങ്ങിയിരുന്നില്ല.
എടപ്പാള്‍ ഹൈ സ്കൂളിന്റെ മുകളിലുള്ള കുന്നത്ത് ഒരു ലക്ഷം വീട് കോളനി ഉണ്ട്.
അവിടെന്നുള്ള ഒരു കുഞ്ഞുകുട്ടി അമ്മയാണ് എന്റെ വല്ലിമ്മയുടെ സഹായി. ആഴ്ചയില്‍ ഒന്ന് വീതം മാസം നാല് ഓടിയന്മാരുടെ കഥ അവര്‍ക്കും പറയാനുണ്ടാകും. രാത്രി പണി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ തീ ഗോളം പോലെ വന്ന ഒടിയന്‍ ഏറെയും വല്ല ചൂട്ടും കത്തിച്ചു വീട്ടില്‍ പോകുന്നവരും ആയിരിക്കും .
അങ്ങിനെ ഇരിക്കെ ഞാനും കണ്ടു ഒരു ജിന്നിനെ.. ഒന്നല്ല ഒരു കൂട്ടം..
എടപ്പാള്‍ ഗവണ്മെന്റ് ഹെല്‍ത്ത് സെന്റര് .. അങ്ങോട്ട് പോകാന്‍ റോഡ് വിട്ടു ഒരു ഇട വഴി ഉണ്ട് . അന്ന് ഞാനും ഉമ്മയും മഗരിബ് കഴിഞ്ഞ നേരത്ത് ദ്രിതി പിടിച്ചു പോകുകയാണ് . നേരം വൈകിയതിനാല്‍ ഊടു വഴിയാണ് പോകുന്നത്. എന്റെ ഉള്ളില്‍ പേടിയാണ്.. ജിന്നുകള്‍ നിറഞ്ഞാടുന്ന കുണ്ട് കുളം എന്നാ ഞങ്ങളുടെ "കുണ്ട്ടോളം " ഈ വഴിയിലാണ്. പണ്ടാതൊരു കുളം ആയിരിരുന്നു . പിന്നെ പിന്നെ ആളുകള്‍ പലതും നിക്ഷേപികാനുള്ള സ്ഥലം ആക്കി ആ കുളം തൂര്നു അവിടെ നികന്നു. പേര് അപ്പോളും കുണ്ടോളം തന്നെ
പാതി വഴിയിലെ ഞാന്‍ കണ്ണുകള്‍ അടച്ചു ഉമ്മയുടെ കയ്യില്‍ തൂങ്ങി വലിയാന്‍ തുടങ്ങി.. ഇടയ്ക്ക് രക്ഷ പെട്ടോ എന്നറിയാന്‍ ചെറുതായി കണ്ണ് തുറക്കും..
അങ്ങിനെ സ്ഥലം എത്തി.. നോക്കുമ്പോള്‍ കറുകറുത്ത ജിന്നുകള്‍ തലങ്ങും വിലങ്ങും ഇളകുന്നു..
പിറ്റേന്ന് എങ്ങിനെയോ " ഷവര്‍മ " കഴിച്ചു വയറ്റിളക്കം വന്ന എന്നെ വീണ്ടും ആ ഹോസ്പിറ്റലില്‍ കൊണ്ട് പോയി..അതെ വഴി..
നാലഞ്ചു എരുമകള്‍ കുണ്ടുകുളത്തില്‍ കാട് പിടിച്ചു വളര്‍ന ആയിരം തൂമ്ബ്ബന്‍ വാഴ തിന്നുന്നു .
കാലം ഏറെ കഴിഞ്ഞു ഇന്ന് ആ സ്ഥലം അതിനോട് ചെര്നുള്ള മൊയലാളി വേലി കെട്ടി വല ചെടുത്ത് . കുറച്ചു മുന്പ് നല്ല ഉഷാര്‍ ഒരു മതിലും പണിതു സ്വന്തം ആക്കി..
അങ്ങിനെ ഇരിക്കെ ആരുടെ ഒക്കെയോ കഷ്ട്ടകാലത്ത്തിനു എന്റെ ഉമ്മയ്ക്ക് മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഡ്യൂട്ടി വന്നു . പതിനായിരങ്ങള്‍ പരാതിയുമായ് വന്നു കുഎ നില്‍ക്കുന്നു. കൊള്ളാലോ എങ്കില്‍ നമ്മടെ വകയും ഇരിക്കട്ടെ കൂനിന്മേല്‍ കുരു എന്ന് കരുതി എഴുതി കൊടുത്തു ഒന്ന്.
മൂന്ന് സെന്റ് സ്ഥലം കിട്ടിയാല്‍ ഇതു മൂലയിലും ഫണ്ട് പിരിച്ചു അങ്ങനവാടികള്‍ ലോകത്ത് നിറയ്ക്കണം എന്ന് സ്വപനം കാണുന്ന ഉമ്മയുടെ മൂക്കിന്‍ തുംബ്ബതാണ് നമ്മുടെ പത്ത് സെന്റോളം വരുന്ന കുണ്ടോളം കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.
"അങ്ങനവാടിയും ഉഗ്രന്‍ കളിസ്ഥലവും " ഫലം ഉണ്ടാകുമോ എന്ന് നോക്കണമല്ലോ....
അതികം ഒന്നും കാത്ത്തിരികേണ്ടി വന്നില്ല.. ഉമ്മ ഫോണ്‍ എടുക്കാതായപ്പോള്‍ എനിക്കും വന്നു രണ്ടു മൂന്ന് calls . ഉമ്മയുടെ വീട്ടുകാരാണ് .. ഉമ്മയോട് ഒന്ന് പറയൂ വെറുതെ എന്തിനാ നാട്ടുകാരെ വെറുപ്പിക്കുന്നത്. നേരം വെളുത്താല്‍ മുഖം നോക്കെണ്ടാവരാ എന്നിങ്ങനെ.. സത്യത്തില്‍ അവര്‍ പറഞ്ഞു അപോളാണ് നാട്ടിലെ സംഭവ വികാസങ്ങള്‍ ഞാനും അറിയുന്നത്
നല്ല ഉമ്മ.. നല്ല മോള്‍.. എന്റെ കുട്ടികാലത്ത് അടുത്തുള്ള അങ്ങന വാടിയില്‍ ഉച്ചക്ക് ശേഷം ഫിലിം ഷോ ഉണ്ടാകുമ്പോള്‍ എത്ര തവണ ക്ലാസ്സ് കട്ട് ചെയ്തു പോയിരിക്കുന്നു . അപ്പൊ തന്നെ കയ്യോടെ വിളിച്ചു ഉമ്മാക്ക് കണ്ഗ്രു പറഞ്ഞു.
ഇപ്പൊ പേടി വേറെയാണ് .. ജിന്നിന്റെ കഥ കേട്ട എന്റെ പ്രായത്തിലെ അമ്മമാരുടെ കുട്ടികള്‍ വരാനുള്ള അങ്ങന്വാടിയാണ് അവിടെ പണിയാന്‍ പോകുന്നത് . ആളെ കിട്ടിയില്ലേല്‍ ലാസ്റ്റ് ഈവയെ ചോദിച്ചും വന്നേക്കല്ലേ ഉമ്മാ...നമ്മടെ കുഞ്ഞിനെ ജിന്നിന് കൊടുക്കൂലാ.
പാടാക്കി.. ട്ടോ ട്ടോ ..ട്ടോ
ഈവയെ വയറ്റിലുള്ള സമയത്താണ് ആദ്യമായ് ഞാന്‍ ദീപാവലിക്ക് ബംഗ്ലൂര്‍ പെട്ട് പോയത്. അത് ശരിക്കും ഒരു പെടലായിരുന്നു. എന്‍റെ കാതിനു കീഴെ വെച്ച് കുഞ്ഞു മക്കള്‍ വരെ ഗുണ്ടും ഗുണ്ടിന്റെ മൂത്താപ്പയെയും പൊട്ടിച്ചു കളിച്ചു. ഓരോ പൊട്ടലിലും ഞാനും ഉള്ളില്‍ ഈവയും ഞെട്ടിക്കൊണ്ടേ ഇരുന്നു. അന്ന് കന്നഡ അറിയാത്തത് കൊണ്ട് അവന്മാര്‍ തെറി കേള്‍ക്കാതെ രക്ഷപ്പെട്ടു. ഗര്‍ഭ അവസ്ഥ യിലെ ആ ഞെട്ടല്‍ ആയിരിക്കണം ഇന്നും കുക്കെര്‍ വിസിലടിക്കുംപോള്‍ mixy ഓണ്‍ ചെയ്യുമ്പോള്‍ ഒക്കെ ഈവ ഓടി ഒളിക്കുന്നതും കിടന്നു കാറുന്നതും
രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന പൊട്ടല്‍ വൈകീട്ട് കൂട്ട പൊരിചില്‍ ആയി അര്‍ദ്ധ രാത്രിക്ക് എപ്പോളോ അവസാനിക്കും.. ഒരു ആഴ്ചകാലം ഉണ്ടാകും ദീപാവലി മഹോത്സവം.
കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവനും കാണം വിറ്റും പടക്കം മേടിക്കും.
നമ്മുടെ പത്തില്‍ അഞ്ചും ചീറ്റിപോകുന്ന ഓലപ്പടക്കാമോ മാല പ്പടക്കമോ അല്ല.. ഇരുപതും അന്‍പതും മീറ്റര്‍ നീളമുള്ള നല്ല കിടുക്കന്‍ ഓലപ്പടക്കം.
എട്ടും പത്തും നിലയില്‍ പോയി പൊട്ടി മാനത്ത് നക്ഷത്രം വിരിയിക്കുന്ന കുടകള്‍..
കാതിലെ ടിബ്ബാനം തകര്‍ക്കാന്‍ വാശിപിടിക്കുന്ന ഗുണ്ട് .
എന്നെ ഉമ്മ പ്രസവിച്ചു കിടക്കുന്ന സമയത്ത് അനിയത്തിമാരോടൊപ്പം കുഞ്ഞിനെ കാണാന്‍ വന്ന ഉപ്പ അവരെ വീടിനടുത്ത് ഇറക്കിവിട്ടു തൃശ്ശൂര്‍ പൂരം കാണാന്‍ പോയതിലുള്ള പരാതി ഇന്നും ഉമ്മയ്ക്ക് തീര്നിട്ടില്ല. അതുകൊണ്ടാകണം പൂരങ്ങളോടും വെടിക്കെട്ടിനോടും അത് കഴിഞ്ഞു ബാക്കി നില്‍ക്കുന്ന വെടിമരുന്നിന്റെ മണംത്തോടും എനിക്ക് ഒരു ആസക്തിയുണ്ട്.
എന്‍റെ കണ്ണിലെ മറക്കാത്ത കാഴ്ച ആണ്പ ന്ത്രണ്ടു കൊല്ലം മുന്പ് തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് . അന്ന് മോഷ്ട്ടിച്ച താക്കോലിട്ടു terrasinte വാതില്‍ തുറന്നു കൂട്ടുകാരികളുടെ കൂടെ നിശബ്ദയായി ശ്വാസമടക്കി അര്‍ദ്ധ രാത്രി വെടിക്കെട്ട് കാണുമ്പോള്‍ ഉമ്മയുടെ പരാതിക്ക് ഒരു അടിസ്ഥാനവും ഇല്ല യുവര്‍ ഓണര്‍ എന്ന് പറഞ്ഞുപോയി.കൂടാതെ എല്ലാ വര്‍ഷവും മുടങ്ങാതെ പൂരത്തിനെത്തുന്ന ബഹുഭൂരിഭാഗം ആണ്‍ ജന്മങ്ങളോട് അടങ്ങാത്ത അസൂയയും . അത് കഴിഞ്ഞുള്ള വീക്ക് ഏന്‍ഡ് വീട്ടില്‍ പോയപ്പോള്‍ അനിയത്തിയോട് പറഞ്ഞത് " ഇനി എനിക്ക് കണ്ണില്ലെലും കുഴപ്പം ഇല്ല. കാഴ്ച ശക്തി മുതലായി മോളൂ " എന്നാണു
എന്‍റെ ഈ പ്രാന്ത് അറിഞ്ഞിട്ടാകണം ആ മഹാപരാശക്തി എന്നെ ഈ നാട്ടിലേക്ക് പറഞ്ഞയച്ചത് . കഴിഞ്ഞ നാല് ദീപാവലികള്‍ക്കും ഞാന്‍ സാക്ഷിയായി. കഴിഞ്ഞ വര്ഷം ദീപാവലി കഴിഞ്ഞു ഇറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയില്‍ ഇപ്പ്രാവശ്യം ഏറ്റവും കൂടുതല്‍ പോട്ടിതീര്‍ന്നത് ബംഗലൂരു കാരുടെ കീശ ആണെന്ന് ഫസ്റ്റ് പേജ് റിപ്പോര്‍ട്ട് കണ്ടു എന്‍റെ മനസ് നിറഞ്ഞു . ബോംബെ കാര്‍ക്കും ചെന്നൈക്കാര്‍ക്കും കല്കട്ടക്കാര്‍ക്കും ഇല്ലാത്ത ഭാഗ്യം അല്ലെ എന്റേത് എന്നോര്‍ത്ത്.
ശിവകാശിയില്‍ ഓഫീസിലേക്കുള്ള ബോക്സ്‌ഉം മറ്റും പ്രിന്റ് ചെയ്യാന്‍ സാജിദ് പോകുമ്പോള്‍ ഞാനും കൂടെ പോയി.. വഴിയരികില്‍ കാണുന്ന കുഞ്ഞു കുഞ്ഞു ഒറ്റ മുറി പടാക്കി കടകളിലെ പയ്യന്മാരെ ഞാന്‍ ആരാധനയോടെ നോക്കി. മറന്നു തുടങ്ങിയ മുറി തമിഴില്‍ കന്നഡ മിക്സ് ചെയ്തു അവരോടു പേശുമ്പോള്‍ മലയാളത്തി സോല്ലുങ്കോ അമ്മ എന്ന് അവര്‍ .
സാജിദ് ഇന്ത്യയിലേക്ക് ജോലിമതിയാക്കി വരുന്നതിനു മുന്പ് ഞാന്‍ ഇവിടെ പി ജി യിലാണ് . അന്ന് രണ്ടു തമിള്‍ വസന്തങ്ങള്‍ ആയിരുന്നു എന്‍റെ റൂം മേറ്റ്സ് . അവര്‍ അമ്പലത്തില്‍ പോകും പോള്‍ ഞാന്‍ ആണ് എസ്കോര്‍ട്ട്. ആദ്യമൊക്കെ എന്‍റെ തമിള്‍ കേട്ട് " തമിളിനെ കൊല പന്നാതുങ്കോ" എന്ന് കളിയാക്കും അവര്‍ . പിന്നെ പിന്നെ രണ്ടു മാസം കൊണ്ട് ഒരു ഉഗ്രന്‍ തമിഴത്തിയായി ഞാന്‍ . അന്ന് ഒരിക്കല്‍ ഓഫീസില്‍ വെച്ച് അവര്‍ ഫോണ്‍ ചെയ്തപ്പോ നല്ല "പച്ചൈ തണ്ണി" പോലെ തമിഴില്‍ കാച്ചുന്നത് കണ്ടു എന്‍റെ സഹപ്പ്രവര്ത്തകന്‍ പെരിന്തല്‍മണ്ണ പാണ്ടിക്കാടുകാരന്‍ സമീര്‍ കണ്ണ് തള്ളി ഇരുന്നതാണ്. അങ്ങിനെ ഉള്ള ഞാന്‍ ആണ് മുറി തമിളുമായി യാചിച്ചു നില്‍ക്കുന്നത് . അന്നാദ്യമായി കന്നഡ പഠിച്ചത് പാരയായല്ലോ എന്നുള്ളില്‍ തോന്നി .
ദീപാവലി വരുമ്പോളേക്കും ഒരു തമിഴനെ ഫേസ് ബുക്ക് ഫ്രണ്ട് ആക്കണം അതും ശിവകാസിക്കാരനെ . എങ്ങിനെയെങ്ങിലും മസ്ക് അടിച്ചു രണ്ടു പെട്ടി പടാക്കി പാര്‍സല്‍ അയപ്പിക്കണം. നോക്കട്ടെ നടക്കുമോന്ന്
My Bread and Butter
" നാളിതു ഇല്ലി വരലക്ഷി പൂജ .. റജ ബേക്കു മാടം " എന്ന് ചെക്കന്മാര്‍.. .
എന്‍റെ ഓഫീസിലെ പയ്യന്‍സിനെ ഞാന്‍ ചെക്കന്മാര്‍ എന്നാണു വീട്ടില്‍ പറയുക. ഇത് കേട്ട് ഈവ പോലും ചോദിക്കും " അങ്കിള്‍ ചെക്കന്മാര്‍ കണ്ടില്ലല്ലോ പുതിയ ഉടുപ്പ് ..ഇന്നിതിട്ടാലോ മമ്മി.."
മറ്റന്നാള്‍ വര ലക്ഷ്മി പൂജയാണ്
അതിന്‍റെ തകൃതിയായ ഒരുക്കങ്ങളിലാണ് കന്നഡ മക്കള്‍..
ബംഗ്ലൂരിലെ ഏറ്റവും പഴക്കം ചെന്ന ബസവനഗുടിയിലെ അതിലും പഴക്കമേറിയ ഗാന്ധി ബസാര്‍ .
ഇവിടം പൂജ സാമഗ്രികള്‍ക്കും പൂക്കള്‍ക്കും പിന്നെ നല്ല " പ്രിന്‍റര്‍ cartridge " സെര്‍വിസിനും പേരുകേട്ടതാണ് .
നമ്മുടെ മലയാള നാട് പോലെ അല്ല കന്നഡ നാട്.
നമുക്ക് ഈദ്, ബക്രീദ് , ഹാപ്പി ക്രിസ്തുമസ് , ഓണം പിന്നെ വേണേല്‍ ഒരു വിഷു. കാശുകാര്‍ക്ക് ദീപാവലി .
ഇവിടത്തുകാര്‍ അക്കാര്യത്തില്‍ കുറച്ചു ഏറെ ലാവിഷ് ആണ്
ഇവിടെ അനങ്ങിയാല്‍ ഹബ്ബ (ഉത്സവം ) ആണ്. ചില മാസങ്ങളില്‍ ഒട്ടുമുക്കാലും ഹബ്ബയോടു ഹബ്ബ ..
ജോലിക്കാര്‍ ഹാപ്പി. പാവം മുതലാളിമാര്‍ കൊടി പിടിക്കും.
ഹബ്ബയ്ക്ക് ബോണസ് . പിന്നെ ജോലിയില്ലാതെ കൂലിയും..
ഓഫീസ് പൂട്ടിയിടുന്നതില്‍ ടെസപ് ആകുമെങ്ങിലും ഹബ്ബ വരുമ്പോള്‍ ഞാന്‍ ഹാപ്പി ആകും.എന്നെ കഞ്ഞി കുടിപ്പിക്കുന്ന ഗാന്ധി ബസാര്‍ വഴിവാനിഭാക്കാരെ കൊണ്ട് നിറയും . പലജാതി പൂക്കള്‍ ,മാവില, വേപ്പില, വാഴയില എന്നിങ്ങനെ നാട്ടിലും കാട്ടിലും കാണുന്ന നൂറായിരം ഇലകള്‍.. , പഴങ്ങള്‍ , മാലകള്‍ , ജീവന്‍ പോകാത്ത തര്‍കാരികള്‍ .. ഐ മീന്‍ പച്ച ക്കറികള്‍.., നിരന്നുനില്‍ക്കുന്ന വാഴ തൈകള്‍
വാഴ തയ്യോടെ കണ്ടിച്ചു കൊണ്ട് വന്നു വിക്കുന്നത് എന്നെ "പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല." ഒരിക്കല്‍ ഉത്സവ സമയത്ത് എന്നെ കാണാന്‍ വന്ന ഉമ്മ ഈ ക്രൂരത കണ്ടു നെഞ്ച് പൊട്ടി കച്ചോടക്കാരനെ ഉപദേശിച്ചു അവന്റെ കച്ചോടം പൂട്ടിക്കാന്‍ നോക്കിയതാണ് .
ദോടബ്ബകള്‍, ചിക്കബ്ബകള്‍ .. mediyum ഹബ്ബകള്‍ അങ്ങിനെ പലജാതി ഉണ്ട്.
ഹബ്ബയുടെ വലുപ്പചെരുപ്പത്തിനനുസരിച്ചു സാധന സാമഗ്രികളുടെ വില മാറും. കഴിഞ്ഞ ആഴ്ച മുളം അത്തുരുപ്പായ് ഉണ്ടായിരുന്ന മുല്ലപ്പൂ ഇന്ന് അതിനെട്ടു . നാളെ മൂവത്ത് .. വൈകീട്ടാകുംപോലെക്കും ഐവത്ത് കടക്കും. കഴിഞ്ഞ ദീപാവലിക്ക് അറുപത്തു കടന്നു റെക്കോര്‍ഡ് ഇട്ടതാണ്.എല്ലാ സാധനങ്ങള്‍ക്കും രണ്ടേ രണ്ടു ദിവസത്തിനു വിലകൂടും കുത്തനെ .
ഓഫീസ് പൂട്ടിയിടുന്നതില്‍ ചെറുതായി ടെസപ് ആകുമെങ്ങിലും ഹബ്ബ വരുമ്പോള്‍ ഞാന്‍ ഹാപ്പി ആകും
വിലക്കൂടുതല്‍ എന്നെ ബാധിക്കില്ല.. പോരാത്തതിന് ഹബ്ബയുടെ സ്പെഷ്യല്‍ പലഹാരങ്ങള്‍ , നമ്മുടെ നാട്ടില്‍ കാണാത്ത തരം ഓരോരുത്തരും കൊണ്ട് വരികയും ചെയ്യും.
ഈവയ്ക്കും ബാപ്പയ്ക്കും എനിക്കും പ്രത്യേകം പ്രത്യേകം..
ദോടബ്ബകളും ചിക്കബ്ബകളും കൊണ്ട് മനോഹരമാണ് എന്‍റെ ജീവിതം .
Saturday, July 21, 2012
If there is a heaven.. i need to be there
എല്ലാരെയും പോലെ സ്വര്‍ഗത്തില്‍ പോകാന്‍ ഞാനും ആഗ്രഹിക്കുന്നു. ഒന്നരവയസുള്ള അക്കിച്ചു വിനെ വിട്ടിട്ടു ഇരുപത്തേഴാം വയസില്‍ ഞങ്ങളെ ഇട്ടിട്ടുപോയ എന്റെ സബിത്താതയെ ..ഷാജിയുടെ ഏട്ടന്‍ന്റെ ഭാര്യയെ കാണാനും കൂടുതല്‍ കഥകള്‍ പറയാനും..
എന്റെ കല്ലിയാനത്തിനു മുന്‍പേ അവര്‍ക്ക് കാന്‍സര്‍ ആയിരുന്നു.
ഇതത്രയും നിഷ്കലങ്ങ ആയ ഒരു സ്ത്രീയെ, നന്മ മാത്രം നിറഞ്ഞ മനുഷ്യനെ ഞാന്‍ വേറെ അടുത്ത് കണ്ടിട്ടില്ല.
ഞങ്ങളുടെ കല്ലിയാനം കഴിഞ്ഞു പറമ്പികുളം ആണ് എല്ലാരും കൂടെ ട്രിപ്പ് പോയത്. ഹണിമൂണ്‍ എന്ന് പറയാം വേണമെങ്ങില്‍..
മെയ് എട്ടിന് കല്ലിയാനം. ഷാജി സൌദിയിലേക്ക് പോയിക്കഴിഞ്ഞു എന്റെ ഫൈനല്‍ എക്സാം കഴിഞ്ഞ സമയത്ത് ഇത്താക്ക് പിന്നെയും ബാക്ക് പെയിന്‍ വന്നു സ്കാന്‍ ചെയ്തപ്പോള്‍ ബ്രെസ്റ്റ് കാന്‍സര്‍ മാറിയത് വേറെ ഭാഗങ്ങളില്‍ സ്പ്രെഡ് ആയിരിക്കുന്നു എന്നറിഞ്ഞു ഞങ്ങള്‍ ഉപ്പയും ഉമ്മയും ഞാനും കൊച്ചിയിലേക്ക് പോയത് ജൂലൈ ഇരുപത്തൊന്നിനു ..
കീമോ..radiation എന്നും രാവിലെ അമൃത യില്‍ ബായികാക്ക (അങ്ങിനെ ആണ് ഷാജിയുടെ ഏട്ടനെ വിളിച്ചിരുന്നത്..)കൊണ്ട് വിടും..
വീല്‍ ചെയര്‍ എടുത്തു ഞാന്‍ (അന്ന് 22 വയസു) എല്ലാത്തിനും കൊണ്ടുപോകും..
ഇടയ്ക്കു ഇത്ത വോമിറ്റ് ചെയ്യും..അന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ നടന്നു വന്നു ഭക്ഷണം കഴിച്ചിരുന്ന ഇത്ത മെല്ലെ മെല്ലെ ഓരോ ഭാഗങ്ങളായി തളര്‍ന്നു വന്നു..
ഒന്നര വയസുള്ള ആക്കി അന്ന് സബിതാ മരുന്ന് കയിക് എന്ന് പറയുമ്പോള്‍ ഇത്ത കരയും..
പകല്‍ മുയുമന്‍ പണിയെടുത്തു ഇത്തയുടെ ഉമ്മ തളര്‍ന്നു ഉറങ്ങുമ്പോള്‍ ഞാന്‍ രാത്രി മുഴുവന്‍ ഇത്താക്ക് പുറം തടവി കൊടുക്കും..
ഉള്ളിലേക്ക് കൈ ഇട്ടു തടവാന്‍ ഇത്തയുടെ maxikal കലൂര്‍ കൊണ്ടുപോയി വെട്ടി ശരിയാക്കിയത് ഞാന്‍ ആണ്..
ഇത്ത നല്ല നല്ല പാട്ടുകള്‍ പാടും..
ഞാന്‍ കണ്ട നല്ല നല്ല സിനിമകള്‍ സി ഡി എടുത്തു കൊണ്ട് വന്നു ഇത്തയെ കാണിക്കും..
ഔടൊഗ്രാഫ് കണ്ടു ഇത്താക്ക് ഏറെ ഇഷ്ട്ടമായി..
അന്ന് എന്റെ കൊട്ടക്കലിലുള്ള കസിന്റെ കല്ലിയാനം വന്നു ഓഗസ്റ്റ് ഇരുപത്തൊന്നിനു
ഒരു മൂന്ന് ദിവസം ഞാന്‍ വീട്ടിലേക്കു പോയി.. ..ഇത്ത വാങ്ങി തന്ന സാരി എന്നെ ഉടുപ്പിച്ചു നോക്കിയാണ് പറഞ്ഞയച്ചത്..
അന്ന് ഞാന്‍ പോകുമ്പോള്‍ ഇത്ത അവരുടെ ഉമ്മയോട് പറഞ്ഞതിപ്പോലും കാതില്‍..
ഞാന്‍ പോകണ്ട പോലും..
അടുത്ത്തുലപോള് ഒന്നും ആകില്ല എന്നൊരു ധൈര്യം ആണത്രേ..
അത് കേട്ടപോള്‍ സത്യത്തില്‍ എനിക്കുതന്നെ പേടിയായി..
രക്ഷയില്ലെല്‍ന്നു മനസിലായപ്പോള്‍ വേദനയില്‍ നിന്നും രക്ഷപെടാന്‍ മോര്‍ഫിന്‍ കൊടുക്കാന്‍ തുടങ്ങി..
അന്ന് പയിന്‍ ആന്‍ഡ് പലയാടിവേ കാര്‍ വീട്ടില്‍ വരും.
പാടിവട്ടം ഉള്ള പെന്റ ക്വീന്‍ എന്നാ ഫ്ലാറ്റിലാണ്
അവസാനം ഒരാഴ്ച മുന്പ് അമ്രിതയിലേക്ക് കൊണ്ടുപോയി.
പലരും വന്നു ഹോസ്പിറ്റലില്‍ നില്‍കാന്‍..
ഇത്താക്ക് എന്നെ മാത്രം മതിയായിരുന്നു.
ഒരു ദിവസം പോലും മാറി നില്‍കാതെ ഞാനും അവരുടെ ഉമ്മയും ..
മരിക്കുന്ന മുന്പ് കുഞ്ഞിനെ കാണണം എന്ന് പറഞ്ഞു.. പിങ്ക് ഉടുപ്പിട്ട് അവള്‍ വന്നു..
ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ കുട്ടി..
അതിനു ശേഷം മിണ്ടിയില്ല.. അന്ന് സെപ്റ്റംബര്‍ ഇരുപതു ..
അതിനടുത്ത രാത്രി മരണം അറിഞ്ഞെന്ന പോലെ ഉമ്മ എന്നോട് വേണേല്‍ പോകാന്‍ പറഞ്ഞു ..കുഞ്ഞു പ്രായം അല്ലെ..കണ്ടാല്‍ പേടിച്ചാലോ..ഞാന്‍ പോയില്ല..
രാത്രി 1 മണി ആയിക്കാണും.. ഇക്കാനെ വിളിക്ക് മോളെ എന്ന് ഉമ്മ പറഞ്ഞു..ഞാന്‍ ഉറക്കത്തിലായിരുന്നു..
ബയിക്കാക്ക ഉണര്‍ന്നു..ഞാന്‍ വെള്ളം കൊടുത്തു..
ഇത്ത പോയി..
ആരും കരഞ്ഞില്ല..
മോര്‍ച്ചറി വഴി ബോഡി കൊണ്ട് വന്നു ആംബുലന്‍സില്‍ കയറ്റി..
ബയിക്കാക്ക മുന്‍പില്‍..
ഞാനും ഉമ്മയും ഉളി..
ഒരു പെട്രോളിന്റെ മനം ആണ് ഈ അമ്ബുലന്സിനു..
വഴിയില്‍ രണ്ടു വെട്ടം ഞാന്‍ ചര്ധിച്ചു ..
ഉലയാതെ ഇരിക്കാന്‍ ബോഡി പിടിക്കണം..
കയ്യിലൂടെ മരണത്തിന്റെ തണുപ്പ അരിച്ചരിച്ചു വന്നു..
അഞ്ചു മണിയായപ്പോള്‍ വണ്ടി കോട്ടക്കല്‍ എത്തി..
എന്റെ വീട്ടില്‍ ഇറങ്ങി ഒന്ന് ഫ്രഷ് ആയി ..
വീണ്ടും അരീകൊടെക്ക്..
മയ്യത്ത് കുളിപ്പിച്ചത് ബയിക്കാകയും ഉമ്മയും ഞാനും മറ്റു ചിലരും കൂടെ ആയിരുന്നു..
ഇത്തയുടെ കുടുംബം പാലക്കാട് ആണ്..
ഉപ്പ കുഞ്ഞിതിലെ മരിച്ചു..
വലിയ chemical scientist ആയിരുന്നത്രെ..
എല്ലാരും എന്നെ കാണാന്‍ വന്നു..
വലിയ കാര്യം ആണ് ചെയ്തതെഞ്ഞു പറഞ്ഞു..എനിക്ക് ദേഷ്യം വന്നു സങ്ങടവും..
എന്റെ ഇത്ത എന്നെ സ്നേഹിച്ചതുപോലെ ആരും..
അതിനു ആരുടെ നന്നിയും വേണ്ട..
എല്ലാം കഴിഞ്ഞു ഞാന്‍ ഒരിക്കല്‍ ബായിക്കാകയെ വിളിച്ചു ചോദിച്ചു..ഇത്താക്ക് എന്നെ ഇഷ്ട്ടം ആയിരുന്നോ എന്ന്..
അന്ന് ഞാനും ഇക്കാക്കയും കൊറേ കരഞ്ഞു..
ആ ഉമ്മ എന്നെ കാണുമ്പോള്‍ എപ്പോളും അന്നത്തെ ഓരോ കാര്യങ്ങള്‍ പറയും കരയും..
അവരിപ്പോള്‍ കൊച്ചിയില്‍ നിന്നും ഇളയമകളുടെ കൂടെ ബംഗ്ലൂര്‍ ഉണ്ട്..
അക്കിക്ക് പുതിയ മമ്മി ഉണ്ടായി...അനിയനും അനിയത്തിയും..
ആക്കി ഭാഗ്യം ഉള്ളവളാണ് ..ആ കുഞ്ഞിനു അറിയില്ല ഒന്നും. ഇപ്പോള്‍ അവള്‍ നാലിലാണ്..
ദൈവത്തില്‍ വിശ്വസിക്കാതെ ഞാന്‍ സ്വര്‍ഗത്തിനായി കാത്തിരിക്കുന്നു...
കണ്ടും കെട്ടും പറഞ്ഞും കൊതി തീരാത്ത അവരെ കാണാന്‍ വേണ്ടി മാത്രം.
my Titanic story
ഞാന്‍ പത്താം ഒന്‍പതാം ക്ലാസ്സ് അവസാന പരീക്ഷ എഴുതി ഇരിക്കുന്ന കാലം.. തൃശൂര്‍ ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സംസ്ഥാന തലത്തില്‍ ഒരു പ്രൊജക്റ്റ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രാത്രി തൃശ്ശൂരില്‍ ഉപ്പയുമായി തങ്ങേണ്ടി വന്നു. അന്ന് രാഗം തിയേറ്റര്‍ ഇല ടൈറ്റാനിക് കളിക്കുന്നു. സെക്കന്റ് ഷോ ക്കുപോയി. സെക്കന്റ് ഷോ കഴിഞ്ഞു റൂം തിരഞ്ഞു പല വാതിലിലും മുട്ടി. എന്നെയും ഉപ്പയെയും കണ്ടു ആരും റൂം തന്നില്ല.
ഞങ്ങള്‍ക്ക് റൂം തരാത്തത്തിന്റെ പിന്നിലെ സദാചാരം എനിക്ക് പിന്നീട് കൊറേ ഏറെ വര്ഷം കഴിഞ്ഞാണ് തിരിഞ്ഞത്..
അന്ന് പല ഇന്ടിമറെ സീനുകളും കാണുമ്പോള്‍ ഉപ്പയാനല്ലോ അടുതുല്ലതെന്നോര്‍ത്തു ചമ്മിയിരുന്നു. പലപോലും ഞാന്‍ ഉറങ്ങിപോയതായി ഉപ്പയെ അഭിനയിച്ചു കാണിച്ചു. . നല്ല തണുപ്പുള്ള തിയേറ്റര്‍ . മഞ്ഞു മല വരും,പോല്‍ അത് ശരിക്കും ഫീല്‍ ചെയ്തു.
അതിനു ശേഷം കൂടുകാരുമോത് കൊഴികോട് ക്രൌനില്‍ വെച്ച് പിന്നെയും കണ്ടു.
അന്ന് ടൈറ്റാനിക് കണ്ടു എന്ന് പറഞ്ഞാല്‍ വലിയ എന്തോ തെറ്റ് ചെയ്ത മാതിരി ആയിരുന്നു .
തൃശ്ശൂരില്‍ വെച്ച്ഫ സ്റ്റ് ഷോ കണ്ടപ്പോള്‍ കണ്ട പലതും പിന്നെ ഒരുമാസം കഴിഞ്ഞു കണ്ടപ്പോള്‍ കണ്ടില്ല. ഞാന്‍ പുല് അടിച്ചു വിട്റെതാനെന്നു പറഞ്ഞു എന്റെ കൂടുകാരികള്‍.
അതിനു ശേഷം പ്രീടെഗ്രീ ക്ലാസ്സ് തുടങ്ങി.
എന്റെ ആദ്യ പ്രണയവും. വളാഞ്ചേരി എം ഈ എസ കോളേജ് .
അവിടെ ഞാന്‍ സിലസില വിന്‍സ്ലെട്ടും ... അവന്‍ ഡാഷ് മോന്‍ ദികാപ്രിയോയും..
അന്ന് റെക്കോര്‍ഡ് ബുക്കിന്റെ ചട്ടയില്‍ വലിയ ടൈറ്റാനിക് സ്ടിക്കെര്‍ ഒട്ടിച്ചു ഞാന്‍ ഷൈന്‍ ചെയ്തു. എന്റെ പ്രണയം പൂത്തും ഇല്ല കായിച്ചും ഇല്ല. അത് യാതൊരു മഞ്ഞു മലയിലും തട്ടാതെ തന്നെ കൊഴിഞ്ഞു പോയി.. അന്നത്തെ എന്റെ ആദ്യ പ്രണയം എന്റെ ഹൃധയതോട് അത്രമേല്‍ ഒട്ടി നില്‍കാന്‍ ഈ ടൈറ്റാനിക് ഏറെ സഹായിച്ചിട്ടുണ്ട്.. എത്രയോ പ്രണയങ്ങള്‍ ഉദിച്ചു അസ്തമിക്കാന്‍ ഉണ്ടായിരുന്ന ഏഴു വര്ഷം ആ ഡാഷ് മോന്‍ കാരണം തുളഞ്ഞു പോയി..
പക്ഷെ അന്ന് തുടങ്ങിയ ഇഷ്ട്ടം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ..എന്റെ ലയാനര്ടോ ..എന്റെ kate വിന്‍സ്ലെറ്റ് .. ഓരോ ഫിലിം ഇറങ്ങുമ്പോളും തപ്പിപിടിച്ച് കാണുന്നുണ്ട് ഇന്നും.. എബ്തിനെന്നരിയാതെ ഇന്നും ആ റെക്കോര്‍ഡ് പൂക്കള്‍ എന്റെ ഷെല്‍ഫില്‍ ഇരിക്കുന്നു ചിതലരികാതെ
my school days
ഇന്നലെ എനിക്ക് പതിനഞ്ചു വയസു കുറഞ്ഞു . ഈവയുടെ സ്കൂള്‍ തുറക്കാരാകുന്നു. അടുത്ത ആഴ്ച . എത്രയോ കാലം മുന്പ് ചെയ്ത പല ജോലികളും ഇനി ചെയ്യാനുണ്ട് .. പുസ്തകം പൊതിയല്‍.. നെയിം സ്ലിപ് ഒട്ടിക്കല്‍..
ഈവ കെ കെ
എല്‍ കെ ജി
കമല ഗാര്‍ഡന്‍ കൂള്‍
ജയനഗര്‍ ബാംഗ്ലൂര്‍
ഡിവിഷന്‍ അറിയില്ല. അത് കൊണ്ട് അത് മാത്രം നെയിം സ്ലിപ്പില്‍ എഴുതിയില്ല...
എന്റെ കുട്ടിക്കാലം..നാട്ടിലെ നമ്മുടെ സ്കൂള്‍..എനിക്ക് കുഞ്ഞിലെ ഉനിഫോരം ഇല്ലായിരുന്നു..
ഹൈ സ്കൂള്‍ ആയപ്പോലാണ് ഉനിഫോരം ഉണ്ടായത് .. എട്ടു ഒന്‍പതു പത്തു ക്ലാസ്സ് പഠിക്കാന്‍ രണ്ടു ഉനിഫോരം മാത്രം..
ഒന്ന് എന്റെതും..
ഒന്ന് കാലടിയിലുള്ള മൂത്തുമ്മയുടെ മകളുടെത് ദാനം കിട്ടിയതും..
എന്റെ ഓര്‍മയില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്ന വി വി എം ഹൈ സ്കൂള്‍ .
വീട്ടില്‍ നിന്നും മൂന്ന് കിലോമെട്രെ ദൂരെയുള്ള കൂളിലേക്ക് ഞങ്ങള്‍ നടന്നാണ് പോയിരുന്നതും വന്നിരുന്നതും.,,
ഇന്നിപ്പോള്‍ ബസ് ഒക്കെ ആയി..
എന്റെ പ്രിയപ്പെട്ട ടീചെര്സ് ..
ഇംഗ്ലീഷ് പഠിപ്പിക്കുന്ന സിമി ടീച്ചര്‍ ... കറുപ്പിന് എഴാഴകാനെന്നു .. സിമി ടീചേര്‍ക്കും...അവരിലൂടെയാണ് ഒരു ടീച്ചര്‍ ആകണം എന്നാ ആഗ്രഹം എനിക്ക് വന്നത്... ഇന്നും എന്റെ പ്രിയ്യപ്പെട്ട ടീച്ചര്‍ അവരാണ്..
മലയാളം പഠിപ്പിക്കുന്ന ഹേമ ലത ടീച്ചര്‍ ... നല്ല ഐശ്വര്യം ഉള്ള തൃശൂര്‍ കാരി
അന്നൊക്കെ എത്രയും വേഗം വലുതാകണം എന്ന് മാത്രം ആയിരുന്നു മനസ്സില്‍..
...കുട്ടികലായിരിക്കുംപോലാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം എന്ന് ടീച്ചര്‍ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു
പിന്നെ ബയോളജി പഠിപ്പിക്കാന്‍ വന്ന പുതിയ സര്‍ സുഭാഷ്. ആദ്യമായി ഒരു സര്‍ ഇനെ വായിനൊ൦ക്കുന്നതു അങ്ങിനെ ആണ്.. കുഞ്ഞു പയ്യന്‍സിന്റെ മുഖം ഉള്ള ദേഷ്യം പിടിക്കുമ്പോള്‍ മുഖത്ത് ചിരി മാത്രം വരുന്ന സുഭാഷ് മാഷ്.
പിന്നെ മലയാളം പഠിപ്പിക്കുന്ന ആനന്ദന്‍ മാഷ്. എന്നെ ഒന്‍പതാം ക്ലാസ്സില്‍ മോണോ ആക്ട് പഠിപ്പിച്ചത് മാഷായിരുന്നു
പുതിയ അധ്യാപകര്‍ക്കൊന്നും ഇരട്ട പേരുണ്ടായിരുന്നില്ല..
പഴയ മാഷന്മാരുടെ ഇരട്ടപേര് ശരിയായ പേരിനേക്കാള്‍ പ്രസിദ്ധം
ആളില്ലാത്ത പിരീഡ് ഒരിക്കല്‍ ഹെഡ് മാസ്റ്റര്‍ കുമാരന്‍ മാഷ് വന്നു ചോദിച്ചു
ഏതാ സബ്ജെക്റ്റ് : കെമിസ്ട്രി
ആരാ :കുട്ടികള്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞു പൂച്ച...
വലിയ കൊമ്പന്‍ മീശയുള്ള മുടിഒക്കെ മയിലാഞ്ചി ഇട്ടു ച്ചുകപ്പിച്ച മാധവന്‍ സര്‍ ആണ് കെമിസ്ട്രി പഠിപ്പിച്ചിരുന്നത്,
സോറി സര്‍
പിന്നെ എന്റെ സഹപാഠിയുടെ അച്ചന്‍ നാരായണന്‍ മാഷ്.
സാമൂഹ്യം പഠിപ്പിക്കുന്ന എന്റെ ജൂനിയര്‍ സ്രീരാജിന്റെ അച്ചന്‍, എന്റെ ചെറിയ അമ്മായിയും പഠിപ്പിച്ചിട്ടുള്ള വാസുദേവന്‍ മാഷ്
ഈ വാസുദേവന്‍ മാഷ് കാരണം മാത്രം ആണ് എന്റെ പേന പിടുത്തവും എഴുത്തും റെഡി ആയതു.,.
അന്നൊക്കെ വേറെ ഏതോ ഒരു രീതിയില്‍ ആയിരുന്നു ഞാന്‍ പേന പിടിച്ചിരുന്നത്..
മാഷ് പത്താം ക്ലാസില്‍ വെച്ച് അത് കണ്ടു പിടിച്ചു എന്നെ ശരിയാക്കി എടുത്തു..
അന്ന് സര്‍ ഇന്റെ പീരീഡ് കഷ്ട്ടപെട്ടു പേന പിടിച്ചു ഞാന്‍ പിന്നെ പിന്നെ എങ്ങിനെയോ എപ്പോളോ ശരിയായ എഴുത്തുകാരി ആയി..
നന്ദി ഉണ്ട് സര്‍ നന്ദി ഉണ്ട്
പിന്നെ കണക്കു പഠിപ്പിക്കുന്ന വാസുദേവന്‍ മാഷ് .
എന്റെ പ്രിയ സര്‍.
ഒന്‍പതാം ക്ലാസ്സില്‍ കണക്കിന് എനിക്ക് കിട്ടിയ മാര്‍ക്ക് അന്‍പതില്‍ പത്ത് ...
അത് പത്താം ക്ലാസ്സില്‍ തൊണ്ണൂറ്റി എട്ടും പിന്നീട് പ്രീ ഡിഗ്രിക്ക് ഐചിക വിഷയമായി കണക്കെടുത്തപ്പോള്‍ നൂറില്‍ നൂറും കിട്ടിയത് ഒക്കെ
കണക്കു മാഷോടുള്ള എന്റെ ഇഷ്ട്ടകൂടുതല്‍ മാത്രം
അന്ന് കെ ആര്‍ നാരായണന രാഷ്ട്ര പാതി ആയപ്പോള്‍ സ്കൂളില്‍ പായസം വെച്ചിരുന്നു എല്ലാ കുട്ടികളുടെയും വീട്ടില്‍ നിന്നും തേങ്ങ കൊണ്ട് വന്നു.
പിന്നെ എല്ലാര്ര്‍ക്കും പേടിയുള്ള എന്നാല്‍ ഒരു സ്നേഹ ക്കടലായ ഞങ്ങളുടെ പി ടിമാഷ്
പേരറിയില്ല ആര്‍ക്കും..
ഇരട്ടപെരോട്ടില്ലതാനും..
ഒരു ചാട്ടവാര്‍ പോലുള്ള കയര്‍ കഷ്ണം എടുത്തൊരു വരവുണ്ട്..ആളില്ലാത്ത പീരീഡ് ബഹളം വെക്കുമ്പോള്‍..
ആദ്യം ആദ്യം പേടിയായിരുന്നു..
പിന്നെ സ്പോര്‍ട്സ് ടീമില്‍ ആയപ്പോള്‍ അതിഷ്ട്ടം ആയി..
അതിരാവിലെ ഉള്ള ഷട്ടില്‍ പ്രാക്ടീസ്..
മാഷിന്റെ കീഴിലുള്ള പരിശീലന കളരി ..
മറ്റു പെണ്‍ കുട്ടികള്‍ക്കൊക്കെ വലിയ പേടിയുള്ളപ്പോള്‍ നമ്മള്‍ മാഷിന്റെ പെറ്റ്...
എന്റെ ഓര്‍മയില്‍ എന്നും ഞാന്‍ തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന എന്റെ ഹൈ സ്കൂള്‍ ജീവിതം..
ഇനിയും ഏറെ ഉണ്ട് പറയാന്‍..
എല്ലാം കൂടെ ഒരു പുസ്തകം ..ആ സ്വപ്നം ആണ് ഇപ്പോള്‍ മനസ്സില്‍..
The Extra Hand
എന്റെ അനുഭവം പറയാം... തീരെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരു അഞ്ചു വര്ഷം മുന്പ് വരെ എന്റെ നേരെ കടന്നു കയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്..
വീട്ടില്‍ പറമ്പ് കിളക്കാന്‍ വന്ന കെളവന്‍ .. അന്ന് നാല് വയസു പ്രായം കാണും.. അശ്ലീലം ആണെന്നൊന്നും അറിയില്ല..എല്ലാം പറയുമ്പോലെ ..അതും ഉമ്മയോട് പറഞ്ഞു.. അങ്ങേര്‍ക്കു കണക്കിന് കിട്ടി..
പിന്നെ എട്ടിലോ പത്തിലോ പഠിക്കുമ്പോള്‍ വീട്ടില്‍ എല്ലാരും വിരുന്നു പോയി... എനിക്ക് പരീക്ഷ ആണ്.. കുടുംബക്കാരുടെ വീട്ടില്‍ ആണ് ഞാന്‍ അന്ന് താമസിക്കാന്‍ പോയത്.. ഞാന്‍ നേരത്തെ ഉറങ്ങി.. ആ വീട്ടിലെ എല്ലാരും അന്ന് വി സി ആരില്‍ ഏതോ സിനിമ കാണുകയാണ്..
പെട്ടെന്ന് ഉറക്കത്തില്‍ ആരുടെയോ മൂര്‍ച്ചയുള്ള ശവേ ചെയ്യാത്ത മുഗത്ത് എന്റെ കൈ കൊണ്ട്.. ഞാന്‍ അലറി.. അങ്ങേര ഇറങ്ങി ഓടി..
ആരാണെന്ന് അറിയാം..പറയില്ല..
അതിനു ശേഷം ഉപ്പയുടെ കൂടെ കോട്ടക്കല്‍ ടൌണ്‍ ഇലൂടെ ചെരുപ്പ് വാങ്ങിച്ചു ആ പെട്ടിയും അലസമായി കൈയില്‍ തൂക്കി രാത്രി ഏഴുമണിക്ക് നടന്നു പോകുമ്പോള്‍ ബാക്കിലൂടെ വന്ന ഒരു പന്നി.. എവിടെയാണ് അവന്റെ കൈ പോയതെന്ന് പോലും മനസ്സിലായില്ല..
ചെരുപ്പിന് അവനെ ഏറിഞ്ഞു വീഴ്ത്തി.. ഉപ്പയും അനിയത്തിയും ഒന്നും മനസ്സിലാകാതെ അന്തിച്ചു നിന്ന്..
പ്രീ ഡിഗ്രി സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ട് രാവിലെ.. മെയിന്‍ റോഡ് വിട്ടു വേഗം എത്താന്‍ ഊടുവഴി എടുത്തു.. പഞ്ചായത്ത് റോഡ് ആണ്..
ഒന്നും ശ്രദ്ധിക്കാതെ ലേറ്റ് ആയതിനു സര്‍ ഇന്റെ തെറി മാത്രം മനസ്സില്‍ ഉള്ള ഞാന്‍ ആഞ്ഞു നടക്കുന്നു..
പിറകില്‍ ഓടി വരുന്ന ഒരുത്തന്‍.. മിന്നായം പോലെ അസ്ഥാനത് പിടിച്ചു അതിലും വേഗത്തില്‍ ജീവനും കൊണ്ട് ഓടി പോയി ..
അവന്‍ മാത്രം ആണ് ഫ്രീ ആയുള്ള എന്റെ ഇടിയില്‍ നിന്നും രക്ഷപ്പെട്ടത്...
ഇവന്മാര്‍ക്കൊക്കെ മിന്നായം പോലെ പെണ്ണുങ്ങളെ സ്പര്‍ശിച്ചു ജീവനും കൊണ്ട് ഓടുമ്പോള്‍ എന്ത് സുഖം ആണ് ഉണ്ടായിട്ടുണ്ടാകുക..പാവങ്ങള്‍ എന്ന് ഞാന്‍ പലപ്പോളും ചിന്തിച്ചിട്ടുണ്ട്...
ഒരിക്കല്‍ ക്ലാസ്സില്‍ നിന്നും ടൂര്‍ പോയ സമയത്ത് ക്ലാസിലെ തന്നെ ഒരു കന്നാലി..
അവനില്‍ നിന്നും അത്തരത്തില്‍ ഒന്ന് പ്രതീക്ഷിക്കാഞ്ഞ എനിക്ക് അന്ന് ആ ബസ്സില്‍ വെച്ച് ഫിക്സ് ഉണ്ടായി..
എല്ലാരും പേടിച്ചു... ആര്‍ക്കും അറിയില്ല എന്താണെന്ന്.. രാവിലെ ഭക്ഷണം കഴിക്കാന്‍ പോകാതെ ബസ്സില്‍ ഇരുന്ന എന്റെ അടുത്തേക്ക് അവന്‍ എന്തോ പറയാന്‍ വന്നു ... യാതൊരു ദയയും കാണിക്കാതെ ദുഷ്ട്ട ആയ ഞാന്‍ അവന്റെ ആ കുഞ്ഞി മുഖം എന്റെ വായിലെ ഉമിനീര് കൊണ്ട് അഭിഷേകം ചെയ്തു..പിന്നീട് തോനിയിട്ടുണ്ട് അത് പല്ല് തെച്ചതില്‍ പിന്നെ ആകാമായിരുന്നു എന്ന്...
അന്നുണ്ടായതാണ് ഈ ബസ്സിന്റെയും കാറിന്റെയും ഒക്കെ ജാക്കി എന്ന് പിന്നെ സാജിദ് പറഞ്ഞു തന്നപോലാണ് മനസ്സിലായത്..
ലേശം എങ്കിലും ഭാഗ്യം ഉണ്ടായത് കാലിക്കറ്റ് ബാംഗ്ലൂര്‍ ബസ് യാത്രയില്‍ മുന്‍പിലെ സീറ്റില്‍ യാത്ര ചെയ്ത ഒരു ഡാഷ് മോനാണ്..
ഞാന്‍ കൈ കുഞ്ഞായ ഈവയുമായി അവന്റെ ബാക്കിലെ സിംഗിള്‍ സീറ്റില്‍..
ഈവ എന്താണ് ഇങ്ങനെ കാല്‍ ഇളക്കി കളിക്കുന്നത് എന്ന് കരുതി തപ്പി നോക്കിയതാണ്.. ഒരു മുട്ടന്‍ കൈ..
ഓടിച്ചു കൊടുത്തു അവന്റെ കൈ.. നടുവിന് ചവിട്ടു.. മിനെരല്‍ വാട്ടര്‍ ബോട്ട്ലെ കൊണ്ട് തല അടിച്ചു പൊട്ടിക്കല്‍.. എന്നിവ അരങ്ങേറി..
അന്ന് ഞാന്‍ മാത്രം ആണ് സ്ത്രീ ആയി ആ ബസ്സില്‍ ഉണ്ടായിരുന്നത്...
നല്ല ബഹളം ഉണ്ടായി.. ഒരു അഞ്ചു മിനിട്ടിനുള്ളില്‍ ബസ് നിന്നു.ലൈറ്റ് ഓണായി.. പ്രാഥമിക ആവശ്യങ്ങല്കായി എല്ലാരും ഉണര്‍ന്നു .. മെല്ലെ കണ്ണ് തുറന്നു..
"നിങ്ങളൊക്കെ മനുഷ്യരാണോ..ഒരു കുഞ്ഞുമായി യാത്ര ചെയ്യുന്ന ഞാന്‍ ഈ കണ്ട ബഹളം വെച്ചിട്ട് ആരെങ്ങിലും ഒന്ന് നോക്കിയോ " എന്ന് ഞാന്‍ ദേഷ്യത്തോടെയും കണ്ണീരോടെയും അവരോടു ചോദിച്ചു..
ചിലരൊക്കെ അപ്പൊ കാര്യം അന്വേഷിക്കാന്‍ വന്നു.. സങ്ങടം സഹിക്കാന്‍ വയ്യാതെ ഞാന്‍ സാജിടിനു ഫോണ്‍ ചെയ്തു.. നല്ല ഉറക്കതിലുള്ള അങ്ങേര ... നീ നല്ലോണം കൊടുത്തില്ലേ..പിന്നെ ഓക്കേ..ഗുഡ് നൈറ്റ് എന്ന്...
അതും കൂടെ കേട്ടപോള്‍ സങ്ങടം ഒന്നും കൂടെ കൂടി.. നേരെ ചില ബാംഗ്ലൂര്‍ ചുള്ളന്മാരെ വിളിച്ചു..
കൊട്ടശന്‍ ടീമിനെ റെഡി ആക്കാന്‍ പറഞ്ഞു.. ബസ് മാര്‍കെറ്റില്‍ എത്തുമ്പോള്‍ അവന്റെ കാര്യം ഗോപി..
ഞാന്‍ പിന്നെയും ഉറങ്ങി..
രാവിലെ ഉണര്‍ന്നപോള്‍ മുന്നിലെ പുന്നാര മോന്‍ അപ്രത്യക്ഷം.. ജീവനും കൊണ്ട് അവന്‍ പാതി വഴിയില്‍ രക്ഷപ്പെട്ടു..
അതായിരുന്നു അവസാനത്തേത്...
ച്ചുളുവിനു ഓവര്‍ ആക്കി വല്ല മോന്‍ മാരെയും പെരുമാറാന്‍ ഇനി എന്നാണാവോ ഒരു അവസരം ...
ഇപ്പൊ ചിലര്‍ കരുതും മര്യാദക്ക് ഡ്രസ്സ് ചെയ്തിരുന്നെങ്ങില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു എന്ന്...
വീട്ടില്‍ പോയി സൂത്രത്തില്‍ ചോദിച്ചു നോക്ക് ..സത്യം പറയുന്ന അനിയത്തിമാരോ ചേച്ചിമാരോ ഉണ്ടെങ്കില്‍ കൂടതല്‍ അനുഭവങ്ങള്‍ കേള്‍ക്കാം..
അമ്പതു വയസു കഴിഞ്ഞ എന്റെ ഉമ്മയുടെ കോട കൊണ്ടുള്ള അടി ഈ അടുത്ത് ഒരു പുള്ളി ചോദിച്ചു വാങ്ങിയിട്ടുണ്ട്... അത് കൊണ്ട് ആ ഉദായിപ്പും കൊണ്ട് ഈ പോസ്റ്റിലേക്ക് വന്നേക്കല്ലേ.
a return to my Memories
നോമ്പ് കാലം ആകുമ്പോള്‍ അടയ്ക്കുന്ന സ്കൂളിലാണ് ഞാന്‍ എഴാം ക്ലാസ്സ് വരെ പഠിച്ചത്..
അഞ്ചാം ക്ലാസ്സ് മുതലാണ് ഞാന്‍ നോയമ്പ് പിടിച്ചു തുടങ്ങിയതെന്നാണ് ഓര്‍മ..അതിനു മുന്‍പേ അര നോമ്പ് നോല്‍ക്കുമായിരുന്നു.. ഉച്ചവരെ വിശന്നു ഇരിക്കലാണീ അര നോമ്പ്.. വൈകുന്നേരം ആകുമ്പോള്‍ അടുത്ത വീട്ടില്‍ നിന്നും ഐസ് വാട്ടര്‍ വാങ്ങി വരാന്‍ തൂക്കുപാത്രം കൈയില്‍ തൂക്കി ഒരു പോക്കുണ്ട്.. നാരങ്ങാ വെള്ളം , തരിക്കഞ്ഞി എന്നിവയുടെ മധുരം നോക്കുക,.. കറിയുടെ ഉപ്പു നോക്കുക..എന്നീ അവകാശങ്ങള്‍ ഞാന്‍ വളരെ ഭംഗി യായി നിര്‍വഹിച്ചു കൊണ്ടിരുന്നു..
ആകെകൂടെ പാര ആയതു,... പകല്‍ ഭക്ഷണം ബാക്കി വെക്കാന്‍ പറ്റില്ല എന്നതാണ്.. നോമ്ബില്ലാത്തപ്പോള്‍ കുഞ്ഞുങ്ങളുടെ ബാക്കി ഉമ്മമാര്‍ കഴിച്ചുകൊള്ളും.. മതിയാകുമ്പോള്‍ അല്‍ഹംദു ചൊല്ലി ഞാന്‍ എണീക്കും..
അല്‍ഹംദു പറഞ്ഞു കഴിഞ്ഞാല്‍ ഒരു വറ്റ് പോലും കഴിക്കാന്‍ പാടില്ല.. പടച്ചോന്‍ തീയിലിടും..ഉമ്മാക് അറിയില്ലേ...എന്നൊരു ചോദ്യം ഉണ്ട്..
അത് നോമ്പിനു നടപ്പില്ല..
ഒരിക്കല്‍ ഉച്ചക്ക് അനിയത്തിയുടെ കുറുക്കിന്റെ ബാക്കി ഉമ്മ കഴിച്ചു..
അയ്യേ ഉമ്മയുടെ നോമ്പ് മുറിഞ്ഞേ എന്ന് ഞാന്‍..... ..കുഞ്ഞുവാവയുടെ ബാക്കി കഴിച്ചാല്‍ നോമ്പ് മുറിയില്ല എന്ന് ഉമ്മ.
അത്തരം നുണകള്‍ ഞാനും ഇനി ഈവയോടു കാച്ചേണ്ടി വരും..
ഒരു പകുതി ആയി ക്കഴിഞ്ഞാല്‍ പിന്നെ നോമ്പ് തുറകളുടെ ബഹളം ആയി.. നാടിലെ ജന്മിമാരുടെ കുടുംബങ്ങളില്‍ രണ്ടു തറവാട് പതിവാണ്..
എ പാര്‍ട്ട് ഉം.. ബി പാര്‍ട്ട് ഉം..
എന്റെ വല്ലിയുമ്മ ബി പാര്‍ട്ട് ആയിരുന്നു..
അപ്പൊ രണ്ടു പാര്‍ട്ട് ഇലെയും വീടുകളില്‍ പ്രത്യേകം പ്രത്യേകം നോമ്പ് തുറക്ക് ക്ഷണം ഉണ്ടാകും..എന്റെ വീട്ടില്‍ ഇജ്ജാതി കലാപരിപാടികള്‍ അക്കാലങ്ങളില്‍ പ്രോത്സാഹിപ്പിചിരുന്നില്ല..
നോമ്ബുള്ളവര്‍ക്ക് തുറയില്‍ പ്രത്യേകം സ്ഥാനം ഉണ്ടാകും..
അവരുടെ മുന്നില്‍ എല്ലാം നിരന്നിരിക്കും..
എങ്ങിനെ എങ്കിലും ഒരു നോമ്പ് കാരി ആകണം.. ഞാന്‍ ഉറപ്പിച്ചു.... തറവാടിനു കുറച്ചു താഴെ ആണ് എന്റെ വീട്..
വീട്ടില്‍ വലിയ ക്ഷീണം അഭിനയിച്ചു കസരുന്നതിനിടക്ക് ഉമ്മ പഞ്ചസാര ,ഉപ്പു മുളക് എന്നിവക്കായി എന്നെ തറവാട്ടിലേക്ക് വിടും.. പോകുന്ന വഴിയില്‍ തറവാട്ടിലെ പുറത്തെ കുളിമുറിയില്‍ കയറി ഒരു മുഖം കഴുകല്‍ ഉണ്ട്... ഇതിനിടയില്‍ കുടുകുടാ കൊറേ വെള്ളം ഞാന്‍ അറിയാതെ എന്റെ ഉള്ളില്‍ എത്തി പെടും..
അങ്ങിനെ ദൈവത്തിനും എനിക്കും മാത്രം അറിയാവുന്ന ഗുട്ടന്സിലൂടെ കൊറേ ഏറെ നോമ്പുകള്‍ ഞാന്‍ അന്ന് എടുത്തിട്ടുണ്ട്..
അഞ്ചില്‍ പഠിക്കുമ്പോള്‍ അമ്മായിയുടെ വീട്ടിലെ ഒരു നോമ്പ് തുറക്ക് ആണ് ഞാന്‍ ആദ്യം ആയി കൂട്ടം ആയി നമസ്കരിക്കുന്നത്..
കൂട്ടത്തിലെ വലിയ ഇത്ത പറഞ്ഞു " അപ്പൊ..നിയ്യത്ത് വെചോളി എല്ലാരും ."
അതെന്താണ് എനിക്കറിയില്ല.. എന്റെ നമസ്കാരം രബ്ബിനോടുള്ള നേരിട്ട ഇടപെടല്‍ ആയിരുന്നു.. ഉമ്മ ചെയ്യുന്നത് പോലെ ചെയ്യാനറിയാം.. അല്ലാഹു അക്ബര്‍ എന്ന് ഇടയ്ക്കിടെ .. പിന്നെ കുല്‍ഹു അല്ലാഹുവും ... ഫാതിഹയും കുറെ മലയാളവും ഉപയോഗിച്ചാണ് ഞാന്‍ അക്കാലങ്ങളില്‍ ദൈവത്തോട് ആശയ വിനിമയം നടത്തിയിരുന്നത്.. അതില്‍ ഞാനും അങ്ങേരും സംപ്ത്രിപ്തരായിരുന്നു..
എല്ലാം കാണുന്നവനും അറിയുന്നവനും ആണല്ലോ പടച്ച്ച്ച റബ്ബ് .
സത്യാന്വേഷിയായ ഉപ്പയും..സത്യാ വിശ്വാസിയായ ഉമ്മയും കൂടിയുള്ള പിടി വലിയില്‍ എന്റെ മദ്രസാ പഠനം ആകെ പൂച്ച കേറിയ അടുക്കള പോലെ ആയിരുന്നു..
അതെന്താണീ നിയ്യത്.. ഓക്കേ ..അറിയാത്ത എന്റെ കൂടെ ഉള്ള കുട്ടികള്‍ക്കും കൂടെ അവര്‍ തന്നെ അത് പറഞ്ഞു തന്നു " അല്ലാഹുവിനു വേണ്ടി ഞാന്‍ നമസ്കരിക്കുന്നു.."
ആഹ.. അതെങ്ങിനെ ശരിയാകും.. ഞാന്‍ എനിക്ക് വേണ്ടി അല്ലെ നമസ്കരിക്കുന്നത്..അല്ലാഹുവിനു എന്തിനാ നമ്മുടെ നമസ്കാരത്തിന്റെ പങ്കു ... പിന്നെ കൊറേ ഏറെ കാലത്തേക്ക് അതായിരുന്നു എന്റെ ചിന്ത..
അന്നുവരെയും ഞാന്‍ നമസ്കരിച്ചത് അത്രയും എനിക്ക് വേണ്ടി ആയിരുന്നു ...
ഇരുപത്തേഴാം രാവിനു കല്‍ത്തപ്പം ഉണ്ടാക്കി കൊണ്ട് വരും അയലത്തെ മരിയാമു താത്ത .. അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു... കാലില്‍ മുള്ള് കൊണ്ടാല്‍.. കണ്ണില്‍ കരടു പോയാല്‍ ഒക്കെ അവര്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വരും..
എന്റെ ഉമ്മ ഇതില്‍ ഒരു എക്സ്പെര്‍ട്ട് ആയിരുന്നു ..അതിനുള്ള പ്രതിഫലം ആണ് ഇ കല്‍ത്തപ്പം... എന്റെ വീട്ടിലും ഉണ്ടാക്കും കല്‍ത്തപ്പം..
ആവശ്യത്തിനു പഞ്ചസാരയോ കൂട്ട് കളോ ഇല്ലാത്ത ഒരു തട്ടി ക്കൂട്ട് കല്‍ത്തപ്പം.. നമ്മുടെ തട്ടില്‍ കുട്ട് ദോശ പോലെ..
ഞാന്‍ അന്ജിലേക്ക് പാസയപ്പോലാണ് ഉമ്മയുടെ പി എസ സി നിയമനം ആയതു..
അഞ്ചര ആകും ഉമ്മ വരാന്‍.. .. ഞങ്ങള്‍ നോക്കി നില്‍ക്കും.. കുന്നിറങ്ങി വരുന്ന ഉമ്മയെ..
വിയര്‍ത്തു കുളിച്ചു ഓടി വരുന്ന ഉമ്മ ശുചിയായി പ്രാര്‍ത്ഥന കഴിഞ്ഞു വന്നു അടുക്കളയില്‍ കയറി ഒരു സര്‍ക്കസ് ഉണ്ട്.. ബാങ്ക് കൊടുക്കുമ്പോള്‍ ആയിരിക്കും പത്തിരി ചട്ടിയിലേക്ക് ആദ്യത്തെ പത്തിരി പറക്കുന്നത്..
ആ പറക്കല്‍ അതിന്നും അങ്ങിനെ തന്നെ ആണ്..
കള്ളവും ഇല്ല ചതിയും ഇല്ല എന്നാ മാവേലി നാടിന്റെ പരസ്യം ഉമ്മ കണ്ടത്തില്‍ പിന്നെ ഞങ്ങളുടെ നോമ്പ് തുറകള്‍ പലപ്പോളും ഇശഹ് നമസ്കാരതിനപ്പുരതെക്കും നീട് കിടന്നു..
ഞാന്‍ ഇപ്പൊ അവര്‍ക്ക് തിരക്കേറിയ അതിഥി ആണ്..
കഴിഞ്ഞ നോമ്പിനു അനിയത്തി ഉണ്ടായിരുന്നു വീട്ടില്‍.... .. ഇപ്പ്രാവശ്യം അനിയനുണ്ട്..
ഞാന്‍ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ആ നോമ്പ് കാലം..
എന്റെ വീടും..
ശേ പറയണ്ടായിരുന്നു ഇതൊക്കെ നിങ്ങളോട്.. നിങ്ങളൊക്കെ എന്റെ ആരാ.. ലാസ്റ്റ് ആയപോലെക്കും കരച്ചില്‍ തൊണ്ടയില്‍ വന്നു കെട്ടി കിടക്കുന്നു...
അഞ്ചാം ക്ലാസ്സ് മുതലാണ് ഞാന്‍ നോയമ്പ് പിടിച്ചു തുടങ്ങിയതെന്നാണ് ഓര്‍മ..അതിനു മുന്‍പേ അര നോമ്പ് നോല്‍ക്കുമായിരുന്നു.. ഉച്ചവരെ വിശന്നു ഇരിക്കലാണീ അര നോമ്പ്.. വൈകുന്നേരം ആകുമ്പോള്‍ അടുത്ത വീട്ടില്‍ നിന്നും ഐസ് വാട്ടര്‍ വാങ്ങി വരാന്‍ തൂക്കുപാത്രം കൈയില്‍ തൂക്കി ഒരു പോക്കുണ്ട്.. നാരങ്ങാ വെള്ളം , തരിക്കഞ്ഞി എന്നിവയുടെ മധുരം നോക്കുക,.. കറിയുടെ ഉപ്പു നോക്കുക..എന്നീ അവകാശങ്ങള്‍ ഞാന്‍ വളരെ ഭംഗി യായി നിര്‍വഹിച്ചു കൊണ്ടിരുന്നു..
ആകെകൂടെ പാര ആയതു,... പകല്‍ ഭക്ഷണം ബാക്കി വെക്കാന്‍ പറ്റില്ല എന്നതാണ്.. നോമ്ബില്ലാത്തപ്പോള്‍ കുഞ്ഞുങ്ങളുടെ ബാക്കി ഉമ്മമാര്‍ കഴിച്ചുകൊള്ളും.. മതിയാകുമ്പോള്‍ അല്‍ഹംദു ചൊല്ലി ഞാന്‍ എണീക്കും..
അല്‍ഹംദു പറഞ്ഞു കഴിഞ്ഞാല്‍ ഒരു വറ്റ് പോലും കഴിക്കാന്‍ പാടില്ല.. പടച്ചോന്‍ തീയിലിടും..ഉമ്മാക് അറിയില്ലേ...എന്നൊരു ചോദ്യം ഉണ്ട്..
അത് നോമ്പിനു നടപ്പില്ല..
ഒരിക്കല്‍ ഉച്ചക്ക് അനിയത്തിയുടെ കുറുക്കിന്റെ ബാക്കി ഉമ്മ കഴിച്ചു..
അയ്യേ ഉമ്മയുടെ നോമ്പ് മുറിഞ്ഞേ എന്ന് ഞാന്‍..... ..കുഞ്ഞുവാവയുടെ ബാക്കി കഴിച്ചാല്‍ നോമ്പ് മുറിയില്ല എന്ന് ഉമ്മ.
അത്തരം നുണകള്‍ ഞാനും ഇനി ഈവയോടു കാച്ചേണ്ടി വരും..
ഒരു പകുതി ആയി ക്കഴിഞ്ഞാല്‍ പിന്നെ നോമ്പ് തുറകളുടെ ബഹളം ആയി.. നാടിലെ ജന്മിമാരുടെ കുടുംബങ്ങളില്‍ രണ്ടു തറവാട് പതിവാണ്..
എ പാര്‍ട്ട് ഉം.. ബി പാര്‍ട്ട് ഉം..
എന്റെ വല്ലിയുമ്മ ബി പാര്‍ട്ട് ആയിരുന്നു..
അപ്പൊ രണ്ടു പാര്‍ട്ട് ഇലെയും വീടുകളില്‍ പ്രത്യേകം പ്രത്യേകം നോമ്പ് തുറക്ക് ക്ഷണം ഉണ്ടാകും..എന്റെ വീട്ടില്‍ ഇജ്ജാതി കലാപരിപാടികള്‍ അക്കാലങ്ങളില്‍ പ്രോത്സാഹിപ്പിചിരുന്നില്ല..
നോമ്ബുള്ളവര്‍ക്ക് തുറയില്‍ പ്രത്യേകം സ്ഥാനം ഉണ്ടാകും..
അവരുടെ മുന്നില്‍ എല്ലാം നിരന്നിരിക്കും..
എങ്ങിനെ എങ്കിലും ഒരു നോമ്പ് കാരി ആകണം.. ഞാന്‍ ഉറപ്പിച്ചു.... തറവാടിനു കുറച്ചു താഴെ ആണ് എന്റെ വീട്..
വീട്ടില്‍ വലിയ ക്ഷീണം അഭിനയിച്ചു കസരുന്നതിനിടക്ക് ഉമ്മ പഞ്ചസാര ,ഉപ്പു മുളക് എന്നിവക്കായി എന്നെ തറവാട്ടിലേക്ക് വിടും.. പോകുന്ന വഴിയില്‍ തറവാട്ടിലെ പുറത്തെ കുളിമുറിയില്‍ കയറി ഒരു മുഖം കഴുകല്‍ ഉണ്ട്... ഇതിനിടയില്‍ കുടുകുടാ കൊറേ വെള്ളം ഞാന്‍ അറിയാതെ എന്റെ ഉള്ളില്‍ എത്തി പെടും..
അങ്ങിനെ ദൈവത്തിനും എനിക്കും മാത്രം അറിയാവുന്ന ഗുട്ടന്സിലൂടെ കൊറേ ഏറെ നോമ്പുകള്‍ ഞാന്‍ അന്ന് എടുത്തിട്ടുണ്ട്..
അഞ്ചില്‍ പഠിക്കുമ്പോള്‍ അമ്മായിയുടെ വീട്ടിലെ ഒരു നോമ്പ് തുറക്ക് ആണ് ഞാന്‍ ആദ്യം ആയി കൂട്ടം ആയി നമസ്കരിക്കുന്നത്..
കൂട്ടത്തിലെ വലിയ ഇത്ത പറഞ്ഞു " അപ്പൊ..നിയ്യത്ത് വെചോളി എല്ലാരും ."
അതെന്താണ് എനിക്കറിയില്ല.. എന്റെ നമസ്കാരം രബ്ബിനോടുള്ള നേരിട്ട ഇടപെടല്‍ ആയിരുന്നു.. ഉമ്മ ചെയ്യുന്നത് പോലെ ചെയ്യാനറിയാം.. അല്ലാഹു അക്ബര്‍ എന്ന് ഇടയ്ക്കിടെ .. പിന്നെ കുല്‍ഹു അല്ലാഹുവും ... ഫാതിഹയും കുറെ മലയാളവും ഉപയോഗിച്ചാണ് ഞാന്‍ അക്കാലങ്ങളില്‍ ദൈവത്തോട് ആശയ വിനിമയം നടത്തിയിരുന്നത്.. അതില്‍ ഞാനും അങ്ങേരും സംപ്ത്രിപ്തരായിരുന്നു..
എല്ലാം കാണുന്നവനും അറിയുന്നവനും ആണല്ലോ പടച്ച്ച്ച റബ്ബ് .
സത്യാന്വേഷിയായ ഉപ്പയും..സത്യാ വിശ്വാസിയായ ഉമ്മയും കൂടിയുള്ള പിടി വലിയില്‍ എന്റെ മദ്രസാ പഠനം ആകെ പൂച്ച കേറിയ അടുക്കള പോലെ ആയിരുന്നു..
അതെന്താണീ നിയ്യത്.. ഓക്കേ ..അറിയാത്ത എന്റെ കൂടെ ഉള്ള കുട്ടികള്‍ക്കും കൂടെ അവര്‍ തന്നെ അത് പറഞ്ഞു തന്നു " അല്ലാഹുവിനു വേണ്ടി ഞാന്‍ നമസ്കരിക്കുന്നു.."
ആഹ.. അതെങ്ങിനെ ശരിയാകും.. ഞാന്‍ എനിക്ക് വേണ്ടി അല്ലെ നമസ്കരിക്കുന്നത്..അല്ലാഹുവിനു എന്തിനാ നമ്മുടെ നമസ്കാരത്തിന്റെ പങ്കു ... പിന്നെ കൊറേ ഏറെ കാലത്തേക്ക് അതായിരുന്നു എന്റെ ചിന്ത..
അന്നുവരെയും ഞാന്‍ നമസ്കരിച്ചത് അത്രയും എനിക്ക് വേണ്ടി ആയിരുന്നു ...
ഇരുപത്തേഴാം രാവിനു കല്‍ത്തപ്പം ഉണ്ടാക്കി കൊണ്ട് വരും അയലത്തെ മരിയാമു താത്ത .. അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു... കാലില്‍ മുള്ള് കൊണ്ടാല്‍.. കണ്ണില്‍ കരടു പോയാല്‍ ഒക്കെ അവര്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വരും..
എന്റെ ഉമ്മ ഇതില്‍ ഒരു എക്സ്പെര്‍ട്ട് ആയിരുന്നു ..അതിനുള്ള പ്രതിഫലം ആണ് ഇ കല്‍ത്തപ്പം... എന്റെ വീട്ടിലും ഉണ്ടാക്കും കല്‍ത്തപ്പം..
ആവശ്യത്തിനു പഞ്ചസാരയോ കൂട്ട് കളോ ഇല്ലാത്ത ഒരു തട്ടി ക്കൂട്ട് കല്‍ത്തപ്പം.. നമ്മുടെ തട്ടില്‍ കുട്ട് ദോശ പോലെ..
ഞാന്‍ അന്ജിലേക്ക് പാസയപ്പോലാണ് ഉമ്മയുടെ പി എസ സി നിയമനം ആയതു..
അഞ്ചര ആകും ഉമ്മ വരാന്‍.. .. ഞങ്ങള്‍ നോക്കി നില്‍ക്കും.. കുന്നിറങ്ങി വരുന്ന ഉമ്മയെ..
വിയര്‍ത്തു കുളിച്ചു ഓടി വരുന്ന ഉമ്മ ശുചിയായി പ്രാര്‍ത്ഥന കഴിഞ്ഞു വന്നു അടുക്കളയില്‍ കയറി ഒരു സര്‍ക്കസ് ഉണ്ട്.. ബാങ്ക് കൊടുക്കുമ്പോള്‍ ആയിരിക്കും പത്തിരി ചട്ടിയിലേക്ക് ആദ്യത്തെ പത്തിരി പറക്കുന്നത്..
ആ പറക്കല്‍ അതിന്നും അങ്ങിനെ തന്നെ ആണ്..
കള്ളവും ഇല്ല ചതിയും ഇല്ല എന്നാ മാവേലി നാടിന്റെ പരസ്യം ഉമ്മ കണ്ടത്തില്‍ പിന്നെ ഞങ്ങളുടെ നോമ്പ് തുറകള്‍ പലപ്പോളും ഇശഹ് നമസ്കാരതിനപ്പുരതെക്കും നീട് കിടന്നു..
ഞാന്‍ ഇപ്പൊ അവര്‍ക്ക് തിരക്കേറിയ അതിഥി ആണ്..
കഴിഞ്ഞ നോമ്പിനു അനിയത്തി ഉണ്ടായിരുന്നു വീട്ടില്‍.... .. ഇപ്പ്രാവശ്യം അനിയനുണ്ട്..
ഞാന്‍ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ആ നോമ്പ് കാലം..
എന്റെ വീടും..
ശേ പറയണ്ടായിരുന്നു ഇതൊക്കെ നിങ്ങളോട്.. നിങ്ങളൊക്കെ എന്റെ ആരാ.. ലാസ്റ്റ് ആയപോലെക്കും കരച്ചില്‍ തൊണ്ടയില്‍ വന്നു കെട്ടി കിടക്കുന്നു...
Thursday, July 12, 2012
മാറ്റം
പെന്‍ഷന്‍ ആയതിനു ശേഷം ഉപ്പാക്ക് കൊറേ കോഴികള്‍ ഉണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്തുക ..കീരിക്കും എരലാടിക്കും കൊടുത്തതിന്റെ ബാക്കി എന്നെ കാത്തു നില്‍പ്പുണ്ടാകും.. അനിയത്തി എല്ലാറ്റിനും പേര് ഇട്ടിട്ടുണ്ട് .
balck മാളു.. വൈറ്റ് മാളു .. സുന്ദരി.. പുള്ളിച്ച്ചി..ഒരു കൂട്ടം പേരുകള്‍..
ചെന്നുകഴിഞ്ഞാല്‍ ഏറ്റവും വലുതിനെ മാറ്റി വെച്ച് ,ഓരോ നിനെ വെട്ടി അടിക്കും. ഇവയ്ക്ക് ബഹു രസം ആണ് അതിനെ വെള്ളം കൊടുത്തു അറക്കുന്നത് കാണാന്‍.. ഞാന്‍ കാലു പിടിക്കും ചിറകും.. ഉമ്മ കത്തി വെക്കും.. വാഴയില വെട്ടി ഉമ്മയും ഞാനും കൂടെ തുകല്‍ പൊളിക്കും. നാടന്‍ കോഴിയാണ്.. നല്ല അധ്വാനം വേണം ഒന്ന് വൃത്തിയാക്കി എടുക്കാന്‍..
കഴുകല്‍ വെരി വെരി ഈസി .. കുഴല്‍ക്കിനരിന്റെ വലിയ മോട്ടോര്‍ ഓണ്‍ ചെയ്തു തെങ്ങിന്‍ ചുവട്ടിലേക്ക് വെച്ച് വിശാലമായ കഴുകല്‍..
ഞൊടിയിടയില്‍ കോഴി ക്ലീന്‍ ക്ലീന്‍..
പിന്നെ പോരുന്ന അന്ന് മാറ്റി വെച്ച വലുതിനെ ശരിപ്പെടുത്തി വരട്ടി എടുത്തു..വാഴയിലയില്‍ പൊതിഞ്ഞു കെട്ടിയോനു കൊണ്ട് പോരും.. രണ്ടു ദിവസത്തിനു പോയി നാല് ദിവസം കഴിഞ്ഞു വരുമ്പോള്‍ സോപ്പിംഗ്..
ഇന്ന് വെന്നിയൂരില്‍ ബസ് അപകടം സംഭവിച്ചെന്നു ടിവിയില്‍ വാര്‍ത്ത കേട്ടപ്പോള്‍ ഉമ്മയെ വിളിച്ചു. switched ഓഫ് .
ഉപ്പ യെ കിട്ടി. സമാധാനാമായി..
കോഴിയുടെ വിശേഷം ചോദിച്ചു..
എട്ടെണ്ണം കൂടിയേ ഉള്ളു.
ആ പുള്ളിച്ച്ചിയെ മാമന്റെ മകന്‍ വന്നപ്പോള്‍ കറി വെച്ചു എന്ന് പറഞ്ഞു..
പണ്ട് ഉമ്മ വളര്‍ത്തുന്ന കോഴികള്‍ മുറ്റത്തു കഷ്ട്ടിക്കുംപോള്‍ കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന ഉപ്പയാണ് . മനുഷ്യര്‍ മാറുന്നു അവര്‍പോലും അറിയും മുന്‍പേ..
Lost Days
മഴക്കാലം ആയാല്‍ എന്റെ വീടിനു മുന്‍പില്‍ എപ്പോളും അപകടമാണ്..
ചിനക്കല്‍ NH 17 ചേര്‍ന്നാണ് വീട്..
ടാന്ഗ്ഗര്‍ ലോറികള്‍ ആണ് അതികവും മറിയുക. ഗാസ്സും പെട്രോളും ഡീസലും.. ആണേല്‍ പിന്നെ അടുപ്പ് പുകയില്ല കുറെ സമയത്തേക്ക്..
കുറെ വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു പെട്രോള്‍ ലോറി മറിഞ്ഞു.. അടുത്തുള്ള ഒരു വീട്ടിലെ കിണറ്റില്‍ വെള്ളം ഉപയോഗ ശൂന്യമായി..
ആ കിണറ്റിലേക്ക് കുട്ടികള്‍ തീപ്പെട്ടി കൊള്ളി കത്ത്തിച്ച്ചിടുമായിരുന്നു..
കിണറിന്റെ മുകള്‍ ഭാഗം കിടന്നു കത്തും..
ഈയിടെ ഒരു ലോറി മറിഞ്ഞു.. പെട്രോള്‍ മുഴുവന്‍ ചോരാന്‍ തുടങ്ങി.. രാത്രിയാണ് ..
അമ്മായിയുടെ വീട്ടിലെ കന്നാസും.. വീപ്പയും ... തൂക്കാപാത്രം വരെ ഇന്ധനം..
വെറുതെ കളയണ്ടല്ലോ.. ഒഴുക്കി കളഞ്ഞാല്‍ അത് അപകടവും ആണ്..
കൊറേ വര്ഷം അവരും അയല്‍വാസികളും പെട്രോള്‍ വിലവര്‍ധന അറിഞ്ഞേ ഇല്ല.
diary day
1996 മുതല്‍ 2005 വരെ ഡയറി എഴുതിയിരുന്നു..
വള്ളിപുള്ളി വിടാതെ..
ചിലപ്പോളൊക്കെ എനിക്ക് മാത്രം മനസ്സിലാകുന്ന കോഡ് ഭാഷയില്‍ ..
റാങ്ക് മേടിക്കാന്‍ വീട്ടിലെ സാഹചര്യം അനുയോജ്യം അല്ലെന്നുള്ള കണ്ടുപിടുത്തം കാരണം
പത്താം ക്ലാസ്സില്‍ ഉപ്പയുടെ പെങ്ങളുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്..
അന്ന് അമ്മായി ഡയറി എടുത്തു വായിച്ചു ആദ്യമായി ഞെട്ടി..
പിന്നീട് ഈവയെ പ്രസവിച്ചു കിടക്കുന്ന ദിവസങ്ങളില്‍ സാജിദ് ,ഒഴിവു സമയങ്ങള്‍ ഉല്ലസകാരവും വിജ്ഞാനപ്രധവും ആക്കാന്‍ ഉപയോഗിച്ചതും എന്റെ ഒന്‍പതു വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയ ആ ഡയറി കല്‍.
ഇതൊന്നും അറിയാതെ ചിരിച്ചും കളിച്ചും ഞാന്‍..
ഈയിടെ സാജിദ് ചില രഹസ്യങ്ങള്‍ പരസ്യമാക്കിയപ്പോള്‍ ശരിക്കും ഞെട്ടിയത് ഞാന്‍..
അതുവരെയും ഞാന്‍ വലിയ രഹസ്യങ്ങള്‍ ഉള്ള ആളാണെന്നു അഹങ്ങരിചിരുന്നത് അന്ന് തകര്‍ന്നു..
ഞാന്‍ ഒരു തുറന്ന പുസ്തകം ആയി പൂര്‍ണമായും സാജിടിന്റെ മുന്‍പില്‍..
ആ മഴവില്ല് വിരിഞ്ഞ നാളുകളിലേക്ക്..
എന്നെ കുഴക്കിയ ആറു സുന്ദരികള്‍ .
എന്ട്രന്‍സ് കോചിങ്ങിനു റിപീട്ടെര്‍ ആയാണ് ഞാന്‍ തൃശൂര്‍ എത്തുന്നത്.
ജയറാം സാറിന്റെ അടുത്താണ് കോച്ചിംഗ്.
താമസം ആദ്യ കാലത്ത് പി സി സാറിന്റെ അടുത്തുള്ള ഒരു പട്ടം കുട്ടികള്‍ താമസിക്കുന്ന ബിഷപ്പ് ഹൌസിന്റെ അടുത്തുള്ള ഒരു വീട്ടില്‍ പയിംഗ് ഗസ്റ്റ് ആയിട്ടായിരുന്നു.
വലിയ വീടിന്റെ മുകളിലത്തെ നിലയില്‍ ഞങ്ങള്‍ പതിനാലു പേര്‍ .
അത് പിന്നെ ഇരുപതും അതിനു മുകളിലേക്കും വലുതായപ്പോള്‍ അവകാശങ്ങള്‍ ലങ്ഗ്ഗിക്കപെടുന്നതില്‍ പ്രതിഷേധിച്ചു ഞാന്‍ വീര സഖാവ് സിലസില അവിടം വിട്ടു. ആതിര വെമെന്‍സ് ഹോസ്റ്റലില്‍ അഭയം തേടി.
പൂക്കുന്നത്ത് വൈദ്യുതി ഭവന്റെ ഓപ്പോസിറ്റ് ഉള്ള വിശാലമായ ആതിര.
വയസായ അമ്മൂമ വാര്ടെന്‍.
പിന്നെ എസ്സി എന്ന് പേരുള്ള ഒരു കുഞ്ഞു കള്ളി അസിസ്റ്റന്റ്.
എന്റെ റൂമില്‍ അഞ്ചുപേര്‍.ഞാനും പിന്നെ നാലുപേരും അപ്പുറത്തെ റൂമില്‍ നിന്നും വേറെ രണ്ടു പേരും. അങ്ങിനെ മഴവില്ലിന്റെ ഏഴു നിറങ്ങള്‍ പോലെ ഞങ്ങള്‍.
ഞങ്ങളുടെ ഗാങ്ങിനു RAINBOW എന്ന് പേരും ഇട്ടു.
അതി സുന്ദരികളായ രംഭ മേനക ഉര്‍വശി തിലോതമ്മ റേഞ്ച് ഇല ഉള്ള ഇവളുമാരുടെ ഇടയില്‍ ഞാന്‍.
ഇന്നത്തെ ഞാന്‍ ആണെങ്ങില്‍ പിടിച്ചു ഇടിച്ചും നില്‍ക്കും അവരോടു.
ഇത് പന്ത്രണ്ടു കൊല്ലം മുന്പ് .
അന്നത്തെ അവസ്ഥ അഹോ കഷ്ട്ടം.
ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം..
അന്നത്തെ എന്റെ ഒരു വര്ഷം .. ഒരു വ്യാഴ വട്ടം പോലെ സംഭവ ബഹുലം.
ആ കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്.
എഞ്ചിനീയറിംഗ് എന്ട്രന്‍സ് കിട്ടിയില്ലെങ്ങിലെന്താ അനുഭവങ്ങളുടെ .. എന്റെ ജീവിതത്തിലെ ഏറ്റവും ആഴമുള്ള ചന്ഗ്ഗാതങ്ങളുടെ കഥ..
ഒരിക്കലും മറക്കാത്ത ഓര്‍മകളുടെ കെട്ട്.
ചിങ്കിരിയുടെ ഓര്‍മയ്ക്ക്..
ഞാനും ഈവയും കൂടെ പാലും വെള്ളം കുടിക്കുകയായിരുന്നു വൈകീട്ട്.. ചെറിയ ചൂടെ ഉണ്ടായിരുന്നുള്ളൂ..
പാലും മാങ്ങയും കഴിച്ചു ഞങ്ങള്‍ വന്ന സന്തോഷത്തില്‍ ചിങ്കിരി ടീപോയി ഇന്മേല്‍ ഓടിക്കളിക്കുക ആയിരുന്നു..
ആക്രാന്തം കൂടിയ അവന്‍ കപ്പിന് മുകളില്‍ കേറി അതില്‍ തലയിട്ടു..
പെട്ടെന്ന് ചൂട് കൊണ്ട് പോല്ലിയിട്ടകണം അവന്‍ നില തെറ്റി കപ്പിനുള്ളിലേക്ക് വീണു..
ഒറ്റ നിമിഷം കൊണ്ട് അവന്‍ തന്നെ തിരിച്ചു ചാടി രക്ഷപ്പെടുകയും ചെയ്തു..
ഞാനും ഈവയും അവന്റെ വെപ്പ്രാളം കണ്ടു ചിരിച്ചു മറിഞ്ഞു..
പോള്ലാന്‍ മാത്രം ചൂടില്ലായിരുന്നു ഞങ്ങളുടെ വിചാരത്തില്‍..
അവന്‍ സോഫയിലൂടെ പിന്നെയും ചാടിച്ചാടി " ച്ചില്‍ ച്ചില്‍" " "പാടി നടന്നു..
ഞാന്‍ ഈവയെ പുതുതായി വാങ്ങിയ slatte ഉം പെന്‍സിലും കൊണ്ട് അഭ്യസിപ്പിക്കാന്‍ തിരിഞ്ഞു..
വൈകീട്ട് എഴുമണി ആയിക്കാണും ചിങ്കിരിയെ സൌണ്ടൊന്നും കാണാഞ്ഞു തിരയുംപോളാണ് സോഫയുടെ സൈടില്‍ അനക്കമറ്റ അവന്‍..
ഈവമോള്‍ അവനെ എടുത്തു എന്നും ചേയ്യുംപോലെ ഉടുപ്പില്‍ വെച്ചു.. സാദാരണ പിടിച്ചു നില്‍ക്കുന്ന അവന്‍ ഊര്‍ന് അവളുടെ കുഞ്ഞി കയ്യിലേക്ക് വീണു..
ഈവ കരഞ്ഞു.. കൂടെ ഞാനും.
Subscribe to:
Posts (Atom)